Quantcast
Channel: ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings
Viewing all 116 articles
Browse latest View live

ദോശയിൽ വിരിഞ്ഞ ചില രൂപങ്ങൾ

$
0
0
ദോശയിൽ വിരിഞ്ഞ ചില രൂപങ്ങൾ 

ചിക്കൻ പോക്ക്സ് പിടിപെട്ടു വിശ്രമത്തിലായ ഇളയ മകനെ ശുശ്രൂഷിക്കാൻ ഒരാഴ്ചയിലധികം അവധിയിലായിരുന്ന സഹധർമ്മണിക്കൊരു ഇടവേള നൽകി ഞാൻ ആ ചുമതല ഏറ്റെടുത്തു. 

ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു ഒരാഴ്ച അവധി.

എണ്ണ ചേർക്കാതുള്ള ഭക്ഷണം മാത്രം നൽകണം എന്ന മലയാളി ഡോക്ടറുടെ നിർദേശം അപ്പടി പാലിച്ചു മടുത്ത മകൻ പറഞ്ഞു:

ഡാഡി ദോശ കിട്ടിയാൽ കൊള്ളായിരുന്നു  ഉണ്ടാക്കിത്താരാമോ!

അവിടെയും ഡോക്റ്ററുടെ നിർദേശം,  എണ്ണ ചേർക്കാതെ കൊടുത്തോളൂ.

അങ്ങനെ ദോശ ഉണ്ടാക്കാൻ ഒരു ശ്രമം നടത്തിയതിൻറെ പരിണിത ഫലങ്ങൾ കാണുക ഈ ചിത്രങ്ങളിൽ:

ദോശയിൽ വിരിഞ്ഞ ചില രൂപങ്ങൾ:
To Read An English Version Of This Note Pl. Click HERE



















ഏതെല്ലാം രൂപ സാദൃശ്യങ്ങൾ 
നിങ്ങൾക്ക് ഈ ചിത്രങ്ങളിൽ 
കണ്ടെത്താൻ കഴിഞ്ഞു
അവ കമൻറിൽ കുറിച്ചാലും 
You Can Read An English Version Of This Post HERE


സസ്നേഹം നിങ്ങളുടെ സ്വന്തം മിത്രം 



ഫിലിപ്പ് വി  ഏരിയൽ 

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

$
0
0

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം
മലയാള ഭാഷയിൽ നിരവധി ബ്ലോഗുകൾ ഉടലെടുത്തതോടെ, ബ്ലോഗെഴുത്തിനൊരു അവലോകനം ആവശ്യം എന്ന ബോധം ചില സഹൃദയരുടെ ഉള്ളിൽ ഉദിക്കുകയും അങ്ങനെ 2011 ൽ ശ്രീ രമേശ്‌ അരൂർ, ശ്രീ ചന്തു നായർ മുതൽപ്പെരുടെ നിരന്തര പരിശ്രമത്താൽ ഇരിപ്പിടം എന്ന പേരിൽ ഒരു ഓണ്‍ലൈൻ വാരിക തുടങ്ങുകയുണ്ടായി. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ! ചില സാങ്കേതിക കാരണത്താൽ അതിന്റെ പ്രസിദ്ധീകരണം ഇടയിൽ നിലച്ചു.

മലയാള ബ്ലോഗ്‌ എഴുത്തിനെ വിമർശനാത്മകതയോടെ വീക്ഷിക്കുകയും ഒപ്പം പ്രോത്സാഹ ജനകമായ വരികൾ കുറിച്ച് ബ്ലോഗ്‌ എഴുത്തുകാരെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നതുമായ ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക കുറേക്കാലം മുടങ്ങിയെങ്കിലും അഭ്യുതയകാംക്ഷികളായ ചില ബ്ലോഗ്‌ മിത്രങ്ങളുടെ നിരന്തര പരിശ്രമം മൂലം അത് വീണ്ടും ആരംഭിക്കുന്നു എന്ന സന്തോഷ വർത്തമാനം ഇവിടെ കുറിക്കുന്നതിൽ അത്യന്തം സന്തോഷം തോന്നുന്നു.
മലയാളം ബ്ലോഗ്‌ എഴുത്തിലൂടെ, ആരഭി എന്ന ബ്ലോഗിലൂടെയും മലയാളികൾക്ക് സുപരിചിതനായ ശ്രീ ചന്തു നായർ തന്റെ നിരന്തര പരിശ്രമത്താൽ ഈ സംരഭത്തെ പുനർജ്ജീവിപ്പിച്ചു എന്ന് കുറിക്കുന്നതിലും അതിയായ സന്തോഷം ഉണ്ട്.
സോഷ്യൽ മീഡിയകളുടെ അതിപ്രസരം മലയാളം ബ്ലോഗ്‌ എഴുത്തിനെ കാര്യമായി തടസ്സം വരുത്തിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ അവിടവിടെ ചില സഹൃദയർ തങ്ങളുടെ അക്ഷീണ പരിശ്രമം ബ്ലോഗിൽ തുടർന്ന് കൊണ്ടിരുന്നു, തന്മൂലം ബ്ലോഗ്‌ എഴുത്ത് തികച്ചും നാമാവശേഷമായില്ല എന്നും കുറിക്കട്ടെ!
ഇക്കാര്യത്തിൽ അക്ഷീണ പരിശ്രമം നടത്തിയവർ നിരവധി. അങ്ങനെയുള്ള ബ്ലോഗ്‌ എഴുത്തുകാരെ പ്രത്യേകം അഭിന്ദന്ദിക്കുന്നു. നിരവധി പേരുടെ ബ്ലോഗ്‌ ഇതോടുള്ള ബന്ധത്തിൽ എടുത്തു കുറിക്കുവാൻ ഉണ്ട് എങ്കിലും, വിസ്താര ഭയത്താൽ അതിനു ഇപ്പോൾ മുതിരുന്നില്ല.
പുതിയ സംരഭത്തിനുള്ള ആദ്യ പടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു, ഇത് വൈകാതെ പൂർണ്ണ രൂപത്തിൽ എത്തുന്നതാണ്.
നേരത്തെ ഉള്ളതിൽ നിന്നും അല്പം വ്യതിയാനത്തോടെ ഇപ്പോൾ ഇത് ഫേസ് ബുക്ക്‌ പേജിൽ തുടരാനാണ് ആഗ്രഹിക്കുന്നത്.
മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാവിധ സഹകരണവും ഈ പുതിയ സംരഭത്തിനു ഉണ്ടാകും എന്ന പ്രതീക്ഷയോടെ ആ യാത്ര ഇവിടെ ആരംഭിക്കുന്നു.
ബ്ലോഗു,ഫേയ്സ് ബുക്ക് വായനയെ വിലയിരുത്തുന്ന പ്രതിവാരക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ഈ പേജിലേക്ക് നിങ്ങളുടെ പുതിയ പോസ്ടിനെപ്പറ്റി ഒന്നുരണ്ടു വാചകത്തോടെ അതിന്റെ ലിങ്ക് ഇവിടെ കുറിച്ചാൽ തുടർന്നുള്ള ലക്കങ്ങളിൽ അതേപ്പറ്റിയുള്ള വിചിന്തനം നടത്തുന്നതായിരിക്കും.
ഇപ്പോൾ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ:
(കൂടുതൽ പേർ ഇതിൻറെ പിന്നിൽ ഉണ്ടാകും)

1 ശ്രീ ചന്തു നായർ
2 ശ്രീ ഫിലിപ്പ് വി ഏരിയൽ
3 ശ്രീ ടി ഷരീഫ് (തുടങ്ങിയവർ)
കൂടുതൽ വിവരങ്ങൾക്ക് ഫേസ് ബുക്ക്‌ പേജു സന്ദർശിക്കുക:
ബ്ലോഗുകളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ സംഘം . ഇരിപ്പിടം പ്രതിവാര അവലോകനത്തിലേക്ക് പരിഗണിക്കാനുള്ള ബ്ലോഗു പോസ്റ്റുകള്‍ ഫേയ്സ് ബുക്ക് പോസ്റ്റുകൾ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാം.സാഹിത്യവും സാംസ്കാരികവുമായ പോസ്റ്റുകൾക്ക് മാത്രം പ്രാധാന്യം.

ഈ കുറിപ്പിനോട് ചേർത്തു വായിക്കാൻ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു. ചില വർഷങ്ങൾക്കു മുൻപ് കുറിച്ചത്


ഇരിപ്പിടത്തിന്റെ തിരോധാനം: ഒരു അടിക്കുറിപ്പ്



ദൈവത്തിനോട് പരാതി പറയും മുമ്പേ… Before you make a complaint to God…

$
0
0
ദൈവത്തിനോട് പരാതി പറയും മുമ്പേ…
Picture Credit: nhs.com/Google
1. പാർക്കുവാൻ ഒരു വീടും, ആഹാരം സൂക്ഷിക്കാന്‍ ഫ്രിഡ്ജും നിങ്ങള്‍ക്ക് ഉണ്ടോ എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ ധനികരില്‍ ഒരാളാണ്.

2. നിങ്ങള്‍ക്ക് ബാങ്കില്‍ പണമുണ്ടോ, പോക്കറ്റില്‍ പണമുണ്ടോ, എങ്കില്‍ നിങ്ങള്‍ ഈ ലോകത്തെ എട്ടുശതമാനം ധനികരില്‍ ഒരാളാണ്.

3. രാവിലെ ഉണര്‍ന്ന്, ക്ഷീണത്തെ ഗണിക്കാതെ ജോലിചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ എങ്കിൽ  നിങ്ങള്‍  വീണ്ടും ഭാഗ്യവാന്മാരുടെ പട്ടികയിൽ തന്നെ. ഇങ്ങനെ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഇവിടെയുണ്ട്.

4. യുദ്ധക്കെടുതി അറിഞ്ഞിട്ടില്ലെങ്കില്‍, തടവും പട്ടിണിയും ഭീകരരുടെ വിളയാട്ടവും അനുഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍. ഏകദേശം 5000 ലക്ഷം പേരാണ് ഈ ദുരന്തങ്ങള്‍ സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.



5. മരണഭയമില്ലാതെ ദേവാലയത്തില്‍ പോകാന്‍ കഴിയുന്നുണ്ടോ, എങ്കില്‍ ഭാഗ്യം, അതിന് സാധിക്കാത്ത 300 കോടി നിര്‍ഭാഗ്യവന്മാര്‍ ഇപ്പോള്‍ ഈ ഭൂമിയിലുണ്ട്.

6. മന്ദഹാസത്തോടെ ഈ ജീവിതഭാഗ്യം തന്ന ദൈവത്തിന് നന്ദിയും പറഞ്ഞ് നിങ്ങള്‍ ജീവിക്കുന്നെങ്കില്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍, കാരണം ഭൂരിഭാഗം ജനങ്ങളും ഈ നന്ദി പ്രകടിപ്പിക്കാറില്ല.

7. ഇന്നലെയും  ഇന്നും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവോ. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാതോര്‍ത്തുവോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ വളരെ ചുരുക്കം ചിലരെ ഇതൊക്കെ ചെയ്യാറുള്ളു.


എന്താണ് നമ്മുടെ പ്രയാസങ്ങൾ പ്രശ്നങ്ങൾ..?

അയൽ വാസിയെക്കാൾ നല്ല വീട് , 

സുഹൃതിനേക്കാൾ നല്ല വാഹനം , 

മക്കളുടെ വിവാഹം, 

ജോലിയിൽ പ്രമോഷൻ, 

കിട്ടുന്ന ശമ്പളത്തിൽ വർദ്ധന  അങ്ങനെ, അങ്ങനെ പോകുന്നു നമ്മുടെ പ്രശ്നങ്ങൾ. അപ്പോഴും നാം നമ്മൾ അനുഭവിക്കുന്ന സുഖ സൌകര്യങ്ങൾ ഓർക്കാതെയും  പോകുന്നു..!

ഈ സന്ദേശം നിങ്ങള്‍ വായിച്ചുവോ. എങ്കില്‍ നിങ്ങള്‍ മഹാഭാഗ്യവാന്മാര്‍, ലോകത്ത് 200 കോടി ജനങ്ങള്‍ക്ക്  വായിക്കാനും പരാതി പറയാനും അറിയില്ല.

Picture Credit: biblestudyonline.org
ഇനി ദൈവത്തോട് പരാതി പറയുമ്പോള്‍ നിങ്ങളുടെ ഈ ഭാഗ്യം  ഒന്നുകൂടി ഓര്‍മ്മിക്കണേ. 
നമുക്കില്ലാത്തതിനെ കുറിച്ചല്ല, ഇതേവരെ ലഭിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യങ്ങള്‍ക്കുവേണം ദൈവത്തോട് നന്ദി പറയാന്‍. 

ഒരു നേരത്തെ ആഹാരത്തിനായി വിലപിക്കുന്നവനും ഐസ്ക്രീമിനായി നിലവിളിക്കുന്നവനും തമ്മില്‍ വ്യത്യാസമില്ലേ? 

ഈ സന്ദേശം വായിച്ച നിങ്ങൾക്ക് നന്ദി.

ഇത് നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ള നിങ്ങളുടെ ബന്ധു മിത്രാദികളോടും ഈ കുറിപ്പിനെപ്പറ്റി പറയുവാൻ മടിക്കില്ലല്ലോ,  

നിങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഇതിൻറെ ലിങ്ക് ചേർക്കുവാൻ മറക്കില്ലല്ലോ 
നല്ലൊരു പ്രഭാതം കാംക്ഷിക്കുന്നു.

ഒപ്പം സൌഭാഗ്യപൂർണ്ണ മായ ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഈ വരവിനും വായനക്കും ഷെയർ ചെയ്യുന്നതിനും നന്ദി നമസ്കാരം


ഈ കുറിപ്പിൻറെ ഒരു ഇംഗ്ലീഷ് പതിപ്പ് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 

BEFORE YOU MAKE A COMPLAINT. 





Source: Jomon Yacob





ദൈവം പൊട്ടിച്ചിരിക്കുന്നു...God Is Laughing Out Loud!

$
0
0
ദൈവം പൊട്ടിച്ചിരിക്കുന്നു

ഇന്ന് വാട്ട്സപ്പിൽ കിട്ടിയ ഒരു കുറിപ്പ്!
അൽപ്പം തമാശ രൂപത്തിൽ എഴുതിയതെങ്കിലും 
അൽപ്പം ചിന്തക്കും വക നൽകുന്ന ഈ കുറി ഇവിടെ ചേർക്കുന്നു. 
വായിക്കുക നിങ്ങളുടെ പ്രതികരണങ്ങൾ കമന്റു ബ്ലോക്സിൽ കുറിക്കുക 

Picture Credit: malialitman.com 

ദൈവം ഭൂമിയെ സൃഷ്ടിച്ചു ...

ചുട്ടുപഴുത്ത ഭൂമി തണുത്തപ്പോള്‍ ദൈവം തന്‍റെ സഹായികളെ വിളിച്ചു..

"വരൂ.....നമുക്ക് ഈ ഭൂമിയില്‍ വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തു കൊടുക്കാം" ...

അനുയായികള്‍ എല്ലാവരും ദൈവത്തോടൊപ്പം ആകാശത്തിലൂടെ ഭൂമിയിലേക്ക്‌ നോക്കി സഞ്ചരിച്ചു ...

ഇപ്പോഴത്തെ ഇസ്രായേലിന്‍റെ മുകളില്‍ എത്തിയപ്പോള്‍ ദൈവം പറഞ്ഞു.

 "ഇവിടെ ഒരു മനുഷ്യന് അഞ്ചു ആളുകളുടെ ബുദ്ധി ഉണ്ടാവട്ടെ " ...

ദൈവത്തിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ അത് കേട്ട് ശരിക്കും ഞെട്ടി!!

 "ദൈവമേ വേണ്ട..! ഇത്രയും ബുദ്ധി കൂടിപ്പോയാല്‍ ഇവര്‍ ഈ ഭൂമി കീഴ്പ്പെടുത്തും"

 ..ദൈവം ചിരിച്ചു.,,

ഇല്ല നിങ്ങൾ ഭയപ്പെടേണ്ട, ഞാന്‍ ഇവര്‍ക്ക് ആജീവനാന്തം സമാധാനം കൊടുക്കില്ല,

എങ്കില്‍ അല്ലെ അവര്‍ ഞാന്‍ നല്‍കിയ ബുദ്ധി ഉപയോഗിക്കു!

നിങ്ങള്‍ ശാന്തരാകുവിന്‍..!

പിന്നീടു അവര്‍ പോയത് ഗള്‍ഫ്‌ - അറബ് നാടുകളുടെ മുകളില്‍ ആയിരുന്നു ദൈവം പറഞ്ഞു..

നിൽക്കൂ..!!

നമുക്ക് ഇവിടെ ചുട്ടു പഴുത്ത മണല്‍ കൊണ്ട് നിറയ്ക്കണം..! 

സസ്യജാലങ്ങള്‍ ഉണ്ടാവേണ്ടതില്ല ! മഴയോ..ജലമോ വേണ്ട..ഇവിടം തരിശായി കിടക്കട്ടെ.!!" 

അനുയായികള്‍ ദൈവത്തോട് ചോദിച്ചു "ദൈവമേ ആപ്പോ ഇവിടുത്തെ മനുഷ്യരോ..? "അവര്‍ക്ക് വലിയ ബുദ്ധി ഒന്നും കൊടുക്കേണ്ട "ദൈവം പറഞ്ഞു. അനുയായികളുടെ സംശയം തീര്‍ന്നില്ല.."ദൈവമേ..ഇത് ക്രൂരത അല്ലെ.. ഈ ബുദ്ധിയില്ലാത്തവന്‍ ഇവിടെ കിടന്നു നരകിച്ചു പോവില്ലേ..

"ദൈവം ചിരിച്ചു.. "നിങ്ങള്‍ വിഷമിക്കേണ്ട..ഈ മണലിന്‍റെ അടിയില്‍ ഞാന്‍ വലിയ നിധികള്‍ കുഴിച്ചിട്ടിട്ടുണ്ട് ..ഇവിടെ ഉള്ളവരെക്കാള്‍ ബുദ്ധിയുള്ളവര്‍ ഇവിടം തേടി വരും  ..അവര്‍ ഈ മണല്‍ നീക്കി, ഈ നിധി എടുത്തു ഇവിടെ ഉള്ളവര്‍ക്ക് കൊടുക്കും..അങ്ങനെ ഇവിടെ എന്തൊക്കെ ഞാന്‍ നല്കിയില്ലയോ അതൊക്കെ ഇവര്‍ ഈ നിധി കൊടുത്തു ഇവിടെ കൊണ്ടുവരും ഇവിടം സമ്പന്നമാകും.."അനുയായികള്‍ ആശ്വസിച്ചു ...

പിന്നീടു അവര്‍ പോയത് ഭാരതത്തിന്‍റെ മുകളില്‍ ആണ് ...

അവിടെ ചെന്നപ്പോള്‍ ദൈവത്തിന്‍റെ കയ്യില്‍ മറ്റു പലയിടത്തും കൊടുത്തതിന്‍റെ ബാക്കി മാത്രേ ഉണ്ടായിരുന്നുള്ളൂ.

അന്റാര്‍ട്ടിക്കയിലെ ഐസ്ന്‍റെ ബാക്കി വന്നത് കശ്മീര്‍ - ലഡാക്ക് മേഘലയില്‍ ദൈവം നിക്ഷേപിച്ചു. 

സ്വിറ്സ്സര്‍ ലാന്ഡിലെ കാലാവസ്ഥ കാശ്മീരിലും ഡാര്‍ജിലിംഗ് ലും കൊടുത്തു,

അറേബ്യയിലെ മരുഭൂമിയുടെ അംശം രാജസ്ഥാനില്‍ കൊടുത്തു, 

ആമാസോണിലെ വനങ്ങളും നദികളും കേരളത്തിലും കര്‍ണാടകത്തിലുംകൊടുത്തു, 

സമുദ്രം കൊണ്ട് മൂന്ന് വശവും അലങ്കരിച്ചു.. 

"എങ്ങനെ ഉണ്ട് കൊള്ളാമോ.."ദൈവം ചോദിച്ചു. 

കൂട്ടാളികള്‍ പറഞ്ഞു "മനോഹരം.."ഇവിടെ എല്ലാം കൊടുത്തു ...

ഈ ഭൂമിയിലെ എല്ലാം അല്പം കൊടുത്തു സുന്ദരമാക്കി ...

പക്ഷെ, ഇവിടെ ഉള്ളവര്‍ അഹങ്കരിക്കില്ലേ..അവര്‍ അഹങ്കാര ബുദ്ധിയോടെ ഒന്നിച്ചു നിന്നാല്‍ ഈ ലോകം കീഴ്പെടുത്തില്ലേ..?"

..ദൈവം അല്പം ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..

"ഇല്ല...ഒരിക്കലും ഇല്ല..!!!.ഇവിടെ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ക്ക് മനസ്സിലാവില്ല..എന്നാലല്ലേ ഒന്നിച്ചു നില്‍ക്കൂ"...

അങ്ങനെ ആണ് ഇന്ത്യയില്‍ ഇത്രയും ഭാഷകള്‍ ഉണ്ടായത് ..

നേരം സന്ധ്യയോടടുത്തു.

ദൈവത്തിന്‍റെ അനുയായികള്‍ യാത്ര ചെയ്തു തളര്‍ന്നു അവര്‍ പറഞ്ഞു ദൈവമേ.

നമുക്ക് അല്പം വിശ്രമിക്കാം....നമുക്ക് ഭൂമിയില്‍ ഇറങ്ങി വിശ്രമിച്ചിട്ട് മതി യാത്ര..! 

ദൈവം സമ്മതിച്ചു.

അവര്‍ ഭൂമിയില്‍ ഇറങ്ങി..അവര്‍ ഇറങ്ങി വിശ്രമിക്കാന്‍ വേണ്ടി ദൈവം ഉണ്ടാക്കിയ സ്ഥലം ആണ് കേരളം..

അങ്ങനെ ദൈവവും കൂട്ടാളികളും കേരളത്തില്‍ ഇറങ്ങി..

ദൈവം ഒരു പാറപ്പുറത്ത് വിശ്രമിച്ചു കൂട്ടാളികള്‍ കുറേപ്പേര്‍ കിഴക്കും കുറേപ്പേര്‍ പടിഞ്ഞാറോട്ടും പോയി ..

വിശ്രമം ഒക്കെ കഴിഞ്ഞു അവര്‍ തിരിച്ചു വന്നു ..

കിഴക്കോട്ട് പോയവര്‍ പറഞ്ഞു.."ദൈവമേ..എത്ര മനോഹരം..എന്തെല്ലാം സസ്യ ജാലങ്ങള്‍ !! അരുവികൾ, പുഴകൾ, മഴ, മലകള്‍, ജീവികള്‍..ശുദ്ധ ജലം.!!. ഇത് അവിടത്തേക്ക് വേണ്ടി സൃഷ്ടിച്ചത് പോലെ ഉണ്ട് "....

പടിഞ്ഞാറ് പോയവര്‍ പറഞ്ഞു,

 "ദൈവമേ എത്ര മനോഹരം ഈ കേരളം" 

ഇത്രയും സമുദ്ര സമ്പത്ത് !! ഭംഗിയുള്ള കടലോരങ്ങള്‍..ശുദ്ധമായ കാറ്റ് ..മനോഹരം.
വളരെ മനോഹരം,

..ഇവിടെ ജനിക്കുന്നവര്‍ ഭാഗ്യശാലികള്‍ !!! 

ദൈവമേ..അവര്‍ക്ക് ആനന്ദിക്കാന്‍ ഇനി എന്ത് വേണം..!! 

ഇവിടെ എല്ലാം ഉണ്ട് !!" 

Bro. Jose Thomas, Mehdipatanam,
ഇവിടെ ജനിക്കുന്നവര്‍ അഹങ്കാരികള്‍ ആവില്ലേ ദൈവമേ.."

കൂട്ടാളികള്‍ ദൈവത്തോട് ചോദിച്ചു ...

ദൈവം പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ..

"ഹ..ഹ..ഹ ..ഞാന്‍ ഇതെല്ലം ഇവര്‍ക്ക് കൊടുത്തു 

..പക്ഷെ കഷ്ടം..

ഈ പൊട്ടന്മാര്‍ , ഇതെല്ലം ഉപേക്ഷിച്ച് , ഇതൊന്നും ഇല്ലാത്ത ഇടങ്ങളില്‍ പോയി തെണ്ടി നടന്നു ജീവിക്കാനാണ്...

ദൈവം വീണ്ടും ചിരിച്ചു, പൊട്ടിച്ചിരിച്ചു!

അനുയായികള്‍ പരസ്പരം നോക്കി നിന്നു !!!


കടപ്പാട്:

ജോസ് തോമസ്‌, 
മെഹ്ദിപ്പട്ടണം,  ഹൈദരാബാദ്.



ഹൃദയബന്ധങ്ങൾ ചെറുകഥ

$
0
0



 ഹൃദയബന്ധങ്ങൾ ചെറുകഥ
ആസിഫ് വയനാട്



"അല്ല മൊയ്തുക്ക ഇന്നലത്തെ ഒരു കുറ്റി ഒണക്ക പുട്ടും ഒരു ചുറ്റികേം ഇങ്ങട്  തരി'”
 പൊയ്ക്കോ ബലാലെ ആട്ന്നു   ,.,

ബീരാന്‍ കയ്യിലിരുന്ന പാലും പാത്രം മൊയ്തുക്കാന്‍റെ നേരെ നീട്ടി .


മൊയ്തുക്ക പാത്രത്തിന്‍റെ മൂടി തുറന്നു പിറുപിറുത്തു.  


അല്ല ബലാലെ അന്‍റെ പയ്യ് വെറും വെള്ളം മാത്രാണോ തരണത് ഇതുമ്മല്‍ പാല്  കാണിണില്ലല്ലോ ?


ഇങ്ങള് ഒന്ന് പതുക്കെ ബിളിച്ചു കൂവീന്നു ആരെങ്കിലും കേട്ടാല്‍ എന്താ ഞമ്മളെപ്പറ്റി  പറയ്.


അത് മോള് പത്രം മോറീട്ടു അയിന്‍റെ അടീമ്മല്‍ ലേശമ്മിണി ബെള്ളം   കിടന്നതാ അയിനിപ്പോള്‍!


