Quantcast
Channel: ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings
Viewing all 116 articles
Browse latest View live

ബ്ളോഗ് ലിങ്കിൻറെ നീളം കുറക്കാൻ ഇതാ ഒരു കുറുക്കു വഴി, അല്ല ഒരു വെബ്‌ പേജ് (Shorten Your URLs Here Is A Shortcut No! A Website.

$
0
0
ബ്ളോഗ് ലിങ്കിൻറെ നീളം കുറക്കാൻ ഇതാ ഒരു കുറുക്കു വഴി, അല്ല ഒരു വെബ്‌ പേജ്


നിങ്ങളുടെ ബ്ലോഗ്‌ url കളുടെ നീളം കുറക്കാൻ എന്താണ് വഴി? 

പലപ്പോഴും റ്റ്വിട്ടെർ തുടങ്ങിയ മൈക്രോ വെബ്‌ സൈറ്റുകളിൽ പോസ്റ്റു ചെയ്യാൻ നമ്മുടെ 
നീളമേറിയ ബ്ലോഗ്‌ ലിങ്കുകൾ തടസ്സം സൃഷ്ടിക്കുന്നു. ഇതാ അതിനൊരു പരിഹാര മാർഗ്ഗം.

ഇന്ന് മാർക്കറ്റിൽ (വെബ്‌ ഉലകത്തിൽ) നിരവധി കമ്പനികൾ അതിനു വഴി പറഞ്ഞു തരാൻ ഉണ്ടെങ്കിലും  അടുത്തിടെ മനസ്സിലാക്കുവാൻ കഴിഞ്ഞതും അനായാസേന ചെയ്യുവാൻ കഴിയുന്നതുമായ ഒരു വെബ്‌  സൈറ്റിനെപ്പറ്റി ഇന്ന് വായിക്കുവാൻ ഇടയായി അതേപ്പറ്റി ഇതാ ചില വിവരങ്ങൾ: 

യു കട്ട്.ഇറ്റ്‌  (ucut.it)എന്ന പേരിൽ അറിയപ്പെടുന്ന ഈ വെബ്‌സൈറ്റിൽ പേരു രെജിസ്റ്റർ ചെയ്താൽ പരിധികൾ, കാലാവധികൾ ഇല്ലാതെ നിങ്ങളുടെ വെബ്‌ സൈറ്റ്, ബ്ളോഗ് തുടങ്ങിയവയുടെ ചുരുക്കപ്പേര് കണ്ടെത്താം. 

രെജിസ്ടർ ചെയ്യാതെയും ഈ സൈറ്റിൽ നിന്നും നമുക്ക് ലിങ്കുകൾ എടുക്കാം എന്നാൽ അത്തരം  ലിങ്കുകൾക്ക് ചുരുക്കം കാലാവധിയെ ഉണ്ടാകുള്ളൂ, അത് കേവലം മൂന്നു മാസത്തിനുള്ളിൽ ഉപയോഗശൂന്യമായി മാറും. 
എന്നാൽ ഇവിടെ പേർ രെജിസ്ടർ ചെയ്തു ഉപയോഗിക്കുന്നുയെങ്കിൽ കാലാവധിയില്ലാതെ അത് ഉപയോഗിക്കാം. 

രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താകൾക്ക് മറ്റു ചില പ്രയോജനങ്ങളും ഒപ്പം ലഭിക്കുന്നു:

മൾട്ടി ലിങ്ക് സൗകര്യം

നമ്മുടെ ബ്ളോഗ്, വെബ് ലിങ്കുകൾ എല്ലാം ഒരുമിച്ചു ചേർത്താൽ എല്ലാറ്റിനും വെവ്വേറെ ലിങ്കുകൾ ലഭിക്കുകയും അത് നമ്മുടെ അക്കൗണ്ടിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. മൾട്ടി ലിങ്കുകൾ ചേർക്കുമ്പോൾ ഓരോ ലിങ്ക് ചേർത്ത ശേഷം ഒരു സ്പേസ് വിടുവാൻ മറക്കരുത്. സ്ക്രീൻ ഷോട്ട് കാണുക, വലുപ്പത്തിൽ കാണുവാൻ സ്ക്രീൻ ഷോട്ടിൽ ക്ളിക്ക് ചെയ്യുക.

ഇനി നമ്മുടെ എല്ലാ ലിങ്കുകളും ഒരുമിച്ചു ചേർത്ത് ഒറ്റ ലിങ്ക് മാത്രം വേണമെങ്കിലും അതിനുള്ള വഴികൾ രെജിസ്റ്റർ ചെയ്തവർക്കായി ഇതിൽ ഒരുക്കിയിയിട്ടുണ്ട്.

മറ്റ് ഒരു പ്രയോജനം. ചുരുക്കപ്പേരിനായി ലിങ്ക് ചേർക്കുമ്പോൾ വേണമെങ്കിൽ, ഓരോ ലിങ്കിനൊപ്പം നാം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന, അവശ്യം ചേർക്കേണ്ട ഒരു പേരും നമുക്ക് ചേർക്കുന്നതിനുള്ള അവസരവും ഇതിൽ ഉണ്ട്. 

ഉദാഹരണത്തിന്  എന്റ് മലയാളം ബ്ളോഗിന്റെ ലിങ്ക് ഇതാണ്:  http://arielintekurippukal.blogspot.in/ 
അതിനെ  പ്രതിനിധീകരിച്ചു കൊണ്ട് ചുരുക്കം വാക്കിൽ "ariel"എന്ന നാമവും ഒപ്പം ചേര്ത്തിരിക്കുന്നത് ശ്രദ്ധിക്കുക.  http://ucut.it/ariel  
ഇങ്ങനെ ചുരുക്ക നാമം ചേർക്കുന്നതിനായി  
Your Custom Alias (optional) (Max. 20 characters) എന്ന കുറിപ്പുനു താഴെയുള്ള ബോക്സിൽ നമുക്കാവശ്യമുള്ള 
പേർ നല്കുക  ലിങ്ക് ലഭിക്കുമ്പോൾ നാം ചേർത്ത പേരും ലിങ്കിനോപ്പം അവസാനത്തിൽ ചേർത്തിരിക്കും. 
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വെറും 20 അക്ഷരങ്ങൾ ഉള്ള ഒരു വാക്ക് മാത്രമേ ചേർക്കാവൂ.

അത് നമ്മുടെ കുറിപ്പിനെ പെട്ടന്ന് മനസ്സിലാക്കാൻ സഹായിക്കും. ഉദാഹരണത്തിന് കുറിപ്പ് ഒരു കഥയെങ്കിൽ കഥ എന്നോ അല്ലെങ്കിൽ കുറിപ്പിന്റെ തല വാചകത്തിലെ ഒരു വാക്കോ ചേർക്കാം. 

ലഭിച്ച ലിങ്ക് പിന്നീട് നോക്കുമ്പോൾ അത്  ഏതിലെക്കുള്ള ലിങ്ക് എന്ന് പെട്ടന്ന് മനസ്സിലാക്കുവാൻ ഇതു സഹായിക്കുന്നു.

ഉദാഹരണത്തിന് എന്റെ ബ്ളോഗ് കമന്റു കളെപ്പറ്റി എഴുതിയ ലേഖനത്തിന്  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions....
(Blog Comments Some Thoughts: Or A Personal Experiences of a Blogger" webcomments എന്ന പേര് ഞാൻ ലിങ്കിൽ ചേർത്തിരിക്കുന്നത് കാണുക. http://ucut.it/webcomments
ഇങ്ങനെ നമുക്ക് ഇഷടമുള്ള പേരുകൾ നല്കാം പക്ഷെ അത് ഇരുപതു അക്ഷരങ്ങളിൽ കൂടുവാൻ പാടില്ല എന്നോർക്കുക. കൂടുതൽ വിവരത്തിനായി സ്ക്രീൻ ഷോട്ട് കാണുക.  



ലിങ്കുകൾ എല്ലാം ലഭിച്ച ശേഷം അതിൽ (Custom Alias) ൽ മാറ്റം വരുത്തുന്നതിനും ഉള്ള സൗകര്യം ഇവിടെ ഉണ്ട് . നമ്മുടെ അക്കൌണ്ട് തുറന്ന ശേഷം മുകളിൽ വലതു വശത്തുള്ള  My Account എന്ന  ബട്ടണിൽ cursor വെച്ച്  Manage Links എന്ന ബട്ടണിൽ അമർത്തുക ആവശ്യമായ മാറ്റങ്ങൾ വരുത്തുക.

പിന്നെ ഇതോടൊപ്പം ലിങ്കിനേപ്പറ്റി ഒരു ചെറു വിവരം ചേർക്കുന്നതിനുള്ള സൌകര്യവും  ഇതിൽ നല്കിയിട്ടുണ്ട്.

പിന്നീട് അക്കൗണ്ട്‌ തുറക്കുമ്പോൾ ഈ ചെറുവിവരണം പെട്ടന്ന് ലിങ്ക് കണ്ടെത്താനും മറ്റും സഹായിക്കുന്നു.

ഓർക്കുക": ഈ ചെറു വിവരണം നൂറു വാക്കുകൾക്കു (1oo Words) ഉള്ളിൽ ആയിരിക്കണം എന്നു മാത്രം.

ചെറു ലിങ്ക് പൂർത്തിയായി വരുമ്പോൾ ഒരു പേജു പ്രത്യക്ഷപ്പെടുന്നു അവിടെ നിന്നും നമ്മുടെ ലിങ്ക് 
മറ്റു നിരവധി സോഷ്യൽ സൈറ്റുകളിലേക്ക് പോസ്റ്റു ചെയ്യുന്നതിനുള്ള സൌകര്യവും ഇതിന്റെ വക്താക്കൾ ചേർക്കാൻ മറന്നിട്ടില്ല. 

ഇനി നമ്മോടു ആരെങ്കിലും ലിങ്ക് ചോദിച്ചാൽ ഇത്തരം ചെറു ലിങ്കുകൾ അവർക്ക് കൊടുക്കാനും അതുപകരിക്കപ്പെടുന്നു.

എല്ലാറ്റിലും ഉപരി റ്റ്വിട്ടെർ (Twitter) തുടങ്ങിയ മൈക്രോ സോഷ്യൽ വെബ്ബു സൈറ്റുകളിൽ പോസ്റ്റ്‌ ചെയ്വാനും ഇത് വളരെ സഹായകമാകുന്നു.

മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന ഈ വിവരം നിങ്ങളുടെ ബ്ളോഗിന്റെ സൈഡ് ബാറിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നുയെങ്കിൽ അതിനുള്ള രണ്ടു വിഡ്ജെറ്റ്കൾ അവർ നല്കിയിട്ടുണ്ട്.
കാണുക ഈ വിഡ്ജെറ്റുകൾ
html code ലഭിക്കാൻ ചിത്രത്തിൽ ക്ളിക്ക് ചെയ്യുക:



എല്ലാം കൊണ്ടും വളരെ സൗകര്യപ്രദവും പ്രയോജനകരവുമായ ഈ സൈറ്റിൽ 
ഇന്ന് തന്നെ ചേരുക ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. 
ഈ സൈറ്റിലേക്കുള്ള വഴിഇതാ ഇവിടെ 

എല്ലാ മിത്രങ്ങൾക്കും ഒരു നല്ല വാരാന്ത്യം നേരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ, ആശയങ്ങൾ, സംശയങ്ങൾ താഴയുള്ള കമന്റു ബോക്സിലൂടെ 
അറിയിക്കുക. 

ഇവിടെ വന്നു ഇത് വായിക്കാൻ സമയം കണ്ടെത്തിയതിൽ നന്ദി നമസ്കാരം 
വീണ്ടും കാണാം 

സസ്നേഹം നിങ്ങളുടെ സ്വന്തം 
ഫിലിപ്പ് വർഗീസ് ഏരിയൽ 








Source:
Picture Credit: Ucut.it

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍ (ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരികയിൽ ശ്രീ ഫൈസൽ ബാബു എഴുതിയ അവലോകനം)

$
0
0

 
ഇരിപ്പിടം ബ്ളോഗ് അവലോകനം വാരികയിൽ 
ശ്രീ ഫൈസൽ ബാബു എഴുതിയ ഒരു അവലോകനം ഈ ബ്ളോഗിൽ ചേർക്കാൻ വിട്ടു പോയത്. 

കടപ്പാട്: ഇരിപ്പിടം വാരിക 
Saturday, June 1, 2013

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍


വായന : ലക്കം  6 

സ്വന്തം  ബ്ലോഗിനേക്കാള്‍ മറ്റു ബ്ലോഗുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാഗ്രഹിക്കുകയും,സ്വന്തം  ബ്ലോഗുകളില്‍ക്കൂടി മറ്റു ബ്ലോഗുകളിലേക്ക് വഴി തുറക്കുകയുംചെയ്യുന്ന ബ്ലോഗര്‍മാര്‍ വിരളമാണ് ബൂലോകത്തില്‍. എഴുത്തിനെ സൂക്ഷ്മമായി വായിക്കുകയും കമന്റുകളില്‍ക്കൂടി പോരായ്മകള്‍ശ്രദ്ധയില്‍ പെടുത്തുകയും, വേണ്ട  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്ലോഗറാണ് ഏരിയല്‍ ഫിലിപ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നഫിലിപ്പ് വര്‍ഗീസ് അഥവാ പി.വി.ഏരിയല്‍. ഏരിയലിന്‍റെ കുറിപ്പുകള്‍എന്ന ബ്ലോഗില്‍ക്കൂടി  വായനക്കാരുമായി പങ്കുവയ്ക്കുന്ന ആനുകാലികലേഖനങ്ങളിലൂടെ മാത്രമല്ലമറ്റു ബ്ലോഗുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ട് ഇതര ബ്ലോഗര്‍മാരില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയും ചെയ്യുന്നു അദ്ദേഹം.


ഒരു  വര്‍ഷംകൊണ്ട് ഈ ബ്ലോഗില്‍ പിറന്നത് ചെറുതും വലുതുമായിഎണ്‍പത്തിയെട്ടോളം പോസ്റ്റുകളാണ്. വായനാദിനങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും  ഒപ്പം മറ്റുള്ളവര്‍ക്കുകൂടി അറിവ് നല്‍കാന്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നതുമായ  വിഷയങ്ങളെ ഇദ്ദേഹം സ്വന്തം ബ്ലോഗുകളില്‍ക്കൂടി കൂടുതല്‍  വായനക്കാരിലേക്ക് എത്തിക്കുന്നു. ഇ-എഴുത്തിനെയും എഴുത്തുകാരെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെഅനുഭവക്കുറിപ്പുകള്‍" എന്ന പോസ്റ്റ്‌ പുതുതായി ബ്ലോഗ് രംഗത്തേയ്ക്ക് കടന്നുവരുന്നവര്‍ക്കും ബൂലോകത്തില്‍ എഴുതി തെളിഞ്ഞവര്‍ക്കും ഒന്നുപോലെ ഒരു ആത്മപരിശോധന നടത്താനുതകുന്നതാണ്.

മലയാള മനോരമയില്‍ ഒരു കത്ത് എഴുതിക്കൊണ്ടായിരുന്നു പ്രിന്റ്‌ മീഡിയയിലേക്ക്  ഇദ്ദേഹം കടന്നുവന്നത്. മനോരമയുടെ തന്നെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും ലേഖനങ്ങളുംതുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്‍റെ യുവതരംഗം പേജിലും സ്ഥിരമായി എഴുതിത്തുടങ്ങിയ ഫിലിപ്പ് പിന്നീട്  മനോരാജ്യംദീപിക,ജനയുഗംമധുരംപശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ബാലയുഗംകുട്ടികളുടെ ദീപിക,പൂമ്പാറ്റ, Children's World  തുടങ്ങിയവയിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 

ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...

"തെലുങ്ക്‌ നാട്ടുകാരനായ സഹപ്രവര്‍ത്തകനില്‍നിന്നും ബ്ലോഗിനെക്കുറിച്ച്  അറിഞ്ഞപ്പോള്‍ ഗൂഗിൾ അമ്മച്ചിയുടെ സഹായം തേടി ചില പ്ലാറ്റ്ഫോമുകൾ കണ്ടെത്തി അവിടെ ചിലതെല്ലാം കുറിക്കുവാൻ തുടങ്ങി.  തുടക്കം ഇംഗ്ലീഷിൽ ആയിരുന്നു,യാഹൂവിൻറെ associated content തുടങ്ങി പലയിടത്തും എഴുതി ഒടുവിൽ മറ്റൊരു സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഗൂഗിളിൻറെ പുതുതായി ആരംഭിച്ച നോൾ പേജുകളിലേക്ക് വഴിമാറി. 

"വിക്കിപീഡിയ പോലെയുള്ളൊരു സംരംഭം. അവിടെ നിരവധി പ്രഗൽഭരായ എഴുത്തുകാരെ കാണാൻ കഴിഞ്ഞു. ഓരോ വിഷയങ്ങളിൽ നിപുണത നേടിയ ഡോക്ടർമാരും എഞ്ചിനിയേഴ്സുംഅതുപോലെപ്രഗത്ഭരായ എഴുത്തുകാരുംഅവർക്കിടയിൽ ഞാൻ  വെറും ഒരു പുഴു പോലെ തോന്നി. ഈ വിവരം ഞാൻ എൻറെ സുഹൃത്തിനോട്‌ പറഞ്ഞു. "നമുക്കറിയാവുന്ന അറിവുകൾ പകരുക, അത് മാത്രം മതി, അതത്രേ നോൾ അഥവാ knowledge.  അവിടെ നമുക്ക് വായനക്കാർ ഉണ്ടാകും.ഇവിടെയും തെലുങ്ക്‌ നാട്ടുകാരനായ, മുംബയിൽ സ്ഥിരതാമസമാക്കിയ ഇഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുടെ വാക്കുകൾ എനിക്ക്ഉത്തേജനമേകി.