അത്  പോട്ടെ എന്നാല്‍ പിന്നെ പിന്നെ അനക്ക് കുറച്ചു ഒയിച്ചാല്‍ പോരെ ?


അനക്ക് അന്‍റ കുട്ടീന്‍റെ  കയ്യില്‍  കൊടുത്ത് വിട്ടാല്‍ പോരേ ബീരാനെ   ഈ പൊലച്ചക്ക്  ഇങ്ങനെ എടങ്ങേറ് ആവണോ ?


ഓളിപ്പോള്‍ ചെറിയ കുട്ട്യാണോ ബല്യ കുട്ടി  ആയില്ലേ ഇക്കായിയെ .,.,.പൊലച്ചക്ക് ഒറ്റക്ക് എങ്ങനാ ഓളെ പറഞ്ഞ് ബിടണത് ,ഒര്‍ മനുസ്സന്‍ കുട്ടി പോലും കാണില്ല ആ ബയിക്ക്.


ങ്ങ


ആ പുട്ട്  ഇങ്ങട്  തരീന്ന് മൊയ്തുക്ക  രണ്ടു  കഷ്ണം  പുട്ടും  സ്ട്രോങ്ങ്‌  ചായയും  ബീരാന്‍റെ   മുന്നില്‍  വച്ചു .
 

"അല്ല  ഈ  പുട്ട്  മുറിക്കണങ്കില്‍  വെറക് ബട്ടണ  കോടാലി  മാണ്ടി ബരും  ഇങ്ങള് ഇതിന്‍റെ  മേലെ ഇന്നലത്തെ  അയിലന്‍റെ വെള്ളം എങ്കിലും   ബീത്തിക്കാണി ".



അനക്ക് പൊലച്ചക്ക് ഈ മാണ്ടാത്ത വര്‍ത്താനെ അന്‍റെ തൊള്ളമ്മന്നു ബരൂ 


ഹമുക്കെ


മൊയ്തുക്കയുടെയും  മീന്‍കാരന്‍  ബീരാന്‍റെയും  ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ് .


രണ്ടുപേരും നല്ലസുഹൃത്തുകള് ‍കളിതമാശകള്‍ അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്,


അല്ല  ഇങ്ങള് ഇന്ന്  മീന്‍  പുടിക്കാന്‍  ബരണ,കുന്തി ദേവി കയത്തില്‍ നല്ല മൊയി  ബരാല്   മീന്‍ ഉണ്ട്  ഞമ്മക്ക് ഒന്ന്  രണ്ടു തോട്ട പൊട്ടിച്ചു നോക്കാം  കറിക്കുള്ളത് കിട്ടിയാല്‍  .,,.പിന്നെ  കുട്ടികള്‍ക്ക് ഇസ്ക്കൂള് തൊറക്കല്ലേ ,ഓലുക്ക് കൊടേം  പുസ്തകോ സഞ്ചീം  ഒക്കെ  മാങ്ങണം കായോന്നുമില്ല  കയ്യില് !,,,


"അല്ല   ഇജ്ജു  ഈ  നാട്ടില്  മുയുമ്മന്‍  വെള്ളം  കൊടുക്കണ  കായ്  എടെയാ  ബക്കണത്  പഹയാ?


പയ്യിന് പാല് കൊറവാണ് പക്ഷെ ആ നാട്ടില്‍ മിക്കവാറും എല്ലാര്‍ക്കും ബീരാന്‍ പാല് കൊടുക്കുന്നുണ്ട് അത് ബീരാനും പടച്ചോനും മാത്രം അറിയുന്ന രഹസ്യം ആണ് .


ഇങ്ങളോന്ന്  പൊയ്ക്കാണി.,.,.


  “ങ്ങാ  ഇജ്ജ്  ഇത്  പറഞ്ഞപ്പോള്‍  ആണ്  ഞമ്മളും  അത്  ഓര്‍ത്തത്  ഇന്‍റെ കുട്ടിക്കും  മാങ്ങണം  ..,ഓളിപ്പോള്‍ പത്തിക്ക്  ജയിച്ചിക്കി .അന്‍റെ  കുണ്ടന്‍ ഇപ്പോള്‍  എബടെത്തി ,.,.ബീരാനെ ?

ഓന്‍റെ  കാര്യോന്നും  പറയണ്ട  നാലില്‍ എപ്പ്രവശ്യോം തോറ്റിക്കി ഒരച്ഛരം പടിക്കൂലന്നാ  ടീച്ചര്‍മ്മാര് പറയണത് .,.,.തെത്താ കാട്ടാന്‍,,"ഇപ്പളത്തെ കുട്ട്യോളൊന്നും തച്ചാലും നന്നാവില്ല.  


പിന്നെച്ചാല്‍ പൊരേല്‍ എത്തിയാല്‍ ഓന്‍ അടുത്ത കണ്ടത്തിക്ക് മണ്ടും ...,.പന്ത് കളിച്ചാന്‍ .,.,.പിന്നെ ഇരുട്ടുമ്പളാന്ന് പൊരെക്ക് ബര്യ ,,ഒന്നല്ലേ ഉള്ളൂ തച്ചു കൊല്ലാന്‍ കയ്യൂലല്ലോ . ബീരാന്‍ വിഷമത്തോടെ പറയുന്നത് കേട്ട് ..,.,.മൊയ്തുക്കയും വിഷണ്ണനായി നില്‍ക്കുകയാണ് .


ഏതായാലും ഇങ്ങള് മോന്തിക്ക്‌ പീടിക ചാര്‍ത്തിട്ട് പൊരെക്ക് ബന്നാളി.,.,.ഞമ്മള് ആടെ ഉണ്ടാവും ,,.


ഇക്കായിയെ  ഇതുമ്പാടെ  ആട്ട് കുറിച്ചാളി”  .,.,.



ഇജ്ജൊന്നു പൊയ്ക്കാടന്നു .,.മൊയ്തുക്ക  ദേഷ്യപ്പെട്ടു!  അന്‍റെ  ഈ  പാല് കൊണ്ടാ  ഞമ്മള്  ജീവിതം തൊടങ്ങിയതു  ,,,.എന്നിട്ട്  ഇജ്ജു  തിന്നുണ കണക്കു എയുതി  വച്ച് എനക്ക് ബല്യ മണിമാളിക  പണിയാന്‍  അല്ലെ .,


ഇതൊക്കെ ബീരാന്റെയും മൊയ്തു ഇക്കയുടെയും സ്ഥിരം ഡയലോഗാണ്


"ഞാന്‍  ഇറങ്ങുകാ  ഇങ്ങള്  മോന്തിക്ക്‌  ആട്ട്  ബരിട്ടാ !ബീരാന്‍  കടയില്‍ നിന്നും പതുക്കെ പുറത്തിറങ്ങി നേരെ  പോയത് അയമുന്‍റെ പീടികേക്കാണ്,


ബീരാന്ക്കാനെ  കണ്ടപടി  അയമു തിടുക്കത്തില്‍  കടയുടെ ഉള്ളില്‍  നിന്നും പുറത്തേക്ക്  ഇറങ്ങി  വന്നു  എന്നിട്ട്  രഹസ്യം  പറയുമ്പോലെ കാതില്‍ മന്ത്രിച്ചു.


 “ബീരാനെ ഇജ്ജ്  അറിഞ്ഞോ ഞമ്മടെ കരീമിന്‍റെ  മോളെ കാണാന്‍  ഇല്ല ഇന്നലെ മുതല്‍ ,.ആരെ  സൂറാനെയോ?ബീരാന്‍ ഒന്ന് ഞെട്ടി  ,.എബടെ ആണെന്ന്  ഒരു പുടീം ഇല്ല ,.,.,ഓല് പുറത്ത് ആരോടും പറഞ്ഞില്ല ഓന് ഇന്നലെ മോന്തിക്ക്‌  പൊരേക്ക് മണ്ടി കിതച്ചു ബന്ന് പറഞ്ഞതാ.,,”


അയിന്‍റെ ഇടക്ക്  ബേറെ ചിലതും  കേട്ടിക്കി വടക്കേലെ സലാമിന്‍റെ കമറൂനേം  കാണുന്നില്ലാന്നു


ഹേയ്  ഇങ്ങള് ഒന്ന്  മുണ്ടാണ്ടേ  ഇരിക്കീന്നു  ഓള് നല്ല  അടക്കോം  ഒതുക്കോം ഒക്കെയുള്ള നല്ലൊരു മൊഞ്ചത്തി കുട്ടിയാ .,.,ഓള്‍ അങ്ങനത്തെ മണ്ടത്തരം ഒന്നും കാട്ടൂല,.,.,കേട്ടതൊന്നും സത്യം  അല്ലാണ്ടെ  ഇരിക്കട്ടെ  എന്നാണു ഞമ്മന്റെം പൂതി.


കൂടുതല്‍ വര്‍ത്താനം  പറഞ്ഞു നില്‍ക്കാന്‍ ബീരാന്  മനസ്സ്  വന്നില്ല  നെഞ്ചില്‍  ഒരു പിടച്ചില്‍ .,.,ആടെ   ബരെ  ഒന്ന്  പോണം തെത്താണ്  കാര്യം  അറിയാലോ  ബീരാന്റെ  മനസ്സ്  മന്ത്രിച്ചു .


 "അയമുവോ ഇജ്ജ്  ഒരു  രണ്ടു കിലോ കടല പുണ്ണക്ക്  ഇങ്ങട് കാട്ടിക്കാണി ഓള് രണ്ടീസ്സായി ഒന്നും  തിന്നിണില്ല ഇനി കുറച്ചു  നാള്  ഓള്‍ക്ക്  ഇതൊന്നു കൊട്ത്ത് നോക്കാം .,.,.ഓള്‍ക്ക്  പള്ളക്ക്  ബല്ല  ഇടങ്ങേറും ഉണ്ടോന്നു  അറിഞ്ഞൂടാ."


 “അല്ല ബീരാനെ  അനക്കിത്  നിര്‍ത്താന്‍  ആയില്ലേ  ഇതിപ്പോള്‍  കുറെ  ആയില്ലേ ,,.,


ഇതിപ്പോ  എത്രാ  മാസം ?


"ഹമുക്കെ  ഇതെന്‍റെ  ബീടത്തിക്ക്  അല്ല   പൈക്ക്  ആണ്  !


അയമു  പൊട്ടിച്ചിരിച്ചു .,.,.ഹ ഹ  ഹ  ഞാന്‍  കരുതി  പൊരക്കാരീനെ  ഇജ്ജു  വീണ്ടും  എടങ്ങേറ്  ആക്കീന്നു .,.,.,.,ഹിഹി  ഹിഹി  ഇച്ച് ബയ്യ  പഹയാ എന്നാല്  ഇജ്ജു  അതൊന്നു തെളിച്ചു  പറയണ്ടേ.,,


"ഒരു കെട്ടു  അമീര്‍  ബീഡീം  എടുത്താളീട്ടാ"


ബീരാന്‍  വേഗം  വീട്ടിലേക്ക്  നടന്നു  ,,കാലുകള്‍  കുഴയുന്നതുപോലെ മനസ്സ്  വല്ലാതെ മിടിക്കുന്നുണ്ട്‌  കേട്ടതൊന്നും  സത്യം  അകല്ലെയെന്നു  ഉള്ളുരുകി  പടച്ചറബ്ബിനോട്  കേഴുന്നുണ്ടായിരുന്നു  അപ്പളും .


ചിന്തകള്‍ക്കിടയില്‍  വീടെത്തിയത്  അറിഞ്ഞില്ല ,.,.ചെന്നപടി  ഉമ്മറത്തെ  ചാരുകസേരയില്‍  തളര്‍ന്നിരുന്നു  .,.,പിന്നെ അകത്തേക്ക്  നോക്കി  പതുക്കെ  വിളിച്ചു,


"സഫിയാ ഇജ്ജ് ഒരു ഗ്ലാസ്‌ വെള്ളം ഇങ്ങട് കാട്ടിക്കാ"


മോളെ    റംല  ഈ  പാലും പാത്രം അങ്ങട്ട് .....എടുത്താളാ ....ഉമ്മാനോട് കാടീന്‍റെ  കൂട്ടത്തില്‍ ഇതുമ്പാടി കുറച്ച് കൂട്ടി കൊടുത്താളാന്‍  പറയ്‌ട്ടാ ,.,


എങ്ങട്ടാ ഇജ്ജ്  മണ്ടണത്. നിക്കാടെ   ഞാന്‍  എടുത്തോളാം  പാത്രം . ഇജ്ജാടെ   കുത്തിയിരിക്ക്  ..അകത്ത് നിന്നും  സഫിയ  മോളോട്  ഒച്ചെടുക്കുന്നത്  കേട്ടപ്പോള്‍  എന്തോ  പന്തികേട്‌  തോന്നി .,,.


പതുക്കെ എഴുന്നേറ്റ്  അകത്തേക്ക് നടന്നു അടുക്കളയിലേക്കു  ചെന്നപോള്‍  സഫിയ  പുറകോട്ടു  തള്ളിമാറ്റിക്കൊണ്ട്  ദേഷ്യപ്പെട്ടു  ഇങ്ങളൊന്നു  ആടെ  നിക്കി  മനുഷ്യ  ,.,.,.ഇങ്ങട്ട്  മണ്ടിക്കേറാതെ.




ശരിക്കും  പകച്ചുപോയി   കാരണം  ഇബളെ നിക്കാഖു കയിച്ചിട്ട്  പതിമൂന്നു പതിനാലു  കൊല്ലായി  ഇന്നു വരെ ഓള് ഇങ്ങനെ  കാട്ടീട്ടില്ല.


മോളെ  റംല  ഇജ്ജു  ആ  പയ്യിന് ഇച്ചിരി  പുല്ലു  കൊടിക്കി  ...അവള്‍ ദയനീയമായി തന്നെ  നോക്കുന്നത്   വാതില്‍ പഴുതിലൂടെ   ബീരാന്‍  കണ്ടു.


ഇജ്ജ്  ഇങ്ങനെ  പൊര മറിക്കാണ്ട്  ഓളോട്  പയ്യിന്  കാടി  കൊടുക്കാന്‍  പറ  അല്ലെങ്കില്‍  മോന്തിക്ക്‌  ഓളെ  പിഴിയാന്‍  നേരം മോന്ത  കറുപ്പിച്ചു  നിക്കണ  കാണാന്‍ ഇച്ച്  വയ്യ.,.,.




ഇങ്ങളൊന്നു പുടക്കാതെ ആടെ നിക്കി  മനുസ്സാ .,.,.ഞാന്‍ ആട്ട്  ബരാ  സഫിയ ദേഷ്യപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നു തന്‍റെ കയ്യില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു കൊണ്ട് പോയി .,.,.,ബീരാന്‍റെ പ്രരിഭ്രമം ഇരട്ടിച്ചു   എന്‍റെ പടച്ചോനെ എന്ത് എടങ്ങേറ് ആണിവിടെ ഉണ്ടായത് .

മന്‍സാ ഇങ്ങള്  ഇനി പെണ്ണിന്‍റെ അടുത്ത് വല്യ കിന്നാരം ഒന്നും  മാണ്ട.,.,മനസ്സിലായാ പത്തിലേക്ക് കയറിട്ടെ ഉള്ളൂ എബള്  വയസ്സറിയിച്ചു”.



ഇനി ഓളെ പൊറത്തൊന്നും ബിടാന്‍ കജ്ജൂല ,,ഇജ്ജു എന്ത് പിരാന്ത്  ആണ്   ഈ  പറയുന്നത്   സഫിയ.   കുട്ടി   ബല്യ  കുട്ടി   ആയീന്ന  അയിനിപ്പം  തെത്താ   ഇജ്ജും   ബല്യ  കുട്ടി   ആയീനല്ലോ  അതൊക്കെ   പടച്ചോന്‍  വിചാരിച്ച  കാര്യങ്ങളാണ്  പടപ്പുകള്‍ക്ക്  മാണ്ടി ..കുറച്ചീസം   കയിഞ്ഞാല്‍    ഓള്‍ക്ക്  ക്ലാസ്സ്‌  തുടങ്ങും   അത് മുടക്കാന്‍  ഞാന്‍  സമ്മയിക്കൂല്ല. 


പടിപ്പോന്നും പഠിക്കണ്ട ....പൊരെലു  അടങ്ങി ഒതുങ്ങി ഇരുന്നാള .....സഫിയയുടെ  ഉഗ്രശാസനം !!


അകത്ത് നിന്നും  റംലയുടെ കരച്ചില്‍  ഉയര്‍ന്നു 


 "റംല  കരഞ്ഞു പറഞ്ഞു ....ഇക്ക് പഠിക്കണം .....മാണ്ട ....ഓത്തും ...നിസ്ക്കാരോം ഒക്കെ മദ്രസ്സെന്നു പഠിച്ചില്ലേ ....അത് മതി ....ഇജ്ജു ഇപ്പൊ പഠിച്ചിട്ടു ബല്ല്യ കലട്ടെഒന്നും ആവണ്ടാ ...


ഒരു പൊരേല്‍ ചെന്നാല്‍  കുറച്ചു  കഞ്ഞീം  കറീം ബക്കണം അതാ  പെങ്കുട്ടികള്‍  പഠിക്കണ്ട  പഠിപ്പ്  ,.അത്  ഇജ്ജ്  പഠിച്ചിക്ക് ,.,.,ഈ പൊരെന്നു ഇജ്ജ്  ഏട്ടും  പോവൂലാ  മനസ്സിലായാ .,.,സഫിയ ദേഷ്യപ്പെട്ടു.


ഉപ്പാന്‍റെ  കുട്ടി വിശമിക്കണ്ട ഇച്ചീസം കയ്യുമ്പം ഇജ്ജ് ഇസ്കൂളില്‍   പൊയ്ക്കോളി.മൊയ്തു അവളെ സമാശ്വസിപ്പിച്ചു.


ബ്ലെ ഇജ്ജ് ഇങ്ങട് ബന്നാ ,,.ഇജ്ജ്  ഒരു വിവരം അറിഞ്ഞാ ഇമ്പടെ കരീമിന്‍റെ സൂറാനെ കാണുന്നില്ലാന്നു,.”


ഇന്‍റെ ബദരീങ്ങളെ ഞാന്‍ തെത്താ ഇക്കേക്കണത്


ഓള് ഏടക്കാ കീഞ്ഞത് .,.,പെണ്‍കുട്ടികള്‍ ആയാല്‍ കൊറച്ചു അടക്കോ ഒതുക്കോ ഒക്കെ മാണ്ടേ..


അന്‍റെ നാവൊന്നു അടക്ക് ,ഞാന്‍ അത്തടം വരെ ഒന്ന്  പോയിട്ട്  ബരാ തെത്താ ഉണ്ടായേന്നു അറിയാലോ?


ബീരാന്‍ പതുക്കെ വീട്ടില്‍ നിന്നിറങ്ങി നടന്നു .മഴപ്പുള്ള്കള്‍ തലങ്ങും വിലങ്ങും വട്ടമിട്ടു പറക്കുന്നു ,കൂമന്റെ മൂളിച്ചയും കാതില്‍ വന്നിരമ്പിയകലുന്നു ,.,യാന്ത്രികമായി കാലുകള്‍ മനസ്സിന്‍റെ ചങ്ങലയില്‍ പിടിയമര്‍ത്തി നിരങ്ങി നീങ്ങുന്നതുപോലെ. 


പോകുന്ന ഇടവഴികളില്‍ ആളുകള്‍  പരസ്പ്പരം എന്തക്കയോ പറയുന്നുണ്ട് ,ബീരാന്‍ ഒന്നും ശ്രദ്ധിക്കാതെ നേരെ കരീമിന്‍റെ വീടിനെ ലക്ഷ്യമാക്കി നടന്നു.


മുറ്റത്ത് ആളുകള്‍ കൂടി നില്‍ക്കുന്നുണ്ട് .കരീം ഉമ്മറത്ത് തളര്‍ന്നിരിക്കുന്നു ,..ചുറ്റിലും ആളുകള്‍ പിറുപിറുക്കുന്നു .,.ബീരന്ക്കാനെ കണ്ട ഉടെന്‍ കരീം നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ചുമലില്‍ കിടന്ന കള്ളിത്തോര്‍ത്തുകൊണ്ട് തുടച്ചു ,.,.ബീരാന്‍ക്ക പോയി ബീരാന്‍ക്ക ഇന്‍റെ മോള് പോയി വിങ്ങിപ്പൊട്ടിക്കൊണ്ട് പതിയെ എഴുന്നേറ്റുനിന്നു.


ഹേയ് കരീമേ  എന്താടാ ഇത് ഇജ്ജു കരയല്ലേ ഞമ്മളൊക്കെ ഇല്ലേ ഇവിടെ ഞമ്മക്ക്  തെരക്കാം .,.,.ഇജ്ജ്  ഇങ്ങട് വന്നെ .,.,പിന്നെ ഞാന്‍ ഒന്ന് കേട്ട് കമറൂനേം കാണിണില്ലാന്നു ഓല് തമ്മില്‍ തെത്തേലും ?

ഇല്ലക്കായിയെ ഒരിക്കലുല്ല ന്‍റെ കുട്ടി അങ്ങനെ കാട്ടൂല .ഈ കരിങ്കല്ല് ചോന്നാ ഞാന്‍ ഓളെ പോറ്റണത്.ഓള്‍ക്ക് അങ്ങനെ ചെയ്യാന്‍ കജ്ജൂല .,.,.

സാരല്ല എമ്ബക്ക് നോക്കാടാ ഇജ്ജ് ബേജ്ജാറാവാതിരിക്ക്,.,

പോലിസ് സ്റ്റേഷനില്‍ ഒന്ന് പോയി ബിബരം പറയണ്ടേ 

,.,.,മാണ്ടാക്കായിയെ അത് മാണ്ടാ. എന്നാ മാണ്ട .

ഞാന്‍ നാളെ മാര്‍ക്കറ്റില്‍ പോവുണ്ട് ആടെ ഞമ്മടെ ചങ്ങായി മാര് കൊറെണ്ട്.അന്‍റെ കയ്യില്‍ കുട്ടീന്‍റെ  ഫോട്ടം ഉണ്ടെങ്കില്‍ കാട്ടിക്കാ ഓല് ചിലപ്പോള്‍ ഓളെ ഏടെലും കണ്ടോ എന്ന് ചോദിക്കാലോ?


കരീം വേഗം അകത്തുന്നു സൂറാന്റെ ഒരു ഫോട്ടം എടുത്തു ബീരന്ക്കായ്ക്ക് കൊടുത്തു.അതുവാങ്ങുമ്പോള്‍ ബീരാന്റെ കൈകള്‍ വിറച്ചു.പടച്ച റബ്ബേ കുട്ടിക്ക് ഒന്നും ബരത്തല്ലേ റഹ്മാനെ മനസ് തേടിക്കൊണ്ടിരുന്നു.


വീട്ടില്‍ എത്തീട്ടും   മനസ്സു ശാന്തമാവുന്നില്ല  


ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു സഫിയ റാംമലയുടെ നിയന്ത്രണം കൂടുതല്‍  കര്‍ശനമാക്കി ഒരു  കണ്ണ് അവളുടെ പിന്നാലെ എപ്പോളും ഉണ്ടാവും


എല്ലാ കുട്ടികളും സ്കൂളിപോവുന്നത് വേദനയോടെ വേലിക്കനിന്ന് നോക്കി    നെടുവീര്‍പ്പിടും    റംല  എന്ന  പാവം  പെണ്‍കൊടി  ഇങ്ങള്ക്ക് ഒറ്റ മോളല്ലേന്നു ....അതിനെ ഇങ്ങനെ കെട്ടീടണതു ...പടച്ചോപൊറുക്കൂലട്ടാ ....അയിന്‍റെ   കണ്ണീരു തോന്ന നേരണ്ടാ.?...അടുത്ത വീട്ടിലെ ബാപ്പുക്ക ഒരു ദിവസം പറഞ്ഞു. ബാപ്പുക്കയുടെ മോള് പഠിക്കുന്നുണ്ട്.  ഇങ്ങളെ  ചെങ്ങായിച്ചി പറഞ്ഞു വിട്ടതാവുല്ലേ?സഫിയക്ക് കലി ഇളകി.


"ഇന്‍റെ കുട്ടീനെ എനക്കറിയാം നോക്കാന് ""പഠിക്കാഎന്നും പറഞ്ഞു പോയിട്ട് ....പള്ളേല് ..ആയ ആരാ ഉത്തരം പറയാ?..



 പടച്ചോനെ കൊഴക്കണ ചോദ്യം തന്നെ ....ബാപ്പു പിന്മാറി . അല്ലാ ഇപ്പഴത്തെ കാലം ഒരു ബല്ലാത്ത കാലം തന്നെ !! കത്ത് കൊടുക്കലും ..പോട്ടം പിടുത്തോം ...സിലുമക്കു പോക്കും ...ഒക്കെ പത്രത്തില് വെണ്ടയ്ക്ക പോലെ എയുതീട്ടുണ്ട് ..പിന്നെ ....ഈ കുട്ടികള് ...പൊരേന്നു അങ്ങട് ഇറങ്ങിയാ ..പിന്നെ തിരിച്ചു വരണ വരെ തീയാ ഞമ്മടെ ഖല്ബില് .....ഒലെ ...ബിസ്വയിച്ച് എങ്ങനാ പൊരേ കുത്തിരിക്കാ ....

കാണാഇത്തിരി മൊഞ്ച്  ഇണ്ടായാപിന്നെ .....ഈച്ച പൊതിയണ ചേലുക്കല്ലേ പഹയന്മാര് ...ചക്ക കണ്ട ഈച്ച പോലെ...


മതി ....ഇജ്ജ്  ഒന്ന് നിർത്തണ്ണ്ടാ ....ഇന്‍റെ മോളെ ബെജാറാക്കണ്ടാ

ബീരാന്‍  തല വെളിയിൽ കാണിച്ചു. അയിനെ പഠിപ്പിച്ചു ....ആളാകാനും സമ്മതിക്കില്ല !എന്നാ പൊരേല് കുത്തിരിക്കാൻ ഇത്തിരി സ്വയിരം കൊടുക്ക്‌ അതുല്ലാ   ......ഓരോ പെങ്കുട്ടികളുടെ ....തലയിൽ എഴുത്ത് !!  കാലം മാറിക്ക് ....മനുഷ്യൻ പ്രാകൃതനല്ലിപ്പോള്‍ ....അതാണല്ലോ ഉമ്മത്തുകള്‍ ഇങ്ങനെ തീരുമാനം എടുക്കുന്നത് !


ദിവസങ്ങള്‍  ആഴ്ചകള്‍ക്കും   മാസങ്ങള്‍ക്കും  വഴിമാറിക്കൊടുത്തു, മഴ മേഘങ്ങള്‍ അര്‍ത്തലച്ചു പെയ്യാന്‍ കൊതിയോടെ കാത്തുനില്‍ക്കുന്ന ദിനരാത്രങ്ങളും,നീര്‍ത്തടങ്ങളില്‍ അരയന്നങ്ങള്‍ കൊക്കുരുമ്മി മധു വിധു ആഘോഷിക്കുന്നു. ബാപ്പയുടെ വാക്കുകള്‍ക്ക് ആരും വിലകൊടുക്കുന്നില്ല ഉമ്മയോട്  അവള്‍ക്കു ദേഷ്യം തോന്നിയ സമയമായിരുന്നു  ആ നാളുകള്‍.


മാര്‍ക്കറ്റിലേക്ക് കയറിയ ബീരാന്‍ മുന്നില്‍ കണ്ട ചന്ദ്രനോട് കാതില്‍ പതുക്കെ തിരക്കി കുട്യേ ഇജ്ജ്  ഈ ഫോട്ടത്തില്‍ കാണുന്ന കുട്ടിയെ  എബടെലും കണ്ടതായി ഓര്‍ക്കുന്നോ കുട്ട്യേ ,ഇന്‍റെ ചങ്ങായീന്റെമോളാ ,കുറച്ചീസം ആയി എബളെ കാണുന്നില്,.,.


ചന്ദ്രന്‍ കയ്യിലിരുന്ന ഫോട്ടം തിരിച്ചും മറിച്ചും നോക്കി എവിടേയോ കണ്ട നല്ല ഓര്‍മ്മ.,. ചന്ദ്രന്‍റെ ഭാവമാറ്റം ബീരാന്‍ക്കയ്ക്ക് അകാകാംഷകൂട്ടി ..,ഒന്ന് ആലോയ്ച്ച്ചു നോക്കി  മാനെ ,.,ചന്ദ്രന്‍ ചിന്തയില്‍ മനസ്സിനെ കോര്‍ത്തു വലിച്ചു ,.കൈവിരലുകള്‍ ചേര്‍ത്തു ഞെരിച്ചു കൊണ്ടിരുന്നു 


പെട്ടെന്ന് ആണ് ചന്ദ്രന് അതോര്‍മ്മ വന്നത് ,,ഇക്കായിയെ ഈ കുട്ടി എബടൊരു  ഗവന്ര്‍മെന്‍റ് ആശുപത്രീല്‍ ഉണ്ട് ഏതോ വണ്ടിക്കാര് തട്ടിയിട്ടു പോയതാണ് ഓര്‍മ്മയില്ല പാവത്തിന് ,ഞാന്‍ കഴിഞ്ഞദിവസ്സം ആശുപത്രീലെ സുബൈര്‍ പറഞ്ഞാ അറിഞ്ഞത് ,,.ഇടിച്ചിട്ടവര്‍ കൊണ്ടാക്കി മുങ്ങി പക്ഷെ അവര് കൊടുത്ത അഡ്രെസ്സ് തെറ്റാണ് ,.,അതാ പുറത്തു അറിയിക്കാതെ ഇരുന്നത് ബെറുതെ എടങ്ങേറ് ആക്കണ്ടല്ലോ എന്ന് കരുതിക്കാണും.



അല്‍ഹംദുലില്ല എന്‍റെ റബ്ബേ എന്തൊക്ക്യാ ആ കുട്ടീനെപ്പറ്റി നാട്ടില് പറയുന്നത് എന്നറിയ്യോ ഒരു കുണ്ടാനേം ചേര്‍ത്ത്,


ഇജ്ജൊന്നു ബന്നാ എനക്ക് ആടെ പോണം അടുത്താണോ  അത് .,.,.അല്ല ഇക്കായിയെ കുറച്ചു ദൂരെയാണ് എന്നാലും നമുക്ക് പോകാം

ചന്ദ്രന്‍ വേഗം തന്‍റെ തലേക്കെട്ടും തുണിയും മാറ്റി ബീരാന്റെ കൂടെ ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു ആ പൊരക്കാരുടെ ബേജ്ജാറു കാണാന്‍ കജ്ജൂല ഇബനെ ,.,അറിയാം എനിക്ക് ഊഹിക്കാം അത് ബീരാന്‍ക്ക ,

ബസ്സില്‍ ഇരിക്കുമ്പോള്‍ നാട്ടുകാരുടെ വൃത്തികെട്ട കഥകള്‍ ഓര്‍ത്ത്‌ ബീരാന്റെ മനസ്സ് കോപം കൊണ്ട് ഇളകിമറിഞ്ഞു .,,ഓളെ ഒന്ന് കണ്ടിട്ട് മാണം ആടെ ചെന്ന്  രണ്ടു ചീത്ത വിളിക്കാന്‍ ബീരാന്‍ക്ക എന്ന പാവം മനുഷ്യന്‍ മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞു,,


കാലം കുതിര്‍ത്തിയിട്ട കാപട്യമാണ് ഒരുകാര്യം ശരിക്കും അറിയുന്നതിന് മുന്‍പ് ചേര്‍ത്തു പിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയെന്നത്,

ഒരു ഗവെര്‍മെന്റ്റ് ആശുപത്രിയുടെ പടിക്കല്‍ ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ വാതില്‍ക്കല്‍നിന്നും ഒരു ആംബുലന്‍സിന്റെ ഇരമ്പല്‍ കേട്ടു കുറേപ്പേര്‍ ചേര്‍ന്ന് ഒരുവെള്ളത്തുണിക്കെട്ട് അതിലേക്കു കയറ്റുന്നു .,.,.


ആരാ അത് ചന്ദ്രന്‍ അവിടെ കണ്ട ഒരാളോട് ചോദിച്ചു ,അത് കമറു എന്നൊരു പയ്യനാ കുറെ ദിവസം മുന്‍പ് ആക്സിഡന്റ്റ് ആയതാരുന്നു .,.,.ആരും നോക്കാന്‍ ഇല്ലാതെ ബോധമില്ലാതെ കിടന്നതാ ഇന്നലെ മരിച്ചു 
.,.,


ഒരു ഞെട്ടലോടെയാണ്  അത് കേട്ടത് നാട്ടില്‍ ജനത്തിന്‍റെ മുന്നില്‍ ഒളിച്ചോടിയ രണ്ടു പേര്‍ ഹൃദയ ബന്ധങ്ങള്‍ ഇല്ലാതെ അപമാനിക്കപ്പെടാന്‍ വിധികണ്ടെത്തിയ ജന്മങ്ങള്‍ പടിയില്‍ തളര്‍ന്നിരിക്കുന്ന ബീരാനെ എങ്ങനെ സമാശ്വസിപ്പിക്കും എന്നറിയില്ലാരുന്നു ചന്ദ്രന് ,,,



എഴുത്തുകാരനെപ്പറ്റി രണ്ടു വാക്ക്:

"ആസിഫ് വയനാട്"എന്ന തൂലികാ നാമത്തില്‍ കഥകളും, കവിതകളും മറ്റു കുറിപ്പുകളും എഴുതുന്ന ഇദ്ദേഹത്തെ മലയാള ബ്ലോഗ്‌ വായനക്കാർക്കും, എഴുത്തുകാർക്കും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.  എങ്കിലും പുതിയ വായനക്കാർക്കായി ചില വിവരങ്ങൾ ഇവിടെ കുറിക്കുന്നു.


"എന്‍റെ സ്വപ്നങ്ങള്‍ക്ക്  ചിറകു മുളക്കുമ്പോള്‍"എന്ന ബ്ലോഗ്ഗിലും ആനുകാലികങ്ങളിലും മുഖപുസ്തകത്തിലും കൊച്ചു കൊച്ചു ഓര്‍മ്മകള്‍ എഴുതുന്ന ആസിഫ് ഷമീര്‍ഒരു നല്ല എഴുത്തുകാരനും ബ്ലോഗറുമാണ്.


ജനിച്ചതും വളര്‍ന്നതും കോഴിക്കോട്, തറവാട് കോതമംഗലം  നെല്ലി മറ്റം.  

ഭാര്യയും മൂന്നു കുട്ടികളുമായി താമസിക്കുന്നത് വയനാട് മേപ്പാടി എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തില്‍.

ഖത്തറില്‍ ഹില്‍ട്ടന്‍ ഹോട്ടലിന്‍റെയും റയ്യാന്‍  പ്ലാസ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെയും  പബ്ലിക്‌ റിലേഷന്‍ ഓഫീസര്‍ ആയി ഇപ്പോൾ ജോലി ചെയ്യുന്നു.  

അദ്ദേഹം അടുത്തിടെ "ഏരിയലിന്റെ കുറിപ്പുകൾക്ക്"വേണ്ടി എഴുതിയ പ്രത്യേക രചനയാണ് ഈ ചെറുകഥ. 

വായിക്കുക നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ കമന്റു രൂപത്തിൽ ഇവിടെ കുറിക്കുക. 

ഇദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: 


എന്‍റെ സ്വപ്നങ്ങള്‍ക്ക്  ചിറകു മുളക്കുമ്പോള്‍

ഇദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ 

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Just For A Kiss…

ഒരു ചുംബനത്തിന്റെ വില

$
0
0
യുവ എഴുത്തുകാരൻ സന്ദീപ്‌ ഐക്കരയുടെ ഒരു മിനിക്കഥ ഇവിടെ ഗസ്റ്റ് പോസ്റ്റായി ചേർക്കുന്നതിൽ അതീവ സന്തോഷമുണ്ട്.  

സന്ദീപ്‌ ഐക്കര എന്ന പേരിൽ ചെറുകഥകൾ എഴുതുന്ന ശ്രീ സന്ദീപ്‌ എ നായർ തൃശൂർ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിയാണ്.

ചില മലയാളം സീരിയലുകളിൽ സഹ സംവിധായകനായി ജോലി നോക്കിയിട്ടുണ്ട്. അതുപോലെ ചില ചിത്രങ്ങളിൽ മേയ്ക്കപ്പ് മാനായും ജോലി നോക്കിയിട്ടുണ്ട്. ഒപ്പം പെർസനാലിറ്റി ഡവലപ്പ് ട്രെയിനർ ആയും ജോലി ചെയ്തിട്ടുണ്ട്.  
ഇപ്പോൾ, ഇനിയും ഷൂട്ടിങ്ങ് തുടങ്ങാത്ത ഒരു പേരിടാത്ത ചിത്രത്തിന്റ് അസിസ്റ്റന്റ്‌ ഡയറക്റ്ററായി ജോലി ചെയ്യുന്നു. പ്രീ പ്രൊഡക്ഷൻ വർക്ക് ...
നന്ദി സന്ദീപ്‌,
ഈ കഥ ആദ്യം ഇരിപ്പിടം വാരികയിൽ പ്രസിദ്ധീകരിച്ചു.
ഈ കഥയുടെ ഒരു സ്വതന്ത്ര വിവർത്തനം ഇംഗ്ലീഷിൽ നടത്തിയത്  ഇവിടെ വായിക്കുക.  Just For A Kiss 


ഒരു ചുംബനത്തിന്റെ വില 

സന്ദീപ്‌ ഐക്കര 


അയാൾ  ഒരു പുരുഷവേശ്യയൊന്നും ആയിരുന്നില്ല ,..... 
എങ്കിലും അവരോട് ഒരു ചുബനത്തിന് വിലപറഞ്ഞൂ 

ഇത്രേയും പണം നല്‍കാന്‍ കഴിയില്ല ! 


അവര്‍ തീര്‍ത്തും പറഞ്ഞൂ



അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 



ഇതിനുമുന്‍പ് ചെയ്തിരുന്ന തൊഴില്‍ ഇനി ചെയ്യാന്‍ കഴിയില്ല! 


നിങ്ങള്‍ പറയുന്ന ഈ കാര്യം ചെയ്യുന്നതോടു കൂടി ഇനിയുള്ള 

നാളുകള്‍  ഞാൻ  പട്ടിണിയിലാകാനും മതി​"


ഞാന്‍ പറഞ്ഞ പണം തന്നേ മതിയാകൂ!

എന്നാലും ഒരു ചുബനത്തിനിത്രയും !

അവര്‍ക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.

ഒടുവിൽ എല്ലാം അവന്റെ ഇഷ്ടത്തിന് വഴിമാറി

ആ ചുംബനം ശരിക്കും അവര്‍ക്ക്  വില- 

മതിക്കാനാവാത്തതായിരുന്നു...

ശരി സമ്മതിച്ചിരിക്കുന്നൂ 


എപ്പോഴാണ് ! 

ഇപ്പോള്‍ ?

അല്ല !

ഇപ്പോഴല്ല !

അത്താഴത്തിനു ശേഷം ഊണുമുറിക്കുപുറത്തുള്ള 

ഉദ്യാനത്തിലേക്ക്‌ 
വരണം അപ്പോഴാകാം




പണം ?!


ഇപ്പോഴില്ല നിന്നെ വിശ്വാസമില്ലാഞ്ഞല്ല , ഇപ്പോള്‍ 

കൈയിലില്ലാത്തതു  കൊണ്ടാണ്.


രാത്രിയില്‍ത്തന്നെ തരണം, 


തന്റെ ഊശാന്‍ താടിയിലുഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞൂ

അയാൾ പുരുഷവേശ്യയൊന്നും ആയിരുന്നില്ല

എങ്കിലും ഒരു ചുബനത്തിനിത്രയും പണം സ്വന്തമാക്കുന്ന 

ആദ്യത്തെ ആള്‍ അത് അയാളായിരിക്കും!

രാത്രിയില്‍ നിലാവെളിച്ചത്തില്‍ അയാൾ എണ്ണിനോക്കി അതേ 

കൃത്യം. 


കിറുകൃത്യം,


മുപ്പത് വെള്ളിക്കാശുകള്‍!!!


                     ശുഭം 


ഈ പ്രസംഗവും പ്രവർത്തിയും, എഴുത്തും പ്രവർത്തിയും രണ്ടും ഒന്നാണല്ലേ!

$
0
0
ഈ പ്രസംഗവും പ്രവർത്തിയും, 
എഴുത്തും പ്രവർത്തിയും  രണ്ടും ഒന്നാണല്ലേ! 


ചിത്രം കടപ്പാട് ഗൂഗിൾ 
ഫോണിൽ വിളിച്ച അയാൾ  ഒരു പക്ഷെ ഇന്നലെ ഞാൻ എഴുതിയ ഇംഗ്ളീഷ് ബ്ലോഗു വായിച്ചിരിക്കാൻ സാദ്ധ്യത ഉണ്ട്. 

Insecure Writer's Support Group(IWSG)എന്ന ഇംഗ്ളീഷ് ബ്ലോഗ്‌ ഗ്രൂപ്പിൽ മാസത്തിന്റെ എല്ലാ ആദ്യ ബുധാനാഴ്ചയും നടത്തുന്ന ഒരു ബ്ലോഗെഴുത്ത്.  ആ പൊസ്റ്റിട്ടു ഒരാഴ്ച ആയിക്കാണില്ല.
ഈ മാസത്തെ കുറിപ്പ്, ബ്ലോഗ്‌ കമന്റുകളെപ്പറ്റിത്തന്നെ ആയിരുന്നു.

കമന്റുകൾ നമ്മുടെ ബ്ലോഗിൽ എഴുതുന്നവർക്ക് അതിനുള്ള മറുപടി വൈകാതെ കൊടുക്കണം.

അല്ലെങ്കിൽ നിങ്ങളുടെ ബ്ലോഗിൽ കമന്റു എഴുതുന്നവരുടെ കമന്റിനോടുള്ള നിങ്ങളുടെ സമീപനം എങ്ങനെ?  തുടങ്ങി കുറെ ചോദ്യങ്ങളും അവക്കുള്ള മറുപടികളും ചില നിർദേശങ്ങളും മറ്റുമായിരുന്നു ആ കുറിപ്പിലെ ഉള്ളടക്കം. ചുരുക്കത്തിൽ അതേപ്പറ്റിയുള്ള  ഒരു ചെറു പ്രസംഗം തന്നെ ആ കുറിപ്പിലൂടെ നടത്തി എന്ന് വെച്ചോളൂ.  ഫോണിനു മറുതലക്കൽ ഉള്ള ആൾ അത് തീർച്ചയായും വായിച്ചിരിക്കും. ഞാൻ ഓർത്തു.

പെട്ടന്ന്,  അയാൾ അത് പറയുകയും ചെയ്തു. മാഷേ, ഞാൻ താങ്കളുടെ ഇംഗ്ലീഷ് കുറിപ്പ് കണ്ടു കേട്ടോ.
ഞാൻ താങ്കളുടെ   ബ്ലോഗിൽ ഒരു കമന്റു വീശിയിട്ട്‌ മാസങ്ങൾ കുറെ ആയി.

ഈ നീണ്ട പ്രസംഗം നടത്തുന്ന ആൾ എന്താണ് ചെയ്യുന്നത്?

അതിനൊരു മറുപടി ഇത് വരെ തന്നില്ലല്ലോ മാഷേ!

പിന്നെന്തിനാ ഇങ്ങനെ ഗീർവാണം മുഴക്കുന്നത്?

ഇത് നമ്മുടെ ചില രാഷ്ട്രീയക്കാരേപ്പോലെ ആയിപ്പോയല്ലോ മാഷേ!

എന്തിനു പറയുന്നു താങ്കൾ ഉൾപ്പെട്ട് നിൽക്കുന്ന സഭയിലെ ചില പ്രസംഗകർ നടത്തുന്ന പ്രസംഗം 
 പോലെയായിപ്പോയല്ലോ മാഷെ ഇത് ! താങ്കളും അവരുടെ കൂടെക്കൂടിയോ?

ബ്ലോഗിൽ എഴുതുന്നത് പോലെ താങ്കൾ ചെയ്യുന്നുണ്ടോ?

തുടങ്ങി ചില ചോദ്യങ്ങൾ ശരവർഷം പോലെ ഫോണിൻറെ മറ്റേ തലക്കൽ നിന്നുയരാൻ തുടങ്ങി. ഞാൻ ചില  ന്യായങ്ങൾ നിരത്താൻ ശ്രമിച്ചെങ്കിലും കക്ഷി അതൊന്നും കേൾക്കാൻ മനസ്സ് കാട്ടിയില്ലാന്നു പറഞ്ഞാൽ മതിയല്ലോ.

മാഷെ ഞാൻ സാധാരണ എല്ലാ കമന്റുകൾക്കും മറുപടി നൽകുന്ന ആളാണ്‌ പക്ഷെ ഇവിടെ എന്തു സംഭവിച്ചു എന്നറിയില്ല തുടങ്ങിയ ചില മുടന്തൻ ന്യായങ്ങൾ ഞാൻ നിരത്തി, അവക്കൊന്നും അയാൾ ചെവി തന്നില്ല.

ഞാൻ വീണ്ടും ഓർത്തു

'അയാൾ പറഞ്ഞതിൽ വാസ്തവം ഉണ്ടല്ലോ, ഈ എഴുത്തും പ്രവർത്തിയും, പ്രസംഗവും പ്രവർത്തിയും രണ്ടും ഒന്നാണല്ലോ!

പറയുന്നത് പോലെ, എഴുതുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ ഈ പണി നിർത്തുന്നതല്ലെ നല്ലത് ! എന്നു തുടങ്ങി അനേകം ചിന്തകൾ എന്നെപ്പറ്റിയും മറ്റു ചില സുവിശേഷ  പ്രസംഗകരെപ്പറ്റിയും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

കുറിപ്പിൽ ഞാൻ ഒരു പൊതു തത്ത്വം പറഞ്ഞു പോയതായിരുന്നു അതൊരു തിരിച്ചടിയാലല്ലോ!

ഹേ, അത് സാരമില്ല,  ഞാൻ മനസ്സിൽ പറഞ്ഞു.

ഹേ, അതെങ്ങനെ പറയാനും തള്ളിക്കളയുവാനും കഴിയില്ലല്ലോ അയാൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണല്ലോ!

അതെ കുറ്റം എന്റേതു തന്നെ!

ഞാൻ മനസ്സിലോർത്തു,

തിരക്കു പിടിച്ച ഈ നാളുകളിൽ ചെയ്യേണ്ട പലതും സമയത്തു ചെയ് വാൻ സാധിക്കാതെ പോകുന്നു, അതുകൊണ്ട് പറയണ്ടത് പറയാതിരിക്കാനും കഴിയില്ലല്ലോ!

 ഇനി മുതൽ കുറേക്കൂടി  ജാഗ്രത പുലർത്തിയെ പറ്റൂ!

പറയുന്നതും എഴുതുന്നതും അപ്രകാരം ചെയ് വാൻ നമുക്കു കഴിയുന്നുണ്ടോ എന്ന് നന്നായി വിലയിരുത്തിയ ശേഷം വേണം പ്രസംഗവും എഴുത്തും നടത്താൻ ഞാൻ മനസ്സിലോർത്തു.

ഇവിടെ കാര്യം അൽപ്പം നിസ്സാരം എങ്കിലും, ഓർത്തിരിക്കെണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒന്ന് തന്നെ ഈ കാര്യം എന്ന് ഞാൻ വീണ്ടും ഓർത്തു.

വേഗത്തിൽ ഞാൻ സുഹൃത്ത്‌ പറഞ്ഞ പോസ്റ്റിൽ പോയി ഒന്ന് പരതി അയ്യോ അയാളുടെ കമന്റു കാണുന്നില്ലല്ലോ! അതെവിടെപ്പോയി!

പെട്ടന്ന്,  സ്പാം മെയിൽ പരിശോധിച്ചു.  അതാ അയാളുടെ കമന്റു.
അത് എന്നെ നോക്കി ഒരു ഇളിഭ്യച്ചിരി പാസ്സാക്കി.
വേഗത്തിൽ അതിനെ അവിടെനിന്നും പൊക്കിയെടുത്തു കമന്റിൽ ഇട്ടു ഒപ്പം ഒരു നീണ്ട മറുപടിയും ഇട്ടു.

നോക്കണേ എനിക്കു നേരിട്ട ഒരു അമളി! അതിനെ അമളി എന്ന് വിളിക്കാമോ എന്തോ, പെട്ടന്നു തന്നെ ഫോണിൽ സുഹൃത്തിനെ വിവരം ധരിപ്പിച്ചു, അയാൾ പറഞ്ഞതും തിരിച്ചെടുക്കുന്നു എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ നിർത്തി.

ഈ കാര്യങ്ങൾ ഇവിടെ നിരത്തിയതിന് പിന്നിൽ മറ്റൊരു ഉദ്യേശ്യം കൂടിയുണ്ട്.  എനിക്കു പറ്റിയ ഈ അമളി ഇനിയാർക്കും സംഭാവിക്കാതിരിക്കാൻ ഇത് വായിക്കുന്നവർക്ക്  ഒരു മുൻകരുതൽ എടുക്കാമല്ലോ എന്ന് കരുതി ഇതൊരു കുറിപ്പായി ഇവിടെ ചേർക്കുന്നു.

അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും എൻറെ മലയാളം പേജിൽ ഇങ്ങനെ ഒരു കുറിയുമായി എത്താൻ സഹായിച്ച (നിമിത്തമായ) സുഹൃത്തിനും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

എല്ലാ പ്രീയ ബ്ളോഗ്  മിത്രങ്ങൾക്കും ഞങ്ങളുടെ നന്ദി നമസ്കാരം.

വീണ്ടും കാണാം.

ഫിലിപ്പ് ഏരിയലും കൂട്ടരും
സിക്കന്ത്രാബാദ്


അടിക്കുറിപ്പ്:
കാര്യം ഇങ്ങനെയാണെങ്കിലും, ഇതിൽ ഞാൻ കുറ്റക്കാരൻ അല്ലെങ്കിലും എന്റെ മനസ്സിൽ പെട്ടന്ന് കടന്നു വന്ന ഒരു ബൈബിൾ വചനം ഇതോടുള്ള ബന്ധത്തിൽ കുറിക്കുന്നത് ഉചിതം ആയിരിക്കും എന്നു കരുതുന്നു.

ബൈബിളിലെ യാക്കോബിൻറെ ലേഖനത്തിൽ ഇപ്രകാരം ഒരു വാക്യം ഉണ്ട്:

"സഹോദരന്മാരെ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവർത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഉപകാരം എന്ത്?  ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ... 
അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജ്ജീവമാകുന്നു. 
 (യാക്കോബിന്റെ ലേഖനം  2: 14ഉം 17ഉം വാക്യങ്ങൾ) (James 2: 14 & 17)

NOTE: ഇവിടെ വിശ്വാസം എന്നതിനെ,  പ്രസംഗം, എഴുത്ത് എന്നിവയോട്  ചേർത്തു വായിക്കുക.)








ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും

$
0
0
ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും 


Shri George Vettathaan 
മലയാളം ബ്ളോഗെഴുത്തിൽ  

സുപരിചിതനായ  ശ്രീ ജോർജ് വെട്ടത്താൻ 

എഴുതിയ ചിന്തോദ്ദീപകമായ ഒരു 

ലേഖനവും അതിനു കുറിച്ച ഒരു 

പ്രതികരണവും. 

മലയാളം സോഷ്യൽ വെബ്‌ സൈറ്റുകളിൽ


 പ്രചാരമാർന്ന മനസ്സ് വെബ്സൈട്ടിന്റെ 

സാരഥികളിൽ ഒരാളുമായ ശ്രീ വെട്ടത്താൻ  ബി.ജെ.പി യുടെ 
സാമ്പത്തിക നയങ്ങള്‍ എന്ന തലക്കെട്ടിൽ എഴുതിയ ആ ലേഖനം തികച്ചും ചിന്തനീയമത്രേ. 

അനേകർക്ക്‌ അറിഞ്ഞുകൂടാത്ത ചില വസ്തുതകൾ വളരെ നന്നായി ഈ ലേഖനത്തിൽ അദ്ദേഹം കുറിച്ചിരിക്കുന്നു. 


അതിങ്ങനെ ആരംഭിക്കുന്നു:  

"ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക? 