"നിർഭാഗ്യം എന്ന് പറയട്ടെ ഗൂഗിളിന്  ആ പ്ലാറ്റ് ഫോമിലൂടെ ഉദ്ദേശിച്ച ലാഭം കൈവരാഞ്ഞതിനാലും സ്റ്റാഫിന്റെ ദൗർലഭ്യം മൂലവും അവർഅതിനു ഷട്ടർ ഇട്ടു. എന്നാലും നോൾ എഴുത്തുകാർക്ക് അവർ പുതിയൊരു പ്ലാറ്റ്ഫോം നൽകി. നോൾ എഴുത്തുകാരുടെ എല്ലാ സൃഷ്ടികളും wordpress.com ലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ അവർ തന്നെ സൗകര്യം ഒരുക്കി. തന്മൂലം അവിടെ എഴുതിയതെല്ലാം നഷ്ടമാകാതെ സുരക്ഷിതമായിരിക്കുന്നു. peeveesknols.Wordpress.com എന്ന ബ്ലോഗ്‌ പേജിൽ. എന്നാൽ വേർഡ്‌ പ്രസ്‌ ബ്ലോഗ്‌ ഒട്ടും വശമില്ലാഞ്ഞതിനാൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ബ്ലോഗ്ഗർ പ്ലാറ്റ് ഫോം തന്നെ ഞാൻ തുടർന്ന് എഴുത്തിനായി തിരഞ്ഞെടുത്തുഅവിടെ എഴുതിത്തുടങ്ങി.   (ഫിലിപ്സ്കോം (Philipscom)  ഇതെല്ലാം കൂടുതലും ഇംഗ്ലീഷിൽ ആയിരുന്നു, ഇടയ്ക്കിടെ മലയാളത്തിലും എഴുതിയിരുന്നു.എന്നാൽ ഈ അടുത്ത സമയത്ത് മാത്രമാണ് (കഴിഞ്ഞ ജൂണിൽ)മലയാളത്തിൽ  "ഏരിയലിന്റെ കുറിപ്പുകൾ" എന്ന പേരിൽ ഒരു പ്രത്യേക പേജു രൂപീകരിച്ചതും അവിടെ ചെറിയ തോതിൽ എഴുത്തു തുടങ്ങിയതും."

എഴുതാന്‍ ഇഷ്ടമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ തുടരുന്നു.

"മറ്റുള്ളവർക്ക് അതായത് എന്‍റെ സഹജീവികൾക്ക് ഗുണകരമായ ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ താൽപ്പര്യം ഉണ്ട്.  പ്രധാനമായും പ്രകൃതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം.നാമിന്നഭിമുഖീകരിക്കുന്ന ഗ്ലോബൽ വാമിംഗ് ഒരു പ്രധാന വിഷയം തന്നെ. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ചില പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം എന്നതു നാം വളരെ ഗൗരവതരമായി തന്നെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾഎഴുതിയിട്ടുണ്ട്.

അതിൽ ഇംഗ്ലീഷിൽ എഴുതിയ "Our Existence Depends on Trees (peeveesknols.wordpress.com) ഈ ലേഖനത്തിന് ബെസ്റ്റ് നോൾ അവാർഡ്‌ ലഭിക്കുകയുണ്ടായി.  പിന്നെ എന്റെ എഴുത്ത് സപര്യ ആരംഭിച്ചതു തന്നെ ഞാൻ വിശ്വസിച്ചുനിൽക്കുന്ന മതസംബന്ധിയായ വിഷയങ്ങൾ കൊണ്ടാണ്ആ വിഷയങ്ങളിൽ എഴുതാനും അതേപ്പറ്റിമറ്റുള്ളവരോട് പറയാനും താൽപ്പര്യം വളരെയാണ്. ഏതാണ്ട് അറുപതിലധികം ക്രൈസ്തവഗാനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്ഒപ്പം ആ ലൈനിൽ നിരവധി ലേഖനങ്ങളും എഴുതി."

ബ്ലോഗില്‍  ശ്രദ്ധിക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്..

കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു  വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍കഴിഞ്ഞ ചില വർഷങ്ങളിലായി ബ്ലോഗെഴുത്തിലൂടെ നേടിയ ചില അറിവുകളാണീപോസ്റ്റിൽ പങ്കുവെക്കുന്നത്. ഓരോ ബ്ലോഗറും, വിശേഷിച്ച്ബ്ലോഗുകളില്‍ കമന്റ് എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതാണ് ഈ ചെറുലേഖനം.

കഴിഞ്ഞ വര്‍ഷാവസാനം നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യവാളനെ അനുസ്മരിച്ചുകൊണ്ടും ആയിടയ്ക്ക് വായിച്ച ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയും എഴുതിയ 'പുണ്യാളന് പ്രണാമം 2012 -ബ്ലോഗുകളിലൂടെ ഒരു യാത്ര' എന്ന പോസ്റ്റുകളുംബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുംഒരു മീറ്റ്‌ എങ്ങിനെ ഭംഗിയായി നടത്താം എന്നതിനെപ്പറ്റിയും എഴുതിയ ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ബാക്ക്  റ്റു  ദ ബൈബിൾ ഇന്റർനാഷണൽ (Back to the Bible Intl.) എന്ന സംഘടനയുടെ ഇന്ത്യ ഹെഡ് ഓഫീസ്സിൽ (സിക്കന്ത്രാബാദ്) പബ്ലിക്കേഷൻ ഡിവിഷനിൽ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ഏരിയല്‍,ഇപ്പോൾ അതിന്റെ ഒഫീഷ്യൽ ഓർഗൻ (official organ) ആയ "Confident  Living" എന്ന ഇംഗ്ലീഷ്  മാസികയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു. ഒപ്പം ചില ഇംഗ്ലീഷ് ചെറുപുസ്തകങ്ങൾ മലയാളത്തിലേക്കു  ഭാഷാന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു. Ann's Blog  എന്ന ബ്ലോഗ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മയുടേതാണ്.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുംബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര  തുടരുകയാണ്. മലയാളം ബ്ലോഗായ "എരിയലിന്റെ കുറിപ്പുകള്‍" ഈ വരുന്ന ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒട്ടേറെ മുന്നേറാന്‍ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്... 

ശ്രീ ഏരിയല്‍ ഫിലിപ്പിന്‍റെ ഇംഗ്ലീഷ്‌ ബ്ലോഗ്‌ ഇവിടെ വായിക്കാം 

============================================================

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.


ഒരു അടിക്കുറിപ്പ്
ഇരിപ്പിടം പ്രസിദ്ധീകരണം ചില സാങ്കേതിക കാരണങ്ങളാൽ തുടരുവാൻ കഴിയാതെ പോയി എന്നുള്ള വിവരം ഖേദത്തോടെ ഇത്തരുണത്തിൽ ഇവിടെ രേഖപ്പെടുത്തുന്നു.

 ഇരിപ്പിടത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ മാന്യ മിത്രങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം. 

ഈ കുറിപ്പു തയ്യാറാക്കിയ ശ്രീ ഫൈസൽ ബാബുവിനും ഇത്തരുണത്തിൽ എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 

ഇരിപ്പിടം വാരികയിൽ വായിക്കാൻ ഈ ലിങ്കിൽ അമർത്തുക  

                                  ഇരിപ്പിടം വാരിക  

കടപ്പാട് : 

ഇരിപ്പിടം വാരിക;  

ഈ പ്രസംഗവും പ്രവർത്തിയും, എഴുത്തും പ്രവർത്തിയും രണ്ടും ഒന്നാണല്ലേ!

$
0
0
ഈ പ്രസംഗവും പ്രവർത്തിയും, 
എഴുത്തും പ്രവർത്തിയും  രണ്ടും ഒന്നാണല്ലേ! 


ചിത്രം കടപ്പാട് ഗൂഗിൾ 
ഫോണിൽ വിളിച്ച അയാൾ  ഒരു പക്ഷെ ഇന്നലെ ഞാൻ എഴുതിയ ഇംഗ്ളീഷ് ബ്ലോഗു വായിച്ചിരിക്കാൻ സാദ്ധ്യത ഉണ്ട്. 

Insecure Writer's Support Group(IWSG)എന്ന ഇംഗ്ളീഷ് ബ്ലോഗ്‌ ഗ്രൂപ്പിൽ മാസത്തിന്റെ എല്ലാ ആദ്യ ബുധാനാഴ്ചയും നടത്തുന്ന ഒരു ബ്ലോഗെഴുത്ത്.  ആ പൊസ്റ്റിട്ടു ഒരാഴ്ച ആയിക്കാണില്ല.
ഈ മാസത്തെ കുറിപ്പ്, ബ്ലോഗ്‌ കമന്റുകളെപ്പറ്റിത്തന്നെ ആയിരുന്നു.

കമന്റുകൾ നമ്മുടെ ബ്ലോഗിൽ എഴുതുന്നവർക്ക് അതിനുള്ള മറുപടി വൈകാതെ കൊടുക്കണം.

അല്ലെങ്കിൽ നിങ്ങളുടെ ബ്ലോഗിൽ കമന്റു എഴുതുന്നവരുടെ കമന്റിനോടുള്ള നിങ്ങളുടെ സമീപനം എങ്ങനെ?  തുടങ്ങി കുറെ ചോദ്യങ്ങളും അവക്കുള്ള മറുപടികളും ചില നിർദേശങ്ങളും മറ്റുമായിരുന്നു ആ കുറിപ്പിലെ ഉള്ളടക്കം. ചുരുക്കത്തിൽ അതേപ്പറ്റിയുള്ള  ഒരു ചെറു പ്രസംഗം തന്നെ ആ കുറിപ്പിലൂടെ നടത്തി എന്ന് വെച്ചോളൂ.  ഫോണിനു മറുതലക്കൽ ഉള്ള ആൾ അത് തീർച്ചയായും വായിച്ചിരിക്കും. ഞാൻ ഓർത്തു.

പെട്ടന്ന്,  അയാൾ അത് പറയുകയും ചെയ്തു. മാഷേ, ഞാൻ താങ്കളുടെ ഇംഗ്ലീഷ് കുറിപ്പ് കണ്ടു കേട്ടോ.
ഞാൻ താങ്കളുടെ   ബ്ലോഗിൽ ഒരു കമന്റു വീശിയിട്ട്‌ മാസങ്ങൾ കുറെ ആയി.

ഈ നീണ്ട പ്രസംഗം നടത്തുന്ന ആൾ എന്താണ് ചെയ്യുന്നത്?

അതിനൊരു മറുപടി ഇത് വരെ തന്നില്ലല്ലോ മാഷേ!

പിന്നെന്തിനാ ഇങ്ങനെ ഗീർവാണം മുഴക്കുന്നത്?

ഇത് നമ്മുടെ ചില രാഷ്ട്രീയക്കാരേപ്പോലെ ആയിപ്പോയല്ലോ മാഷേ!

എന്തിനു പറയുന്നു താങ്കൾ ഉൾപ്പെട്ട് നിൽക്കുന്ന സഭയിലെ ചില പ്രസംഗകർ നടത്തുന്ന പ്രസംഗം 
 പോലെയായിപ്പോയല്ലോ മാഷെ ഇത് ! താങ്കളും അവരുടെ കൂടെക്കൂടിയോ?

ബ്ലോഗിൽ എഴുതുന്നത് പോലെ താങ്കൾ ചെയ്യുന്നുണ്ടോ?

തുടങ്ങി ചില ചോദ്യങ്ങൾ ശരവർഷം പോലെ ഫോണിൻറെ മറ്റേ തലക്കൽ നിന്നുയരാൻ തുടങ്ങി. ഞാൻ ചില  ന്യായങ്ങൾ നിരത്താൻ ശ്രമിച്ചെങ്കിലും കക്ഷി അതൊന്നും കേൾക്കാൻ മനസ്സ് കാട്ടിയില്ലാന്നു പറഞ്ഞാൽ മതിയല്ലോ.

മാഷെ ഞാൻ സാധാരണ എല്ലാ കമന്റുകൾക്കും മറുപടി നൽകുന്ന ആളാണ്‌ പക്ഷെ ഇവിടെ എന്തു സംഭവിച്ചു എന്നറിയില്ല തുടങ്ങിയ ചില മുടന്തൻ ന്യായങ്ങൾ ഞാൻ നിരത്തി, അവക്കൊന്നും അയാൾ ചെവി തന്നില്ല.

ഞാൻ വീണ്ടും ഓർത്തു

'അയാൾ പറഞ്ഞതിൽ വാസ്തവം ഉണ്ടല്ലോ, ഈ എഴുത്തും പ്രവർത്തിയും, പ്രസംഗവും പ്രവർത്തിയും രണ്ടും ഒന്നാണല്ലോ!

പറയുന്നത് പോലെ, എഴുതുന്നതു പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല എങ്കിൽ പിന്നെ ഈ പണി നിർത്തുന്നതല്ലെ നല്ലത് ! എന്നു തുടങ്ങി അനേകം ചിന്തകൾ എന്നെപ്പറ്റിയും മറ്റു ചില സുവിശേഷ  പ്രസംഗകരെപ്പറ്റിയും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

കുറിപ്പിൽ ഞാൻ ഒരു പൊതു തത്ത്വം പറഞ്ഞു പോയതായിരുന്നു അതൊരു തിരിച്ചടിയാലല്ലോ!

ഹേ, അത് സാരമില്ല,  ഞാൻ മനസ്സിൽ പറഞ്ഞു.

ഹേ, അതെങ്ങനെ പറയാനും തള്ളിക്കളയുവാനും കഴിയില്ലല്ലോ അയാൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണല്ലോ!

അതെ കുറ്റം എന്റേതു തന്നെ!

ഞാൻ മനസ്സിലോർത്തു,

തിരക്കു പിടിച്ച ഈ നാളുകളിൽ ചെയ്യേണ്ട പലതും സമയത്തു ചെയ് വാൻ സാധിക്കാതെ പോകുന്നു, അതുകൊണ്ട് പറയണ്ടത് പറയാതിരിക്കാനും കഴിയില്ലല്ലോ!

 ഇനി മുതൽ കുറേക്കൂടി  ജാഗ്രത പുലർത്തിയെ പറ്റൂ!

പറയുന്നതും എഴുതുന്നതും അപ്രകാരം ചെയ് വാൻ നമുക്കു കഴിയുന്നുണ്ടോ എന്ന് നന്നായി വിലയിരുത്തിയ ശേഷം വേണം പ്രസംഗവും എഴുത്തും നടത്താൻ ഞാൻ മനസ്സിലോർത്തു.

ഇവിടെ കാര്യം അൽപ്പം നിസ്സാരം എങ്കിലും, ഓർത്തിരിക്കെണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒന്ന് തന്നെ ഈ കാര്യം എന്ന് ഞാൻ വീണ്ടും ഓർത്തു.

വേഗത്തിൽ ഞാൻ സുഹൃത്ത്‌ പറഞ്ഞ പോസ്റ്റിൽ പോയി ഒന്ന് പരതി അയ്യോ അയാളുടെ കമന്റു കാണുന്നില്ലല്ലോ! അതെവിടെപ്പോയി!

പെട്ടന്ന്,  സ്പാം മെയിൽ പരിശോധിച്ചു.  അതാ അയാളുടെ കമന്റു.
അത് എന്നെ നോക്കി ഒരു ഇളിഭ്യച്ചിരി പാസ്സാക്കി.
വേഗത്തിൽ അതിനെ അവിടെനിന്നും പൊക്കിയെടുത്തു കമന്റിൽ ഇട്ടു ഒപ്പം ഒരു നീണ്ട മറുപടിയും ഇട്ടു.

നോക്കണേ എനിക്കു നേരിട്ട ഒരു അമളി! അതിനെ അമളി എന്ന് വിളിക്കാമോ എന്തോ, പെട്ടന്നു തന്നെ ഫോണിൽ സുഹൃത്തിനെ വിവരം ധരിപ്പിച്ചു, അയാൾ പറഞ്ഞതും തിരിച്ചെടുക്കുന്നു എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ നിർത്തി.

ഈ കാര്യങ്ങൾ ഇവിടെ നിരത്തിയതിന് പിന്നിൽ മറ്റൊരു ഉദ്യേശ്യം കൂടിയുണ്ട്.  എനിക്കു പറ്റിയ ഈ അമളി ഇനിയാർക്കും സംഭാവിക്കാതിരിക്കാൻ ഇത് വായിക്കുന്നവർക്ക്  ഒരു മുൻകരുതൽ എടുക്കാമല്ലോ എന്ന് കരുതി ഇതൊരു കുറിപ്പായി ഇവിടെ ചേർക്കുന്നു.

അൽപ്പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും എൻറെ മലയാളം പേജിൽ ഇങ്ങനെ ഒരു കുറിയുമായി എത്താൻ സഹായിച്ച (നിമിത്തമായ) സുഹൃത്തിനും എൻറെ ഹൃദയം നിറഞ്ഞ നന്ദി.

എല്ലാ പ്രീയ ബ്ളോഗ്  മിത്രങ്ങൾക്കും ഞങ്ങളുടെ നന്ദി നമസ്കാരം.

വീണ്ടും കാണാം.

ഫിലിപ്പ് ഏരിയലും കൂട്ടരും
സിക്കന്ത്രാബാദ്


അടിക്കുറിപ്പ്:
കാര്യം ഇങ്ങനെയാണെങ്കിലും, ഇതിൽ ഞാൻ കുറ്റക്കാരൻ അല്ലെങ്കിലും എന്റെ മനസ്സിൽ പെട്ടന്ന് കടന്നു വന്ന ഒരു ബൈബിൾ വചനം ഇതോടുള്ള ബന്ധത്തിൽ കുറിക്കുന്നത് ഉചിതം ആയിരിക്കും എന്നു കരുതുന്നു.

ബൈബിളിലെ യാക്കോബിൻറെ ലേഖനത്തിൽ ഇപ്രകാരം ഒരു വാക്യം ഉണ്ട്:

"സഹോദരന്മാരെ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവർത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഉപകാരം എന്ത്?  ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ? ... 
അങ്ങനെ വിശ്വാസവും പ്രവർത്തികളില്ലാത്തതായാൽ സ്വതവേ നിർജ്ജീവമാകുന്നു. 
 (യാക്കോബിന്റെ ലേഖനം  2: 14ഉം 17ഉം വാക്യങ്ങൾ) (James 2: 14 & 17)

NOTE: ഇവിടെ വിശ്വാസം എന്നതിനെ,  പ്രസംഗം, എഴുത്ത് എന്നിവയോട്  ചേർത്തു വായിക്കുക.)







ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും

$
0
0
ഇന്നു വായിച്ച ഒരു ബളോഗും അതിനുള്ള ഒരു പ്രതികരണവും 


Shri George Vettathaan 
മലയാളം ബ്ളോഗെഴുത്തിൽ  

സുപരിചിതനായ  ശ്രീ ജോർജ് വെട്ടത്താൻ 

എഴുതിയ ചിന്തോദ്ദീപകമായ ഒരു 

ലേഖനവും അതിനു കുറിച്ച ഒരു 

പ്രതികരണവും. 

മലയാളം സോഷ്യൽ വെബ്‌ സൈറ്റുകളിൽ


 പ്രചാരമാർന്ന മനസ്സ് വെബ്സൈട്ടിന്റെ 

സാരഥികളിൽ ഒരാളുമായ ശ്രീ വെട്ടത്താൻ  ബി.ജെ.പി യുടെ 
സാമ്പത്തിക നയങ്ങള്‍ എന്ന തലക്കെട്ടിൽ എഴുതിയ ആ ലേഖനം തികച്ചും ചിന്തനീയമത്രേ. 