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 


ആ ലേഖനത്തിനു ഞാൻ കൊടുത്ത പ്രതികരണം:

പ്രിയ വെട്ടത്താൻ സർ,

മനസ്സിൽ വായിച്ചിരുന്നു,

അഭിപ്രായത്തിനു മാറ്റമില്ല അതിവിടെ പകർത്തട്ടെ

ചില പച്ചയായ സത്യങ്ങൾ പലർക്കും അറിയാത്തവ ശ്രീ 


വെട്ടത്താൻ സർ ഇവിടെ അവതരിപ്പിച്ചു. എന്നത് വാസ്തവം, ശ്രീ 

മൻമോഹൻ നല്ല ഉദ്യേശ്യത്തോടെ തുടങ്ങി വെച്ച പലതും 

തനിക്കും ചുറ്റും നിന്നവർ വിറ്റു കാശാക്കാൻ ശ്രമിച്ചു, 

അവിടയല്ലേ അവർ പരാജയപ്പെട്ടത്! എന്തായാലും പോയ

സർക്കാർ തുടങ്ങി വെച്ച പല നല്ല കാര്യങ്ങളും മോഡി 

സർക്കാർ സാധാരണക്കാരനെ മുൻ കണ്ടു കൊണ്ട് നടപ്പാക്കി

മുന്നോട്ട് പോയാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാൻ മോഡിക്കു 

കഴിയും. 


പിന്നെ ഏതൊരു പ്രതിപക്ഷവും എപ്പോഴും ചെയ്യുന്നത് തന്നെ

 അല്ലെ ഈ കമ്യുണിസ്റ്റ്‌ കാരും ഇവിടെ ചെയ്തുള്ളൂ! 


ഇവിടെ സൂചിപ്പിച്ചത് പോലെ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു 


നയവും ഭരണതിലേറുംമ്പോൾ മുൻ സർക്കാരിന്റെ നയവും 

പിന്തുടരുന്നു അതിൽ അത്ഭുതത്തിന് വകയില്ല, കാരണം 

അവർക്കറിയാം മുന്സർക്കാർ ചെയ്യാൻ ആഗ്രഹിച്ച പല 

കാര്യങ്ങളും നല്ല കാര്യങ്ങൾ തന്നേയെന്ന് . പക്ഷെ 

പ്രതിപക്ഷമല്ലേ അതിനെ എതിർത്തില്ലെങ്കിൽ പിന്നെന്തു 

പ്രതിപക്ഷം! അത്ര തന്നെ!, മോഡി ചെയ്യട്ടെന്നേ!!!


ജോയ് പറഞ്ഞത് പോലെ മോഡിക്കും കൂട്ടർക്കും ഇത് 


എതിര്പ്പില്ലാതെ പലതും ചെയ്യാൻ കിട്ടിയ സുവർനനാവസരം

തന്നെ, ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടാകുന്നവ അവർ 

ചെയ്യട്ടെ!


എങ്കിൽ അവർക്കും വീണ്ടും ഭരണം കൈയ്യാളാം.



ഇത് എല്ലാ പാർട്ടിക്കാരും ഉൾക്കൊണ്ടാൽ അവർക്കും 

ജനങ്ങൾക്കും നല്ലത് തന്നെ!


ഇവിടെ ഞാൻ ജയശീലൻ മാഷ്‌ പറഞ്ഞത് തന്നെ പറയട്ടെ! 


"ഇപ്പോള്‍ ഒരു സത്യം മനസ്സിലായി എന്ന് മാത്രം. ബി.ജെ.പി 


ആയാലും കോണ്ഗ്രസ്സ് ആയാലും ഭരിക്കുന്നത് അംബാനിയും 

കൂട്ടരും ആണെന്ന്."


വെട്ടത്താൻ സർ നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിനു


കൂടുതൽ പ്രതികരണങ്ങൾ മനസ്സ് വെബ്‌ സൈറ്റിൽ: 


അത് വായിക്കുവാൻ ഇവിടെ അമര്ത്തുക  മനസ്സ് 

Source:
George Vettathaan,
Manass Social Website

അയാൾ ഒരു ചൂടനാണ്‌ - He is a short tempered man

$
0
0
അയാൾ ഒരു ചൂടനാണ്‌ 
                                                                        ഒരു മിനിക്കഥ  

ചിത്രം കടപ്പാട് ഗൂഗിൾ 
മൾട്ടി നാഷണൽ കമ്പനിയിലെ ഇന്റർവ്യൂ കടമ്പകൾ മൂന്നും അയാൾ നിക്ഷ്പ്രയാസം കടന്നു.

ഫൈനൽ ഇന്റർവ്യൂവിനായി അയാളെ അവർ വീണ്ടും വിളിച്ചു.

ഈ ജോലി തനിക്കു ഉറപ്പായും ലഭിക്കും എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു.

പക്ഷെ ഫലം തികച്ചും വിപരീതമായിരുന്നു

അയാൾക്ക്‌ ജോലി നിക്ഷേധിക്കപ്പെട്ടു.

​അതിനവർ കണ്ടെത്തിയ കാരണം അയാളെ ശരിക്കും ഞെട്ടിച്ചു.

"അയാൾ ഒരു ചൂടൻ ആണുപോലും"

ചില കമ്പനികൾ വിശേഷിച്ചും മൾട്ടി നാഷണൽ കമ്പനികൾ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ സ്വഭാവ വിശേഷങ്ങൾ വിവിധ മേഖലകളിൽക്കൂടി ​അന്വേഷിച്ചു കണ്ടെത്തും എന്ന സത്യം അയാൾ അറിഞ്ഞിരുന്നില്ല. ​അയാളെപ്പറ്റി അയാൾ അറിയാതെ തന്നെ നിരവധി കാര്യങ്ങൾ അവർ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയകളിൽ അയാൾ നടത്തി വന്നിരുന്ന കസർത്തുകൾ, പ്രഹസനങ്ങൾ, പ്രതികരണങ്ങൾ ഇവയുടെ മൊത്തമായ ഒരു റിപ്പോര്ട്ട് അവർ ഇതിനകം കരസ്ഥമാക്കി കഴിഞ്ഞിരുന്നു. അത് പരിശോധിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ സത്യത്തിൽ ഒന്ന് ഞെട്ടുക തന്നെ ചെയ്തു.

അങ്ങനെ അവർ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.

അയാളെ ആ തസ്തികയിലേക്ക് തിരഞ്ഞെടുത്താൽ അയാൾ ഇവിടം ഒരു യുദ്ധക്കളമാക്കി മാറ്റും എന്നതിൽ സംശയം ഇല്ലാ എന്നവർ ഏക സ്വരത്തിൽ പറഞ്ഞു.

അവർ അയാളോട് ഇപ്രകാരം പറഞ്ഞു.

സോറി മിസ്റ്റർ, ഈ പോസ്റ്റിനു താങ്കൾ യോഗ്യത ഉള്ളവനല്ല!

നിങ്ങൾ ഒരു പക്ഷെ അതിനുള്ള കാരണം തിരക്കിയേക്കാം, അത് പറയാൻ ഞങ്ങൾ ബാദ്ധ്യസ്ഥർ തന്നെ.

"Your social media jottings, responses, comments, reactions etc speaks it all!"നിങ്ങളുടെ സോഷ്യൽ മീഡിയാ പ്രഹസനങ്ങൾ അത് വളരെ ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്നു. ക്ഷമിക്കണം താങ്കൾ ഒരു ചൂടനാണ്‌ ! ഈ തസ്തിക നിങ്ങൾക്ക് ഒരിക്കലും യോജ്യമല്ല!

​We are sorry!

അത് കേട്ട അയാൾ ഒന്ന് ഞെട്ടി, മ്ളാന വദനനായി അവിടെ നിന്നും ഇറങ്ങി നടന്നു.

To Read the English Version of this story please click on the below link:



Source: 
Malayalam Social Website: Manassu.com  മനസ്സിൽ പ്രസിദ്ധീകരിച്ചത് 

-:ശുഭം:- ​

ഒരു ചെറു കവിതയും ഒരു പ്രതികരണവും

$
0
0

Picture Credit: hdwallpapers.com 

ഒരു ചെറു കവിതയും ഒരു പ്രതികരണവും 

ഇന്ന് വായിച്ച ഒരു നല്ല കവിത
ഗൂഗിൾ പ്ളസ് മിത്രമെങ്കിലും
ഷുക്കൂരിന്റ് പേജിൽ പലപ്പോഴും
എത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് ശനിയാഴ്ച,
തികച്ചും അവിചാരിതമായി
കുങ്കുമ സന്ധ്യകൾ
എന്ന ബ്ളോഗ് പേജിൽ
എത്തി ഒരു നല്ല
ചെറു കവിത വായിച്ചു
അത് എന്റെ പ്രിയ മിത്രങ്ങളുമായി
ഇവിടെ പങ്കുവക്കുന്നു.

മണങ്ങളുടെ അടച്ച പുസ്തകം

എന്ന തലെക്കെട്ടിൽ 
അബ്ദുൾ ഷുക്കൂർ കെ റ്റി എഴുതിയ കവിതയും 
അതിനു ഞാൻ കുറിച്ച പ്രതികരണവും ഇതാ ഇവിടെ : 

പ്രതികരണം:
'മണങ്ങളുടെ
മദ്ധ്യത്തിൽ 
മരുവുന്ന 
മർത്ത്യൻ 
മരണമതെത്തുമ്പോൾ 
മണമറിയാതെ 
മറയുന്നു'

മനോഹരമായിരിക്കുന്നു 
മണങ്ങളെപ്പറ്റിയുള്ള ആ വരികൾ 

ആശംസകൾ 



​ഫിലിപ്പ് ഏരിയൽ 



കവിത വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 



Source  abdul shukkoor k.t











ഗസ്റ്റ് എഴുത്തുകാർക്ക് സ്വാഗതം: ഫിലിപ്സ്കോം ഗസ്റ്റ്‌ രചനകൾ ക്ഷണിക്കുന്നു (Philipscom Invites Guest Posts In Malayalam & in English

$
0
0
ഗസ്റ്റ് എഴുത്തുകാർക്ക് സ്വാഗതം: 

ഫിലിപ്സ്കോം ഗസ്റ്റ്‌ രചനകൾ ക്ഷണിക്കുന്നു 


ഫിലിപ്സ്കോമും ഏരിയലിന്റെ കുറിപ്പുകളും ചേർന്നു സംഘടിപ്പിക്കുന്ന ഒരു സംരഭം 


എല്ലാ എഴുത്തുകാർക്കും സ്വാഗതം. 

നിങ്ങളുടെ കുറിപ്പുകൾ, ലേഖനങ്ങൾ, കഥകൾ കവിതകൾ 

തുടങ്ങിയവ അനുയോജ്യമായ ചിത്രങ്ങൾ സഹിതം

താഴെക്കൊടുക്കുന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരിക 

ഫിലിപ്സ്കോമിൽ പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുത്തു ചേർക്കുന്നതായിരിക്കും.

ഹല്ല മാഷെ അതുകൊണ്ട് ഞങ്ങൾക്കെന്തു പ്രയോജനം !

പറയാം!

നിങ്ങളുടെ സൃഷ്ടികൾ അന്തർദ്ദേശിയ തലത്തിൽ എത്തിക്കുന്നതും അതുമൂലം നിങ്ങളെപ്പറ്റിയും നിങ്ങളുടെ രചനകളെപ്പറ്റിയും നിരവധി പേർ അറിയുന്നതിനും അതുമൂലം  അവിടെ നിന്നും 


നിങ്ങളുടെ പേജിലേക്കുള്ള 

ട്രാഫിക് തിരക്ക് വർദ്ധിക്കുന്നതിനും ഇത് ഇട നൽകുന്നു, അങ്ങനെ 

നിങ്ങളുടെ പ്രോടക്ടുകൾ, രചനകൾ തുടങ്ങി, നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ (നിങ്ങൾ പരസ്യമാക്കുവാൻ ആഗ്രഹിക്കുന്നവ മാത്രം) 
അന്തർദ്ദേശിയ വിപണിയിൽ എത്തുന്നതിനും  അത്  
സന്ദർശകർ അറിയുന്നതിനും  കാരണമാകുന്നു. അങ്ങനെ 
 ഫിലിപ്സ്കോമിന്റെയും അതുമായി ബന്ധപ്പെട്ട മറ്റു ശൃംഖലകളിലേ
ക്കും ഈ വിവരങ്ങൾ വ്യാപിക്കുന്നതിനും അത് ഇട നൽകുന്നു. 


താഴെ കൊടുക്കുന്ന നിബന്ധനകൾ പ്രകാരം നിങ്ങളുടെ സൃഷ്ടികൾ രൂപപ്പെടുത്തി അയച്ചു തരിക.

അത് ഫിലിപ്സ്കോം പത്രാധിപ സമിതി പരിശോധിച്ച ശേഷം പ്രസിദ്ധീകൃത യോഗ്യമെങ്കിൽ ചേർക്കുന്നതും   

തുടർന്ന്  ഫിലിപ്സ്കോം അംഗമായിട്ടുള്ള നിരവധി സോഷ്യൽ സൈറ്റുകൾ ഫോറങ്ങൾ, വിവിധ ഗ്രൂപ്പുകൾ ഇവയിൽ  

പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. 


ഫിലിപ്സ്കോമിന്റെ സോഷ്യൽ സൈറ്റുകൾ എല്ലാം തന്നെ അലക്സാ റാങ്കിൽ ഒന്നാം കിടയിൽ നിൽക്കുന്നു എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. 

നിങ്ങളുടെ രചനകൾക്ക് അവസാനം ചേർക്കുന്ന നിങ്ങളുടെ ചിത്രം അടങ്ങിയ നിങ്ങളെപ്പറ്റിയുള്ള ചെറുകുറിപ്പിൽ നിങ്ങളുടെ പ്രധാന ബ്ളോഗ് ലിങ്കും, മൂന്ന് പ്രധാന സോഷ്യൽ സൈറ്റ് ലിങ്കുകളും നൽകാവുന്നതാണ്. 


ലേഖനങ്ങൾ കുറഞ്ഞത്‌ 700 വാക്കുകളോ അല്ലെങ്കിൽ 1500 വാക്കുകളിലോ കവിയാതിരിക്കാൻ ശ്രദ്ധിക്കുക. കഥകൾ  ഒന്നോ രണ്ടോ പേജിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കുക. കവിതകൾ എങ്കിൽ ഒരു പേജിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. 

ഉള്ളടക്കത്തിൽ ആവശ്യം എന്നു തോന്നുന്ന തിരുത്തലുകൾ നടത്താനുള്ള പൂർണ്ണ അധികാരം ഫിലിപ്സ്കോം  അഡ്മിന്  ഉള്ളതായിരിക്കും.  രചനകളുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ ലിങ്കുകൾ മാത്രം പോസ്റ്റുകളിൽ ചേർക്കാൻ ശ്രമിക്കുക. നിങ്ങളുടെ അഫിലിയേറ്റ്  ലിങ്കുകൾ ഒരു കാരണവശാലും ചേർക്കുവാൻ പാടുള്ളതല്ല.


മറ്റുള്ളവരുടെ രചനകൾ തങ്ങളുടേത് എന്ന ചിന്തയിൽ തയ്യാറാക്കിയ രചനകൾക്ക് ഇതിൽ സ്ഥാനം ഉണ്ടാകയില്ല, എന്നാൽ രചനകൾ നടത്തുവാൻ മറ്റു സൈറ്റുകളെ അവലംബിച്ചിട്ടുണ്ടെങ്കിൽ അതാതു സൈറ്റുകളുടെ ലിങ്ക് ടിപ്പണിയായി താഴെ ചേർക്കുക.


നിങ്ങളുടെ കുറിപ്പുകളുമായി ബന്ധപ്പെട്ട ലഭിക്കുന്ന പ്രതികരണങ്ങൾക്ക് വേണ്ട മറുപടി നൽകാനും ശ്രദ്ധിക്കുക. 


ഈ സംരഭത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം കമന്റ് ബോക്സിൽ സൂചിപ്പിക്കുക, അല്ലായെങ്കിൽ താഴെ നൽകുന്ന ഇമെയിൽ വിലാസത്തിൽ എഴുതുക. 

fbnewbook @ gmail dot com


ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു ഇംഗ്ളീഷ് കുറിപ്പും ഇതോടു ചേർത്തു വായിക്കുക.





Source: 
Philipscom/WordPress 

ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി

$
0
0

ഈ വർഷത്തെ ഡൂഡിൽ 

















ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി 

അതെ ഇതു നമ്മുടെയെല്ലാം പ്രിയങ്കരിയായ ഗൂഗിളിനെപ്പറ്റിത്തന്നെ!

അവൾക്കു ഇന്ന് പതിനാറു വയസ്സ്. 

യൌവനത്തിലേക്ക് കാലൂന്നി നിൽക്കുന്ന അവൾക്കു ആയുരാരോഗ്യങ്ങൾ നേരാം അല്ലെ!

നമ്മുടെയെല്ലാ വിശേഷിച്ചു എഴുത്തുകാരുടെ സന്തത സഹചാരിയായ അവൾക്കു ദീർഘായുസ്സ് നേരുന്നു!

ദിവസവും അവളെ അണിയിച്ചൊരുക്കിവിടുന്ന ഇതിന്റെ പിന്നണി പ്രവർത്തകർക്കും, നന്മകൾ നേരുന്നു.

ഈ വർഷം ഗൂഗിളിന്റെ അക്ഷരങ്ങളുടെ അളവെടുക്കുന്ന ഒരു ഒരു അനിമേഷനുമായത്രേ ഇതിൻറെ  സംഘാടകർ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.

ഈ സുദിനത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു 

ഗൂഗിൾ നീണാൾ വാഴെട്ട. 

ആശംസകൾ 

അവളെപ്പറ്റിയൊരൽപ്പം ചരിത്രം:

ഗൂഗിൾ പ്ളെക്സ്‌  എന്നറിയപ്പെടുന്ന അവരുടെ ഏറ്റവും വലിയ കമ്പനി കാമ്പസ് 
ലോകത്തിനു അറിയപ്പെടുന്ന സെര്‍ച്ച് എന്‍ജിനുകളിൽ 
തലപ്പത്തു തന്നെ സ്ഥാനം 

ഉറപ്പിച്ചിരിക്കുന്ന ഗൂഗിളിനെപ്പറ്റി വിവരിക്കുവാൻ കാര്യങ്ങൾ 
നിരവധി. വിസ്താര ഭയത്താൽ ഇപ്പോൾ അതിനു മുതിരുന്നില്ല.


1998 ൽ  കാലിഫോര്‍ണിയ നഗരത്തിലെ മെൻലോ പാർക്ക് 
എന്ന സ്ഥലത്തായിരുന്നു ഇതിൻറെ തുടക്കം. 

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി 
വിദ്യാര്‍ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിനും ചേർന്ന് 
തുടങ്ങിയ ഈ സംരഭം ഇന്ന് ലോകമെങ്ങും പടർന്നു 
പന്തലിച്ചിരിക്കുന്നു.


'ഗൂഗിളിനെ ആശ്രയിക്കാതുള്ള ഒരു ദിനം ചിന്തിക്കാൻ കൂടി
കഴിയാത്ത അവസ്ഥയിലേക്ക് ലോകം ഇന്ന്  മാറിയിരിക്കുന്നു' 
എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല തന്നെ.
എന്തായാലും ഈ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം!

എല്ലാ ആശംസകളും നേരുന്നു.

പിൻകുറി:
ഈ സന്തോഷ വേളയിൽ ഒരു ദുഃഖവാർത്ത കൂടി കുറിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. നമ്മിൽ പലരുടേയും ആദ്യ തട്ടകമായ ഓർക്കുട്ടിന്റെ തിരോധാനം അല്ല അന്ത്യം ഇതാ ഇക്കഴിഞ്ഞ  മുപ്പതിന് നടന്നു.  ഗൂഗിളിൻറെ ഈ തീരുമാനം വാർത്തയായി കാണാൻ തുടങ്ങിയിട്ട് നാളുകൾ കുറേ ആയി. അത് അവർ കൃത്യമായി കഴിഞ്ഞ 30 നു നടപ്പാക്കുകയും ചെയ്തു. 

ഇതാ അതിനൊരു ചരമഗീതം നമ്മുടെ ബിലാത്തിപ്പട്ടണം സായിവ്‌ അല്ല മുരളീഭായ്  എഴുതിയത് ഇവിടെ വായിക്കുക:
 

ഓർക്കുട്ട് - ഇനി ഓർക്കുക വല്ലപ്പോഴും ഓർമ്മയിൽ ... ! / Orkut - Ini Orkkuka Vallappozhum Ormmayil ... !



ചിത്രങ്ങൾക്കു കടപ്പാട് 

ഗൂഗിൾ 







സമർഥനായ ലേഖകൻറെ എഴുത്തുകോൽ

$
0
0
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)


ഫിലിപ്സ്കോമുംഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ)   തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.

Roy E. Joy
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ     (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ  റോയി ഇ  ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.

മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക്  പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.

ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു  പറയുവാനുള്ളത്  കമന്റു കോളത്തിൽ കുറിക്കുക.

ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന്  അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.

ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്.  നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.  

ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.


ഫിലിപ്പ് വി ഏരിയൽ
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നന്ദി,  നമസ്കാരം
ഫിലിപ്പ് വറുഗീസ് ഏരിയൽ 




സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)



ഒരു രാജകീയ വിവാഹത്തിന് കോരഹ് പുത്രന്മാർ പാടിയ സുന്ദരമായൊരു പ്രേമഗീതത്തിന്റ പ്രഥമ വാക്യമാണിത്
പ്രേമഗീതം പാടുവാൻ വിവാഹം പോലെ ഉചിതമായ വേറൊരു സന്ദർഭമേത് ?  അതൊരു രാജകീയ വിവാഹമാണെങ്കിൽ വളരെ ശ്രദ്ധയോടുകൂടെ  ചെയ്യേണ്ടുന്ന ദൗത്യമാണത്.  ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു.



അത് സമർഥമായ ഒരു തൂലികയിലൂടെ എഴുതി ഞാനെൻറെ രാജാവിന് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.  പാട്ടോ പ്രസംഗമോ എഴുത്തോ, എന്തായിരുന്നാലും കർത്താവിനു വേണ്ടി നാം ചെയ്യുന്ന ശുശ്രൂഷകൾ ഗൗരവത്തോടും സമർപ്പണത്തോടും കൂടെ ചെയ്യണം. അത്  സൗരഭ്യവാസനയുള്ള യാഗമാണ്‌.


ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ദൗത്യം അത് അർഹിക്കുന്ന ഗൗരവത്തോടുകൂടെ ചെയ്യുന്നുണ്ടോ എന്ന് ക്രൈസ്തവ ആനുകാലികങ്ങൾ  കൈയിലെടുക്കുമ്പോൾ സംശയം തോന്നാറുണ്ട്.  ചില പത്ര മാസികകൾ കണ്ടാൽ മനസ്സിലാകും ഇതു  കർത്താവിനുവേണ്ടിയല്ല,വിദേശത്തുള്ള) ആർക്കോ എന്തിനോ വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതാണെ്ന്. വ്യാകരണപ്പിശക്, അക്ഷരത്തെറ്റ്, അച്ചടിപ്പിശക്, ശൈലീദോഷം, വാക്യഘടനയിലെ തെറ്റ്  എന്നിവകളാൽ
വിരൂപമാക്കിയിരിക്കുന്ന എഴുത്തുകൾ.  ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ പ്രസാധകർ ക്രൈസ്തവ സാഹിത്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നുള്ളതാണ്.


ഡി ടി പി ചെയ്തു കഴിഞ്ഞുള്ള പ്രൂഫ്‌ റീഡിങ്ങിൽ വിട്ടുപോകുന്ന ചില പിശകുകളല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്. ഈ പ്രസാധകരുടെ പക്കൽ തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം  നിഘണ്ടു, ഭാഷാ സഹായി എന്നിവ ഇല്ല, അഥവാ ഉണ്ടെങ്കിൽ  അവ തുറന്നു നോക്കാറില്ല എന്ന് ഉറപ്പാണ്.  ഏതോ ചില മുൻപരിചയങ്ങളിൽ  എഴുത്തും അച്ചടിയും നടത്തിപ്പോരുന്നു.  ശീലം പെട്ടെന്നു  
മാറുന്നതല്ലല്ലോ.  എന്നാൽ ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നതാകയാൽ അതിനനുസരിച്ച് എഴുത്തിലും അച്ചടിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം വായനക്കാർ അപ്രാപ്തർ ആണെന്നുള്ള വിചാരത്തിൽ എഴുതരുത്. ഒരു വിശ്വാസിക്ക് പ്രത്യേക ആത്മീയ ഭാഷ തന്നേ വേണം എന്ന ചിന്തയിൽ എഴുതുകയാണെങ്കിൽ മിക്കപ്പോഴും അത് തെറ്റായ ശൈലിയിലേക്കും  വാക്യഘടനയിലേക്കും നയിക്കും.


"ഒരു കൊത്തുളികൊണ്ട് ഭാഷ വരുത്തി"എന്ന സുന്ദരമായൊരു  പ്രയോഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ കാണുന്നു  (പുറപ്പാട് 32:4)  വടിവൊത്ത ഒരു രൂപം ഉണ്ടാക്കി എന്നാണ് അതിനർഥം  അനുവാചകർ ഉത്തമമായത് അർഹിക്കുന്നു.  എഴുതുവാനുള്ള വിളി ലഭിച്ചവർ, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവർ,അവരുെ എഴുത്തു ഭാഷ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഭാഷ മെച്ചപ്പെടുത്തുവാൻ ആത്മാർഥമായി പരിശ്രമിക്കണം.  ഇതൊക്കെ മതി എന്ന ലാഘവ ബുദ്ധി അനഭിലഷണീയമാണ്.  ഓർക്കുക, ഔദ്യോഗിക രേഖകളിൽ (ജനന സർട്ടിഫിക്കട്റ്റ്‌, പാസ്പോർട്  മുതലായവ) ഒരക്ഷരം പിഴച്ചാൽ കൊടുക്കേണ്ടിവരുന്ന വില വലുതാണ്‌.  നാൽപ്പതു വർഷം മുമ്പ് നടന്ന ഒരു സംഭവം വിവരിക്കട്ടെ.  എൻറെ പിതാവ് പറഞ്ഞതാണിത്.  ഞങ്ങളുടെ ഒരയൽക്കാരനായ 'വർക്കി കുട്ടി'ക്ക്  മണിയോഡർ വന്നു.  പക്ഷേ, പോസ്റ്റുമാൻ അതു കൊടുക്കാതെ തിരിച്ചയച്ചു.  കാരണം മണിയോഡറിലെ പേര്  'വക്കി കുട്ടി'എന്നായിരുന്നുവത്രേ,  മുമ്പ്  'ർ 'തലക്കുത്തായിട്ടായിരുന്നുവല്ലോ (ക്ക) എഴുതിയിരുന്നത് തലക്കുത്ത് ( ' ) എങ്ങനെയോ മാഞ്ഞു പോയി വർക്കി 'വക്കി'യായി!  എഴുതിയത് വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പാക്കുക.


എഴുതുമ്പോൾ  പൊതുവെ കണ്ടുവരുന്ന തെറ്റായ ഒരു രീതിയുടെ ഉദാഹരണം നോക്കുക: അബ്രഹാമിൽനിന്നും പഠിക്കാനാവുന്നത് (തെറ്റ്)--അബ്രഹാമിൽനിന്ന് പഠിക്കാനാകുന്നത്  (ശരി) അബ്രഹാമിൽനിന്നും ഇസഹാക്കിൽനിന്നും പഠിക്കാനാവുന്നത് (ഇപ്പോൾ ശരി, ഒന്നിലധികം പേര് ചേരുന്നതിനാൽ).  അതുപോലെ ആത്മീകം, ഐക്യത, മുഖാന്തിരം, വിശിഷ്യാ, പിന്നോക്കം എന്നിവ തെറ്റാണ്.  ആത്മികം ഐക്യം, ഏകത, മുഖാന്തരം, വിശിഷ്യ, പിന്നാക്കം എന്നിവയാണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയാൽ ആളുകൾ സമ്മതിക്കാതായിട്ടുണ്ട്.


ഞായറാഴ്ച ആരാധനയിൽ സാക്ഷ്യമോ പ്രബോധനമോ പറയുന്ന അതേ  രീതിയിലായിരിക്കരുത് ലേഖനങ്ങൾ എഴുതുന്നത്.  (എന്നാൽ പ്രസംഗം അച്ചടിക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തരുത് .) "ആത്മീകം"എന്ന് ധരിച്ചു വച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും ആത്മികമോ  അനാത്മികമോ  അല്ല, മറിച്ച്  അക്ഷരത്തെറ്റുകളാണ്.  സംസാര വേളയിൽ സ്വരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അത് അനുവദിക്കാമെങ്കിലും എഴുത്തിലും അച്ചടിയിലും അതു പാടില്ല.  ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ എഴുത്തുകൾ "ഓഫീർ തങ്കം  അണിഞ്ഞു നില്ക്കുന്ന രാജ്ഞി"യെ പോലെയാകും വായനക്കാർ നല്ല എഴുത്തിന്റെ "സൗന്ദര്യത്തെ ആഗ്രഹിക്കും." അത്തരം ആനുകാലികങ്ങൾ വരിസംഖ്യ കൊടുത്തിട്ട് വരുത്താൻ മുൻകൈയെടുക്കും.  ഉപദേശത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ള ദൈവശ്വാസീയമായ തിരുവെഴുത്ത്  വിശ്വോത്തമ  സാഹിത്യം കൂടെയാണ്.  തെറ്റില്ലാത്ത എഴുത്തിനു സഹായകരമാകുന്ന ചില വിവരങ്ങൾ തുടർന്നു കൊടുക്കുന്നു.


 വാക്കിൻറെ സ്ഥാനം തെറ്റിയാൽ

ഉച്ചയ് ക്കുശേഷം സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  വിശദമായ ചർച്ച നടന്നു.' (തെറ്റ്)

* 'ഉച്ചയ്ക്കുശേഷമാണ് സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ'എന്നാണല്ലോ തോന്നുക.  'ഉച്ചയ്ക്കു ശേഷം  എന്ന പദത്തിന്റെ സ്ഥാനം മാറ്റണം.


*  സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  ഉച്ചയ്ക്കു ശേഷം വിശദമായ ചർച്ച നടന്നു. (ശരി)

* 'ഉച്ചയ് ക്കുശേഷം'കഴിഞ്ഞു കോമ (അങ്കുശം) ചേർത്താലും വാക്യം ശരിയാകും.
'ഉച്ചയ് ക്കുശേഷം, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു.' (ശരി)

രണ്ടും ശരിയാണെങ്കിലും  വാക്കുകൾ  യഥാസ്ഥാനം ചേർത്തുകൊണ്ടുള്ള ആദ്യരീതിയാണ് കൂടുതൽ ശരി.

*മുൻവർഷത്തെ പതിവു പോലെ  ഈ വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (തെറ്റ്)

*മുൻവർഷത്തെ'എന്നതു പതിവിനെ സൂചിപ്പിക്കുന്നതാകയാൽ

'*മുൻവർഷത്തെപ്പോലെ'അല്ലെങ്കിൽ 'പതിവു പോലെ 'ഇവയിൽ ഒന്നു മതി.

'പതിവുപോലെ ഈ  വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (ശരി)

* 'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല, ഒരിക്കലും പറയിപ്പിക്കുകപോലുമില്ല.' (തെറ്റ്)


'ഇതിൽ 'പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല''  'പറയിപ്പിക്കുകപോലുമില്ല'  ഇവ തമ്മിലാണ് ചേർത്തിരിക്കുന്നത്.

ഇത് 'ഒരിക്കൽപോലും പറയിപ്പിക്കുകയില്ല'എന്നു മാറ്റിയാൽ ശരിയാകും.


'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല,  'ഒരിക്കൽപോലും  പറയിപ്പിക്കുകയില്ല.' (ശരി)

*  ദയവായി സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും അകത്തു കയറി ഇരിക്കണം.' (തെറ്റ് )

അധ്യക്ഷനോട് ദയ തോന്നിയതുകൊണ്ടാണ്‌ ചിലർ പുറത്തു നിൽക്കുന്നത് എന്നത്രേ ഇതിനർഥം .  അകത്തു കയറി ഇരിക്കുക എന്ന പ്രവൃത്തിയിലൂടെ ദയ കാട്ടണം എന്നാണ് അറിയിപ്പിൽ ഉദ്ദേശിച്ചത്.    എങ്കിൽ 'ദയവായി'എന്നതിൻറെ സ്ഥാനം മാറ്റുക.

'സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും ദയവായി അകത്തു കയറി ഇരിക്കണം (ശരി)

അർഥമറിയാതെ ...

* 'ശമര്യക്കാരിയായ സ്ത്രീ' ,  വിധവയായ സ്ത്രീ',  'വൃദ്ധയായ സ്ത്രീ'— 'ശമര്യക്കാരി'യും  'വിധവ'യും  'വൃദ്ധ'യും സ്ത്രീകളാണെന്നതിനാൽ 'സ്ത്രീ' എന്നു ചേർക്കേണ്ടതില്ല.

'മധ്യവയസ്കനായ പുരുഷൻ'— 'മധ്യവയസ്കൻ'എന്നതാണു  ശരി.  മധ്യവയസ്കൻ പുരുഷൻ തന്നെയാണ്.

നല്ലതു പോലെ ഭംഗിയായി വസ്‌ത്രം ധരിച്ചു — നല്ലതുപോലെ വസ്‌ത്രം ധരിച്ചു'എന്നോ 'ഭംഗിയായി  വസ്‌ത്രം ധരിച്ചു' എന്നോ മതിയാകും.

ചെരുപ്പ്‌  കാലിലിട്ടുകൊണ്ട് നടന്നു'—'ചെരുപ്പിട്ടു കൊണ്ട്  നടന്നു'എന്നു മതി.  ചെരുപ്പ് കൈയിൽ ഇട്ടുകൊണ്ട്‌ നടക്കാറില്ലല്ലോ. (ങ് ഹാ ! മഴക്കാലത്ത്‌ ചള്ളയിൽ തെന്നി വീഴാതിരിക്കാൻ ചിലരൊക്കെ കൈയി ചെരുപ്പിട്ടുകൊണ്ട് നടക്കാറുണ്ട് എന്നതു വേറൊരു കാര്യം!)


വേണ്ടാത്ത പരത്തൽ..

'ശ്രദ്ധിക്കേണ്ടതായ വിഷയം',  'ശ്രദ്ധിക്കേണ്ടാതായിട്ടുള്ള'—  'ശ്രദ്ധിക്കേണ്ട വിഷയം'എന്നു പറഞ്ഞാൽ മതി.

ചില പ്രസംഗങ്ങളിൽ ഇങ്ങനെ അടിച്ചു പരത്തി വലിച്ചു നീട്ടുന്നതു കേൾക്കാം — 'വന്നുകൂടിയാതായിട്ടുള്ളതായിട്ുള്ളതായ...' പ്രസംഗത്തിൽ ഈ പരത്തൽ വന്നു ചേരാം  എന്നാൽ ലേഖനങ്ങളിൽ അവ ഒഴിവാക്കണം.

അക്കാദമികമായ വാക്കുകളും അപ്രസക്തമായ കർമണി  പ്രയോഗങ്ങളും ഒഴിവാക്കുക

"കാലഘട്ടപ്രചണന്ധവാതകാറ്റലയിൽ ആടിയുലയുന്ന മനുഷ്യജീവിതം..," "പപത്തിലുമനർഥത്തിലും അനാത്മികാചാരബന്ധനങ്ങളിലും കിടക്കുന്ന ബ്രഹ്മനന്ധകടാഹത്തെ..."എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത രീതിയിലുള്ള  വാക്യങ്ങൾ ഒഴിവാക്കുക.  എഴുത്തിലും പ്രസംഗത്തിലും പ്രൗഡ കൂട്ടാനുള്ള ശ്രമത്തിൽ തെറ്റായ കർമണിപ്രയോഗം ചിലർ ചേർക്കാറുണ്ട്.  ഒരു ഉദാഹരണം ഇതാ,  'ദൈവം എന്നെ അയക്കപ്പെടുകയാണെങ്കിൽ  പോകപ്പെടുവാൻ ഞാൻ തയ്യാറാണ് ...!  'ദൈവം എന്നെ അയക്കുകയാണെങ്കിൽ പോകുവാൻ ഞാൻ തയ്യാറാണ് ...'എന്നാണ് ശരിയായ പ്രയോഗം.


അകലമിടൽ 

അർഥസന്ദേഹം കൂടാതെ എഴുതാനും വായിക്കാനും സഹായിക്കുന്നതിനാണ് അകലമിടൽ.

'കാള വണ്ടിയിൽ പോയി' എന്നതിനും 'കാളവണ്ടിയിൽ പോയി'എന്നതിനും  അർഥവ്യത്യാസമുണ്ട്.
അവിടെനിന്നുപോയി,  അവിടെ നിന്നുപോയി.


ഇംഗ്ളിഷ്  പദങ്ങളുടെ ബാഹുല്യം 

"കാലാകാലങ്ങളിൽ അനേകം ഭാഷകൾ മലയാളത്തെ സ്വാധീനിക്കുകയുണ്ടായി.  പിൽക്കാലത്ത്‌ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇംഗ്ളിഷ്  ഭാഷ തന്നെ." സംസ്കൃത  ബഹുലമായിരുന്ന മലയാളം ഇപ്പോൾ ഇംഗ്ളിഷ്  ബഹുലം ആയിരിക്കുകയാണ്.  ഇത് തെറ്റാണെന്ന് പറയാനാവില്ല.  താഴെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

*  'ദൈവത്തിൻറെ പ്ളാനും പദ്ധതിയും അറിയുക' 

* 'ഞങ്ങളുടെ സെർവന്റെ ടൂ വീക്കായിട്ടു വരുന്നില്ല.' (രണ്ടാച്ഴയായിട്ടു വരുന്നില്ല എന്നോ വളരെ ക്ഷീണിച്ചതു കൊണ്ട് വരുന്നില്ല എന്നോ കേൾവിക്കാർക്കു സംശയം തോന്നാം).
*  'നെക്സ്റ്റ് മന്തിലെ മാസയോഗം പോസ്റ്റുപോണ്‍  ചെയ്തിരിക്കുന്നു 

* 'ഞങ്ങളുടെ സണ്ണിന്റെ  മാര്യേജിന്റെ എൻഗേജുമെന്റിനു  ഫാമിലി മെംബെർസും  ചർച്ചിലെ രണ്ടു റെപ്രസെന്റ്റ്റീ വ്സുമേ  പോകുന്നുള്ളൂ.

മലയാളം പറയാനും എഴുതാനും അറിയാവുന്നവർ എഴുത്തിലെങ്കിലും ശുദ്ധ മലയാളം ഉപയോഗിക്കുവാൻ മനപ്പൂർവ്വം ശ്രദ്ധിക്കണം.  അതാണ്‌ ഭംഗി.


ഗ്രന്ഥ സൂചി:

പ്രൊഫ.  പന്മന  രാമചന്ദ്രൻ നായർ.,  ശുദ്ധ മലയാളം, കറന്റെ ബുക്സ്.

മലയാളം അച്ചടിയും എഴുത്തും  ഒരു സ്റ്റൈൽ പുസ്തകം,  കേരള ഭാഷാ ഇൻസ്ടിറ്റ്യുട്ട് 
ഡോ.  ബ്യു ലാ  വുഡ്,  പ്രസംഗത്തിൻറെ താക്കോൽ, ഓതെന്ടിക് ബുക്സ്  (O M Books, Secunderabad)
ഡോ.  എം എം ബഷീർ.,  ശുദ്ധ മലയാളം: പത്ര-ദൃശ്യമാധ്യമങ്ങളിലെ മലയാളം, ഭാഷാപോഷിണി, ഓഗസ്റ്റ്, 2013.

അക്ഷരപ്പിശകുകളെ തിരുത്തിയോടിക്കുവാനുള്ള  ചില വിവരങ്ങൾ താഴെ കുറിക്കുന്നു:

തെറ്റ്                                                    ശരി                                        

അങ്ങിനെ                                          അങ്ങനെ 

അടിമത്വം                                         അടിമത്തം 

അനുഗ്രഹീതൻ                                  അനുഗൃഹീതൻ 

അപാകത                                         അപാകം 

ആത്മീകം                                         ആത്മികം 

ആത്മിയം                                         ആത്മീയം 

ആൾക്കാർ                                        ആളുകൾ 

ഉത്ഘാടനം                                      ഉദ്ഘാടനം 

എങ്ങിനെ                                         എങ്ങനെ 

ഐക്യത                                           ഐക്യം, ഏകത 

ഐഹീകം                                         ഐഹികം 

ഔദാര്യത                                          ഔദാര്യം 

കണ്ടുപിടുത്തം                                    കണ്ടുപിടിത്തം 

കുട്ടിത്വം                                             കുട്ടിത്തം 

കുലപാതകം                                      കൊലപാതകം

ഗ്രഹനായിക                                      ഗൃഹനായിക 

തർജിമ                                                തർജുമ, തർജമ 

തീഷ് ണം                                                തീക്ഷ്ണം 

ദൈന്യത                                              ദൈന്യം, ദീനത 

നിവർത്തി                                            നിവൃത്തി 

നാഗരീകം                                           നാഗരികം 

ദൈവീകം                                           ദൈവികം 

പക്ഷെ, പക്ഷേൽ                               പക്ഷേ   
  
പാതിവൃത്യം                                        പാതി വ്രത്യം                                       
പിന്നോക്കം                                        പിന്നാക്കം 

പൈശാചീകം                                     പൈശാചികം 

പ്രതിക്ഷേധം                                      പ്രതിഷേധം 

പ്രവർത്തി                                           പ്രവൃത്തി 

പ്രവൃത്തിക്കുക                                     പ്രവർത്തിക്കുക 

പ്രാവിശ്യം                                           പ്രാവശ്യം         

ഭോഷത്വം                                           ഭോഷത്തം 

മുഖാന്തിരം                                           മുഖാന്തരം 

മുന്നോക്കം                                           മുന്നാക്കം 

മാനസ്സീകം                                          മാനസികം                                         
രാപ്പകൽ                                             രാപകൽ 

രാഷ്ട്രീയപരം                                        രാഷ്ട്രീയം, (രാഷ്ട്രപരം)

ലൗകീകം                                            ലൗകികം   

വഷളത്വം                                           വഷളത്തം 

വിശിഷ്യാ                                            വിശിഷ്യ 

വൈരൂപ്യത                                       വൈരൂപ്യം, വിരൂപത 

സാമുദായീകം                                      സാമുദായികം

സാമൂഹീകം                                         സാമൂഹികം        

സാന്മാർഗീകം                                     സാന്മാർഗികം 

സാർവത്രീകം                                       സാർവത്രികം 

സൃഷ്ടാവ്                                              സ്രഷ്ടാവ്, സൃഷ്ടിതാവ് 

സ്വാന്തനം                                           സാന്ത്വനം        

രൂപീകരിക്കുക                                    രൂപവൽക്കരിക്കുക 

പ്രതീകവൽക്കരിക്കുക                        പ്രതീകാത്മവൽക്കരിക്കുക        
                                         
അടിക്കുറിപ്പ്:


ഇവിടെ ഈ പോസ്റ്റിൽ, അതും മലയാള ഭാഷയെപ്പറ്റിയും 

അക്ഷരപ്പിശകുകളെപ്പറ്റിയും പരാമർശിക്കുന്ന കുറിപ്പിൽ 

അക്ഷരപ്പിശക്‌ കടന്നു കൂടുകയെന്നത് അക്ഷെന്തവ്യമല്ല എന്ന

കാര്യം സമ്മതിക്കുന്നു. അതേപ്പറ്റി ശ്രീ. സംഗീത് വിനായക് 

എഴുതിയ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും വായിച്ച 

ശേഷം പിശകുകളെപ്പറ്റി  ദയവായി  പ്രതികരിക്കുക. ഒപ്പം ഈ

അക്ഷരങ്ങൾ ശരിയാക്കി എഴുതാൻ എന്തെങ്കിലും മാർഗ്ഗം 

അറിയാവുന്നവർ ദയവായി അറിയിക്കുക.


സംഗീതിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചതുപോലെ ഇത് 

എഴുത്തുകാരനു സംഭവിച്ച കൈപ്പിഴ അല്ല മറിച്ചു അതിനുള്ള 

പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 


അദ്ദേഹം അയച്ച pdf ഫോർമാറ്റ് വളരെ ശരിയായിട്ടാണ് 

എഴുതിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിലെ ആശങ്ക 

അദ്ദേഹം മെയിലിലൂടെ അറിയിക്കുകയുണ്ടായി. അദ്ദേഹം 

അത് ഡി ടി പി ചെയ്താണ് എഴുതിയിരിക്കുന്നത്. 


ഞാനിപ്പോൾ ആകെ ഒരു ധർമ്മ സങ്കടത്തിൽ 

അകപ്പെട്ടിരിക്കുന്നു!


ദയവായി ഇതിനൊരു പരിഹാരം നിർദേശിക്കുവാൻ 

കഴിയുന്നവർ അറിയിക്കുക.


ഈ ലേഖനത്തിൻറെ PDF  ഫോർമാറ്റ്‌ ആവശ്യം ഉള്ളവർ ഈ

ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.


fbnewbook@ gmail.com

വീണ്ടും ഒരു അടിക്കുറിപ്പ്:

ഈ ലേഖനത്തിൽ  അവിടവിടെ ചില അക്ഷരപ്പിശകുകൾ വന്നു, അത് പലരും ചൂണ്ടിക്കാട്ടി  
ഇതെങ്ങനെ സംഭവിച്ചു എന്ന് 
 ഞാൻ കമന്റിലും കുറിപ്പിലും എഴുതിയിരുന്നു

PDF കോപ്പി മെയിലിൽ അയക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം അതിൻറെ കോപ്പി ഇവിടെ ചേർക്കുന്നു.

അത് ഡൌണ്‍ലോഡ് ചെയ്താൽ കുറിപ്പ് അതിൻറെ പൂർണ്ണ രൂപത്തിൽ വായിക്കുവാൻ കഴിയും. 
ഇങ്ങനെ സംഭവിച്ചതിൽ 
നിർവ്യാജ ഖേദം ഒപ്പം 
രേഖപ്പെടുത്തുന്നു
നന്ദി നമസ്കാരം.

ഫിലിപ്പ് ഏരിയൽ 







 





ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ                                                                             

അരങ്ങത്തുനിന്നും അടുക്കളയിലേക്ക് (From the Stage to the Kitchen)

$
0
0
മിനി ടീച്ചർ 
ബൂലോകത്തിൽ വിശേഷിച്ചും മലയാളം ബ്ളോഗ് 
ഉലകത്തിൽ ഏവർക്കും സുപരിചിതയായ മിനി ടീച്ചറിനെ മലയാളം ബ്ളോഗ് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും "ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും" ചേർന്നൊരുക്കുന്ന ഈ പുതിയ സംരഭത്തിൽ ടീച്ചറെപ്പറ്റി രണ്ടു വാക്കു പറഞ്ഞാൽ അത് അസ്ഥാനത്താകില്ല.


കെ.എസ് മിനി എന്ന പേരിൽ അറിയപ്പെടുന്ന സൌമിനി ടീച്ചറിൻറെ ജനനം കണ്ണൂർജില്ലയിലെ കടലോരഗ്രാമമായ കിഴുന്നയിൽ.   
അധ്യാപന സേവനത്തിനു ശേഷം ഹെഡ്‌മിസ്ട്രസ്സ് ആയിരിക്കെ വിരമിച്ചു .
ഇപ്പോൾ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്ത് കുടുംബ സമേതം (മക്കളും കൊച്ചുമക്കളുമായി) താമസിക്കുന്നു.

ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും നർമ്മങ്ങളും എഴുതാറുള്ള ടീച്ചറിൻറെ നർമ്മ കഥകളും കുറിപ്പുകളും മലയാളം ബ്ളോഗ് വായനക്കാർക്കിടയിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയവ തന്നെ. 
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ കുറേക്കാലമായി ബ്ളോഗ് എഴുത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു, വീണ്ടും ബ്ളോഗിൽ സജീവമാകുവാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചപ്പോൾ അത് എന്തുകൊണ്ട് ഇവിടെ നിന്നും തുടങ്ങിക്കൂടാ എന്നു ചോദിച്ചതിനു മറുപടിയത്രേ ഈ ഗസ്റ്റ് ലേഖനം.

അടുത്തിടെ "ടെറസ്സിലെ കൃഷിപാഠങ്ങൾ"എന്ന പേരിൽ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം മലയാള സാഹിത്യ ലോകത്തിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.  അതേപ്പറ്റി ഞാൻ എഴുതിയ ഒരു അവലോകനം ഇവിടെ വായിക്കുക.  

'ടെറസ്സിലെ കൃഷിപാഠങ്ങൾ’ ശ്രീമതി കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം (A Book Review)


ബ്ളോഗ്, ഫേസ്‌ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങളിൽ സജീവം. അതോടൊപ്പം അടുക്കളയിലും ടെറസ്സിലും കൃഷിയിടത്തുംആയി ജീവിതം തുടരുമ്പോൾ ഫോട്ടോ ഗ്രാഫിയും ചെയ്തുവരുന്നു.  ഒരു മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെല്ലുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ താൻ തൻറെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്, ചിത്രങ്ങൾക്കായി മാത്രം ഒരു ബളോഗും ഉണ്ട് അതിൻറെ ലിങ്ക് താഴെ കൊടുക്കുന്നു.

കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "നർമ്മ കണ്ണൂർ"എന്ന നർമ്മ സദസ്സിലെ സജീവ പങ്കാളി.  ഒപ്പം ഭർത്താവ്  ശ്രീ. സി.കെ. മുകുന്ദൻ മാസ്റ്റർ; ഹെഡ്മാസ്റ്റർ ആയിരിക്കെ വിരമിച്ചശേഷം പൊതുപ്രവർത്തനവുമായി  വിവിധ സംഘടനകളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. സീനിയർ സിറ്റിസൺ ഫോറം, പെൻഷനേഴ്സ് യൂണിയൻ, കണ്ണൂർ നർമവേദി എന്നിവയുടെ ഭാരവാഹി കൂടിയാണ് ശ്രീ മുകുന്ദൻ മാസ്റ്റർ.

ടീച്ചറിൻറെ രണ്ടാമത്തെ പുസ്തകം "അനിയൻ ബാബു ചേട്ടൻ ബാബു"എന്ന തലക്കെട്ടിൽ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. ബ്ളോഗിലും മറ്റു പലയിടങ്ങളിലുമായി എഴുതിയ നർമകഥകളുടെ ഈ സമാഹാരം രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധീകൃതമാകും.


എൻറെ അപേക്ഷ പ്രകാരം ഈ പോസ്റ്റ്‌ തയ്യാറാക്കി തന്ന ടീച്ചറിനോടുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു.

അല്പം നർമ്മം കലർത്തി കുറിച്ച ഈ ലേഖനം ഒപ്പം ഗൗരവമായ ഒരു വിഷയം കൂടിയാകുന്നു എന്നത് ശ്രദ്ധേയമാണ്. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.  നന്ദി ഈ വരവിനും വായനക്കും.

പി വി ഏരിയൽ 
ടീച്ചറെ ഇനിയും പരിചയപ്പെടാത്ത ചിലർ  ഒരു പക്ഷെ ഇത് വായിക്കുന്നുണ്ടാകാം, അവർക്ക് ബന്ധപ്പെടുവാനുള്ള വിവരങ്ങളും ലേഖനത്തിനൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. 


സസ്നേഹം നിങ്ങളുടെ സ്വന്തം മിത്രം 
ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'



     


  അരങ്ങത്തുനിന്നും അടുക്കളയിലേക്ക്

വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈസ്ക്കൂളിലെ പത്താം‌തരം ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസം‌മുൻപ് ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,,            

ആൺ‌കുട്ടികളും പെൺ‌കുട്ടികളും ചേർന്ന  ക്ലാസ്സിൽ 
പതിവിൽ‌കവിഞ്ഞ ഗൌരവത്തോടെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാം നിരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഉറക്കം‌തൂങ്ങുന്നതായി കണ്ടത്. മറ്റു വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ വളരെ ശ്രദ്ധിക്കുമ്പോൾ നന്നായി പഠിക്കുന്ന ഈ പെൺകുട്ടിക്കെന്ത് പറ്റി? പുതിയ ടീച്ചറായതിനാൽ കുട്ടികളെ കൂടുതലായി പരിചയപ്പെടാത്ത ഞാൻ അവളെ എഴുന്നേല്പിച്ച് നിർത്തിയിട്ട് ചോദിച്ചു,
“രാത്രി ഉറക്കമിളച്ച് പഠിച്ചിട്ടാണോ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?”