അനേകർക്ക്‌ അറിഞ്ഞുകൂടാത്ത ചില വസ്തുതകൾ വളരെ നന്നായി ഈ ലേഖനത്തിൽ അദ്ദേഹം കുറിച്ചിരിക്കുന്നു. 


അതിങ്ങനെ ആരംഭിക്കുന്നു:  

"ശ്രീ.മന്‍മോഹന്‍ സിങ്ങിനോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പാശ്ചാത്യരുടെ പടിക്കല്‍ കാത്തുകെട്ടിക്കിടന്നിരുന്ന ഇന്ത്യയെ  തായ് ലാണ്ടിനെ പോലും പിന്തള്ളി ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാക്കിയതിനല്ല ആ ബഹുമാനം. നാടിനെ സര്‍വ്വതോന്‍മുഖമായ പുരോഗതിയിലേക്ക് നയിച്ചതിനുമല്ല. അദ്ദേഹത്തെ നിര്‍ഗ്ഗുണ പരബ്രഹ്മമെന്നും ഭാരതത്തെ മൊത്തമായും ചില്ലറയായും വില്‍ക്കാന്‍ ശ്രമിക്കുന്നവനെന്നും അധിക്ഷേപിച്ചവര്‍ ആ കാലടികള്‍ തൊട്ട് വന്ദിക്കുന്നത് കാണുമ്പോള്‍ മറ്റെന്താണ് തോന്നുക? 

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 


ആ ലേഖനത്തിനു ഞാൻ കൊടുത്ത പ്രതികരണം:

പ്രിയ വെട്ടത്താൻ സർ,

മനസ്സിൽ വായിച്ചിരുന്നു,

അഭിപ്രായത്തിനു മാറ്റമില്ല അതിവിടെ പകർത്തട്ടെ

ചില പച്ചയായ സത്യങ്ങൾ പലർക്കും അറിയാത്തവ ശ്രീ 


വെട്ടത്താൻ സർ ഇവിടെ അവതരിപ്പിച്ചു. എന്നത് വാസ്തവം, ശ്രീ 

മൻമോഹൻ നല്ല ഉദ്യേശ്യത്തോടെ തുടങ്ങി വെച്ച പലതും 

തനിക്കും ചുറ്റും നിന്നവർ വിറ്റു കാശാക്കാൻ ശ്രമിച്ചു, 

അവിടയല്ലേ അവർ പരാജയപ്പെട്ടത്! എന്തായാലും പോയ

സർക്കാർ തുടങ്ങി വെച്ച പല നല്ല കാര്യങ്ങളും മോഡി 

സർക്കാർ സാധാരണക്കാരനെ മുൻ കണ്ടു കൊണ്ട് നടപ്പാക്കി

മുന്നോട്ട് പോയാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാൻ മോഡിക്കു 

കഴിയും. 


പിന്നെ ഏതൊരു പ്രതിപക്ഷവും എപ്പോഴും ചെയ്യുന്നത് തന്നെ

 അല്ലെ ഈ കമ്യുണിസ്റ്റ്‌ കാരും ഇവിടെ ചെയ്തുള്ളൂ! 


ഇവിടെ സൂചിപ്പിച്ചത് പോലെ പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു 


നയവും ഭരണതിലേറുംമ്പോൾ മുൻ സർക്കാരിന്റെ നയവും 

പിന്തുടരുന്നു അതിൽ അത്ഭുതത്തിന് വകയില്ല, കാരണം 

അവർക്കറിയാം മുന്സർക്കാർ ചെയ്യാൻ ആഗ്രഹിച്ച പല 

കാര്യങ്ങളും നല്ല കാര്യങ്ങൾ തന്നേയെന്ന് . പക്ഷെ 

പ്രതിപക്ഷമല്ലേ അതിനെ എതിർത്തില്ലെങ്കിൽ പിന്നെന്തു 

പ്രതിപക്ഷം! അത്ര തന്നെ!, മോഡി ചെയ്യട്ടെന്നേ!!!


ജോയ് പറഞ്ഞത് പോലെ മോഡിക്കും കൂട്ടർക്കും ഇത് 


എതിര്പ്പില്ലാതെ പലതും ചെയ്യാൻ കിട്ടിയ സുവർനനാവസരം

തന്നെ, ജനങ്ങൾക്ക്‌ പ്രയോജനം ഉണ്ടാകുന്നവ അവർ 

ചെയ്യട്ടെ!


എങ്കിൽ അവർക്കും വീണ്ടും ഭരണം കൈയ്യാളാം.



ഇത് എല്ലാ പാർട്ടിക്കാരും ഉൾക്കൊണ്ടാൽ അവർക്കും 

ജനങ്ങൾക്കും നല്ലത് തന്നെ!


ഇവിടെ ഞാൻ ജയശീലൻ മാഷ്‌ പറഞ്ഞത് തന്നെ പറയട്ടെ! 


"ഇപ്പോള്‍ ഒരു സത്യം മനസ്സിലായി എന്ന് മാത്രം. ബി.ജെ.പി 


ആയാലും കോണ്ഗ്രസ്സ് ആയാലും ഭരിക്കുന്നത് അംബാനിയും 

കൂട്ടരും ആണെന്ന്."


വെട്ടത്താൻ സർ നന്ദി ഈ വിജ്ഞാനപ്രദമായ ലേഖനത്തിനു


കൂടുതൽ പ്രതികരണങ്ങൾ മനസ്സ് വെബ്‌ സൈറ്റിൽ: 


അത് വായിക്കുവാൻ ഇവിടെ അമര്ത്തുക  മനസ്സ് 

Source:
George Vettathaan,
Manass Social Website

അയാൾ ഒരു ചൂടനാണ്‌

$
0
0
അയാൾ ഒരു ചൂടനാണ്‌ 
                                                                        ഒരു മിനിക്കഥ  

ചിത്രം കടപ്പാട് ഗൂഗിൾ 
മൾട്ടി നാഷണൽ കമ്പനിയിലെ ഇന്റർവ്യൂ കടമ്പകൾ മൂന്നും അയാൾ നിക്ഷ്പ്രയാസം കടന്നു.

ഫൈനൽ ഇന്റർവ്യൂവിനായി അയാളെ അവർ വീണ്ടും വിളിച്ചു.

ഈ ജോലി തനിക്കു ഉറപ്പായും ലഭിക്കും എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു.

പക്ഷെ ഫലം തികച്ചും വിപരീതമായിരുന്നു

അയാൾക്ക്‌ ജോലി നിക്ഷേധിക്കപ്പെട്ടു.

​അതിനവർ കണ്ടെത്തിയ കാരണം അയാളെ ശരിക്കും ഞെട്ടിച്ചു.

"അയാൾ ഒരു ചൂടൻ ആണുപോലും"

ചില കമ്പനികൾ വിശേഷിച്ചും മൾട്ടി നാഷണൽ കമ്പനികൾ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ സ്വഭാവ വിശേഷങ്ങൾ വിവിധ മേഖലകളിൽക്കൂടി ​അന്വേഷിച്ചു കണ്ടെത്തും എന്ന സത്യം അയാൾ അറിഞ്ഞിരുന്നില്ല. ​അയാളെപ്പറ്റി അയാൾ അറിയാതെ തന്നെ നിരവധി കാര്യങ്ങൾ അവർ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയകളിൽ അയാൾ നടത്തി വന്നിരുന്ന കസർത്തുകൾ, പ്രഹസനങ്ങൾ, പ്രതികരണങ്ങൾ ഇവയുടെ മൊത്തമായ ഒരു റിപ്പോര്ട്ട് അവർ ഇതിനകം കരസ്ഥമാക്കി കഴിഞ്ഞിരുന്നു. അത് പരിശോധിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ സത്യത്തിൽ ഒന്ന് ഞെട്ടുക തന്നെ ചെയ്തു.

അങ്ങനെ അവർ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.

അയാളെ ആ തസ്തികയിലേക്ക് തിരഞ്ഞെടുത്താൽ അയാൾ ഇവിടം ഒരു യുദ്ധക്കളമാക്കി മാറ്റും എന്നതിൽ സംശയം ഇല്ലാ എന്നവർ ഏക സ്വരത്തിൽ പറഞ്ഞു.

അവർ അയാളോട് ഇപ്രകാരം പറഞ്ഞു.

സോറി മിസ്റ്റർ, ഈ പോസ്റ്റിനു താങ്കൾ യോഗ്യത ഉള്ളവനല്ല!

നിങ്ങൾ ഒരു പക്ഷെ അതിനുള്ള കാരണം തിരക്കിയേക്കാം, അത് പറയാൻ ഞങ്ങൾ ബാദ്ധ്യസ്ഥർ തന്നെ.

"Your social media jottings, responses, comments, reactions etc speaks it all!"നിങ്ങളുടെ സോഷ്യൽ മീഡിയാ പ്രഹസനങ്ങൾ അത് വളരെ ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്നു. ക്ഷമിക്കണം താങ്കൾ ഒരു ചൂടനാണ്‌ ! ഈ തസ്തിക നിങ്ങൾക്ക് ഒരിക്കലും യോജ്യമല്ല!

​We are sorry!

അത് കേട്ട അയാൾ ഒന്ന് ഞെട്ടി, മ്ളാന വദനനായി അവിടെ നിന്നും ഇറങ്ങി നടന്നു.

Source: 
Malayalam Social Website: Manassu.com  മനസ്സിൽ പ്രസിദ്ധീകരിച്ചത് 

-:ശുഭം:- ​

ഒരു ചെറു കവിതയും ഒരു പ്രതികരണവും

$
0
0

Picture Credit: hdwallpapers.com 

ഒരു ചെറു കവിതയും ഒരു പ്രതികരണവും 

ഇന്ന് വായിച്ച ഒരു നല്ല കവിത
ഗൂഗിൾ പ്ളസ് മിത്രമെങ്കിലും
ഷുക്കൂരിന്റ് പേജിൽ പലപ്പോഴും
എത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ന് ശനിയാഴ്ച,
തികച്ചും അവിചാരിതമായി
കുങ്കുമ സന്ധ്യകൾ
എന്ന ബ്ളോഗ് പേജിൽ
എത്തി ഒരു നല്ല
ചെറു കവിത വായിച്ചു
അത് എന്റെ പ്രിയ മിത്രങ്ങളുമായി
ഇവിടെ പങ്കുവക്കുന്നു.

മണങ്ങളുടെ അടച്ച പുസ്തകം

എന്ന തലെക്കെട്ടിൽ 
അബ്ദുൾ ഷുക്കൂർ കെ റ്റി എഴുതിയ കവിതയും 
അതിനു ഞാൻ കുറിച്ച പ്രതികരണവും ഇതാ ഇവിടെ : 

പ്രതികരണം:
'മണങ്ങളുടെ
മദ്ധ്യത്തിൽ 
മരുവുന്ന 
മർത്ത്യൻ 
മരണമെതത്തുമ്പോൾ 
മണമറിയാതെ 
മറയുന്നു'

മനോഹരമായിരിക്കുന്നു 
മണങ്ങളെപ്പറ്റിയുള്ള 
ഈ വരികൾ 

ആശംസകൾ 


​ഫിലിപ്പ് ഏരിയൽ 



കവിത വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 



Source  abdul shukkoor k.t











ഗസ്റ്റ് എഴുത്തുകാർക്ക് സ്വാഗതം: ഫിലിപ്സ്കോം ഗസ്റ്റ്‌ രചനകൾ ക്ഷണിക്കുന്നു (Philipscom Invites Guest Posts In Malayalam & in English

$
0
0
ഗസ്റ്റ് എഴുത്തുകാർക്ക് സ്വാഗതം: 

ഫിലിപ്സ്കോം ഗസ്റ്റ്‌ രചനകൾ ക്ഷണിക്കുന്നു 


ഫിലിപ്സ്കോമും ഏരിയലിന്റെ കുറിപ്പുകളും ചേർന്നു സംഘടിപ്പിക്കുന്ന ഒരു സംരഭം 


എല്ലാ എഴുത്തുകാർക്കും സ്വാഗതം. 

നിങ്ങളുടെ കുറിപ്പുകൾ, ലേഖനങ്ങൾ, കഥകൾ കവിതകൾ 

തുടങ്ങിയവ അനുയോജ്യമായ ചിത്രങ്ങൾ സഹിതം
താഴെക്കൊടുക്കുന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരിക 

ഫിലിപ്സ്കോമിൽ പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുത്തു ചേർക്കുന്നതായിരിക്കും.

ഹല്ല മാഷെ അതുകൊണ്ട് ഞങ്ങൾക്കെന്തു പ്രയോജനം !

പറയാം!

നിങ്ങളുടെ സൃഷ്ടികൾ അന്തർദ്ദേശിയ തലത്തിൽ എത്തിക്കുന്നതും അതുമൂലം നിങ്ങളെപ്പറ്റിയും നിങ്ങളുടെ രചനകളെപ്പറ്റിയും നിരവധി പേർ അറിയുന്നതിനും അതുമൂലം  അവിടെ നിന്നും 


നിങ്ങളുടെ പേജിലേക്കുള്ള 

ട്രാഫിക് തിരക്ക് വർദ്ധിക്കുന്നതിനും ഇത് ഇട നൽകുന്നു, അങ്ങനെ 
നിങ്ങളുടെ പ്രോടക്ടുകൾ, രചനകൾ തുടങ്ങി, നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ (നിങ്ങൾ പരസ്യമാക്കുവാൻ ആഗ്രഹിക്കുന്നവ മാത്രം) 
അന്തർദ്ദേശിയ വിപണിയിൽ എത്തുന്നതിനും  അത്  
സന്ദർശകർ അറിയുന്നതിനും  കാരണമാകുന്നു. അങ്ങനെ 
 ഫിലിപ്സ്കോമിന്റെയും അതുമായി ബന്ധപ്പെട്ട മറ്റു ശൃംഖലകളിലേ
ക്കും ഈ വിവരങ്ങൾ വ്യാപിക്കുന്നതിനും അത് ഇട നൽകുന്നു. 


താഴെ കൊടുക്കുന്ന നിബന്ധനകൾ പ്രകാരം നിങ്ങളുടെ സൃഷ്ടികൾ രൂപപ്പെടുത്തി അയച്ചു തരിക.

അത് ഫിലിപ്സ്കോം പത്രാധിപ സമിതി പരിശോധിച്ച ശേഷം പ്രസിദ്ധീകൃത യോഗ്യമെങ്കിൽ ചേർക്കുന്നതും   

തുടർന്ന്  ഫിലിപ്സ്കോം അംഗമായിട്ടുള്ള നിരവധി സോഷ്യൽ സൈറ്റുകൾ ഫോറങ്ങൾ, വിവിധ ഗ്രൂപ്പുകൾ ഇവയിൽ  
പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. 


ഫിലിപ്സ്കോമിന്റെ സോഷ്യൽ സൈറ്റുകൾ എല്ലാം തന്നെ അലക്സാ റാങ്കിൽ ഒന്നാം കിടയിൽ നിൽക്കുന്നു എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. 

നിങ്ങളുടെ രചനകൾക്ക് അവസാനം ചേർക്കുന്ന നിങ്ങളുടെ ചിത്രം അടങ്ങിയ നിങ്ങളെപ്പറ്റിയുള്ള ചെറുകുറിപ്പിൽ നിങ്ങളുടെ പ്രധാന ബ്ളോഗ് ലിങ്കും, മൂന്ന് പ്രധാന സോഷ്യൽ സൈറ്റ് ലിങ്കുകളും നൽകാവുന്നതാണ്. 


ലേഖനങ്ങൾ കുറഞ്ഞത്‌ 700 വാക്കുകളോ അല്ലെങ്കിൽ 1500 വാക്കുകളിലോ കവിയാതിരിക്കാൻ ശ്രദ്ധിക്കുക. കഥകൾ  ഒന്നോ രണ്ടോ പേജിൽ കവിയാതിരിക്കാൻ ശ്രദ്ധിക്കുക. കവിതകൾ എങ്കിൽ ഒരു പേജിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. 

ഉള്ളടക്കത്തിൽ ആവശ്യം എന്നു തോന്നുന്ന തിരുത്തലുകൾ നടത്താനുള്ള പൂർണ്ണ അധികാരം ഫിലിപ്സ്കോം  അഡ്മിന്  ഉള്ളതായിരിക്കും.  രചനകളുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ ലിങ്കുകൾ മാത്രം പോസ്റ്റുകളിൽ ചേർക്കാൻ ശ്രമിക്കുക. നിങ്ങളുടെ അഫിലിയേറ്റ്  ലിങ്കുകൾ ഒരു കാരണവശാലും ചേർക്കുവാൻ പാടുള്ളതല്ല.


മറ്റുള്ളവരുടെ രചനകൾ തങ്ങളുടേത് എന്ന ചിന്തയിൽ തയ്യാറാക്കിയ രചനകൾക്ക് ഇതിൽ സ്ഥാനം ഉണ്ടാകയില്ല, എന്നാൽ രചനകൾ നടത്തുവാൻ മറ്റു സൈറ്റുകളെ അവലംബിച്ചിട്ടുണ്ടെങ്കിൽ അതാതു സൈറ്റുകളുടെ ലിങ്ക് ടിപ്പണിയായി താഴെ ചേർക്കുക.


നിങ്ങളുടെ കുറിപ്പുകളുമായി ബന്ധപ്പെട്ട ലഭിക്കുന്ന പ്രതികരണങ്ങൾക്ക് വേണ്ട മറുപടി നൽകാനും ശ്രദ്ധിക്കുക. 


ഈ സംരഭത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം കമന്റ് ബോക്സിൽ സൂചിപ്പിക്കുക, അല്ലായെങ്കിൽ താഴെ നൽകുന്ന ഇമെയിൽ വിലാസത്തിൽ എഴുതുക. 

fbnewbook @ gmail dot com


ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു ഇംഗ്ളീഷ് കുറിപ്പും ഇതോടു ചേർത്തു വായിക്കുക.





Source: 
Philipscom/WordPress 

ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി

$
0
0

ഈ വർഷത്തെ ഡൂഡിൽ 

















ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി 

അതെ ഇതു നമ്മുടെയെല്ലാം പ്രിയങ്കരിയായ ഗൂഗിളിനെപ്പറ്റിത്തന്നെ!

അവൾക്കു ഇന്ന് പതിനാറു വയസ്സ്. 