എന്റെ ചോദ്യം കേട്ട് അവളാകെ ഞെട്ടി,,, മറുപടി പറയാതെ തല താഴ്ത്തിനിൽക്കുന്ന അവൾ ആനിമിഷം കരച്ചിലിന്റെ വക്കോളമെത്തി. 
അപ്പോൾ തൊട്ടപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,

“ടീച്ചറെ അവളുടെ കല്ല്യാണം കഴിഞ്ഞതാ,,,”

ആ നേരത്ത് ഞെട്ടിയത് ഞാനാണ്. പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹം കഴിഞ്ഞതു കൊണ്ടല്ല, വിവാഹിതയായ പെൺകുട്ടിയെ പ്രത്യുല്പാദനം പഠിപ്പിക്കാനുള്ള എന്റെ നിയോഗം ഓർത്ത് !!എനിക്കാകെ ഒരു വിറയൽ. അടുത്ത നിമിഷം, മുഖത്ത് കൃത്രിമഗൌരവം അണിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ ക്ളാസ്സ് തുടർന്നു.

ക്ലാസ്സ് കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു പുരുഷന്റെ ഭാര്യാപദം അലങ്കരിക്കുന്ന ആ പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു; ഒൻപതാം ക്ലാസ്സ് പാസ്സായ അവളുടെ വിവാഹം മെയ് മാസമാണ് നടന്നത്. മറ്റൊരു വിദ്യാലയത്തിൽ പഠിച്ചിരുന്ന അവൾ വിവാഹശേഷം ടീസി വാങ്ങിയിട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർന്ന് പത്താംതരം പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയ അവൾക്ക് എസ്.എസ്.എൽ.സി ക്ക് ഫസ്റ്റ്‌ക്ളാസ്  ലഭിച്ചെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.

രണ്ടുവർഷം കഴിഞ്ഞപ്പോൾ,, അതെ വിദ്യാലയത്തിൽ പത്താംതരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വിവാഹം നടന്നു. വരൻ അവളുടെ ബന്ധുവായ ഗൾഫിൽ ജോലിയുള്ളവൻ. സ്ക്കൂളിന് തൊട്ടടുത്തുള്ള വീട് ആയതിനാൽ എല്ലാ അദ്ധ്യാപകരെയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന ആ പെൺകുട്ടി വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ക്കുളിൽ വന്ന് പഠനംതുടർന്നു. പത്താം തരം ഫസ്റ്റ്ക്ലാസ് നേടി പൂർത്തിയാക്കിയെങ്കിലും പിന്നീട് പഠനം തുടരാതെ മക്കളെ കളിപ്പിച്ച് വീട്ടുജോലികൾ ചെയ്യുന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകർക്ക് കാണാൻ കഴിഞ്ഞത്. അവളുടെ വിവാഹദിവസത്തെ അനുഭവം വളരെ മുൻപ് എന്റെ ബ്ലോഗ് മിനിനർമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിവിടെ വായിക്കാം:

അക്കാലത്ത് ഹൈസ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ വിവാഹം ഒരു വാർത്തയേ അല്ല. ചിലപ്പോൾ പെണ്ണുകാണൽ നടക്കുന്നത് സ്ക്കൂളിൽ വെച്ചായിരിക്കും. എട്ടിലും ഒൻപതിലും പത്തിലും പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കികളും മടിച്ചികളും വിവാഹിതയാവും. പക്ഷെ, വിവാഹശേഷം പലരും പഠിപ്പ് നിർത്തുകയാണ് പതിവ്. അതിൽ‌നിന്ന് വേറിട്ട അനുഭവങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിനിടയിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി? പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിന് കാരണക്കാരനായ ബന്ധുവിന് അവളെ വിവാഹം കഴിച്ചു കൊടുത്തതിനാൽ മറ്റു പ്രശ്നമൊന്നും ഇല്ലാതെ കാര്യങ്ങൾ പര്യവസാനിച്ചു.

എന്റെ സ്ക്കൂൾ പഠനകാലത്ത് വിവാഹപ്രായം ആണിനും പെണ്ണിനും എത്രയാണെന്ന് തീരുമാനിക്കുന്നത് സർക്കാർ ആയിരുന്നില്ല. ഇന്നലെവരെ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിനിയുടെ വിവാഹം കഴിഞ്ഞകാര്യം അറിയുന്നത് അവൾ പഠനം നിർത്തിയെന്ന വാർത്തയോടൊപ്പമായിരിക്കും. മക്കളെ വളർത്തുകയും പഠനം തുടരുകയും ചെയ്തിരുന്ന പലരെയും കോളേജ് പഠനക്കാലത്ത് പരിചയപ്പെടാനിടയായിട്ടുണ്ട്. ഡിഗ്രി പഠിക്കുമ്പോൾ ഒന്നിച്ച് യാത്രചെയ്തിരുന്ന പി.ജി വിദ്യാർത്ഥിനി സമീപമുള്ള കടയിൽ നിന്ന് ബേബീഫുഡ് വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഇത് ആർക്കുവേണ്ടിയാണ്?”
“മകനുവേണ്ടിയാണ്, അവനു കൊടുക്കുന്ന പാൽ‌പൊടി ഇന്നലെ തീർന്നുപോയി”
“മകനോ? അത് വെറുതെ പറയുന്നതല്ലെ”
“വെറുതെ പറയാനോ? എനിക്ക് രണ്ടുവയസ്സ് പ്രായമായ മകനുണ്ട്; എന്റെ വീട്ടുകാരെയെല്ലാം നിന്റെ അമ്മക്ക് നന്നായിഅറിയാം, വിശ്വാസം വരുന്നില്ലെങ്കിൽ വീട്ടില്പോയിട്ട് ഇന്നുതന്നെ ചോദിക്ക്”
സംഗതി ശരിയായിരുന്നു; പത്താം തരം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്. കുട്ടികളെ പ്രസവിച്ച് വളർത്തുന്നതോടൊപ്പം പഠനവും തുടർന്ന് ഒടുവിൽ അവൾക്ക് സർക്കാർജോലി ലഭിക്കുകയും ചെയ്തു.

പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ മാറിയെങ്കിലും വിദ്യാർത്ഥിനികളുടെ വിവാഹം നടക്കുന്ന സംഭവം അടുത്ത കാലം വരെ ഉണ്ടായിരുന്നു. കണ്ണൂർ പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത സ്ക്കൂളിൽ ജോലിചെയ്യാൻ കഴിഞ്ഞത്1991ൽ ആയിരുന്നു. ആ വർഷം എനിക്ക് ക്ലാസ്സ് ചാർജ് ലഭിച്ച എട്ടാം തരത്തിൽ നാല് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു; രണ്ട് ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യൻ. പഠനം നിർത്തിയ കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരുടേയും വിവാഹക്കാര്യം അറിഞ്ഞത്.

ഇനിയൊരു പഴങ്കഥ:

100 വഷം മുൻപത്തെ അനുഭവം.
കഥാനായിക എന്റെ അമ്മൂമ്മ,,,
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് കല്ല്യാണം,, സ്വന്തം അച്ഛന്റെ സഹോദരി പുത്രനുമായിട്ട്. ജനിക്കുന്നതിനുമുൻപെ അച്ഛൻ മരിച്ചതിനാൽ അച്ഛന്റെ പെങ്ങൾ അവളെ സ്വന്തം മകന് വധുവായി കണ്ടെത്തിയതാണ്. ഏതാണ്ട് പത്ത് കിലോമീറ്റർ നടന്നിട്ടുവേണം വരന്റെ വീട്ടിലെത്താൻ. അതുകൊണ്ട് നടന്നു കാല്‌വേദനിച്ച വധുവിനെ തലയിലേറ്റിക്കൊണ്ട് അമ്മാവൻമാർ വധുവിനെ വരന്റെ വീട്ടിലെത്തിച്ചു; അപ്പോൾ നേരം രാത്രി ആയിരുന്നു. പിന്നെ, അക്കാലത്ത് ഇടത്തരക്കാർക്കിടയിൽ സ്വന്തം വിവാഹത്തിന് ആണിന് ഒരു പങ്കും ഉണ്ടായിരുന്നില്ല; വരന്റെ സഹോദരിയാണ് വധുവിന് പുടവ കൊടുക്കുന്നത്.

ഞാൻ പഠിച്ചിരുന്ന എന്റെ വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിൽ തന്നെയാണ് അദ്ധ്യാപികയായി ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശിഷ്യന്മാരായി സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും ഒട്ടനവധി. അതിൽ ചിലർ എന്റെ സഹപാഠിനികളുടെ മക്കളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പത്താംതരം കഴിഞ്ഞ്, കോളേജിൽ കടന്ന് ഡിഗ്രിയും ബി.എഡും പഠിക്കുന്ന നേരത്ത് എന്റെ കൂടെ പ്രൈമറിസ്ക്കൂളിൽ പഠിച്ച ഏതാനുംചില മിടുക്കികളുടെ വിവാഹം കഴിഞ്ഞിട്ട് അവർക്ക് രണ്ടും മൂന്നും മക്കളായി. അതുവരെ ഒരു വിവാഹാലോചനപോലും വരാത്ത ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ എന്റെ സഹപാഠിനികളുടേത്! കൂട്ടത്തിൽ മിടുമിടുക്കിയാണ് ചന്ദ്രമതി; വിവാഹം കഴിഞ്ഞത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഏതാനും വർഷം കഴിഞ്ഞപ്പോൾ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് അവളുടെ മൂന്ന് കുട്ടികളെയും.

വിവാഹപ്രായം എന്നൊന്ന് ഇല്ലാതിരുന്ന കാലം‌മാറിയിട്ട് പെൺകുട്ടികൾ പതിനെട്ടിൽ നിന്നപ്പോൾ, അത് പതിനാറാക്കണമെന്നും അതിലും കുറക്കണമെന്നും പറഞ്ഞിരുന്ന മുസ്ലീം സഹോദരിമാരുടെ കാര്യമല്ല ഇതുവരെ പറഞ്ഞത്. പഠനം പ്രയാസമായി കരുതുന്ന മുസ്ലീം പെൺകുട്ടികൾ ചിലരെങ്കിലും എത്രയും വേഗം വിവാഹം നടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായത്തിൽ നന്നായി പഠിച്ചാലും ഉയർന്ന് പഠിക്കാൻ വീട്ടുകാർ അനുവദിക്കുല്ല; പോരാത്തതിന് ജോലിയെടുക്കാനും വിടില്ല.

എന്റെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന മുസ്ലീം കുടുംബത്തിലെ പെൺകുട്ടി ഒരിക്കൽ ചോദിച്ചു: 

“ടീച്ചറെ നിങ്ങളുടെ സ്ക്കൂളിൽ തീരെ പഠിക്കാത്ത കുട്ടികളെയൊക്കെ തോൽ‌പ്പിക്കാറുണ്ടോ?”

“പഠിക്കാത്ത കുട്ടികൾ തോൽക്കും, ചിലപ്പോൾ രണ്ടാംവർഷമായാലും അവരെ തോല്പിക്കും”

“അത് വളരെ നല്ല കാര്യമാണല്ലൊ, അവിടെയുള്ള പെൺകുട്ടികൾക്ക് കല്ല്യാണം നടക്കുന്നതുവരെ പഠിക്കാമല്ലൊ. നമ്മുടെ സ്ക്കൂളിലാണെങ്കിൽ ആരെയും തോൽ‌പ്പിക്കില്ല; പെട്ടെന്നുതന്നെ പത്തിലെത്തും”  

പത്ത്‌ വർഷം മുൻപ് എന്റെ ഗ്രാമത്തിലെ ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ളസ് 2 വിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുസ്ളീം പെൺകുട്ടി അവാർഡ് വാങ്ങാൻ സ്ക്കൂളിൽ എത്തിയില്ല. കാരണം  അവളുടെ കല്ല്യാണം കഴിഞ്ഞത് രണ്ടു ദിവസം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവ് നിർമ്മിച്ച കൊട്ടാരസദൃശമായ വീട്ടിൽ രണ്ട് മക്കളോടൊപ്പം വീട്ടമ്മയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നു.

അതെ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിനി മാത്രം പത്താംതരത്തിൽ  തോറ്റു. ജയിച്ചവരെക്കാൾ നാട്ടുകാർ തിരക്കിയത് പാവപ്പെട്ട ആ പെൺകുട്ടിയെ ആയിരുന്നു. തോറ്റവൾ പഠിപ്പ് നിർത്തിയിട്ട് വിവാഹം കഴിഞ്ഞു. കൂട്ടുകാരികൾ പ്ളസ്  പൂർത്തിയാക്കുന്ന നേരത്ത് ആവൾക്ക് പ്ളസ്  ആയി ഒരു മകൻ പിറന്നു. അടുത്ത വർഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെജീവിതം പിന്നീട് നരകതുല്യമായി.

അധ്യാപന ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനഅദ്ധ്യാപിക ആയിരിക്കെ നടന്ന സംഭവം:  ക്രിസ്തുമസ് പരീക്ഷ നടക്കുന്ന നേരത്ത് ഏതാനും അദ്ധ്യാപകർ എന്നെ സമീപിച്ചു. അവർക്ക് തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോകണം. വിവാഹം നടക്കുന്നത് ആ വിദ്യാലയത്തിൽതന്നെ പഠിക്കുന്ന ഒൻപതാംക്ലാസ്സുകാരിയുടേത്.  ഞാൻ ചോദിച്ചു.

“എന്റെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹത്തിന് ആകെയൊരു എച്ച്.എം. ആയ എന്നെമാത്രം ക്ഷണിച്ചില്ല; അതെന്താണ്?”

“ടീച്ചറെ അവർക്ക് വിശ്വാസം പോര, കുട്ടിക്ക് പതിനെട്ട് ആയില്ല എന്നുപറഞ്ഞ് പരാതി കൊടുത്താലോ?”

സ്റ്റാഫ് സെക്രട്ടറിയുടെ മറുപടി.

ഏതാനും വർഷം‌മുൻപ് കേരളത്തിന്റെ വടക്കെയറ്റത്ത് പ്രധാന അദ്ധ്യാപികയായി ജോലിചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം:

എട്ടാം തരത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു; ആ നാട്ടിൽ അതൊന്നും ഒരു പുതുമയല്ല. ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെ രക്ഷിതാവ് ഹെഡ്‌ടീച്ചറെ സമീപിച്ചു. അവർക്കൊരു ആവശ്യം,, ‘വയസ്സ് അറിയിക്കുന്ന കടലാസ് സ്ക്കൂളിൽനിന്ന് വേണം’.

ടീച്ചർ പറഞ്ഞു ‘തരാമല്ലൊ’.

പക്ഷെ, പെൺകുട്ടിക്ക് 12 വയസ്സ് എന്ന് എഴുതിത്തരണം. കാരണം, അവളുടെ കെട്ടിയവൻ പറയുന്നു, പെണ്ണിന് മൂപ്പ് കൂടുതലാണ് പതിനാറെങ്കിലും ആയിക്കാണും’ എന്ന്. വീട്ടുകാർ പറഞ്ഞു പന്ത്രണ്ടാണെന്ന് തെളിയിക്കാമെന്ന്. അങ്ങനെ സ്ക്കൂളിൽ വന്നതാണ്.

സ്ക്കൂൾ രജിസ്റ്ററിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ്, ഹെഡ് പറഞ്ഞു, ‘അത് പറ്റില്ല’ എന്ന്. അപ്പോൾ രക്ഷിതാവ് പറഞ്ഞു, ‘ടീച്ചറെ എത്ര പണം വേണമെങ്കിലും തരാം. നമ്മക്ക് പന്ത്രണ്ടാണെന്ന് എഴുതിയ കടലാസ് വേണം’.

ഒടുവിൽ മകൾക്ക് പന്ത്രണ്ട് വയസ്സ് ആവാത്ത വിഷമത്തോടെ കരഞ്ഞുകൊണ്ട് രക്ഷിതാവ് ഇറങ്ങിപ്പോയി.

പെണ്മക്കളെ കെട്ടിച്ചയക്കാൻ ഒരുകൂട്ടർ പ്രയാസപ്പെടുമ്പോൾ വേറെ ചിലർ എത്രയും വേഗത്തിൽ അവളെ ഒരുത്തന്റെ തലയിൽ ഏൽ‌പ്പിക്കാൻ തിരക്കുകൂട്ടുന്നു. അതുപോലെ പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വരുന്നുണ്ട്. ഒരുകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ മലയാളി പെൺകുട്ടികൾ തന്റേടം കാണിച്ചിരുന്നു. അതെസമയം പെൺകുട്ടികൾ അരങ്ങ് വിട്ട് അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതായും നമുക്കുചുറ്റും കാണാൻകഴിയും.

ശുഭം 

എഴുത്തുകാരിയുടെ ഇ മെയിൽ വിലാസവും ബ്ളോഗ് ലിങ്കുകളും :


ഇ മെയിൽ ഐഡി: souminik@gmail.com

ബ്ളോഗ് ലിങ്കുകൾ:




Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ് ഇവിടെ ചേരുക പണം സമ്പാദിക്കുക

$
0
0
Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ്  ഇവിടെ ചേരുക പണം സമ്പാദിക്കുക 



നമുക്കിന്നു സോഷ്യൽ വെബ് സൈറ്റുകളുടെ ബഹളമാണ് എവിടെ നോക്കിയാലും പുതിയവ പൊട്ടിപ്പുറപ്പെടുന്നു. ആളുകൾ അതിനു പിന്നാലെ ഓടി അവരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു.  ഇതു പറഞ്ഞപ്പോൾ തന്നെ വിനോദ വേളകളിൽ ഇതിൽ നിന്നും നമുക്കു ലഭിക്കുന്ന ആനന്ദവും, സംതൃപ്തിയും, മറ്റു ചില നേട്ടങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതു കുറിച്ചത്.

എന്നെപ്പോലെയുള്ള ബ്ലോഗ്‌ എഴുത്തുകാർക്ക് ഇത് നൽകുന്ന പ്രയോജനങ്ങൾ നിരവധിയുണ്ടുതാനും.
എന്നാൽ പലപ്പോഴും നമ്മുടെ വിലയേറിയ സമയത്തിൻറെ ഒരു നല്ല പങ്കും ഇവിടങ്ങളിൽ ചിലവഴിക്കുന്നതിനാൽ നമുക്കു പലതും നഷ്ടമാകുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു.

എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കിടുമ്പോൾ തന്നെ അൽപ്പം പണവും ഒപ്പം നേടാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ! 
തീർച്ചയായും എല്ലാവർക്കും പണം ആവശ്യമാണല്ലോ, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, മറ്റൊരു വിധത്തിൽ പറഞ്ഞാൽ നാമെല്ലാം ജീവിതായോധനത്തിനായി പലവിധ ജോലികളിൽ ഏർപ്പെടുന്നു, നമ്മുടെ കഴിവുകൾക്കനുസരിച്ചു ധനം സമ്പാദിക്കുന്നു. അതിനായി നമ്മിൽ പലരും ജനിച്ച നാടും വീടും വിട്ടു ദേശത്തും വിദേശത്തുമായി വിവിധ ജോലികളിൽ ഏർപ്പെട്ടു കഴിയുന്നവരുമാണ്‌.  

പണം സമ്പാദിക്കുക എന്നതിൽ തന്നെ ഒരു തെറ്റുമില്ല, അതിനായാണല്ലോ നമ്മിൽ പലരും ജീവിക്കുന്നത് തന്നെ! ഇക്കാര്യത്തിൽ സംശയം ഇല്ല തന്നെ, നമ്മിൽ പലരും എന്നത് തിരുത്തി എല്ലാവരും എന്നു ചേർത്താലും അത് അസ്ഥാനത്താകില്ല. എന്നാൽ അതിൽ ഉള്ള അമിതമായ ആർത്തി പലപ്പോഴും വിപത്തിൽ എത്തിക്കും എന്ന സത്യവും ഇവിടെ കുറിക്കാതിരിക്കാൻ കഴിയില്ല.

ഞാനിവിടെ പറഞ്ഞു വന്നത്, നമ്മുടെ ജോലിവേലകളോടൊപ്പം ലഭിക്കുന്ന സമയം വിശ്രമ വേളകളിൽ നാം സോഷ്യൽ വെബ് സൈറ്റുകളിൽ ചിലവഴിക്കുന്നു, അപ്പോഴും  അൽപ്പം പണം നേടാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യം അല്ലെ!

ഇതാ അതിനൊരു മാർഗ്ഗം അടുത്തിടെ ആരംഭിച്ച Tsu എന്ന സോഷ്യൽ വെബ്സൈറ്റ് ആണ് അതിനൊരു വഴിയൊരുക്കുന്നത്.

ഇപ്പോൾ ഉള്ള ഒരു സോഷ്യൽ സൈറ്റുകളിലും ഇങ്ങനൊരു സംവിധാനം ഇല്ല, പകരം അവർ നമ്മെ ഉപയോഗിച്ച് ധനം വാരിക്കൂട്ടുന്നു! 

ഇതിൽ അംഗമാകുന്നതിനു അവിടെ അംഗങ്ങളായിരിക്കുന്നവരിൽ നിന്നും ഒരു ക്ഷണനം ആവശ്യമാണ്‌.

അടുത്തിടെ അതിൽ അംഗമായെങ്കിലും പല തിരക്കുകൾ കാരണം അവിടെ സജീവമാകാൻ കഴിഞ്ഞില്ല.  കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈൻ സുഹൃത്തിൻറെ ക്ഷണം വീണ്ടുമുണ്ടായി അങ്ങനെ അതെപ്പറ്റി ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു അതിവിടെ എൻറെ മലയാളം ബ്ലോഗ്‌ മിത്രങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.

തുടക്കത്തിൽ ഇതിനെ ഒരു ബോഗസ് സൈറ്റായി ചിത്രീകരിക്കാൻ പലർ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി എന്നു പറഞ്ഞാൽ മതി.

മറ്റു സോഷ്യൽ സൈറ്റുകളുടെ ഉടമസ്ഥത അതിന്റെ സംഘാടകരിൽ മാത്രമിരിക്കുമ്പോൾ ഈ സൈറ്റിൽ അതിൻറെ ഉടമ നാം തന്നെയാകുന്നു.  ഒപ്പം ഇതിൻറെ സംഘാടകർക്ക് വിവിധ നിലകളിൽ ലഭിക്കുന്ന ആദായത്തിന്റെ 90 ശതമാനവും അതിലെ അംഗങ്ങൾക്കായി  വീതിക്കപ്പെടുന്നു  അഥവാ 
നീക്കിവെക്കുന്നു.  കേവലം 10 ശതമാനം മാത്രം ഈ പ്ലാറ്റ് ഫോം നടത്തുന്ന ചിലവിലേക്കായി അവർ മാറ്റിവെക്കുന്നു.

ക്ഷണനം ലഭിച്ചു ഇവിടെ എത്തുന്നവർ അവരുടെ സുഹൃത്തുക്കളെ അതിലേക്കു കൂട്ടിവരുത്തിയാൽ അവർ അവിടെ നമ്മുടെ ഫാമിലി ട്രീയിൽ ഉള്പ്പെടുന്നു അവരെ നമ്മുടെ "കുട്ടികൾ"എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങനെ ആ ചങ്ങല നീളുന്നു. ചേരുന്നവർ നടത്തുന്ന ക്രയവിക്രയത്തിൽ അതിൻറെ ഒരു പങ്കു അവരെ ചേർത്തവരുടെ ബാങ്കിലും 
നിക്ഷേപിക്കപ്പെടുന്നു.

തുടക്കത്തിൽ ഇതൊരു വലിയ നേട്ടമായി തോന്നാൻ പ്രയാസമാണെങ്കിലും കാലക്രമേണ ഇതിൽ നിന്നും നല്ലൊരു ലാഭം കൊയ്യുവാൻ സാധിക്കും എന്നാണ് ഓണ്‍ലൈൻ വിദഗ്നരുടെ അഭിപ്രായം. 

നാം നമ്മുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇതിലേക്ക് ക്ഷണിക്കുന്നതിലൂടെ നമ്മുടെ സുഹൃദ് ചങ്ങല വലുതാകുന്നതിനും കൂടുതൽ "കുട്ടികൾ" നമ്മുടെ നെറ്റ്‌വർക്കിൽ ആകുന്നതിനും, അത് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.  മറ്റു സോഷ്യൽ സൈറ്റുകളിലേപ്പോലെ തന്നെ ഇവിടെയും ലൈക്ക് ചെയ്യുക, കമന്റ്‌ എഴുതുക ഒപ്പം ഷെയർ ചെയ്യുക തുടങ്ങിയവയിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭ്യമാകുന്നു.

തുടക്കത്തിൽ പരിമിതമായ ലാഭമാണ് കിട്ടുന്നതെങ്കിലും പിന്മാറാതിരുന്നാൽ നല്ലൊരു വരുമാനം വിശ്രമ വേളകളിലൂടെ  നിങ്ങൾക്ക് നേടുവാൻ കഴിയും എന്നതിൽ സംശയം ഇല്ല. 


David Leonhrdt
ഇതേപ്പറ്റി എനിക്കു സുഹൃത്തിൽ (David Leonhrdt) നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ അവിടെയും സുഹൃത്തിന്റെ പേജുകളിലും ലഭിക്കുന്നതാണ്.

ഇവിടെ അംഗം ആകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള എൻറെ ലിങ്കിൽ അമർത്തിയാൽ അംഗമാകാൻ ക്ഷണനം ലഭിക്കുന്നതാണ്.

ഇനി എന്തേ താമസം ഇപ്പോൾ തന്നെ ചേരൂ വിശ്രമ വേളകളിൽ പണം സമ്പാദിക്കൂ!!

ഈ ലിങ്കിൽ അമർത്തുക. വളരെ എളുപ്പത്തിൽ ചേരാൻ കഴിയും വിധത്തിലാണ് അവർ അത് ക്രമീകരിച്ചിരിക്കുന്നത്.  PVAriel 


എൻറെ കോഡ് ലിങ്കിലൂടെ ചേരുന്നവർക്ക്‌ എൻറെ മുൻ‌കൂർ നന്ദി.

ആശംസകൾ 

നന്ദി നമസ്കാരം 

ഇതേപ്പറ്റി കുറേക്കൂടി വിശദമായി എഴുതിയ ഒരു

ഇംഗ്ലീഷ് കുറിപ്പ് ഇവിടെ വായിക്കുക: 




സുഹൃത്തിൻറെ പേജു ലിങ്ക്:    David Seonhrdt 

ഫിലിപ്പ് വർഗീസ് 'ഏരിയൽ '










Source:
Philipscom,
David Seonhrdt

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ്

$
0
0

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു  യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ് 

ഫിലിപ്പ് വി ഏരിയൽ 
സിക്കന്തരാബാദ് 







അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന, തിരക്കുപിടിച്ച ഈ  ആധുനിക  ലോകത്തിൽ പല

പ്പോഴും വായനക്കുസമയം കണ്ടെത്താൻ മലയാളിക്കും  കഴിയാതെ പോകുന്നു 

എന്നത് ദുഖകരമായ ഒരു നഗ്ന സത്യം മാത്രം.


"വായന ഇവിടെ മരിച്ചു!"

എന്നൊരു സഹൃദയൻ അടുത്തിടെ എഴുതിയത് എവിടയോ വായിക്കുകയുണ്ടായി. 


അതിനോടു പൂർണ്ണമായും യോജിക്കാൻ കഴിയില്ലെങ്കിലും,  പ്രസ്താവനയിൽ അൽപ്പമായ

കാര്യം ഇല്ലാതെയുമില്ല.  ഒരു വിധത്തിൽ പറഞ്ഞാൽ വായന കാലഹരണപ്പെട്ടു

കൊണ്ടിരിക്കുന്ന ഒരു കാലത്തിലത്രേ ഞാനും നിങ്ങളും ജീവിക്കുന്നത്.


ഇത്രയും ഇവിടെക്കുറിച്ചത് മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും,  

ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങി

പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു  സംരംഭത്തെക്കുറിച്ച് 

ചിലതു പറയുവാനാണ്.


മലയാളം ബ്ലോഗുലകത്തിലെ  പ്രശസ്തരായ  ബ്ലോഗേഴ്സിന്‍റെ ബ്ലോഗ്‌  എഴുത്തുകൾ 

ഇനി മുതൽ  അനായാസം നിങ്ങളുടെ സ്മാർട്ട്  ഫോണിലൂടെ വായിക്കാം.

Aqel Ahammed
developer of  Vaayanashala App
"വായനശാല" എന്ന പേരിൽ 

പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ 

പിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം 

കൊണ്ടോട്ടി സ്വദേശിയായ 

ശ്രീ അഖിൽ അഹമ്മദ് ആണ്.


ചെന്നെ I I T യിലെ  എഞ്ചിനിയറിംഗ് 

വിദ്യാർഥിയായ അഖിലിനൊപ്പം 

ഇതിന്‍റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്

ശ്രീ ജുനൈദ് ആണ്. ഇവർക്കൊപ്പം   ഇതിൻറെ 

അണിയറയിൽ പ്രവർത്തിക്കുന്ന പ്രശസ്ത  ബ്ലോഗർ ശ്രീ  ഫൈസൽ ബാബുവിൻറെയും 

മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന്റെയും സഹകരണത്താല്‍ മലയാളത്തിലെ മൊബൈല്‍ 

വായന ശാല ഇന്ന്  യാഥാര്‍ത്ഥ്യമായിരിക്കുന്നു. 


ഇതേപ്പറ്റി  ഊർക്കടവ് ബ്ലോഗില്‍   കൂടുതൽ ചിത്രങ്ങളോടും 

വിശദീകരണങ്ങളോടും കൂടി എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റു 

വായിക്കുക.  വായനശാല ആപ് എങ്ങനെ ഉപയോഗിക്കാം എന്നത് 

വളരെ വ്യക്തമായി ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നു 
അവിടേക്കുള്ള വഴി ഇതാ ഇവിടെ:  വായനശാല തുറക്കുമ്പോള്‍(ഊർക്കടവ് ബ്ലോഗ്‌ )

A News Report  in Gulf Malayalam
News  by Faisal Babu

പതിനഞ്ച്  ബ്ലോഗുകൾ ഉൾപ്പെടുത്തി 

ഇതിൻറെ ആദ്യ ഘട്ടം കേരളപ്പിറവി 

ദിനത്തിൽ പുറത്തിറക്കി. പോരായ്മകള്‍


പരിഹരിച്ച് ഇക്കഴിഞ്ഞ ദിവസം 

അതിൻറെ  രണ്ടാം ഘട്ടം കൂടുതൽ 

വിഭവങ്ങളോടെ പുറത്തിറക്കി.  

തുടർന്നുള്ള ലക്കങ്ങളിൽ കൂടുതൽ 

വിഭവങ്ങളോടെ കൂടി ഇത് ഇറക്കും എന്ന് 

ഇതിൻറെ  അണിയറ ശിൽപ്പികൾ 

അറിയിക്കുകയുണ്ടായി.  ഓഫ്‌ 

ലൈനിലും ഇത് വായിക്കാം 

എന്നതാണിത്തിന്റെ മറ്റൊരു പ്രത്യേകത. 


എഴുത്തുകാരുമായി ഇ- മെയില്‍ ,

ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് 

തുടങ്ങിയവയിലൂടെ ബന്ധപ്പെടാനും  ഇതിലൂടെ  സാധിക്കുന്നു.


എഴുത്തുകാരെപ്പറ്റിയുള്ള ഒരു ചെറു  വിവരണവും  ഇതിൽ ഉപ്പെടുത്തിയിരിക്കുന്നു. 

പുതിയ അപ് ഡേറ്റിൽ മലയാളത്തിലെ 

ചില  പ്രമുഖ ദിനപ്പത്രങ്ങൾ 
വായിക്കുന്നതിനും, ഒപ്പം  ചില പ്രമുഖ 

ഓണ്‍ലൈൻ ബുക്ക് സ്ടോറുകളിൽ 

എത്താനുള്ള  സൗകര്യവുംഇതിൽ ഒരുക്കിയിരിക്കുന്നു.  (ഇത്  ഓണ്‍ലൈനിലൂടെ


മാത്രം സാധ്യം).


ഗൂഗിൾ പ്ലേ സ്ടോറിൽ നിന്നും ഇപ്പോൾ ഇത് സൗജന്യമായി  ഡൌണ്‍

ലോഡ്   ചെയ്യാവുന്നതാണ്.


കാലത്തിനനുസരിച്ച നീങ്ങുവാൻ മലയാളിയെ പ്രേരിപ്പിക്കുന്ന

ഇത്തരം സംരഭങ്ങൾക്ക് ചുമൽ കൊടുക്കുന്നവരെ എത്ര 

അഭിനന്ദിച്ചാലും മതിയാവുകയില്ല.


മലയാളിക്കും മലയാളത്തിനും അഭിമാനമായി മാറിയ 

ഈ യുവാക്കൾക്ക് വിശേഷിച്ച് അഖിൽ അഹമ്മദിനു ഫിലിപ്സ്കോം

സാരഥികളുടെ  ഹൃദയം നിറഞ്ഞ നന്ദി 


അഭിനന്ദനങ്ങൾ.



മലയാളത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കുവാൻ നിങ്ങൾക്ക്

കഴിയട്ടെ എന്ന ആശംസകളോടെ ഈ കുറിപ്പിന് വിരാമം ഇടുന്നു. 

നന്ദി 

നമസ്കാരം 

ഫിലിപ്പ് ഏരിയലും ഫിലിപ്സ് കോം സാരഥികളും

അടിക്കുറിപ്പ് 

പ്രമുഖ ഇംഗ്ലീഷ് ബ്ലോഗ്ഗറും ഇന്റർനെറ്റ്‌ മാർക്കറ്റിങ്ങ് വിദഗ്നയുമായ

കാതറിൻ ഹോൾട്ടു 

(Cathrine  Holt ) ഞാനുമായി നടത്തിയ ഇന്റർവ്യൂ വിൽ ഈ 

ആപ്പിനേപ്പറ്റി പരാമർശിക്കുകയുണ്ടായി അതിവിടെ വായിക്കുക 


ഈ ആപ്പിൽ എന്റ്  ബ്ലോഗ്‌ പേജും വായിക്കാവുന്നതാണ്. 


നന്ദി ഫൈസൽ. ആദ്യ ഘട്ടത്തിൽ തന്നെ  ഈ പേജും ചേർത്തു 

കണ്ടതിൽ. 

ആപിലെ about me പേജിൻറെ ഒരു സ്‌ക്രീൻ ഷോട്ട് 



Source:
Aqel Ahammed

Junaid

Faisal Babu 

മലയാളിയുടെ ഇംഗ്ലീഷ് - മലയാളം

$
0
0

 
മലയാളിയുടെ ഇംഗ്ലീഷ് - മലയാളം



ഇന്ന്  കമ്പ്യൂട്ടറിൽ നിന്നും മാറി  അൽപ്പസമയം വായനക്കായി മാറ്റിവെക്കാം എന്നു കരുതി പുസ്തക ശേഖരം ഒന്നു പരതിയപ്പോൾ 
ഹമീദ് ​ചേന്ദമംഗല്ലൂർ


തികച്ചും അവിചാരിതമായി ​ഒരു പുസ്തകത്തിൽ നിന്നും ആ കുറിപ്പ് കിട്ടി 1980 സെപ് സ്തംബർ  14 ന്  മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ  പ്രശസ്ത എഴുത്തുകാരനും നിരൂപകനും, 

കോളേജ് അധ്യാപകനുമായിരുന്ന ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​​ ​എഴുതിയ ഒരു കുറിപ്പ്: (വിജ്ഞാനപ്രദവും രസകരവുമായ കുറിപ്പുകൾ പത്രമാസികളിൽ വരുന്നവ വെട്ടിയെടുത്തു സൂക്ഷിച്ചു വെക്കുക എന്നത്  ചെറുപ്പകാലത്ത് എന്റ്  ഒരു പതിവായിരുന്നു, പലതും ഇതിനകം നഷ്ടമായെങ്കിലും ചിലത് ഇപ്പോഴും ഫയലിലും പുസ്തകങ്ങൾക്കുള്ളിലും വിശ്രമിക്കുന്നു, അതിലൊന്നത്രേ ഇന്ന് വീണു കിട്ടിയ ഈ കുറിപ്പ്)
വർഷങ്ങൾക്കു മുൻപ് എഴുതിയതെങ്കിലും അതിൻറെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല,ദേശത്തും വിദേശത്തും ഉള്ള മലയാളികൾ ഇന്നുപയോഗിക്കുന്ന മലയാളം സംസാര ഭാഷയെപ്പറ്റി രസകരമായ ചില കാര്യങ്ങൾ എഴുത്തുകാരൻ ഈ കുറിപ്പിലൂടെ വിവരിക്കുന്നു. വായനക്കു രസം പകരുന്ന രീതിയിലാണിത് എഴുതിയിരിക്കുന്നതെങ്കിലും  ഗൗരവമായ ഒരു വിഷയം കൂടിയത്രേ ഇത്. തികച്ചും കാലോചിതമായ, ചിന്തക്ക് വക നൽകുന്ന ആ കുറിപ്പ് ഇവിടെ പകർത്തട്ടെ!

അടുത്തിടെ ആരംഭിച്ച ഗസ്റ്റ് എഴുത്ത് സംരഭത്തിൽ മലയാള ഭാഷയുടെ പ്രയോഗത്തെക്കുറിച്ച് ശ്രീ റോയി ഇ ജോയി എഴുതിയ ലേഖനത്തിൽ നമ്മുടെ മദ്ധ്യേ മലയാളികളുടെ സംസാര ഭാഷയെക്കുറിച്ച് ചിലത് സൂചിപ്പിക്കുകയുണ്ടായി, ഈ കുറിപ്പ് അതിനൊരു അനുബന്ധം കൂടി ആയിരിക്കുന്നു. വായിക്കുക അതിവിടെ. 

ശ്രീ റോയിയുടെ ലേഖനം വായിക്കാത്തവർക്കു അതിവിടെ ഈ ലിങ്കിൽ വായിക്കാം. 
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 


 ഇംഗ്ലീഷ് - മലയാളം 
                                                         
                                                 ഹമീദ് ​ചേന്ദമംഗല്ലൂർ​​ 

മാതൃഭൂമിയിൽ വന്ന കുറിപ്പ്   (1980 സെപ്റ്റംബർ 14)
നെക്സ്റ്റ് സണ്ടേ എന്‍റെ സിസ്റ്ററുടെ മാര്യേജാണ് അതുകൊണ്ട്  ഫ്രൈഡേയും

സേട്ടർഡേയും ഞാൻ ലീവിലായിരിക്കും.

ഷെൽഫിന്‍റെ കീ  എന്‍റെ ഡ്രോവറിൽ ഉണ്ട്. സേട്ടർഡേ പോകുമ്പോൾ ഷെൽഫ് ലോക്ക് ചെയ്യാൻ മറക്കരുത്.


സാമാന്യ വിദ്യാഭ്യാസം നേടിയ മലയാളിയുടെ മൊഴിയാണിത്.

അഞ്ചോ ആറോ വാക്കുകളുളള  വാചകത്തിൽ അയാൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ ഒന്നോ രണ്ടോ മാത്രം.  ബാക്കിയുള്ളവ  ഇംഗ്ലീഷിൽ നിന്നും കടം എടുത്തവയാണ്.

കടമെടുപ്പിൽ നാം  എന്നും മിടുക്കന്മാരായിരുന്നു. അങ്ങനെയാണല്ലോ മലയാളത്തിലെ മണിയും സംസ്കൃതത്തിലെ  പ്രവാളവും ചേർന്ന് മണിപ്രവാളമെന്ന സംസ്കൃത മലയാളം

ആവിർഭവിച്ചത്.  കുറെ  അറബി പദങ്ങൾ കൂട്ടിക്കുഴച്ച അറബി മലയാളമെന്ന ഒരു ഭാഷയുംനാമുണ്ടാക്കി.  നമ്മുടെ മനോഹരമായ മലയാളത്തിൽ  ഇംഗ്ലീഷ് പദങ്ങൾ കൂട്ടിക്കലർത്തി വികൃതമായ ഒരു ആംഗല മലയാളവും  നാം രൂപപ്പെടുത്തിയിരിക്കുന്നു.


നമുക്കിപ്പോൾ സംസ്കൃത മലയാളവും, അറബിമലയാളവും, അംഗലമലയാളവുമുണ്ട്. നമുക്കില്ലാത്തത് മലയാളംമാത്രമാണ്.

ഒരു ഹൈ സ്കൂൾ വിദ്യാർഥി പറയുന്നത് നോക്കൂ:


"നയൻതിലെ എക്സാം ഫോർട്ടീൻന്തിനാണ്" 'ഒൻപതിലെ പരീക്ഷ പതിനാലിനാണ് 'എന്നു പറയുവാൻ നമ്മുടെ കുട്ടികൾക്ക് പ്രയാസം.  റിസൽറ്റ് പബ്ലിഷ് ചെയ്യുന്ന ഡേറ്റ്

അവൈറ്റ് ചെയ്യാനല്ലാതെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്ന  തീയ്യതി കാത്തിരിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിയില്ല.  ഓണം ഹോളീഡേയ്സിന് ക്ലോസ് ചെയ്യുന്ന കോളേജു ടെൻ ഡേയ്സ് കഴിഞ്ഞു ഇവിടെ റീ ഓപ്പണ്‍ ചെയ്യുന്നു.

തീവണ്ടിയില്ലാനാട്  

വിദ്യാർഥികളുടെ മാത്രം കഥയല്ല ഇത് - വിദ്യാഭ്യാസം പൂർത്തിയാക്കിയവരും,ദീർഘകാലം

വിദ്യാഭ്യാസ യെന്ജം നടത്താൻ അവസരം കിട്ടാതെ പോയവരുമെല്ലാം ട്രെയിനിലെ ഇവിടെ യാത്ര ചെയ്യൂ.


വണ്ടിയും തീവണ്ടിയും ഇന്നാട്ടിലില്ല.  ഇനി ഉണ്ടെങ്കിൽ തന്നെ അവ വൈകിയോടുന്ന സമ്പ്രദായം ഇവിടെ അശേഷം ഇല്ല. വല്ല സമ്പ്രദായവും ഇവിടെയുണ്ടെങ്കിൽ അത് ട്രെയിൻ
വണ്‍ അവർ ലയിറ്റാകുന്ന സമ്പ്രദായം മാത്രമാകുന്നു.

നമ്മുടെ ചായക്കടകളിൽ കടുപ്പം കുറഞ്ഞ ചായ കിട്ടില്ല.  കടുപ്പം കൂടിയതും കിട്ടില്ല ഇടത്തരം ചായുയും അലഭ്യം.  എന്നാൽ ലൈറ്റും സ്ട്രോങ്ങും മീഡിയവും വേണ്ടുവോളം കിട്ടും.

ഉണ്ണുമ്പോൾ ഹോട്ടൽ കാരനോട് പൊരിച്ച മീൻ ആവശ്യപ്പെടാതിരിക്കുക.  അത് അയാളെ
അപമാനിക്കലാണ്.  അയാൾ ഫിഷ് ഫ്രൈ എത്ര വേണമെങ്കിലും തരാൻ തയ്യാർ.

വിളക്കു കെടുത്താൻ മലയാളിക്കു അറിയില്ല, അവൻ ലൈറ്റ് ഓഫ് ചെയ്തു ശീലിച്ചു പോയി.

ലെറ്റർ പോസ്റ്റു ചെയ്യാനേ അവനറിയൂ.  കത്ത് തപാൽപ്പെട്ടിയിൽ ഇടാൻ വേറെ ആളു വരണം.  രോഗികളെ ആശുപത്രിയിൽ ആക്കുന്ന കാലമൊക്കെ കഴിഞ്ഞു.  ഇപ്പോൾ

നാമവരെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയാണ്.  പതിവ് സൂചി വെച്ചാലും  ഗുളിക കഴിച്ചാലും നമുക്കിപ്പോൾ തൃപ്തിയാവുന്നില്ല ഇഞ്ജക്ഷനും പിൽസും തന്നെ വേണം.  മന്ത്രി

വരുന്നു എന്നു പറയാൻ ഇന്നു മലയാളിക്കു മടിയാണ്, മിനിസ്റ്റർ വരുന്നു എന്നേ അവൻ പറയൂ.
എന്തിനാണ് മിനിസ്റ്റർ വരുന്നത്?  മിഷൻ ഹോസ്പിറ്റലിന്റെ ഇനാഗുറെഷന്.  അതു കഴിഞ്ഞു അദ്ദേഹം  ഓർഫനേജ് വിസിറ്റ് ചെയ്യും.  പിന്നീട് രണ്ടു മണിക്കൂർ അദ്ദേഹം റസ്റ്റ്‌
ഹൗസിലുണ്ടായിരിക്കും.  വൈകുന്നേരം ഫൈവ് തേർട്ടിയുടെ ഫ്ലൈറ്റിനേ അദ്ദേഹം പോകൂ.

സംഘടനകളിലും ഇംഗ്ലീഷ് 

സംഘടനകൾ ഉണ്ടാക്കുന്നതിൽ നാമെന്നും മുന്നോക്കമാണ്, പക്ഷെ അവിടെയും  മലയാളം


നമുക്ക് വർജ്ജ്യമാണ്.  അംഗലമലയാളമായാൽ സംഘടനകൾക്ക് എരിവും പുളിയും കൂടുമെന്ന്

ധരിച്ചുവശായതുകൊണ്ടാണോ നാം അട്ടിമറി തൊഴിലാളി യൂണിയനും, ചെത്തു തൊഴിലാളി യൂണിയനും, വിദ്യാർഥി ഫ്രെഡറേഷനും, മഹിളാ ഫ്രെഡറേഷനുമൊക്കെ ഉണ്ടാക്കിയത്?

അംഗലമലയാളത്തേക്കാൾ ഉഗ്രനാവുക ശുദ്ധ ഇംഗ്ലീഷ് ആണെന്ന് കരുതുന്നവർ പോർട്ടേഴ്സ് യൂണിയനും, ബാർബേർഴ്സ് യൂണിയനും, മിൽക്ക് സൊസൈറ്റിയും, ഫിലിം ഗോവേർഴ്സ്   അസോസ്സിയേഷനുമൊക്കെ വേറെയുണ്ടാക്കിയിട്ടുണ്ട്. കടകൾക്ക് പേർ നൽകുമ്പോൾ പ്രിയ ഫുട്ട് വെയേർഴ്സ്, എന്നോ ആർ കെ ടെക്സ്റ്റയിൽസ്  എന്നോ ഫേഷൻ സെൻററെന്നോ,  പാരമൌണ്ട് ട്രേഡ്ഴ്സ് എന്നോ ഒക്കെയല്ലാതെ മറ്റൊരു പേരും നമുക്കു തോന്നുകയില്ല.


ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും മലയാളത്തിൽ കൂട്ടിക്കുഴക്കുന്ന ബദ്ധപ്പാടിൽ ഇംഗ്ലീഷുകാരനും  മനസ്സിലാകാത്ത ചില പുത്തൻ ഇംഗ്ലീഷ് പ്രയോഗങ്ങളും നാം ആവിഷ്കരിച്ചിട്ടുണ്ട്.

അവയിലൊന്നാണ് "വൈഫ് "  ഹൗസ് " എവിടെപ്പോകുന്നു എന്നു ചോദിച്ചാൽ "ഭാര്യാവീട്ടിൽ"എന്നോ ഭാര്യാ ഹൃഹത്തിൽ എന്നോ മറുപടി പറയുന്നവർ ഇവിടെ നന്നേ

ചുരുങ്ങും.   ഇവിടെ മിക്ക ആളുകളും പോകുന്നത് "വൈഫ്‌ ഹൗസിലേക്കാണ്.  ഭാര്യാ ഹൃഹത്തെ ഇംഗ്ലീഷിലേക്കു പദാനു പദ തർജ്ജമ ചെയ്തു നാമുണ്ടാക്കിയത്  "വൈഫ്‌ ഹൗസിൽ"വൈഫ്‌ ഹൗസിൽ ആംഗ്ലേയർ   ഒരിക്കലും പോകാറില്ല പകരം അവർ വൈഫ്‌ 'സ്  ഹൗസിലോ ഇൻലോസ് ഹൗസിലോ പോകുന്നു.


നാം അയണ്‍  ബോക്സ് കൊണ്ട് ഇസ്തിരിയിടുമ്പോൾ ആംഗ്ലേയർ അയണ്‍ കൊണ്ട് ഇസ്തിരിയിടുന്നു.   അവർ ബെഡ് ക്ലോത്ത്സ് ഉപയോഗിക്കുന്നിടത്ത് നാം ബെഡ് ഷീറ്റ് ഉപയോഗിക്കുന്നു.  അവരുടെ ട്രങ്കിനെ നാം ട്രങ്ക് പെട്ടിയും പോസ്റ്റിനെ പോസ്റ്റിൻ കാലുമാക്കിമാറ്റിയിട്ടു കാലം ഒത്തിരിയായി.

ചുംബിക്കാനറിയാത്ത കാമുകി.  
നമ്മുടെ കാമുകീ കാമുകന്മാർക്കു ചുംബിക്കാനറിയല്ലന്നു കേട്ടാൽ അത്ഭുതം തോന്നും.  പക്ഷെ കാര്യം ശരിയാണ് അവർ കിസ്സ്‌ ചെയ്യാനേ  പഠിച്ചിട്ടുള്ളൂ.  വിവാഹം  കഴിക്കാനല്ല മേരി ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്.  ഹസ്ബന്റെ  ആൻറ് വൈഫ്‌ ആയി ജീവിക്കാനും ഡാഡി മമ്മി  എന്നോ പപ്പാ മോം  എന്നോ വിളിക്കപ്പെടാനും അവർ ആഗ്രഹിക്കുന്നു.

അവരെ കുറ്റം പറയുന്നതെന്തിനാണ്‌?  അവരുടെ അച്ഛൻ അമ്മമാരുടെ സ്ഥിതി എന്താണ്?

അവർക്കു കുളിക്കാൻ ഷവർ വേണം, തോർത്താൻ ടവ്വൽ  വേണം പല്ലു തേക്കാൻ ബ്രഷും

പേസ്റ്റും വേണം.  ഉണ്ണാൻ ഡൈനിംഗ്  റൂമും ഡൈനിംഗ് ടേബിളും വേണം.  ഇരിക്കാൻ പോർട്ടിക്കോ വേണം, ഉറങ്ങാൻ ബെഡ് വേണം. വിരിക്കാൻ ഷീറ്റ് വേണം തല വെക്കാൻ
പില്ലോ വേണം, പുതക്കാൻ ബ്ലാന്കെട്റ്റ് വേണം.

അംഗല മലയാളം ഇവിടെ വളർന്നു കൊണ്ടിരിക്കുന്നു.  കുട്ടിക്കൃഷമാരാർ 'മലയാള ശൈലിയിൽ എഴുതിയതു പോലെ "ഭാര്യ പെറ്റു"എന്നു പറയുന്നതായിരുന്നു പണ്ട് ശരിയായ മലയാളം:  പിന്നീട് സംസ്കൃത  പ്രചാരകാലത്തു വിദ്വജ്ജനങ്ങളുടെ ഇടയിൽ അതു 'ഭാര്യ പ്രസവിച്ചു'
എന്നായി മാറി;  ഇന്ന് അത് രണ്ടും കണ്‍ട്രി മട്ടായി തള്ളപ്പെട്ടു, വൈഫിൻറെ ഡെലിവറി കഴിഞ്ഞ്'എന്നായിരിക്കുന്നു ഫാഷൻ.


ശുഭം 


കടപ്പാട്:
ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​
മാതൃഭൂമി ദിനപ്പത്രം 


അല്ലാ... , ഇനി വെള്ളം കുടിയോടെ പണി തുടങ്ങാം അല്ലേ?!!

$
0
0

എല്ലാ പ്രിയ മിത്രങ്ങൾക്കും എന്റെ വിനീതമായ കൂപ്പു കൈ. 


അൽപ്പ കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെയത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം.  

കഴിഞ്ഞ കുറെ നാളുകൾ വിവിധ തിരക്കുകളിൽ ആയിരുന്നതിനാൽ ഓടിയെത്തേണ്ട പലയിടങ്ങളിലും എത്താൻ കഴിഞ്ഞില്ല, അത്തരത്തിലുള്ള ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു സൌഹൃദ കൂട്ടായ്മ അത്രേ "മനസ്സ്"എന്ന മലയാളം  സോഷ്യൽ നെറ്റ്‌വർക്ക്. 