യൌവനത്തിലേക്ക് കാലൂന്നി നിൽക്കുന്ന അവൾക്കു ആയുരാരോഗ്യങ്ങൾ നേരാം അല്ലെ!

നമ്മുടെയെല്ലാ വിശേഷിച്ചു എഴുത്തുകാരുടെ സന്തത സഹചാരിയായ അവൾക്കു ദീർഘായുസ്സ് നേരുന്നു!

ദിവസവും അവളെ അണിയിച്ചൊരുക്കിവിടുന്ന ഇതിന്റെ പിന്നണി പ്രവർത്തകർക്കും, നന്മകൾ നേരുന്നു.

ഈ വർഷം ഗൂഗിളിന്റെ അക്ഷരങ്ങളുടെ അളവെടുക്കുന്ന ഒരു ഒരു അനിമേഷനുമായത്രേ ഇതിൻറെ  സംഘാടകർ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.

ഈ സുദിനത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു 

ഗൂഗിൾ നീണാൾ വാഴെട്ട. 

ആശംസകൾ 

അവളെപ്പറ്റിയൊരൽപ്പം ചരിത്രം:

ഗൂഗിൾ പ്ളെക്സ്‌  എന്നറിയപ്പെടുന്ന അവരുടെ ഏറ്റവും വലിയ കമ്പനി കാമ്പസ് 
ലോകത്തിനു അറിയപ്പെടുന്ന സെര്‍ച്ച് എന്‍ജിനുകളിൽ 
തലപ്പത്തു തന്നെ സ്ഥാനം 

ഉറപ്പിച്ചിരിക്കുന്ന ഗൂഗിളിനെപ്പറ്റി വിവരിക്കുവാൻ കാര്യങ്ങൾ 
നിരവധി. വിസ്താര ഭയത്താൽ ഇപ്പോൾ അതിനു മുതിരുന്നില്ല.


1998 ൽ  കാലിഫോര്‍ണിയ നഗരത്തിലെ മെൻലോ പാർക്ക് 
എന്ന സ്ഥലത്തായിരുന്നു ഇതിൻറെ തുടക്കം. 

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി 
വിദ്യാര്‍ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിനും ചേർന്ന് 
തുടങ്ങിയ ഈ സംരഭം ഇന്ന് ലോകമെങ്ങും പടർന്നു 
പന്തലിച്ചിരിക്കുന്നു.


'ഗൂഗിളിനെ ആശ്രയിക്കാതുള്ള ഒരു ദിനം ചിന്തിക്കാൻ കൂടി
കഴിയാത്ത അവസ്ഥയിലേക്ക് ലോകം ഇന്ന്  മാറിയിരിക്കുന്നു' 
എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല തന്നെ.
എന്തായാലും ഈ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം!

എല്ലാ ആശംസകളും നേരുന്നു.


ചിത്രങ്ങൾക്കു കടപ്പാട് 

ഗൂഗിൾ 







സമർഥനായ ലേഖകൻറെ എഴുത്തുകോൽ

$
0
0
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)


ഫിലിപ്സ്കോമുംഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ)   തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.

Roy E. Joy
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ     (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ  റോയി ഇ  ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.

മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക്  പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.

ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു  പറയുവാനുള്ളത്  കമന്റു കോളത്തിൽ കുറിക്കുക.

ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന്  അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.

ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്.  നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.  

ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.


ഫിലിപ്പ് വി ഏരിയൽ
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നന്ദി,  നമസ്കാരം
ഫിലിപ്പ് വറുഗീസ് ഏരിയൽ 




സമർഥനായ ലേഖകൻറെ എഴുത്തുകോൽ 
 റോയി ഇ ജോയി സെക്കന്തരാബാദ് 

എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു 
എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു 
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)



ഒരു രാജകീയ വിവാഹത്തിന് കോരഹ് പുത്രന്മാർ പാടിയ സുന്ദരമായൊരു പ്രേമഗീതത്തിന്റ പ്രഥമ വാക്യമാണിത്
പ്രേമഗീതം പാടുവാൻ വിവാഹം പോലെ ഉചിതമായ വേറൊരു സന്ദർഭമേത് ?  അതൊരു രാജകീയ വിവാഹമാണെങ്കിൽ വളരെ ശ്രദ്ധയോടുകൂടെ  ചെയ്യേണ്ടുന്ന ദൗത്യമാണത്.  ഹൃദയത്തിൽ ഉദാത്തമായ ആശയം തുടിച്ചുനിൽക്കുന്നു.



അത് സമർഥമായ ഒരു തൂലികയിലൂടെ എഴുതി ഞാനെൻറെ രാജാവിന് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ പറയുന്നു.  പാട്ടോ പ്രസംഗമോ എഴുത്തോ, എന്തായിരുന്നാലും കർത്താവിനു വേണ്ടി നാം ചെയ്യുന്ന ശുശ്രൂഷകൾ ഗൗരവത്തോടും സമർപ്പണത്തോടും കൂടെ ചെയ്യണം. അത്  സൗരഭ്യവാസനയുള്ള യാഗമാണ്‌.


ക്രിസ്തീയ എഴുത്തുകാർ തങ്ങളുടെ ദൗത്യം അത് അർഹിക്കുന്ന ഗൗരവത്തോടുകൂടെ ചെയ്യുന്നുണ്ടോ എന്ന് ക്രൈസ്തവ ആനുകാലികങ്ങൾ  കൈയിലെടുക്കുമ്പോൾ സംശയം തോന്നാറുണ്ട്.  ചില പത്ര മാസികകൾ കണ്ടാൽ മനസ്സിലാകും ഇതു  കർത്താവിനുവേണ്ടിയല്ല,വിദേശത്തുള്ള) ആർക്കോ എന്തിനോ വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നതാണെ്ന്. വ്യാകരണപ്പിശക്, അക്ഷരത്തെറ്റ്, അച്ചടിപ്പിശക്, ശൈലീദോഷം, വാക്യഘടനയിലെ തെറ്റ്  എന്നിവകളാൽ
വിരൂപമാക്കിയിരിക്കുന്ന എഴുത്തുകൾ.  ശ്രദ്ധേയമായ ഒരു കാര്യം, അവയുടെ പ്രസാധകർ ക്രൈസ്തവ സാഹിത്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരാണെന്നുള്ളതാണ്.


ഡി ടി പി ചെയ്തു കഴിഞ്ഞുള്ള പ്രൂഫ്‌ റീഡിങ്ങിൽ വിട്ടുപോകുന്ന ചില പിശകുകളല്ല ഇവിടെ പ്രധാനമായി പരാമർശിക്കുന്നത്. ഈ പ്രസാധകരുടെ പക്കൽ തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം  നിഘണ്ടു, ഭാഷാ സഹായി എന്നിവ ഇല്ല, അഥവാ ഉണ്ടെങ്കിൽ  അവ തുറന്നു നോക്കാറില്ല എന്ന് ഉറപ്പാണ്.  ഏതോ ചില മുൻപരിചയങ്ങളിൽ  എഴുത്തും അച്ചടിയും നടത്തിപ്പോരുന്നു.  ശീലം പെട്ടെന്നു  
മാറുന്നതല്ലല്ലോ.  എന്നാൽ ഭാഷ വികസിച്ചു കൊണ്ടിരിക്കുന്നതാകയാൽ അതിനനുസരിച്ച് എഴുത്തിലും അച്ചടിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം വായനക്കാർ അപ്രാപ്തർ ആണെന്നുള്ള വിചാരത്തിൽ എഴുതരുത്. ഒരു വിശ്വാസിക്ക് പ്രത്യേക ആത്മീയ ഭാഷ തന്നേ വേണം എന്ന ചിന്തയിൽ എഴുതുകയാണെങ്കിൽ മിക്കപ്പോഴും അത് തെറ്റായ ശൈലിയിലേക്കും  വാക്യഘടനയിലേക്കും നയിക്കും.


"ഒരു കൊത്തുളികൊണ്ട് ഭാഷ വരുത്തി"എന്ന സുന്ദരമായൊരു  പ്രയോഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ കാണുന്നു  (പുറപ്പാട് 32:4)  വടിവൊത്ത ഒരു രൂപം ഉണ്ടാക്കി എന്നാണ് അതിനർഥം  അനുവാചകർ ഉത്തമമായത് അർഹിക്കുന്നു.  എഴുതുവാനുള്ള വിളി ലഭിച്ചവർ, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നവർ,അവരുെ എഴുത്തു ഭാഷ ശുദ്ധീകരിക്കേണ്ടതുണ്ട്.  ഭാഷ മെച്ചപ്പെടുത്തുവാൻ ആത്മാർഥമായി പരിശ്രമിക്കണം.  ഇതൊക്കെ മതി എന്ന ലാഘവ ബുദ്ധി അനഭിലഷണീയമാണ്.  ഓർക്കുക, ഔദ്യോഗിക രേഖകളിൽ (ജനന സർട്ടിഫിക്കട്റ്റ്‌, പാസ്പോർട്  മുതലായവ) ഒരക്ഷരം പിഴച്ചാൽ കൊടുക്കേണ്ടിവരുന്ന വില വലുതാണ്‌.  നാൽപ്പതു വർഷം മുമ്പ് നടന്ന ഒരു സംഭവം വിവരിക്കട്ടെ.  എൻറെ പിതാവ് പറഞ്ഞതാണിത്.  ഞങ്ങളുടെ ഒരയൽക്കാരനായ 'വർക്കി കുട്ടി'ക്ക്  മണിയോഡർ വന്നു.  പക്ഷേ, പോസ്റ്റുമാൻ അതു കൊടുക്കാതെ തിരിച്ചയച്ചു.  കാരണം മണിയോഡറിലെ പേര്  'വക്കി കുട്ടി'എന്നായിരുന്നുവത്രേ,  മുമ്പ്  'ർ 'തലക്കുത്തായിട്ടായിരുന്നുവല്ലോ (ക്ക) എഴുതിയിരുന്നത് തലക്കുത്ത് ( ' ) എങ്ങനെയോ മാഞ്ഞു പോയി വർക്കി 'വക്കി'യായി!  എഴുതിയത് വീണ്ടും വായിച്ചു നോക്കി ശരിയാണെന്ന് ഉറപ്പാക്കുക.


എഴുതുമ്പോൾ  പൊതുവെ കണ്ടുവരുന്ന തെറ്റായ ഒരു രീതിയുടെ ഉദാഹരണം നോക്കുക: അബ്രഹാമിൽനിന്നും പഠിക്കാനാവുന്നത് (തെറ്റ്)--അബ്രഹാമിൽനിന്ന് പഠിക്കാനാകുന്നത്  (ശരി) അബ്രഹാമിൽനിന്നും ഇസഹാക്കിൽനിന്നും പഠിക്കാനാവുന്നത് (ഇപ്പോൾ ശരി, ഒന്നിലധികം പേര് ചേരുന്നതിനാൽ).  അതുപോലെ ആത്മീകം, ഐക്യത, മുഖാന്തിരം, വിശിഷ്യാ, പിന്നോക്കം എന്നിവ തെറ്റാണ്.  ആത്മികം ഐക്യം, ഏകത, മുഖാന്തരം, വിശിഷ്യ, പിന്നാക്കം എന്നിവയാണ് ശരിയെന്ന് ചൂണ്ടിക്കാട്ടിയാൽ ആളുകൾ സമ്മതിക്കാതായിട്ടുണ്ട്.


ഞായറാഴ്ച ആരാധനയിൽ സാക്ഷ്യമോ പ്രബോധനമോ പറയുന്ന അതേ  രീതിയിലായിരിക്കരുത് ലേഖനങ്ങൾ എഴുതുന്നത്.  (എന്നാൽ പ്രസംഗം അച്ചടിക്കുകയാണെങ്കിൽ അതിൽ മാറ്റം വരുത്തരുത് .) "ആത്മീകം"എന്ന് ധരിച്ചു വച്ചിരിക്കുന്ന പല പദപ്രയോഗങ്ങളും ആത്മികമോ  അനാത്മികമോ  അല്ല, മറിച്ച്  അക്ഷരത്തെറ്റുകളാണ്.  സംസാര വേളയിൽ സ്വരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അത് അനുവദിക്കാമെങ്കിലും എഴുത്തിലും അച്ചടിയിലും അതു പാടില്ല.  ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ എഴുത്തുകൾ "ഓഫീർ തങ്കം  അണിഞ്ഞു നില്ക്കുന്ന രാജ്ഞി"യെ പോലെയാകും വായനക്കാർ നല്ല എഴുത്തിന്റെ "സൗന്ദര്യത്തെ ആഗ്രഹിക്കും." അത്തരം ആനുകാലികങ്ങൾ വരിസംഖ്യ കൊടുത്തിട്ട് വരുത്താൻ മുൻകൈയെടുക്കും.  ഉപദേശത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ള ദൈവശ്വാസീയമായ തിരുവെഴുത്ത്  വിശ്വോത്തമ  സാഹിത്യം കൂടെയാണ്.  തെറ്റില്ലാത്ത എഴുത്തിനു സഹായകരമാകുന്ന ചില വിവരങ്ങൾ തുടർന്നു കൊടുക്കുന്നു.


 വാക്കിൻറെ സ്ഥാനം തെറ്റിയാൽ

ഉച്ചയ് ക്കുശേഷം സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  വിശദമായ ചർച്ച നടന്നു.' (തെറ്റ്)

* 'ഉച്ചയ്ക്കുശേഷമാണ് സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ'എന്നാണല്ലോ തോന്നുക.  'ഉച്ചയ്ക്കു ശേഷം  എന്ന പദത്തിന്റെ സ്ഥാനം മാറ്റണം.


*  സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി  ഉച്ചയ്ക്കു ശേഷം വിശദമായ ചർച്ച നടന്നു. (ശരി)

* 'ഉച്ചയ് ക്കുശേഷം'കഴിഞ്ഞു കോമ (അങ്കുശം) ചേർത്താലും വാക്യം ശരിയാകും.
'ഉച്ചയ് ക്കുശേഷം, സഭയിൽ സ്ത്രീകളുടെ ശുശ്രൂഷ എന്താണെന്നതിനെപ്പറ്റി വിശദമായ ചർച്ച നടന്നു.' (ശരി)

രണ്ടും ശരിയാണെങ്കിലും  വാക്കുകൾ  യഥാസ്ഥാനം ചേർത്തുകൊണ്ടുള്ള ആദ്യരീതിയാണ് കൂടുതൽ ശരി.

*മുൻവർഷത്തെ പതിവു പോലെ  ഈ വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (തെറ്റ്)

*മുൻവർഷത്തെ'എന്നതു പതിവിനെ സൂചിപ്പിക്കുന്നതാകയാൽ

'*മുൻവർഷത്തെപ്പോലെ'അല്ലെങ്കിൽ 'പതിവു പോലെ 'ഇവയിൽ ഒന്നു മതി.

'പതിവുപോലെ ഈ  വർഷവും സുവിശേഷ മഹായോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.' (ശരി)

* 'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല, ഒരിക്കലും പറയിപ്പിക്കുകപോലുമില്ല.' (തെറ്റ്)


'ഇതിൽ 'പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല''  'പറയിപ്പിക്കുകപോലുമില്ല'  ഇവ തമ്മിലാണ് ചേർത്തിരിക്കുന്നത്.

ഇത് 'ഒരിക്കൽപോലും പറയിപ്പിക്കുകയില്ല'എന്നു മാറ്റിയാൽ ശരിയാകും.


'ഈ സഭയിൽ സാക്ഷ്യം പറയിപ്പിക്കുകയില്ലെന്നു മാത്രമല്ല,  'ഒരിക്കൽപോലും  പറയിപ്പിക്കുകയില്ല.' (ശരി)

*  ദയവായി സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും അകത്തു കയറി ഇരിക്കണം.' (തെറ്റ് )

അധ്യക്ഷനോട് ദയ തോന്നിയതുകൊണ്ടാണ്‌ ചിലർ പുറത്തു നിൽക്കുന്നത് എന്നത്രേ ഇതിനർഥം .  അകത്തു കയറി ഇരിക്കുക എന്ന പ്രവൃത്തിയിലൂടെ ദയ കാട്ടണം എന്നാണ് അറിയിപ്പിൽ ഉദ്ദേശിച്ചത്.    എങ്കിൽ 'ദയവായി'എന്നതിൻറെ സ്ഥാനം മാറ്റുക.

'സഭാഹാളിനു പുറത്തു നിൽക്കുന്ന എല്ലാവരും ദയവായി അകത്തു കയറി ഇരിക്കണം (ശരി)

അർഥമറിയാതെ ...

* 'ശമര്യക്കാരിയായ സ്ത്രീ' ,  വിധവയായ സ്ത്രീ',  'വൃദ്ധയായ സ്ത്രീ'— 'ശമര്യക്കാരി'യും  'വിധവ'യും  'വൃദ്ധ'യും സ്ത്രീകളാണെന്നതിനാൽ 'സ്ത്രീ' എന്നു ചേർക്കേണ്ടതില്ല.

'മധ്യവയസ്കനായ പുരുഷൻ'— 'മധ്യവയസ്കൻ'എന്നതാണു  ശരി.  മധ്യവയസ്കൻ പുരുഷൻ തന്നെയാണ്.

നല്ലതു പോലെ ഭംഗിയായി വസ്‌ത്രം ധരിച്ചു — നല്ലതുപോലെ വസ്‌ത്രം ധരിച്ചു'എന്നോ 'ഭംഗിയായി  വസ്‌ത്രം ധരിച്ചു' എന്നോ മതിയാകും.

ചെരുപ്പ്‌  കാലിലിട്ടുകൊണ്ട് നടന്നു'—'ചെരുപ്പിട്ടു കൊണ്ട്  നടന്നു'എന്നു മതി.  ചെരുപ്പ് കൈയിൽ ഇട്ടുകൊണ്ട്‌ നടക്കാറില്ലല്ലോ. (ങ് ഹാ ! മഴക്കാലത്ത്‌ ചള്ളയിൽ തെന്നി വീഴാതിരിക്കാൻ ചിലരൊക്കെ കൈയി ചെരുപ്പിട്ടുകൊണ്ട് നടക്കാറുണ്ട് എന്നതു വേറൊരു കാര്യം!)


വേണ്ടാത്ത പരത്തൽ..

'ശ്രദ്ധിക്കേണ്ടതായ വിഷയം',  'ശ്രദ്ധിക്കേണ്ടാതായിട്ടുള്ള'—  'ശ്രദ്ധിക്കേണ്ട വിഷയം'എന്നു പറഞ്ഞാൽ മതി.