അടുത്തിടെ വീണ്ടും അവിടം സന്ദർശിക്കുവാൻ കഴിഞ്ഞു,  അപ്പോൾ അവിടെ നടക്കുന്ന പല പുതിയ സംരഭങ്ങളും കണ്ടു അതിയായി സന്തോഷിച്ചു. 

പെട്ടന്ന് ദൃഷ്ടിയിൽ പെട്ട ഒരു പോസ്റ്റും അതോടുള്ള ബന്ധത്തിൽ ഓർമ്മയിൽ ഓടിയെത്തിയ ചില ചിന്തകളും അവിടെ കുറിച്ചു അതിന്റെ ഒരു തനിയാവർത്തനം എന്നു വേണമെങ്കിൽ ഈ കുറിപ്പിനെ വിശേഷിപ്പിക്കാം! 

എന്തായാലും മനസ്സിൽ അംഗങ്ങൾ അല്ലാത്ത എൻറെ പ്രിയ മിത്രങ്ങളുടെ അറിവിലേക്കായി അതിവിടെ പകർത്തുന്നു! 

നാമെല്ലാവരും  അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളത്രേ ഈ കുറിപ്പിലെ ഉള്ളടക്കം.  

വായിക്കുക. 

ഇതോടൊപ്പം നിങ്ങൾക്കും ചിലതു പറയുവാനുണ്ടാകും തീർച്ച! അതിവിടെ കമൻറു പെട്ടിയിൽ എഴുതിയിടുക!

അല്ലാ... , ഇനി വെള്ളം കുടിയോടെ പണി തുടങ്ങാം അല്ലേ?!!


ഇൻ ബോക്സിലൂടെ താഴെ കുറിച്ച 

കുറി  ഇടാൻ പറ്റുന്നില്ല എന്നാൽ 

അതൊരു ബ്ലോഗാക്കിയാൽ 

നന്നായിരിക്കും എന്നു 

കരുതി ഇവിടെ കുറിക്കുന്നു!


എല്ലാവർക്കും സ്നേഹവന്ദനം

വീണ്ടും ഇവിടെയെത്താൻ കഴിഞ്ഞതിൽ സന്തോഷം!

ഒരു ദിവസം മെയിലിൽ കിട്ടിയ ജോയ് ഗുരുവായൂരിന്റെ കുറിപ്പു 

 ( "സുപ്രഭാതം... (രാവിലെ എഴുന്നേറ്റ      വഴി വെള്ളം കുടിക്കൂ)") 

 വായിച്ചാണു വീണ്ടും ഇവിടെയെത്തിയത്.



ആദ്യം ഒറ്റ വായനയിൽ എന്താണീ  'വഴി വെള്ളം'എന്നോർത്ത്‌ ഒന്ന് പകച്ചു

നിന്നു,  വായന തുടര്‍ന്നപ്പോഴല്ലേ കാര്യം പിടി കിട്ടിയത്!

നല്ല ഉപദേശം! ഇവിടെ വെള്ളം കുടിക്കാൻ പറഞ്ഞു!

താഴെ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പി വെച്ചിരിക്കുന്നതും കണ്ടു.

വിഭവങ്ങൾ എല്ലാം കണ്ടു! പക്ഷെ വെള്ളം മാത്രം കണ്ടില്ല!

ഹ, സാരമില്ല, ഞങ്ങളെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ എന്നല്ലേ എന്നാലിനി 

കുടി തുടങ്ങിയേക്കാം!  അല്ലാ വെള്ളം കുടിയോടു തന്നെ പണി 

തുടങ്ങിയേക്കാം! ചിരിയോ ചിരി!!



എന്നാല്‍ ഈ വെള്ളംകുടിയെ കുറിച്ചു ഇരിക്കട്ടേ എന്‍റെ വകയും ചിലത്:


ധാരാളം വെള്ളംകുടിക്കുന്ന ശീലം നമ്മുടെ ദൈനംദിന ജീവിതത്തില്‍ 

ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. നമ്മുടെ ശരീരത്തിന് 

ഉന്‍മേഷവും കുളിര്‍മയും ലഭിക്കുന്നതിന് ദിവസവുമുളള വെള്ളം കുടി 

സഹായിക്കുന്നു. ദിവസവും 8 ലിറ്റര്‍വെള്ളം കുടിക്കണം എന്നാണ് 

പറയാറുള്ളത്. വെള്ളത്തിന്റെ രൂപത്തില്‍ തന്നെ കുടിക്കണമെന്നില്ല. 

ചായ, ജൂസ് എന്നിവ കുടിച്ചാലും മതി. ധാരാളം വെള്ളം കുടിക്കുന്നത് 

ചെയ്യുന്ന ജോലിയില്‍ ഏകാഗ്രത പുലര്‍ത്തുന്നതിനും പല രോഗങ്ങളില്‍ 

നിന്നും രക്ഷനേടുന്നതിനും സഹായിക്കുന്നു. 



ചര്‍മ്മസംരക്ഷണത്തിലും വെള്ളം കുടിക്കുന്നത് ഒരു പ്രധാനപങ്ക് വഹിക്കുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകള്‍ കാണുന്നു. നിത്യേന 

കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് ചിലരില്‍ മുഖക്കുരു, 

ചുളിവുകള്‍, കറുത്ത പാടുകള്‍ തുടങ്ങിയവ കാണപ്പെടുന്നത്. ശരീരവണ്ണം 

കൂടിയ പ്രകൃതക്കാരില്‍ ചര്‍മ്മം വലിഞ്ഞതായി കാണാറുണ്ട്. ഇവര്‍ ധാരാളം

വെള്ളം കുടിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കകം ചര്‍മ്മം ദൃഢപ്പെടും. 



മൂത്രാശയരോഗവും മറ്റ് പകര്‍ച്ചവ്യാധികളെയും മാറ്റാന്‍ ഏറ്റവും നല്ല മരുന്ന് 

വെള്ളം ധാരാളം കുടിക്കുക എന്നതുതന്നെയാണ്. 


അതുമാത്രമല്ല പൊണ്ണത്തടിയുള്ളവരുടെ തടി കുറയ്ക്കാനും വെള്ളം 

കുടിക്കുന്നതിലൂടെ സാധിക്കും. 

പ്രത്യേകം തയ്യാറാക്കുന്ന വെള്ളം 

അതിരാവിലെ കുടിക്കുന്നത് 

ആരോഗ്യത്തിന് ഉത്തമമാണ്. 

ഡീ ടോക്സിക് വാട്ടര്‍ 

എന്നറിയപ്പെടുന്ന ഇത് 

തയ്യാറാക്കാന്‍, വൈകീട്ടു ഒരു 

ജാറില്‍ ശുദ്ധമായ 

പച്ചവെള്ളമെടുക്കുക. ഈ

 വെള്ളത്തില്‍ നാരങ്ങ രണ്ടായി മുറിച്ച്

ഒന്നു പിഴിഞ്ഞതിനുശേഷം നിക്ഷേപിക്കുക. ഇതുകൂടാതെ വൃത്തിയായി 

കഴുകിയ ഒരു പിടി പുതിനയില, സലാഡ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 

ചെറിയ വെള്ളരിക്ക, ഒരു ഇടത്തരം കഷണം ഇഞ്ചി എന്നിവ അരിഞ്ഞു

ഇട്ടുവയ്ക്കുക. ഇല  അരിഞ്ഞിടേണ്ടാ.  പിറ്റേദിവസം ഉറക്കമുണര്‍ന്ന ഉടനെ 

വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. ദിവസവും ഇതു 

ശീലമാക്കുന്നവര്‍ക്ക് ദഹനപ്രക്രിയ നന്നായി നടക്കുന്നതിനും, കുടവയര്‍ 

കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപെടുന്നു. 

നാരങ്ങാനീരില്‍ സിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കരളിനെ 

ശുദ്ധീകരിക്കുന്നതിനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും 

ശരീരത്തിലെ പി എച്ച് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് 

ഇല്ലാതാക്കുന്നതിന് ഈ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. വെള്ളം 

കുടിക്കുന്നത് വന്‍കുടല്‍, മൂത്രാശയ കാന്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ്. 

ഇതു കൂടാതെ ഇന്ന് സ്ത്രീകളില്‍ കാണപ്പെടുന്ന ബ്രസ്റ്റ് കാന്‍സര്‍ തടയുന്നതിനും

വെള്ളം കുടിക്കുന്നത് സഹായിക്കുന്നു എന്ന് ഈ അടുത്തകാലത്ത് 

പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 


രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ശരിയായ 

പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം ധാരാളം കുടിക്കുന്നതുമൂലം സഹായിക്കുന്നു. 

വെള്ളം ധാരാളം  കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ 

രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ വെള്ളം ഇടവെട്ട് 

ദിവസം മുഴുവന്‍ കുടിക്കുന്നതും നല്ലതാണ്. നിങ്ങള്‍ പോകുന്ന സ്ഥലത്തെല്ലാം 

തന്നെ വെള്ളം കൊണ്ടുപോകാവുന്നതാണ്. വെള്ളത്തില്‍ വെള്ളരിക്ക,

നാരങ്ങ എന്നിവ ചേര്‍ത്ത ഡീടോക്‌സിക്ക് വാട്ടര്‍  കൊണ്ടുപോകുന്നത് 

നമ്മുടെ ആരോഗ്യത്തോടൊപ്പം ശരീര ഭാരം കുറയുന്നതിനും സഹായിക്കുന്നു

മുകളില്‍ കൊടുത്ത വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ചതാണ്. 

പലര്‍ക്കും അതുകൊണ്ടു ഫലപ്രാപ്തിയുണ്ടായിട്ടുണ്ട് എന്നൊക്കെ അറിയാന്‍ 

കഴിഞ്ഞിട്ടുമുണ്ട്. ചിലപ്പോള്‍ പലരും കണ്ടിരിക്കാവുന്ന ഒരു 

സംഗതിയുമായിരിക്കാം. ഇതേവരെ അറിയാത്തവര്‍ക്കു പ്രയോജനം 

ചെയ്യട്ടേ അല്ലേ?!


ഇവിടെ എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു

എല്ലാവർക്കും ആശംസകൾ

സസ്നേഹം

ഫിലിപ്പ് ഏരിയൽ



അടിക്കുറിപ്പ് 1 
ഈ കുറിപ്പ് തയ്യാറാക്കാൻ പ്രചോദനം നൽകിയ മനസ്സ്

അഡ്മിനിൽ ഒരാളായ ശ്രീ ജോയ് ഗുരുവായൂരിനുള്ള എൻറെ പ്രത്യേക നന്ദി 

ഈ അവസരത്തിൽ ഇവിടെ രേഖപ്പെടുത്തുന്നു.

നന്ദി നമസ്കാരം ശ്രീ ജോയി ഗുരുവായൂർ  

അടിക്കുറിപ്പ് 2 
ഈ കുറിപ്പിന് മനസ്സിൽ  ലഭിച്ച ചില പ്രതികരണങ്ങൾ ഇതോടൊപ്പം 

ചേർത്താൽ അത് ഇവിടെയുള്ള വായനക്കാർക്ക് കുറേക്കൂടി പ്രയോജനപ്പെടും 

എന്ന് തോന്നുന്നതിനാൽ അവയിൽ ചിലത് അനുബന്ധമായി ഇവിടെ 

ചേർക്കുന്നു:

അനുബന്ധം:

1. Comment by ടി.കെ.ഉണ്ണി 

ഞാന്‍ സാധാരണയായി ധാരാളം വെള്ളം കുടിക്കാറുണ്ട്.. കഴിഞ്ഞ 

പ്രാവശ്യം ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് ''നിങ്ങള്‍ 

ആവശ്യത്തിലധികം വെള്ളം കുടിക്കുന്നു. 


അതാവാം നിങ്ങളുടെ പ്രശ്നം. വെള്ളം കുടിക്കുന്നത്തിന്റെ അളവ്

കുറയ്ക്കുക. ആവശ്യത്തിനു മാത്രം വെള്ളം കുടിക്കുക.''എന്നാണു. പക്ഷെ, 

ഡോക്ടര്‍ പറഞ്ഞതുപോലെ ആവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. (ശുദ്ധജലം 

കുടിക്കുന്ന കാര്യമാണ് പറഞ്ഞത്)!!!!!!!!



2.  Comment by HARI NAIR 

ഏതായാലും എല്ലാവരുംകൂടി വെള്ളം കുടിപ്പിക്കാന്‍ തീരുമാനിച്ചു.

പഴി കേള്‍ക്കാതിരിക്കാന്‍ ഞാനും കുടിച്ചുകളയാം.


ഉത്തരേന്ത്യയില്‍ 'ജല്‍ജീര'എന്ന പേരില്‍ കിട്ടുന്ന വെള്ളവും, ഏതാണ്ട് 

ശ്രീ.ഏരിയല്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ്. 

ദാഹവും ക്ഷീണവും അകറ്റാന്‍ അത് ഉത്തമമാണെന്നാണ് അനുഭവം.



3. Comment by A.R.Muralidharan 

അഞ്ചു ലിറ്റർ വെള്ളം കുടിക്കണമെന്നും, എട്ടു ലിറ്റർ കുടിക്കണം

മെന്നും, ഒക്കെ  പലരും പല തരത്തിൽ പറയുന്നുണ്ട്. 


ഇക്കാര്യത്തെക്കുറിച്ച്  ഞങ്ങളുടെ ഫാമിലി ഫിസിഷ്യൻ പറഞ്ഞത് 

ദാഹിക്കുമ്പോൾ വെള്ളം കുടിക്കുക.  അപ്പോൾ  കുടിക്കാതിരിക്കുന്നത് 

ശരീരത്തിന് ദോഷം ചെയ്യും.


വിശക്കുമ്പോൾ ഭക്ഷണവും, ദാഹിക്കുമ്പോൾ വെള്ളവും കുടിക്കണം.

ശരീരം അതിന്റെ ആവശ്യങ്ങൾ സമയാസമയം നമ്മളെ അറിയിച്ചു 

കൊള്ളും.  നാം അതിനെ തള്ളിക്കളയാതിരുന്നാൽ മതി എന്നാണ് 

ഡോക്ടറുടെ  അഭിപ്രായം.  


പലരും പലതും പറയുന്നു.  എന്തായാലും ശരി വെള്ളം നല്ലവണ്ണം  കുടിക്കണം 

എന്ന് ഇതിൽ നിന്നും മനസ്സിലാക്കുന്നു.


കാലത്ത് എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന ശീലമുണ്ടായിരുന്നു എനിക്ക്.

വയറിനു സുഖമില്ലാതായപ്പോൾ ഈ ശീലം മാറ്റി രണ്ടു ഗ്ലാസ്‌ വെള്ളം  

സ്ഥിരമായി കുടിക്കാൻ പറഞ്ഞു.  അസുഖം ഒരു പരിധിവരെ മാറുകയും 

ചെയ്തു.


എന്തായാലും ശരി വെള്ളം (WATER) ആവശ്യത്തിന്   കുടിക്കണം എന്ന് ഇതിൽ

നിന്നും മനസ്സിലാക്കുന്നു.  ഇതുപോലെയുള്ള ബ്ലോഗ്ഗുകൾ വായനക്കാരന് 

ഗുണം ചെയ്യും എന്നുറപ്പാണ്.



4. Comment by Krishnakumar C V 

ജലചികിൽസ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. 

വെള്ളം എത്ര അമൂല്യമായ മരുന്നാണ്.

ഒരു മാതിരി എല്ലാ രോഗങ്ങളേയും, ക്ഷീണത്തേയും അകറ്റാൻ വെള്ളം കുടി 

മതിയാകും.  ഈ ലേഖനം സമയോചിതമായി... 


5. Comment by boby joseph 

വളരെ നല്ല ലേഖനം. വിജ്ഞാനപ്രദം. വെള്ളം കുടിക്കുന്നത് പല 

അസുഖങ്ങൾക്കും വളരെ നല്ലതാണ്. 


സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ 

യാത്രയിൽ പരമാവധി വെള്ളം കുറച്ചാണ് അവർ ഉപയോഗിക്കുന്നത്.

ഇതുമൂലം വൃക്കകളുടെ പ്രവർത്തനം തകരാറാകാൻ സാദ്ധ്യത ഏറെയാണ്‌. 

ഇപ്പോൾ ജോലിക്കാരായ സ്ത്രീകൾ വളരെയേറെ ഉള്ളതിനാൽ  ഇത് വലിയ 

പ്രാധാന്യം അർഹിക്കുന്നു. വാഹനം ഓടിക്കുന്നവരുടെ ശരീരത്തിൽ നിന്നും 

ധാരാളം ജലം നഷ്ടപ്പെടുന്നതിനാൽ അവർക്ക് വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ

സാദ്ധ്യത വളരെയേറെയുണ്ട്.


6. Comment by ജോയ് ഗുരുവായൂര്‍ 

ഇതൊക്കെ വായിച്ചു മനസ്സിലെ എല്ലാവരും അവസാനം "ഫുള്‍ തണ്ണി" 

യായി മാറുമോ ഏരിയല്‍ സാറേ?


മേല്പ്പറഞ്ഞ മിശ്രിതം ചേര്‍ത്തു തയ്യാറാക്കുന്ന വെള്ളം അതിരാവിലെ 

കഴിക്കുന്നതു കഴിഞ്ഞ ഒരു മാസമായി ഞാന്‍ ശീലമാക്കിയിട്ടുണ്ട്. നമ്മള്‍ 

സാധാരണ ഉറക്കമുണര്‍ന്നു എഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ചെയ്യുന്നതിനും 

ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്നു രണ്ടു മൂന്നു ഗ്ലാസ് വെള്ളം അകത്താക്കി ഒന്നും 

അറിയാത്തവരെപ്പോലെ പഴയ മാതിരി ഒരു മണിക്കൂര്‍ കൂടിയങ്ങു ഉറങ്ങുക.

ആദ്യം കുറച്ചു ബുദ്ധിമുട്ടു (ഉറങ്ങാന്‍) തോന്നുമെങ്കിലും രണ്ടു മൂന്നു ദിവസം

തുടര്‍ച്ചയായി ശ്രമിച്ചാല്‍പ്പിന്നെ ആ ബുദ്ധിമുട്ടു ഉണ്ടാകുകയില്ല. ഇങ്ങനെ 

ചെയ്യുന്നതു കൊണ്ടുള്ള ഗുണം എന്തെന്നു വച്ചാല്‍ നമ്മുടെ ആമാശയത്തില്‍

ഉള്ള അസിഡിറ്റിയെല്ലാം മാറുകയും  നല്ലൊരു ശോധന സാധ്യമാവുകയും

കൂടാതെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള വിശപ്പ്‌ ഉണ്ടാവുകയും ചെയ്യും 

എന്നതാണ്.   മാത്രമല്ലാ.. ദിവസം മൊത്തത്തില്‍ ഒരു ചുറുചുറുക്ക് നമ്മളെ 

ഗ്രസിച്ചിരിക്കുന്നതായ ഒരു പ്രതീതിയും നമ്മിലുണ്ടാവും. 

ഭാവുകങ്ങള്‍ ഏരിയല്‍ സര്‍.


7. Comment by Sunil M S 

ഏരിയലിന്റെ ലേഖനം വിജ്ഞാനപ്രദവും, വെള്ളം കുടിയ്ക്കാൻ 

പ്രചോദിപ്പിയ്ക്കുന്നതുമായി. 


വെള്ളത്തെപ്പറ്റിയുള്ള ഈ ഓർമ്മപ്പെടുത്തലിനു നന്ദി. മൂന്നു പതിറ്റാണ്ടു മുമ്പ്,

ഒരിയ്ക്കൽ, എന്റെ പുറം ഉളുക്കി. ശ്വാസം കഴിയ്ക്കാൻ പോലും ബുദ്ധിമുട്ടി.

ശ്രീമതി പരിഭ്രമിച്ചോടിപ്പോയി, വൈദ്യരുടെ അടുത്തേയ്ക്ക്. അദ്ദേഹം 

നിർദ്ദേശിച്ച മരുന്നു ഞാനിപ്പോഴുമോർക്കുന്നു: “വെള്ളം തിളപ്പിയ്ക്കുക. 

പല തവണയായി, കഴിയുന്നത്ര ചൂടോടെ, എന്നാൽ പൊള്ളലേൽക്കാതെ, 

കഴിയുന്നത്ര കുടിയ്ക്കുക. 


അതു മാത്രമാണിതിനുള്ള മരുന്ന്.” കുറേയേറെ ചൂടുവെള്ളം ഞാൻ 

കുടിച്ചുകൂട്ടി. രണ്ടു ദിവസം കൊണ്ട് ഉളുക്കു നിശ്ശേഷം മാറുകയും ചെയ്തു. 

അതിൽപ്പിന്നെ ശ്രീമതിയും ഞാനും പലർക്കും ആ വിദ്യ ഉപദേശിച്ചു 

കൊടുത്തിട്ടുണ്ട്. 


ചിലരിലെങ്കിലും അതു ഫലിച്ചിട്ടുമുണ്ട്. ഉളുക്കൊന്നുമില്ലാത്തപ്പോൾപ്പോലും,

തണുത്ത വെള്ളത്തിനു പകരം, നേരിയ ചൂടെങ്കിലുമുള്ള വെള്ളം 

കുടിയ്ക്കുന്നതായിരിയ്ക്കും നന്നെന്നു തോന്നുന്നു. തണുപ്പിച്ച വെള്ളം 

കുടിയ്ക്കുന്നതു കൊഴുപ്പടിയാനിടയാക്കുമെന്നു വായിയ്ക്കാനിടയായി. 

പക്ഷേ, വെള്ളം കുടിച്ചു തൃപ്തിയടഞ്ഞിരുന്നതു പണ്ടാണ്: 

ഗ്യാസ് സ്റ്റൌവ്വും രണ്ടു സിലിണ്ടറും പൈപ്പുവെള്ളവുമില്ലാതിരുന്ന കാലത്ത്.

അന്ന്, കുളത്തിൽ നിന്നു കോരിയ വെള്ളം മൺ‌കൂജയിൽ നിറച്ചു 

വയ്ക്കുമായിരുന്നു. മൺ‌കൂജയിൽ നിന്നുള്ള തണുത്ത വെള്ളം 

കുടിയ്ക്കുമ്പോൾ കിട്ടിക്കൊണ്ടിരുന്ന സംതൃപ്തി പിന്നീടൊരിയ്ക്കലും വെള്ളം

കുടിച്ചു കിട്ടിയിട്ടില്ല. തിളപ്പിച്ച വെള്ളത്തിനെന്തോ ജീവനില്ലാത്തപോലെയാണു

തോന്നുക. ചൂടുവെള്ളത്തിന് ഉളുക്കു മാറ്റിയെടുക്കാനായെങ്കിലും, തീരെ

ഇഷ്ടപ്പെടാനാകാത്തൊരു ചരിത്രമുണ്ടു ചൂടുവെള്ളത്തിന്; ഞാനുമായി 

ബന്ധപ്പെട്ട ചരിത്രം. ബാല്യത്തിൽ, വല്ലപ്പോഴും, ചെറുനാരങ്ങാനീരിൽ 

ആവണക്കെണ്ണയൊഴിച്ച്, വെളുപ്പാൻ കാലത്ത് അമ്മ നിർബന്ധിച്ചു 

കുടിപ്പിയ്ക്കുമായിരുന്നു. എന്തിനായിരുന്നെന്നു പറയേണ്ടതില്ലല്ലോ. തുടർന്ന്,

ഇടവിട്ടിടവിട്ട് ചൂടുവെള്ളം – ഏകദേശം തിളച്ച വെള്ളം എന്നു തന്നെ പറയണം

- തന്നുകൊണ്ടിരിയ്ക്കും. 


ചൂടുവെള്ളം കുടിച്ച് അധികം കഴിയും മുമ്പേ ഓടേണ്ടി വരും! തീരെ 

ഇഷ്ടപ്പെടാനാകാഞ്ഞ അന്നത്തെയാ പ്രക്രിയയെ ഓർമ്മിപ്പിയ്ക്കും, 

ഇന്നു ചൂടുവെള്ളം. കുടിച്ചു കൊതിതീർന്നിട്ടില്ലാത്ത ഒന്നുണ്ട്: മോരിൻ വെള്ളം.

സ്കൂളിനടുത്ത്, റോഡിനപ്പുറത്തുള്ളൊരു പടിപ്പുരയിൽ മോരിൻ വെള്ളം

കിട്ടിയിരുന്നു. വെയിലത്ത് ഓടിക്കളിച്ചു തളർന്നുകഴിയുമ്പോൾ നേരേ ആ 

പടിപ്പുരയിലേയ്ക്കാണോടുക. 


ഒരു ഗ്ലാസ്സു നിറയെ മോരിൻ വെള്ളം അവിടെക്കിട്ടും. മുതിർന്നവരാരെങ്കിലും 

ഇരിപ്പുണ്ടാകും, മൺകലത്തിൽ നിന്നു മോരിൻ വെള്ളമെടുത്തു തരാൻ. 

ആ മോരിൻ വെള്ളത്തിന്റെ രുചി ഒന്നു വേറെ തന്നെയായിരുന്നു. ഇന്ന് 

ഏതെങ്കിലും സ്കൂളിനു സമീപം അതുപോലെ കുട്ടികൾക്കു മോരിൻ വെള്ളം

സൌജന്യമായി നൽകുന്നുണ്ടോ എന്നു സംശയമാണ്.

o 0 o 


വിജ്ഞാനപ്രദവും, രസകരവുമായ 


നിരവധി ലേഖനങ്ങളും കുറിപ്പുകളും,



കഥകളും കവിതകളും ചിത്രങ്ങളും 



ചർച്ചകളും വായിക്കുവാൻ മനസ്സ് 



കൂട്ടായ്മയിൽ അംഗമാകൂ!





അതിനായി ചിത്രത്തിനു 


താഴയുള്ള CLICK HERE എന്ന ബട്ടണിൽ 


അമർത്തുക!  



കടപ്പാട്:
മനസ്സ് സൌഹൃദ കൂട്ടായ്മ 
ജോയ് ഗുരുവായൂർ 
Picture Source: wellness.uci.edu

Breaking News! The Blog Is Dead!

Viewing all 116 articles
Browse latest View live