ചില പ്രസംഗങ്ങളിൽ ഇങ്ങനെ അടിച്ചു പരത്തി വലിച്ചു നീട്ടുന്നതു കേൾക്കാം — 'വന്നുകൂടിയാതായിട്ടുള്ളതായിട്ുള്ളതായ...' പ്രസംഗത്തിൽ ഈ പരത്തൽ വന്നു ചേരാം  എന്നാൽ ലേഖനങ്ങളിൽ അവ ഒഴിവാക്കണം.

അക്കാദമികമായ വാക്കുകളും അപ്രസക്തമായ കർമണി  പ്രയോഗങ്ങളും ഒഴിവാക്കുക

"കാലഘട്ടപ്രചണന്ധവാതകാറ്റലയിൽ ആടിയുലയുന്ന മനുഷ്യജീവിതം..," "പപത്തിലുമനർഥത്തിലും അനാത്മികാചാരബന്ധനങ്ങളിലും കിടക്കുന്ന ബ്രഹ്മനന്ധകടാഹത്തെ..."എന്നിങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത രീതിയിലുള്ള  വാക്യങ്ങൾ ഒഴിവാക്കുക.  എഴുത്തിലും പ്രസംഗത്തിലും പ്രൗഡ കൂട്ടാനുള്ള ശ്രമത്തിൽ തെറ്റായ കർമണിപ്രയോഗം ചിലർ ചേർക്കാറുണ്ട്.  ഒരു ഉദാഹരണം ഇതാ,  'ദൈവം എന്നെ അയക്കപ്പെടുകയാണെങ്കിൽ  പോകപ്പെടുവാൻ ഞാൻ തയ്യാറാണ് ...!  'ദൈവം എന്നെ അയക്കുകയാണെങ്കിൽ പോകുവാൻ ഞാൻ തയ്യാറാണ് ...'എന്നാണ് ശരിയായ പ്രയോഗം.


അകലമിടൽ 

അർഥസന്ദേഹം കൂടാതെ എഴുതാനും വായിക്കാനും സഹായിക്കുന്നതിനാണ് അകലമിടൽ.

'കാള വണ്ടിയിൽ പോയി' എന്നതിനും 'കാളവണ്ടിയിൽ പോയി'എന്നതിനും  അർഥവ്യത്യാസമുണ്ട്.
അവിടെനിന്നുപോയി,  അവിടെ നിന്നുപോയി.


ഇംഗ്ളിഷ്  പദങ്ങളുടെ ബാഹുല്യം 

"കാലാകാലങ്ങളിൽ അനേകം ഭാഷകൾ മലയാളത്തെ സ്വാധീനിക്കുകയുണ്ടായി.  പിൽക്കാലത്ത്‌ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇംഗ്ളിഷ്  ഭാഷ തന്നെ." സംസ്കൃത  ബഹുലമായിരുന്ന മലയാളം ഇപ്പോൾ ഇംഗ്ളിഷ്  ബഹുലം ആയിരിക്കുകയാണ്.  ഇത് തെറ്റാണെന്ന് പറയാനാവില്ല.  താഴെ കൊടുത്തിരിക്കുന്ന ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

*  'ദൈവത്തിൻറെ പ്ളാനും പദ്ധതിയും അറിയുക' 

* 'ഞങ്ങളുടെ സെർവന്റെ ടൂ വീക്കായിട്ടു വരുന്നില്ല.' (രണ്ടാച്ഴയായിട്ടു വരുന്നില്ല എന്നോ വളരെ ക്ഷീണിച്ചതു കൊണ്ട് വരുന്നില്ല എന്നോ കേൾവിക്കാർക്കു സംശയം തോന്നാം).
*  'നെക്സ്റ്റ് മന്തിലെ മാസയോഗം പോസ്റ്റുപോണ്‍  ചെയ്തിരിക്കുന്നു 

* 'ഞങ്ങളുടെ സണ്ണിന്റെ  മാര്യേജിന്റെ എൻഗേജുമെന്റിനു  ഫാമിലി മെംബെർസും  ചർച്ചിലെ രണ്ടു റെപ്രസെന്റ്റ്റീ വ്സുമേ  പോകുന്നുള്ളൂ.

മലയാളം പറയാനും എഴുതാനും അറിയാവുന്നവർ എഴുത്തിലെങ്കിലും ശുദ്ധ മലയാളം ഉപയോഗിക്കുവാൻ മനപ്പൂർവ്വം ശ്രദ്ധിക്കണം.  അതാണ്‌ ഭംഗി.


ഗ്രന്ഥ സൂചി:

പ്രൊഫ.  പന്മന  രാമചന്ദ്രൻ നായർ.,  ശുദ്ധ മലയാളം, കറന്റെ ബുക്സ്.

മലയാളം അച്ചടിയും എഴുത്തും  ഒരു സ്റ്റൈൽ പുസ്തകം,  കേരള ഭാഷാ ഇൻസ്ടിറ്റ്യുട്ട് 
ഡോ.  ബ്യു ലാ  വുഡ്,  പ്രസംഗത്തിൻറെ താക്കോൽ, ഓതെന്ടിക് ബുക്സ്  (O M Books, Secunderabad)
ഡോ.  എം എം ബഷീർ.,  ശുദ്ധ മലയാളം: പത്ര-ദൃശ്യമാധ്യമങ്ങളിലെ മലയാളം, ഭാഷാപോഷിണി, ഓഗസ്റ്റ്, 2013.

അക്ഷരപ്പിശകുകളെ തിരുത്തിയോടിക്കുവാനുള്ള  ചില വിവരങ്ങൾ താഴെ കുറിക്കുന്നു:

തെറ്റ്                                                    ശരി                                        

അങ്ങിനെ                                          അങ്ങനെ 

അടിമത്വം                                         അടിമത്തം 

അനുഗ്രഹീതൻ                                  അനുഗൃഹീതൻ 

അപാകത                                         അപാകം 

ആത്മീകം                                         ആത്മികം 

ആത്മിയം                                         ആത്മീയം 

ആൾക്കാർ                                        ആളുകൾ 

ഉത്ഘാടനം                                      ഉദ്ഘാടനം 

എങ്ങിനെ                                         എങ്ങനെ 

ഐക്യത                                           ഐക്യം, ഏകത 

ഐഹീകം                                         ഐഹികം 

ഔദാര്യത                                          ഔദാര്യം 

കണ്ടുപിടുത്തം                                    കണ്ടുപിടിത്തം 

കുട്ടിത്വം                                             കുട്ടിത്തം 

കുലപാതകം                                      കൊലപാതകം

ഗ്രഹനായിക                                      ഗൃഹനായിക 

തർജിമ                                                തർജുമ, തർജമ 

തീഷ് ണം                                                തീക്ഷ്ണം 

ദൈന്യത                                              ദൈന്യം, ദീനത 

നിവർത്തി                                            നിവൃത്തി 

നാഗരീകം                                           നാഗരികം 

ദൈവീകം                                           ദൈവികം 

പക്ഷെ, പക്ഷേൽ                               പക്ഷേ   
  
പാതിവൃത്യം                                        പാതി വ്രത്യം                                       
പിന്നോക്കം                                        പിന്നാക്കം 

പൈശാചീകം                                     പൈശാചികം 

പ്രതിക്ഷേധം                                      പ്രതിഷേധം 

പ്രവർത്തി                                           പ്രവൃത്തി 

പ്രവൃത്തിക്കുക                                     പ്രവർത്തിക്കുക 

പ്രാവിശ്യം                                           പ്രാവശ്യം         

ഭോഷത്വം                                           ഭോഷത്തം 

മുഖാന്തിരം                                           മുഖാന്തരം 

മുന്നോക്കം                                           മുന്നാക്കം 

മാനസ്സീകം                                          മാനസികം                                         
രാപ്പകൽ                                             രാപകൽ 

രാഷ്ട്രീയപരം                                        രാഷ്ട്രീയം, (രാഷ്ട്രപരം)

ലൗകീകം                                            ലൗകികം   

വഷളത്വം                                           വഷളത്തം 

വിശിഷ്യാ                                            വിശിഷ്യ 

വൈരൂപ്യത                                       വൈരൂപ്യം, വിരൂപത 

സാമുദായീകം                                      സാമുദായികം

സാമൂഹീകം                                         സാമൂഹികം        

സാന്മാർഗീകം                                     സാന്മാർഗികം 

സാർവത്രീകം                                       സാർവത്രികം 

സൃഷ്ടാവ്                                              സ്രഷ്ടാവ്, സൃഷ്ടിതാവ് 

സ്വാന്തനം                                           സാന്ത്വനം        

രൂപീകരിക്കുക                                    രൂപവൽക്കരിക്കുക 

പ്രതീകവൽക്കരിക്കുക                        പ്രതീകാത്മവൽക്കരിക്കുക        

                                          
അടിക്കുറിപ്പ്:


ഇവിടെ ഈ പോസ്റ്റിൽ, അതും മലയാള ഭാഷയെപ്പറ്റിയും 

അക്ഷരപ്പിശകുകളെപ്പറ്റിയും പരാമർശിക്കുന്ന കുറിപ്പിൽ 

അക്ഷരപ്പിശക്‌ കടന്നു കൂടുകയെന്നത് അക്ഷെന്തവ്യമല്ല എന്ന

കാര്യം സമ്മതിക്കുന്നു. അതേപ്പറ്റി ശ്രീ. സംഗീത് വിനായക് 

എഴുതിയ കമന്റും അതിനു ഞാൻ നൽകിയ മറുപടിയും വായിച്ച 

ശേഷം പിശകുകളെപ്പറ്റി  ദയവായി  പ്രതികരിക്കുക. ഒപ്പം ഈ

അക്ഷരങ്ങൾ ശരിയാക്കി എഴുതാൻ എന്തെങ്കിലും മാർഗ്ഗം 

അറിയാവുന്നവർ ദയവായി അറിയിക്കുക.


സംഗീതിനു കൊടുത്ത മറുപടിയിൽ സൂചിപ്പിച്ചതുപോലെ ഇത് 

എഴുത്തുകാരനു സംഭവിച്ച കൈപ്പിഴ അല്ല മറിച്ചു അതിനുള്ള 

പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 


അദ്ദേഹം അയച്ച pdf ഫോർമാറ്റ് വളരെ ശരിയായിട്ടാണ് 

എഴുതിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചതിലെ ആശങ്ക 

അദ്ദേഹം മെയിലിലൂടെ അറിയിക്കുകയുണ്ടായി. അദ്ദേഹം 

അത് ഡി ടി പി ചെയ്താണ് എഴുതിയിരിക്കുന്നത്. 


ഞാനിപ്പോൾ ആകെ ഒരു ധർമ്മ സങ്കടത്തിൽ 

അകപ്പെട്ടിരിക്കുന്നു!


ദയവായി ഇതിനൊരു പരിഹാരം നിർദേശിക്കുവാൻ 

കഴിയുന്നവർ അറിയിക്കുക.


ഈ ലേഖനത്തിൻറെ PDF  ഫോർമാറ്റ്‌ ആവശ്യം ഉള്ളവർ ഈ

ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.


fbnewbook@ gmail.com




ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ                                                                             

അരങ്ങത്തുനിന്നും അടുക്കളയിലേക്ക് (From the Stage to the Kitchen)

$
0
0
മിനി ടീച്ചർ 
ബൂലോകത്തിൽ വിശേഷിച്ചും മലയാളം ബ്ളോഗ് 
ഉലകത്തിൽ ഏവർക്കും സുപരിചിതയായ മിനി ടീച്ചറിനെ മലയാളം ബ്ളോഗ് വായനക്കാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും "ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും" ചേർന്നൊരുക്കുന്ന ഈ പുതിയ സംരഭത്തിൽ ടീച്ചറെപ്പറ്റി രണ്ടു വാക്കു പറഞ്ഞാൽ അത് അസ്ഥാനത്താകില്ല.


കെ.എസ് മിനി എന്ന പേരിൽ അറിയപ്പെടുന്ന സൌമിനി ടീച്ചറിൻറെ ജനനം കണ്ണൂർജില്ലയിലെ കടലോരഗ്രാമമായ കിഴുന്നയിൽ.   
അധ്യാപന സേവനത്തിനു ശേഷം ഹെഡ്‌മിസ്ട്രസ്സ് ആയിരിക്കെ വിരമിച്ചു .
ഇപ്പോൾ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്ത് കുടുംബ സമേതം (മക്കളും കൊച്ചുമക്കളുമായി) താമസിക്കുന്നു.

ഇന്റർനെറ്റിലും ആനുകാലികങ്ങളിലുമായി കഥകളും ലേഖനങ്ങളും നർമ്മങ്ങളും എഴുതാറുള്ള ടീച്ചറിൻറെ നർമ്മ കഥകളും കുറിപ്പുകളും മലയാളം ബ്ളോഗ് വായനക്കാർക്കിടയിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റിയവ തന്നെ. 
എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ കുറേക്കാലമായി ബ്ളോഗ് എഴുത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു, വീണ്ടും ബ്ളോഗിൽ സജീവമാകുവാൻ പോകുന്നു എന്ന സന്തോഷ വാർത്ത അറിയിച്ചപ്പോൾ അത് എന്തുകൊണ്ട് ഇവിടെ നിന്നും തുടങ്ങിക്കൂടാ എന്നു ചോദിച്ചതിനു മറുപടിയത്രേ ഈ ഗസ്റ്റ് ലേഖനം.

അടുത്തിടെ "ടെറസ്സിലെ കൃഷിപാഠങ്ങൾ"എന്ന പേരിൽ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം മലയാള സാഹിത്യ ലോകത്തിൽ വളരെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.  അതേപ്പറ്റി ഞാൻ എഴുതിയ ഒരു അവലോകനം ഇവിടെ വായിക്കുക.  

'ടെറസ്സിലെ കൃഷിപാഠങ്ങൾ’ ശ്രീമതി കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം (A Book Review)


ബ്ളോഗ്, ഫേസ്‌ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മാധ്യമങ്ങളിൽ സജീവം. അതോടൊപ്പം അടുക്കളയിലും ടെറസ്സിലും കൃഷിയിടത്തുംആയി ജീവിതം തുടരുമ്പോൾ ഫോട്ടോ ഗ്രാഫിയും ചെയ്തുവരുന്നു.  ഒരു മികച്ച പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വെല്ലുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ താൻ തൻറെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിട്ടുണ്ട്, ചിത്രങ്ങൾക്കായി മാത്രം ഒരു ബളോഗും ഉണ്ട് അതിൻറെ ലിങ്ക് താഴെ കൊടുക്കുന്നു.

കണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന "നർമ്മ കണ്ണൂർ"എന്ന നർമ്മ സദസ്സിലെ സജീവ പങ്കാളി.  ഒപ്പം ഭർത്താവ്  ശ്രീ. സി.കെ. മുകുന്ദൻ മാസ്റ്റർ; ഹെഡ്മാസ്റ്റർ ആയിരിക്കെ വിരമിച്ചശേഷം പൊതുപ്രവർത്തനവുമായി  വിവിധ സംഘടനകളുമായി സഹകരിച്ചു മുന്നോട്ടുപോകുന്നു. സീനിയർ സിറ്റിസൺ ഫോറം, പെൻഷനേഴ്സ് യൂണിയൻ, കണ്ണൂർ നർമവേദി എന്നിവയുടെ ഭാരവാഹി കൂടിയാണ് ശ്രീ മുകുന്ദൻ മാസ്റ്റർ.

ടീച്ചറിൻറെ രണ്ടാമത്തെ പുസ്തകം "അനിയൻ ബാബു ചേട്ടൻ ബാബു"എന്ന തലക്കെട്ടിൽ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു. ബ്ളോഗിലും മറ്റു പലയിടങ്ങളിലുമായി എഴുതിയ നർമകഥകളുടെ ഈ സമാഹാരം രണ്ടു മാസത്തിനുള്ളിൽ പ്രസിദ്ധീകൃതമാകും.


എൻറെ അപേക്ഷ പ്രകാരം ഈ പോസ്റ്റ്‌ തയ്യാറാക്കി തന്ന ടീച്ചറിനോടുള്ള നന്ദി ഇത്തരുണത്തിൽ അറിയിക്കുന്നു.

അല്പം നർമ്മം കലർത്തി കുറിച്ച ഈ ലേഖനം ഒപ്പം ഗൗരവമായ ഒരു വിഷയം കൂടിയാകുന്നു എന്നത് ശ്രദ്ധേയമാണ്. വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.  നന്ദി ഈ വരവിനും വായനക്കും.

പി വി ഏരിയൽ 
ടീച്ചറെ ഇനിയും പരിചയപ്പെടാത്ത ചിലർ  ഒരു പക്ഷെ ഇത് വായിക്കുന്നുണ്ടാകാം, അവർക്ക് ബന്ധപ്പെടുവാനുള്ള വിവരങ്ങളും ലേഖനത്തിനൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. 


സസ്നേഹം നിങ്ങളുടെ സ്വന്തം മിത്രം 
ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'



     


  അരങ്ങത്തുനിന്നും അടുക്കളയിലേക്ക്

വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈസ്ക്കൂളിലെ പത്താം‌തരം ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസം‌മുൻപ് ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,,            

ആൺ‌കുട്ടികളും പെൺ‌കുട്ടികളും ചേർന്ന  ക്ലാസ്സിൽ 
പതിവിൽ‌കവിഞ്ഞ ഗൌരവത്തോടെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാം നിരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഉറക്കം‌തൂങ്ങുന്നതായി കണ്ടത്. മറ്റു വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ വളരെ ശ്രദ്ധിക്കുമ്പോൾ നന്നായി പഠിക്കുന്ന ഈ പെൺകുട്ടിക്കെന്ത് പറ്റി? പുതിയ ടീച്ചറായതിനാൽ കുട്ടികളെ കൂടുതലായി പരിചയപ്പെടാത്ത ഞാൻ അവളെ എഴുന്നേല്പിച്ച് നിർത്തിയിട്ട് ചോദിച്ചു,
“രാത്രി ഉറക്കമിളച്ച് പഠിച്ചിട്ടാണോ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?”

എന്റെ ചോദ്യം കേട്ട് അവളാകെ ഞെട്ടി,,, മറുപടി പറയാതെ തല താഴ്ത്തിനിൽക്കുന്ന അവൾ ആനിമിഷം കരച്ചിലിന്റെ വക്കോളമെത്തി. 
അപ്പോൾ തൊട്ടപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,

“ടീച്ചറെ അവളുടെ കല്ല്യാണം കഴിഞ്ഞതാ,,,”

ആ നേരത്ത് ഞെട്ടിയത് ഞാനാണ്. പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹം കഴിഞ്ഞതു കൊണ്ടല്ല, വിവാഹിതയായ പെൺകുട്ടിയെ പ്രത്യുല്പാദനം പഠിപ്പിക്കാനുള്ള എന്റെ നിയോഗം ഓർത്ത് !!എനിക്കാകെ ഒരു വിറയൽ. അടുത്ത നിമിഷം, മുഖത്ത് കൃത്രിമഗൌരവം അണിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ ക്ളാസ്സ് തുടർന്നു.

ക്ലാസ്സ് കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു പുരുഷന്റെ ഭാര്യാപദം അലങ്കരിക്കുന്ന ആ പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു; ഒൻപതാം ക്ലാസ്സ് പാസ്സായ അവളുടെ വിവാഹം മെയ് മാസമാണ് നടന്നത്. മറ്റൊരു വിദ്യാലയത്തിൽ പഠിച്ചിരുന്ന അവൾ വിവാഹശേഷം ടീസി വാങ്ങിയിട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർന്ന് പത്താംതരം പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയ അവൾക്ക് എസ്.എസ്.എൽ.സി ക്ക് ഫസ്റ്റ്‌ക്ളാസ്  ലഭിച്ചെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.

രണ്ടുവർഷം കഴിഞ്ഞപ്പോൾ,, അതെ വിദ്യാലയത്തിൽ പത്താംതരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വിവാഹം നടന്നു. വരൻ അവളുടെ ബന്ധുവായ ഗൾഫിൽ ജോലിയുള്ളവൻ. സ്ക്കൂളിന് തൊട്ടടുത്തുള്ള വീട് ആയതിനാൽ എല്ലാ അദ്ധ്യാപകരെയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന ആ പെൺകുട്ടി വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ക്കുളിൽ വന്ന് പഠനംതുടർന്നു. പത്താം തരം ഫസ്റ്റ്ക്ലാസ് നേടി പൂർത്തിയാക്കിയെങ്കിലും പിന്നീട് പഠനം തുടരാതെ മക്കളെ കളിപ്പിച്ച് വീട്ടുജോലികൾ ചെയ്യുന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകർക്ക് കാണാൻ കഴിഞ്ഞത്. അവളുടെ വിവാഹദിവസത്തെ അനുഭവം വളരെ മുൻപ് എന്റെ ബ്ലോഗ് മിനിനർമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിവിടെ വായിക്കാം:

അക്കാലത്ത് ഹൈസ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ വിവാഹം ഒരു വാർത്തയേ അല്ല. ചിലപ്പോൾ പെണ്ണുകാണൽ നടക്കുന്നത് സ്ക്കൂളിൽ വെച്ചായിരിക്കും. എട്ടിലും ഒൻപതിലും പത്തിലും പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കികളും മടിച്ചികളും വിവാഹിതയാവും. പക്ഷെ, വിവാഹശേഷം പലരും പഠിപ്പ് നിർത്തുകയാണ് പതിവ്. അതിൽ‌നിന്ന് വേറിട്ട അനുഭവങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിനിടയിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി? പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിന് കാരണക്കാരനായ ബന്ധുവിന് അവളെ വിവാഹം കഴിച്ചു കൊടുത്തതിനാൽ മറ്റു പ്രശ്നമൊന്നും ഇല്ലാതെ കാര്യങ്ങൾ പര്യവസാനിച്ചു.

എന്റെ സ്ക്കൂൾ പഠനകാലത്ത് വിവാഹപ്രായം ആണിനും പെണ്ണിനും എത്രയാണെന്ന് തീരുമാനിക്കുന്നത് സർക്കാർ ആയിരുന്നില്ല. ഇന്നലെവരെ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിനിയുടെ വിവാഹം കഴിഞ്ഞകാര്യം അറിയുന്നത് അവൾ പഠനം നിർത്തിയെന്ന വാർത്തയോടൊപ്പമായിരിക്കും. മക്കളെ വളർത്തുകയും പഠനം തുടരുകയും ചെയ്തിരുന്ന പലരെയും കോളേജ് പഠനക്കാലത്ത് പരിചയപ്പെടാനിടയായിട്ടുണ്ട്. ഡിഗ്രി പഠിക്കുമ്പോൾ ഒന്നിച്ച് യാത്രചെയ്തിരുന്ന പി.ജി വിദ്യാർത്ഥിനി സമീപമുള്ള കടയിൽ നിന്ന് ബേബീഫുഡ് വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഇത് ആർക്കുവേണ്ടിയാണ്?”
“മകനുവേണ്ടിയാണ്, അവനു കൊടുക്കുന്ന പാൽ‌പൊടി ഇന്നലെ തീർന്നുപോയി”
“മകനോ? അത് വെറുതെ പറയുന്നതല്ലെ”
“വെറുതെ പറയാനോ? എനിക്ക് രണ്ടുവയസ്സ് പ്രായമായ മകനുണ്ട്; എന്റെ വീട്ടുകാരെയെല്ലാം നിന്റെ അമ്മക്ക് നന്നായിഅറിയാം, വിശ്വാസം വരുന്നില്ലെങ്കിൽ വീട്ടില്പോയിട്ട് ഇന്നുതന്നെ ചോദിക്ക്”
സംഗതി ശരിയായിരുന്നു; പത്താം തരം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്. കുട്ടികളെ പ്രസവിച്ച് വളർത്തുന്നതോടൊപ്പം പഠനവും തുടർന്ന് ഒടുവിൽ അവൾക്ക് സർക്കാർജോലി ലഭിക്കുകയും ചെയ്തു.

പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ മാറിയെങ്കിലും വിദ്യാർത്ഥിനികളുടെ വിവാഹം നടക്കുന്ന സംഭവം അടുത്ത കാലം വരെ ഉണ്ടായിരുന്നു. കണ്ണൂർ പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത സ്ക്കൂളിൽ ജോലിചെയ്യാൻ കഴിഞ്ഞത്1991ൽ ആയിരുന്നു. ആ വർഷം എനിക്ക് ക്ലാസ്സ് ചാർജ് ലഭിച്ച എട്ടാം തരത്തിൽ നാല് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു; രണ്ട് ഹിന്ദു, ഒരു മുസ്ലീം, ഒരു ക്രിസ്ത്യൻ. പഠനം നിർത്തിയ കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരുടേയും വിവാഹക്കാര്യം അറിഞ്ഞത്.

ഇനിയൊരു പഴങ്കഥ:

100 വഷം മുൻപത്തെ അനുഭവം.
കഥാനായിക എന്റെ അമ്മൂമ്മ,,,
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് കല്ല്യാണം,, സ്വന്തം അച്ഛന്റെ സഹോദരി പുത്രനുമായിട്ട്. ജനിക്കുന്നതിനുമുൻപെ അച്ഛൻ മരിച്ചതിനാൽ അച്ഛന്റെ പെങ്ങൾ അവളെ സ്വന്തം മകന് വധുവായി കണ്ടെത്തിയതാണ്. ഏതാണ്ട് പത്ത് കിലോമീറ്റർ നടന്നിട്ടുവേണം വരന്റെ വീട്ടിലെത്താൻ. അതുകൊണ്ട് നടന്നു കാല്‌വേദനിച്ച വധുവിനെ തലയിലേറ്റിക്കൊണ്ട് അമ്മാവൻമാർ വധുവിനെ വരന്റെ വീട്ടിലെത്തിച്ചു; അപ്പോൾ നേരം രാത്രി ആയിരുന്നു. പിന്നെ, അക്കാലത്ത് ഇടത്തരക്കാർക്കിടയിൽ സ്വന്തം വിവാഹത്തിന് ആണിന് ഒരു പങ്കും ഉണ്ടായിരുന്നില്ല; വരന്റെ സഹോദരിയാണ് വധുവിന് പുടവ കൊടുക്കുന്നത്.

ഞാൻ പഠിച്ചിരുന്ന എന്റെ വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിൽ തന്നെയാണ് അദ്ധ്യാപികയായി ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശിഷ്യന്മാരായി സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും ഒട്ടനവധി. അതിൽ ചിലർ എന്റെ സഹപാഠിനികളുടെ മക്കളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പത്താംതരം കഴിഞ്ഞ്, കോളേജിൽ കടന്ന് ഡിഗ്രിയും ബി.എഡും പഠിക്കുന്ന നേരത്ത് എന്റെ കൂടെ പ്രൈമറിസ്ക്കൂളിൽ പഠിച്ച ഏതാനുംചില മിടുക്കികളുടെ വിവാഹം കഴിഞ്ഞിട്ട് അവർക്ക് രണ്ടും മൂന്നും മക്കളായി. അതുവരെ ഒരു വിവാഹാലോചനപോലും വരാത്ത ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ എന്റെ സഹപാഠിനികളുടേത്! കൂട്ടത്തിൽ മിടുമിടുക്കിയാണ് ചന്ദ്രമതി; വിവാഹം കഴിഞ്ഞത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഏതാനും വർഷം കഴിഞ്ഞപ്പോൾ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് അവളുടെ മൂന്ന് കുട്ടികളെയും.

വിവാഹപ്രായം എന്നൊന്ന് ഇല്ലാതിരുന്ന കാലം‌മാറിയിട്ട് പെൺകുട്ടികൾ പതിനെട്ടിൽ നിന്നപ്പോൾ, അത് പതിനാറാക്കണമെന്നും അതിലും കുറക്കണമെന്നും പറഞ്ഞിരുന്ന മുസ്ലീം സഹോദരിമാരുടെ കാര്യമല്ല ഇതുവരെ പറഞ്ഞത്. പഠനം പ്രയാസമായി കരുതുന്ന മുസ്ലീം പെൺകുട്ടികൾ ചിലരെങ്കിലും എത്രയും വേഗം വിവാഹം നടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായത്തിൽ നന്നായി പഠിച്ചാലും ഉയർന്ന് പഠിക്കാൻ വീട്ടുകാർ അനുവദിക്കുല്ല; പോരാത്തതിന് ജോലിയെടുക്കാനും വിടില്ല.

എന്റെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന മുസ്ലീം കുടുംബത്തിലെ പെൺകുട്ടി ഒരിക്കൽ ചോദിച്ചു: 

“ടീച്ചറെ നിങ്ങളുടെ സ്ക്കൂളിൽ തീരെ പഠിക്കാത്ത കുട്ടികളെയൊക്കെ തോൽ‌പ്പിക്കാറുണ്ടോ?”

“പഠിക്കാത്ത കുട്ടികൾ തോൽക്കും, ചിലപ്പോൾ രണ്ടാംവർഷമായാലും അവരെ തോല്പിക്കും”

“അത് വളരെ നല്ല കാര്യമാണല്ലൊ, അവിടെയുള്ള പെൺകുട്ടികൾക്ക് കല്ല്യാണം നടക്കുന്നതുവരെ പഠിക്കാമല്ലൊ. നമ്മുടെ സ്ക്കൂളിലാണെങ്കിൽ ആരെയും തോൽ‌പ്പിക്കില്ല; പെട്ടെന്നുതന്നെ പത്തിലെത്തും”  

പത്ത്‌ വർഷം മുൻപ് എന്റെ ഗ്രാമത്തിലെ ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ളസ് 2 വിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുസ്ളീം പെൺകുട്ടി അവാർഡ് വാങ്ങാൻ സ്ക്കൂളിൽ എത്തിയില്ല. കാരണം  അവളുടെ കല്ല്യാണം കഴിഞ്ഞത് രണ്ടു ദിവസം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവ് നിർമ്മിച്ച കൊട്ടാരസദൃശമായ വീട്ടിൽ രണ്ട് മക്കളോടൊപ്പം വീട്ടമ്മയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നു.

അതെ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിനി മാത്രം പത്താംതരത്തിൽ  തോറ്റു. ജയിച്ചവരെക്കാൾ നാട്ടുകാർ തിരക്കിയത് പാവപ്പെട്ട ആ പെൺകുട്ടിയെ ആയിരുന്നു. തോറ്റവൾ പഠിപ്പ് നിർത്തിയിട്ട് വിവാഹം കഴിഞ്ഞു. കൂട്ടുകാരികൾ പ്ളസ്  പൂർത്തിയാക്കുന്ന നേരത്ത് ആവൾക്ക് പ്ളസ്  ആയി ഒരു മകൻ പിറന്നു. അടുത്ത വർഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെജീവിതം പിന്നീട് നരകതുല്യമായി.

അധ്യാപന ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനഅദ്ധ്യാപിക ആയിരിക്കെ നടന്ന സംഭവം:  ക്രിസ്തുമസ് പരീക്ഷ നടക്കുന്ന നേരത്ത് ഏതാനും അദ്ധ്യാപകർ എന്നെ സമീപിച്ചു. അവർക്ക് തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോകണം. വിവാഹം നടക്കുന്നത് ആ വിദ്യാലയത്തിൽതന്നെ പഠിക്കുന്ന ഒൻപതാംക്ലാസ്സുകാരിയുടേത്.  ഞാൻ ചോദിച്ചു.

“എന്റെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹത്തിന് ആകെയൊരു എച്ച്.എം. ആയ എന്നെമാത്രം ക്ഷണിച്ചില്ല; അതെന്താണ്?”

“ടീച്ചറെ അവർക്ക് വിശ്വാസം പോര, കുട്ടിക്ക് പതിനെട്ട് ആയില്ല എന്നുപറഞ്ഞ് പരാതി കൊടുത്താലോ?”

സ്റ്റാഫ് സെക്രട്ടറിയുടെ മറുപടി.

ഏതാനും വർഷം‌മുൻപ് കേരളത്തിന്റെ വടക്കെയറ്റത്ത് പ്രധാന അദ്ധ്യാപികയായി ജോലിചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം:

എട്ടാം തരത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു; ആ നാട്ടിൽ അതൊന്നും ഒരു പുതുമയല്ല. ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെ രക്ഷിതാവ് ഹെഡ്‌ടീച്ചറെ സമീപിച്ചു. അവർക്കൊരു ആവശ്യം,, ‘വയസ്സ് അറിയിക്കുന്ന കടലാസ് സ്ക്കൂളിൽനിന്ന് വേണം’.

ടീച്ചർ പറഞ്ഞു ‘തരാമല്ലൊ’.

പക്ഷെ, പെൺകുട്ടിക്ക് 12 വയസ്സ് എന്ന് എഴുതിത്തരണം. കാരണം, അവളുടെ കെട്ടിയവൻ പറയുന്നു, പെണ്ണിന് മൂപ്പ് കൂടുതലാണ് പതിനാറെങ്കിലും ആയിക്കാണും’ എന്ന്. വീട്ടുകാർ പറഞ്ഞു പന്ത്രണ്ടാണെന്ന് തെളിയിക്കാമെന്ന്. അങ്ങനെ സ്ക്കൂളിൽ വന്നതാണ്.

സ്ക്കൂൾ രജിസ്റ്ററിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ്, ഹെഡ് പറഞ്ഞു, ‘അത് പറ്റില്ല’ എന്ന്. അപ്പോൾ രക്ഷിതാവ് പറഞ്ഞു, ‘ടീച്ചറെ എത്ര പണം വേണമെങ്കിലും തരാം. നമ്മക്ക് പന്ത്രണ്ടാണെന്ന് എഴുതിയ കടലാസ് വേണം’.

ഒടുവിൽ മകൾക്ക് പന്ത്രണ്ട് വയസ്സ് ആവാത്ത വിഷമത്തോടെ കരഞ്ഞുകൊണ്ട് രക്ഷിതാവ് ഇറങ്ങിപ്പോയി.

പെണ്മക്കളെ കെട്ടിച്ചയക്കാൻ ഒരുകൂട്ടർ പ്രയാസപ്പെടുമ്പോൾ വേറെ ചിലർ എത്രയും വേഗത്തിൽ അവളെ ഒരുത്തന്റെ തലയിൽ ഏൽ‌പ്പിക്കാൻ തിരക്കുകൂട്ടുന്നു. അതുപോലെ പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വരുന്നുണ്ട്. ഒരുകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ മലയാളി പെൺകുട്ടികൾ തന്റേടം കാണിച്ചിരുന്നു. അതെസമയം പെൺകുട്ടികൾ അരങ്ങ് വിട്ട് അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതായും നമുക്കുചുറ്റും കാണാൻകഴിയും.

ശുഭം 

എഴുത്തുകാരിയുടെ ഇ മെയിൽ വിലാസവും ബ്ളോഗ് ലിങ്കുകളും :


ഇ മെയിൽ ഐഡി: souminik@gmail.com

ബ്ളോഗ് ലിങ്കുകൾ:



Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ് ഇവിടെ ചേരുക പണം സമ്പാദിക്കുക

$
0
0
Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ്  ഇവിടെ ചേരുക പണം സമ്പാദിക്കുക 



നമുക്കിന്നു സോഷ്യൽ വെബ് സൈറ്റുകളുടെ ബഹളമാണ് എവിടെ നോക്കിയാലും പുതിയവ പൊട്ടിപ്പുറപ്പെടുന്നു. ആളുകൾ അതിനു പിന്നാലെ ഓടി അവരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു.  ഇതു പറഞ്ഞപ്പോൾ തന്നെ വിനോദ വേളകളിൽ ഇതിൽ നിന്നും നമുക്കു ലഭിക്കുന്ന ആനന്ദവും, സംതൃപ്തിയും, മറ്റു ചില നേട്ടങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതു കുറിച്ചത്.

എന്നെപ്പോലെയുള്ള ബ്ലോഗ്‌ എഴുത്തുകാർക്ക് ഇത് നൽകുന്ന പ്രയോജനങ്ങൾ നിരവധിയുണ്ടുതാനും.
എന്നാൽ പലപ്പോഴും നമ്മുടെ വിലയേറിയ സമയത്തിൻറെ ഒരു നല്ല പങ്കും ഇവിടങ്ങളിൽ ചിലവഴിക്കുന്നതിനാൽ നമുക്കു പലതും നഷ്ടമാകുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു.

എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കിടുമ്പോൾ തന്നെ അൽപ്പം പണവും ഒപ്പം നേടാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ! 
തീർച്ചയായും എല്ലാവർക്കും പണം ആവശ്യമാണല്ലോ, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, മറ്റൊരു വിധത്തിൽ പറഞ്ഞാൽ നാമെല്ലാം ജീവിതായോധനത്തിനായി പലവിധ ജോലികളിൽ ഏർപ്പെടുന്നു, നമ്മുടെ കഴിവുകൾക്കനുസരിച്ചു ധനം സമ്പാദിക്കുന്നു. അതിനായി നമ്മിൽ പലരും ജനിച്ച നാടും വീടും വിട്ടു ദേശത്തും വിദേശത്തുമായി വിവിധ ജോലികളിൽ ഏർപ്പെട്ടു കഴിയുന്നവരുമാണ്‌.  

പണം സമ്പാദിക്കുക എന്നതിൽ തന്നെ ഒരു തെറ്റുമില്ല, അതിനായാണല്ലോ നമ്മിൽ പലരും ജീവിക്കുന്നത് തന്നെ! ഇക്കാര്യത്തിൽ സംശയം ഇല്ല തന്നെ, നമ്മിൽ പലരും എന്നത് തിരുത്തി എല്ലാവരും എന്നു ചേർത്താലും അത് അസ്ഥാനത്താകില്ല. എന്നാൽ അതിൽ ഉള്ള അമിതമായ ആർത്തി പലപ്പോഴും വിപത്തിൽ എത്തിക്കും എന്ന സത്യവും ഇവിടെ കുറിക്കാതിരിക്കാൻ കഴിയില്ല.

ഞാനിവിടെ പറഞ്ഞു വന്നത്, നമ്മുടെ ജോലിവേലകളോടൊപ്പം ലഭിക്കുന്ന സമയം വിശ്രമ വേളകളിൽ നാം സോഷ്യൽ വെബ് സൈറ്റുകളിൽ ചിലവഴിക്കുന്നു, അപ്പോഴും  അൽപ്പം പണം നേടാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യം അല്ലെ!

ഇതാ അതിനൊരു മാർഗ്ഗം അടുത്തിടെ ആരംഭിച്ച Tsu എന്ന സോഷ്യൽ വെബ്സൈറ്റ് ആണ് അതിനൊരു വഴിയൊരുക്കുന്നത്.

ഇപ്പോൾ ഉള്ള ഒരു സോഷ്യൽ സൈറ്റുകളിലും ഇങ്ങനൊരു സംവിധാനം ഇല്ല, പകരം അവർ നമ്മെ ഉപയോഗിച്ച് ധനം വാരിക്കൂട്ടുന്നു! 

ഇതിൽ അംഗമാകുന്നതിനു അവിടെ അംഗങ്ങളായിരിക്കുന്നവരിൽ നിന്നും ഒരു ക്ഷണനം ആവശ്യമാണ്‌.

അടുത്തിടെ അതിൽ അംഗമായെങ്കിലും പല തിരക്കുകൾ കാരണം അവിടെ സജീവമാകാൻ കഴിഞ്ഞില്ല.  കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈൻ സുഹൃത്തിൻറെ ക്ഷണം വീണ്ടുമുണ്ടായി അങ്ങനെ അതെപ്പറ്റി ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു അതിവിടെ എൻറെ മലയാളം ബ്ലോഗ്‌ മിത്രങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.

തുടക്കത്തിൽ ഇതിനെ ഒരു ബോഗസ് സൈറ്റായി ചിത്രീകരിക്കാൻ പലർ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി എന്നു പറഞ്ഞാൽ മതി.

മറ്റു സോഷ്യൽ സൈറ്റുകളുടെ ഉടമസ്ഥത അതിന്റെ സംഘാടകരിൽ മാത്രമിരിക്കുമ്പോൾ ഈ സൈറ്റിൽ അതിൻറെ ഉടമ നാം തന്നെയാകുന്നു.  ഒപ്പം ഇതിൻറെ സംഘാടകർക്ക് വിവിധ നിലകളിൽ ലഭിക്കുന്ന ആദായത്തിന്റെ 90 ശതമാനവും അതിലെ അംഗങ്ങൾക്കായി  വീതിക്കപ്പെടുന്നു  അഥവാ 
നീക്കിവെക്കുന്നു.  കേവലം 10 ശതമാനം മാത്രം ഈ പ്ലാറ്റ് ഫോം നടത്തുന്ന ചിലവിലേക്കായി അവർ മാറ്റിവെക്കുന്നു.

ക്ഷണനം ലഭിച്ചു ഇവിടെ എത്തുന്നവർ അവരുടെ സുഹൃത്തുക്കളെ അതിലേക്കു കൂട്ടിവരുത്തിയാൽ അവർ അവിടെ നമ്മുടെ ഫാമിലി ട്രീയിൽ ഉള്പ്പെടുന്നു അവരെ നമ്മുടെ "കുട്ടികൾ"എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങനെ ആ ചങ്ങല നീളുന്നു. ചേരുന്നവർ നടത്തുന്ന ക്രയവിക്രയത്തിൽ അതിൻറെ ഒരു പങ്കു അവരെ ചേർത്തവരുടെ ബാങ്കിലും 
നിക്ഷേപിക്കപ്പെടുന്നു.

തുടക്കത്തിൽ ഇതൊരു വലിയ നേട്ടമായി തോന്നാൻ പ്രയാസമാണെങ്കിലും കാലക്രമേണ ഇതിൽ നിന്നും നല്ലൊരു ലാഭം കൊയ്യുവാൻ സാധിക്കും എന്നാണ് ഓണ്‍ലൈൻ വിദഗ്നരുടെ അഭിപ്രായം. 

നാം നമ്മുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇതിലേക്ക് ക്ഷണിക്കുന്നതിലൂടെ നമ്മുടെ സുഹൃദ് ചങ്ങല വലുതാകുന്നതിനും കൂടുതൽ "കുട്ടികൾ" നമ്മുടെ നെറ്റ്‌വർക്കിൽ ആകുന്നതിനും, അത് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.  മറ്റു സോഷ്യൽ സൈറ്റുകളിലേപ്പോലെ തന്നെ ഇവിടെയും ലൈക്ക് ചെയ്യുക, കമന്റ്‌ എഴുതുക ഒപ്പം ഷെയർ ചെയ്യുക തുടങ്ങിയവയിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭ്യമാകുന്നു.

തുടക്കത്തിൽ പരിമിതമായ ലാഭമാണ് കിട്ടുന്നതെങ്കിലും പിന്മാറാതിരുന്നാൽ നല്ലൊരു വരുമാനം വിശ്രമ വേളകളിലൂടെ  നിങ്ങൾക്ക് നേടുവാൻ കഴിയും എന്നതിൽ സംശയം ഇല്ല. 


David Leonhrdt
ഇതേപ്പറ്റി എനിക്കു സുഹൃത്തിൽ (David Leonhrdt) നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ അവിടെയും സുഹൃത്തിന്റെ പേജുകളിലും ലഭിക്കുന്നതാണ്.

ഇവിടെ അംഗം ആകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള എൻറെ ലിങ്കിൽ അമർത്തിയാൽ അംഗമാകാൻ ക്ഷണനം ലഭിക്കുന്നതാണ്.

ഇനി എന്തേ താമസം ഇപ്പോൾ തന്നെ ചേരൂ വിശ്രമ വേളകളിൽ പണം സമ്പാദിക്കൂ!!

ഈ ലിങ്കിൽ അമർത്തുക. വളരെ എളുപ്പത്തിൽ ചേരാൻ കഴിയും വിധത്തിലാണ് അവർ അത് ക്രമീകരിച്ചിരിക്കുന്നത്.  PVAriel 


എൻറെ കോഡ് ലിങ്കിലൂടെ ചേരുന്നവർക്ക്‌ എൻറെ മുൻ‌കൂർ നന്ദി.

ആശംസകൾ 

നന്ദി നമസ്കാരം 

ഇതേപ്പറ്റി കുറേക്കൂടി വിശദമായി എഴുതിയ ഒരു

ഇംഗ്ലീഷ് കുറിപ്പ് ഇവിടെ വായിക്കുക: 




സുഹൃത്തിൻറെ പേജു ലിങ്ക്:    David Seonhrdt 

ഫിലിപ്പ് വർഗീസ് 'ഏരിയൽ '










Source:
Philipscom,
David Seonhrdt

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ്

$
0
0

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു  യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ് 

ഫിലിപ്പ് വി ഏരിയൽ 
സിക്കന്തരാബാദ് 







അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന, തിരക്കുപിടിച്ച ഈ  ആധുനിക  ലോകത്തിൽ പല

പ്പോഴും വായനക്കുസമയം കണ്ടെത്താൻ മലയാളിക്കും  കഴിയാതെ പോകുന്നു 

എന്നത് ദുഖകരമായ ഒരു നഗ്ന സത്യം മാത്രം.


"വായന ഇവിടെ മരിച്ചു!"

എന്നൊരു സഹൃദയൻ അടുത്തിടെ എഴുതിയത് എവിടയോ വായിക്കുകയുണ്ടായി. 


അതിനോടു പൂർണ്ണമായും യോജിക്കാൻ കഴിയില്ലെങ്കിലും,  പ്രസ്താവനയിൽ അൽപ്പമായ

കാര്യം ഇല്ലാതെയുമില്ല.  ഒരു വിധത്തിൽ പറഞ്ഞാൽ വായന കാലഹരണപ്പെട്ടു

കൊണ്ടിരിക്കുന്ന ഒരു കാലത്തിലത്രേ ഞാനും നിങ്ങളും ജീവിക്കുന്നത്.


ഇത്രയും ഇവിടെക്കുറിച്ചത് മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും,  

ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങി

പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു  സംരംഭത്തെക്കുറിച്ച് 

ചിലതു പറയുവാനാണ്.


മലയാളം ബ്ലോഗുലകത്തിലെ  പ്രശസ്തരായ  ബ്ലോഗേഴ്സിന്‍റെ ബ്ലോഗ്‌  എഴുത്തുകൾ 

ഇനി മുതൽ  അനായാസം നിങ്ങളുടെ സ്മാർട്ട്  ഫോണിലൂടെ വായിക്കാം.

Aqel Ahammed
developer of  Vaayanashala App
"വായനശാല" എന്ന പേരിൽ 

പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ 

പിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം 

കൊണ്ടോട്ടി സ്വദേശിയായ 

ശ്രീ അഖിൽ അഹമ്മദ് ആണ്.


ചെന്നെ I I T യിലെ  എഞ്ചിനിയറിംഗ് 

വിദ്യാർഥിയായ അഖിലിനൊപ്പം 

ഇതിന്‍റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്

ശ്രീ ജുനൈദ് ആണ്. ഇവർക്കൊപ്പം   ഇതിൻറെ 

അണിയറയിൽ പ്രവർത്തിക്കുന്ന പ്രശസ്ത  ബ്ലോഗർ ശ്രീ  ഫൈസൽ ബാബുവിൻറെയും 

മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന്റെയും സഹകരണത്താല്‍ മലയാളത്തിലെ മൊബൈല്‍ 

വായന ശാല ഇന്ന്  യാഥാര്‍ത്ഥ്യമായിരിക്കുന്നു. 


ഇതേപ്പറ്റി  ഊർക്കടവ് ബ്ലോഗില്‍   കൂടുതൽ ചിത്രങ്ങളോടും 

വിശദീകരണങ്ങളോടും കൂടി എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റു 

വായിക്കുക.  വായനശാല ആപ് എങ്ങനെ ഉപയോഗിക്കാം എന്നത് 

വളരെ വ്യക്തമായി ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നു 
അവിടേക്കുള്ള വഴി ഇതാ ഇവിടെ:  വായനശാല തുറക്കുമ്പോള്‍(ഊർക്കടവ് ബ്ലോഗ്‌ )

A News Report  in Gulf Malayalam
News  by Faisal Babu

പതിനഞ്ച്  ബ്ലോഗുകൾ ഉൾപ്പെടുത്തി 

ഇതിൻറെ ആദ്യ ഘട്ടം കേരളപ്പിറവി 

ദിനത്തിൽ പുറത്തിറക്കി. പോരായ്മകള്‍


പരിഹരിച്ച് ഇക്കഴിഞ്ഞ ദിവസം 

അതിൻറെ  രണ്ടാം ഘട്ടം കൂടുതൽ 

വിഭവങ്ങളോടെ പുറത്തിറക്കി.  

തുടർന്നുള്ള ലക്കങ്ങളിൽ കൂടുതൽ 

വിഭവങ്ങളോടെ കൂടി ഇത് ഇറക്കും എന്ന് 

ഇതിൻറെ  അണിയറ ശിൽപ്പികൾ 

അറിയിക്കുകയുണ്ടായി.  ഓഫ്‌ 

ലൈനിലും ഇത് വായിക്കാം 

എന്നതാണിത്തിന്റെ മറ്റൊരു പ്രത്യേകത. 


എഴുത്തുകാരുമായി ഇ- മെയില്‍ ,

ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് 

തുടങ്ങിയവയിലൂടെ ബന്ധപ്പെടാനും  ഇതിലൂടെ  സാധിക്കുന്നു.


എഴുത്തുകാരെപ്പറ്റിയുള്ള ഒരു ചെറു  വിവരണവും  ഇതിൽ ഉപ്പെടുത്തിയിരിക്കുന്നു. 

പുതിയ അപ് ഡേറ്റിൽ മലയാളത്തിലെ 

ചില  പ്രമുഖ ദിനപ്പത്രങ്ങൾ 
വായിക്കുന്നതിനും, ഒപ്പം  ചില പ്രമുഖ 

ഓണ്‍ലൈൻ ബുക്ക് സ്ടോറുകളിൽ 

എത്താനുള്ള  സൗകര്യവുംഇതിൽ ഒരുക്കിയിരിക്കുന്നു.  (ഇത്  ഓണ്‍ലൈനിലൂടെ


മാത്രം സാധ്യം).


ഗൂഗിൾ പ്ലേ സ്ടോറിൽ നിന്നും ഇപ്പോൾ ഇത് സൗജന്യമായി  ഡൌണ്‍

ലോഡ്   ചെയ്യാവുന്നതാണ്.


കാലത്തിനനുസരിച്ച നീങ്ങുവാൻ മലയാളിയെ പ്രേരിപ്പിക്കുന്ന

ഇത്തരം സംരഭങ്ങൾക്ക് ചുമൽ കൊടുക്കുന്നവരെ എത്ര 

അഭിനന്ദിച്ചാലും മതിയാവുകയില്ല.


മലയാളിക്കും മലയാളത്തിനും അഭിമാനമായി മാറിയ 

ഈ യുവാക്കൾക്ക് വിശേഷിച്ച് അഖിൽ അഹമ്മദിനു ഫിലിപ്സ്കോം

സാരഥികളുടെ  ഹൃദയം നിറഞ്ഞ നന്ദി 


അഭിനന്ദനങ്ങൾ.



മലയാളത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കുവാൻ നിങ്ങൾക്ക്

കഴിയട്ടെ എന്ന ആശംസകളോടെ ഈ കുറിപ്പിന് വിരാമം ഇടുന്നു. 

നന്ദി 

നമസ്കാരം 

ഫിലിപ്പ് ഏരിയലും ഫിലിപ്സ് കോം സാരഥികളും

അടിക്കുറിപ്പ് 

പ്രമുഖ ഇംഗ്ലീഷ് ബ്ലോഗ്ഗറും ഇന്റർനെറ്റ്‌ മാർക്കറ്റിങ്ങ് വിദഗ്നയുമായ

കാതറിൻ ഹോൾട്ടു 

(Cathrine  Holt ) ഞാനുമായി നടത്തിയ ഇന്റർവ്യൂ വിൽ ഈ 

ആപ്പിനേപ്പറ്റി പരാമർശിക്കുകയുണ്ടായി അതിവിടെ വായിക്കുക 


ഈ ആപ്പിൽ എന്റ്  ബ്ലോഗ്‌ പേജും വായിക്കാവുന്നതാണ്. 


നന്ദി ഫൈസൽ. ആദ്യ ഘട്ടത്തിൽ തന്നെ  ഈ പേജും ചേർത്തു 

കണ്ടതിൽ. 

ആപിലെ about me പേജിൻറെ ഒരു സ്‌ക്രീൻ ഷോട്ട് 



Source:
Aqel Ahammed

Junaid

Faisal Babu 

മലയാളിയുടെ ഇംഗ്ലീഷ് - മലയാളം

$
0
0

 
മലയാളിയുടെ ഇംഗ്ലീഷ് - മലയാളം



ഇന്ന്  കമ്പ്യൂട്ടറിൽ നിന്നും മാറി  അൽപ്പസമയം വായനക്കായി മാറ്റിവെക്കാം എന്നു കരുതി പുസ്തക ശേഖരം ഒന്നു പരതിയപ്പോൾ 
ഹമീദ് ​ചേന്ദമംഗല്ലൂർ


തികച്ചും അവിചാരിതമായി ​ഒരു പുസ്തകത്തിൽ നിന്നും ആ കുറിപ്പ് കിട്ടി 1980 സെപ് സ്തംബർ  14 ന്  മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ  പ്രശസ്ത എഴുത്തുകാരനും നിരൂപകനും, 

കോളേജ് അധ്യാപകനുമായിരുന്ന ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​​ ​എഴുതിയ ഒരു കുറിപ്പ്: (വിജ്ഞാനപ്രദവും രസകരവുമായ കുറിപ്പുകൾ പത്രമാസികളിൽ വരുന്നവ വെട്ടിയെടുത്തു സൂക്ഷിച്ചു വെക്കുക എന്നത്  ചെറുപ്പകാലത്ത് എന്റ്  ഒരു പതിവായിരുന്നു, പലതും ഇതിനകം നഷ്ടമായെങ്കിലും ചിലത് ഇപ്പോഴും ഫയലിലും പുസ്തകങ്ങൾക്കുള്ളിലും വിശ്രമിക്കുന്നു, അതിലൊന്നത്രേ ഇന്ന് വീണു കിട്ടിയ ഈ കുറിപ്പ്)
വർഷങ്ങൾക്കു മുൻപ് എഴുതിയതെങ്കിലും അതിൻറെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല,ദേശത്തും വിദേശത്തും ഉള്ള മലയാളികൾ ഇന്നുപയോഗിക്കുന്ന മലയാളം സംസാര ഭാഷയെപ്പറ്റി രസകരമായ ചില കാര്യങ്ങൾ എഴുത്തുകാരൻ ഈ കുറിപ്പിലൂടെ വിവരിക്കുന്നു. വായനക്കു രസം പകരുന്ന രീതിയിലാണിത് എഴുതിയിരിക്കുന്നതെങ്കിലും  ഗൗരവമായ ഒരു വിഷയം കൂടിയത്രേ ഇത്. തികച്ചും കാലോചിതമായ, ചിന്തക്ക് വക നൽകുന്ന ആ കുറിപ്പ് ഇവിടെ പകർത്തട്ടെ!

അടുത്തിടെ ആരംഭിച്ച ഗസ്റ്റ് എഴുത്ത് സംരഭത്തിൽ മലയാള ഭാഷയുടെ പ്രയോഗത്തെക്കുറിച്ച് ശ്രീ റോയി ഇ ജോയി എഴുതിയ ലേഖനത്തിൽ നമ്മുടെ മദ്ധ്യേ മലയാളികളുടെ സംസാര ഭാഷയെക്കുറിച്ച് ചിലത് സൂചിപ്പിക്കുകയുണ്ടായി, ഈ കുറിപ്പ് അതിനൊരു അനുബന്ധം കൂടി ആയിരിക്കുന്നു. വായിക്കുക അതിവിടെ. 

ശ്രീ റോയിയുടെ ലേഖനം വായിക്കാത്തവർക്കു അതിവിടെ ഈ ലിങ്കിൽ വായിക്കാം. 
സമർഥനായ ലേഖകൻറെ എഴുത്തുകോൽ 


 ഇംഗ്ലീഷ് - മലയാളം 
                                                         
                                                 ഹമീദ് ​ചേന്ദമംഗല്ലൂർ​​ 

മാതൃഭൂമിയിൽ വന്ന കുറിപ്പ്   (1980 സെപ്റ്റംബർ 14)
നെക്സ്റ്റ് സണ്ടേ എന്‍റെ സിസ്റ്ററുടെ മാര്യേജാണ് അതുകൊണ്ട്  ഫ്രൈഡേയും

സേട്ടർഡേയും ഞാൻ ലീവിലായിരിക്കും.

ഷെൽഫിന്‍റെ കീ  എന്‍റെ ഡ്രോവറിൽ ഉണ്ട്. സേട്ടർഡേ പോകുമ്പോൾ ഷെൽഫ് ലോക്ക് ചെയ്യാൻ മറക്കരുത്.


സാമാന്യ വിദ്യാഭ്യാസം നേടിയ മലയാളിയുടെ മൊഴിയാണിത്.

അഞ്ചോ ആറോ വാക്കുകളുളള  വാചകത്തിൽ അയാൾ ഉപയോഗിക്കുന്ന മലയാള പദങ്ങൾ ഒന്നോ രണ്ടോ മാത്രം.  ബാക്കിയുള്ളവ  ഇംഗ്ലീഷിൽ നിന്നും കടം എടുത്തവയാണ്.

കടമെടുപ്പിൽ നാം  എന്നും മിടുക്കന്മാരായിരുന്നു. അങ്ങനെയാണല്ലോ മലയാളത്തിലെ മണിയും സംസ്കൃതത്തിലെ  പ്രവാളവും ചേർന്ന് മണിപ്രവാളമെന്ന സംസ്കൃത മലയാളം

ആവിർഭവിച്ചത്.  കുറെ  അറബി പദങ്ങൾ കൂട്ടിക്കുഴച്ച അറബി മലയാളമെന്ന ഒരു ഭാഷയുംനാമുണ്ടാക്കി.  നമ്മുടെ മനോഹരമായ മലയാളത്തിൽ  ഇംഗ്ലീഷ് പദങ്ങൾ കൂട്ടിക്കലർത്തി വികൃതമായ ഒരു ആംഗല മലയാളവും  നാം രൂപപ്പെടുത്തിയിരിക്കുന്നു.


നമുക്കിപ്പോൾ സംസ്കൃത മലയാളവും, അറബിമലയാളവും, അംഗലമലയാളവുമുണ്ട്. നമുക്കില്ലാത്തത് മലയാളംമാത്രമാണ്.

ഒരു ഹൈ സ്കൂൾ വിദ്യാർഥി പറയുന്നത് നോക്കൂ:

"നയൻതിലെ എക്സാം ഫോർട്ടീൻന്തിനാണ്" 'ഒൻപതിലെ പരീക്ഷ പതിനാലിനാണ് 'എന്നു പറയുവാൻ നമ്മുടെ കുട്ടികൾക്ക് പ്രയാസം.  റിസൽറ്റ് പബ്ലിഷ് ചെയ്യുന്ന ഡേറ്റ്

അവൈറ്റ് ചെയ്യാനല്ലാതെ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തുന്ന  തീയ്യതി കാത്തിരിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിയില്ല.  ഓണം ഹോളീഡേയ്സിന് ക്ലോസ് ചെയ്യുന്ന കോളേജു ടെൻ ഡേയ്സ് കഴിഞ്ഞു ഇവിടെ റീ ഓപ്പണ്‍ ചെയ്യുന്നു.

തീവണ്ടിയില്ലാനാട്  

വിദ്യാർഥികളുടെ മാത്രം കഥയല്ല ഇത് - വിദ്യാഭ്യാസം പൂർത്തിയാക്കിയവരും,ദീർഘകാലം

വിദ്യാഭ്യാസ യെന്ജം നടത്താൻ അവസരം കിട്ടാതെ പോയവരുമെല്ലാം ട്രെയിനിലെ ഇവിടെ യാത്ര ചെയ്യൂ.


വണ്ടിയും തീവണ്ടിയും ഇന്നാട്ടിലില്ല.  ഇനി ഉണ്ടെങ്കിൽ തന്നെ അവ വൈകിയോടുന്ന സമ്പ്രദായം ഇവിടെ അശേഷം ഇല്ല. വല്ല സമ്പ്രദായവും ഇവിടെയുണ്ടെങ്കിൽ അത് ട്രെയിൻ
വണ്‍ അവർ ലയിറ്റാകുന്ന സമ്പ്രദായം മാത്രമാകുന്നു.

നമ്മുടെ ചായക്കടകളിൽ കടുപ്പം കുറഞ്ഞ ചായ കിട്ടില്ല.  കടുപ്പം കൂടിയതും കിട്ടില്ല ഇടത്തരം ചായുയും അലഭ്യം.  എന്നാൽ ലൈറ്റും സ്ട്രോങ്ങും മീഡിയവും വേണ്ടുവോളം കിട്ടും.

ഉണ്ണുമ്പോൾ ഹോട്ടൽ കാരനോട് പൊരിച്ച മീൻ ആവശ്യപ്പെടാതിരിക്കുക.  അത് അയാളെ
അപമാനിക്കലാണ്.  അയാൾ ഫിഷ് ഫ്രൈ എത്ര വേണമെങ്കിലും തരാൻ തയ്യാർ.

വിളക്കു കെടുത്താൻ മലയാളിക്കു അറിയില്ല, അവൻ ലൈറ്റ് ഓഫ് ചെയ്തു ശീലിച്ചു പോയി.

ലെറ്റർ പോസ്റ്റു ചെയ്യാനേ അവനറിയൂ.  കത്ത് തപാൽപ്പെട്ടിയിൽ ഇടാൻ വേറെ ആളു വരണം.  രോഗികളെ ആശുപത്രിയിൽ ആക്കുന്ന കാലമൊക്കെ കഴിഞ്ഞു.  ഇപ്പോൾ

നാമവരെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുകയാണ്.  പതിവ് സൂചി വെച്ചാലും  ഗുളിക കഴിച്ചാലും നമുക്കിപ്പോൾ തൃപ്തിയാവുന്നില്ല ഇഞ്ജക്ഷനും പിൽസും തന്നെ വേണം.  മന്ത്രി

വരുന്നു എന്നു പറയാൻ ഇന്നു മലയാളിക്കു മടിയാണ്, മിനിസ്റ്റർ വരുന്നു എന്നേ അവൻ പറയൂ.
എന്തിനാണ് മിനിസ്റ്റർ വരുന്നത്?  മിഷൻ ഹോസ്പിറ്റലിന്റെ ഇനാഗുറെഷന്.  അതു കഴിഞ്ഞു അദ്ദേഹം  ഓർഫനേജ് വിസിറ്റ് ചെയ്യും.  പിന്നീട് രണ്ടു മണിക്കൂർ അദ്ദേഹം റസ്റ്റ്‌
ഹൗസിലുണ്ടായിരിക്കും.  വൈകുന്നേരം ഫൈവ് തേർട്ടിയുടെ ഫ്ലൈറ്റിനേ അദ്ദേഹം പോകൂ.

സംഘടനകളിലും ഇംഗ്ലീഷ് 

സംഘടനകൾ ഉണ്ടാക്കുന്നതിൽ നാമെന്നും മുന്നോക്കമാണ്, പക്ഷെ അവിടെയും  മലയാളം

നമുക്ക് വർജ്ജ്യമാണ്.  അംഗലമലയാളമായാൽ സംഘടനകൾക്ക് എരിവും പുളിയും കൂടുമെന്ന്

ധരിച്ചുവശായതുകൊണ്ടാണോ നാം അട്ടിമറി തൊഴിലാളി യൂണിയനും, ചെത്തു തൊഴിലാളി യൂണിയനും, വിദ്യാർഥി ഫ്രെഡറേഷനും, മഹിളാ ഫ്രെഡറേഷനുമൊക്കെ ഉണ്ടാക്കിയത്?

അംഗലമലയാളത്തേക്കാൾ ഉഗ്രനാവുക ശുദ്ധ ഇംഗ്ലീഷ് ആണെന്ന് കരുതുന്നവർ പോർട്ടേഴ്സ് യൂണിയനും, ബാർബേർഴ്സ് യൂണിയനും, മിൽക്ക് സൊസൈറ്റിയും, ഫിലിം ഗോവേർഴ്സ്   അസോസ്സിയേഷനുമൊക്കെ വേറെയുണ്ടാക്കിയിട്ടുണ്ട്. കടകൾക്ക് പേർ നൽകുമ്പോൾ പ്രിയ ഫുട്ട് വെയേർഴ്സ്, എന്നോ ആർ കെ ടെക്സ്റ്റയിൽസ്  എന്നോ ഫേഷൻ സെൻററെന്നോ,  പാരമൌണ്ട് ട്രേഡ്ഴ്സ് എന്നോ ഒക്കെയല്ലാതെ മറ്റൊരു പേരും നമുക്കു തോന്നുകയില്ല.


ഇംഗ്ലീഷ് പദങ്ങളും പ്രയോഗങ്ങളും മലയാളത്തിൽ കൂട്ടിക്കുഴക്കുന്ന ബദ്ധപ്പാടിൽ ഇംഗ്ലീഷുകാരനും  മനസ്സിലാകാത്ത ചില പുത്തൻ ഇംഗ്ലീഷ് പ്രയോഗങ്ങളും നാം ആവിഷ്കരിച്ചിട്ടുണ്ട്.

അവയിലൊന്നാണ് "വൈഫ് "  ഹൗസ് " എവിടെപ്പോകുന്നു എന്നു ചോദിച്ചാൽ "ഭാര്യാവീട്ടിൽ"എന്നോ ഭാര്യാ ഹൃഹത്തിൽ എന്നോ മറുപടി പറയുന്നവർ ഇവിടെ നന്നേ

ചുരുങ്ങും.   ഇവിടെ മിക്ക ആളുകളും പോകുന്നത് "വൈഫ്‌ ഹൗസിലേക്കാണ്.  ഭാര്യാ ഹൃഹത്തെ ഇംഗ്ലീഷിലേക്കു പദാനു പദ തർജ്ജമ ചെയ്തു നാമുണ്ടാക്കിയത്  "വൈഫ്‌ ഹൗസിൽ"വൈഫ്‌ ഹൗസിൽ ആംഗ്ലേയർ   ഒരിക്കലും പോകാറില്ല പകരം അവർ വൈഫ്‌ 'സ്  ഹൗസിലോ ഇൻലോസ് ഹൗസിലോ പോകുന്നു.


നാം അയണ്‍  ബോക്സ് കൊണ്ട് ഇസ്തിരിയിടുമ്പോൾ ആംഗ്ലേയർ അയണ്‍ കൊണ്ട് ഇസ്തിരിയിടുന്നു.   അവർ ബെഡ് ക്ലോത്ത്സ് ഉപയോഗിക്കുന്നിടത്ത് നാം ബെഡ് ഷീറ്റ് ഉപയോഗിക്കുന്നു.  അവരുടെ ട്രങ്കിനെ നാം ട്രങ്ക് പെട്ടിയും പോസ്റ്റിനെ പോസ്റ്റിൻ കാലുമാക്കിമാറ്റിയിട്ടു കാലം ഒത്തിരിയായി.

ചുംബിക്കാനറിയാത്ത കാമുകി.  
നമ്മുടെ കാമുകീ കാമുകന്മാർക്കു ചുംബിക്കാനറിയല്ലന്നു കേട്ടാൽ അത്ഭുതം തോന്നും.  പക്ഷെ കാര്യം ശരിയാണ് അവർ കിസ്സ്‌ ചെയ്യാനേ  പഠിച്ചിട്ടുള്ളൂ.  വിവാഹം  കഴിക്കാനല്ല മേരി ചെയ്യാനാണ് അവർ ഇഷ്ടപ്പെടുന്നത്.  ഹസ്ബന്റെ  ആൻറ് വൈഫ്‌ ആയി ജീവിക്കാനും ഡാഡി മമ്മി  എന്നോ പപ്പാ മോം  എന്നോ വിളിക്കപ്പെടാനും അവർ ആഗ്രഹിക്കുന്നു.

അവരെ കുറ്റം പറയുന്നതെന്തിനാണ്‌?  അവരുടെ അച്ഛൻ അമ്മമാരുടെ സ്ഥിതി എന്താണ്?

അവർക്കു കുളിക്കാൻ ഷവർ വേണം, തോർത്താൻ ടവ്വൽ  വേണം പല്ലു തേക്കാൻ ബ്രഷും

പേസ്റ്റും വേണം.  ഉണ്ണാൻ ഡൈനിംഗ്  റൂമും ഡൈനിംഗ് ടേബിളും വേണം.  ഇരിക്കാൻ പോർട്ടിക്കോ വേണം, ഉറങ്ങാൻ ബെഡ് വേണം. വിരിക്കാൻ ഷീറ്റ് വേണം തല വെക്കാൻ
പില്ലോ വേണം, പുതക്കാൻ ബ്ലാന്കെട്റ്റ് വേണം.

അംഗല മലയാളം ഇവിടെ വളർന്നു കൊണ്ടിരിക്കുന്നു.  കുട്ടിക്കൃഷമാരാർ 'മലയാള ശൈലിയിൽ എഴുതിയതു പോലെ "ഭാര്യ പെറ്റു"എന്നു പറയുന്നതായിരുന്നു പണ്ട് ശരിയായ മലയാളം:  പിന്നീട് സംസ്കൃത  പ്രചാരകാലത്തു വിദ്വജ്ജനങ്ങളുടെ ഇടയിൽ അതു 'ഭാര്യ പ്രസവിച്ചു'
എന്നായി മാറി;  ഇന്ന് അത് രണ്ടും കണ്‍ട്രി മട്ടായി തള്ളപ്പെട്ടു, വൈഫിൻറെ ഡെലിവറി കഴിഞ്ഞ്'എന്നായിരിക്കുന്നു ഫാഷൻ.


ശുഭം 


കടപ്പാട്:
ശ്രീ ഹമീദ് ​ചേന്ദമംഗല്ലൂർ​
മാതൃഭൂമി ദിനപ്പത്രം 


ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക! Do Not Fall Into This Trap!

$
0
0

ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക 






അടുത്തിടെ കമ്പ്യുട്ടറിൽ കടന്നു  കൂടിയിരിക്കുന്ന ഒരു വൈറസ് 

പോലെ പ്രത്യക്ഷപ്പെടുന്ന  ഈ പരസ്യം കാണുന്നവർ 

ജാഗരൂകരാവുക.  ഒരു പേജിൽ നിന്നും മറ്റൊരു പേജിലേക്ക് 

മാറുമ്പോൾ ഇടയിൽ ചില പരസ്യങ്ങൾ കയറി വരാറുണ്ടല്ലോ

അത്തരത്തിൽ ഒന്നാണ് ഞാനിവിടെ സൂചിപ്പിച്ച  ഈ ചതിക്കുഴി.



 ആ ചതിക്കുഴിയിൽ വീഴാൻ സാധ്യതകൾ ഏറെ, കാരണം അത്ര 

ആകർഷകമായ രീതിയിൽ തയാറാക്കിയ ഒരു പേജത്രേ

ഇങ്ങനെ നമുക്കു മുൻപിൽ സ്‌ക്രീനിൽ പ്രത്യക്ഷമാകുന്നത്. 
ചതിപ്പരസ്യത്തിലെ ചിത്രം 
ഫേസ് ബുക്ക്‌ പരസ്യം പോലെ പ്രത്യക്ഷപ്പെടുന്ന ഈ 

പരസ്യം ആരെയും ആകർഷിക്കുന്ന വിധം അതിമനോഹരമായി 

ചിത്രങ്ങൾ സഹിതമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒറ്റ 

നോട്ടത്തിൽ ഇത്  ഫേസ് ബുക്ക്‌ കമ്പനി തയ്യാറാക്കിയ  പരസ്യം 

പോലെ തന്നെ തോന്നും  എന്നാൽ ഇതൊരു വ്യാജ പരസ്യം 

ആണെന്ന് എൻറെ ഒരു സുഹൃത്തിനുണ്ടായ അനുഭവം 

വ്യക്തമാക്കുന്നു.


ഫോറം പൂരിപ്പിക്കുമ്പോൾ കിട്ടുന്ന രണ്ടാമത്തെ പേജ് 
 ഫ്രീലാൻസ്  എഴുത്തുകാരനായ സുഹൃത്ത് ഇത്തരത്തിലുള്ള ഒരു 

ഓണ്‍ലൈൻ ജോലിയിൽ ഏർപ്പെടണം എന്ന ചിന്തയിൽ 

കഴിയുകയായിരുന്നു അപ്പോഴാണീ പരസ്യം കണ്ണിൽപ്പെട്ടത്. 


 കമ്പ്യുട്ടർ തുറന്നപ്പോൾ പ്രത്യക്ഷമായ ആ പരസ്യം 



(BREAKING NEWS! Facebook 

Pays India Residents ₹15,792/day To Work From Home -

വീട്ടിലിരുന്നു ഓണ്‍ലൈനിലൂടെ നിങ്ങൾക്ക് പണം

സമ്പാദിക്കാൻ പ്രസിദ്ധ സോഷ്യൽ വെബ് സൈറ്റായ ഫേസ് 

ബുക്ക്‌ ഒരുക്കുന്ന   ഒരു പുതിയ പദ്ധതി. ഇന്ത്യയിലുള്ള 

ഓണ്‍ലൈൻ ഉപയോഗിക്കുന്ന ആർക്കും പണം 

സമ്പാദിക്കുവാൻ ഇതാ ഒരു നല്ല അവസരം.) അയാളെ 

വളരെയധികം ആകർഷിച്ചു;  ഒട്ടും വൈകിയില്ല, ഇനി സമയം 

നഷ്ടമാക്കാനില്ലല്ലോ എത്രയും വേഗം നാലു കാശു സമ്പാദിക്കാൻ 

കിട്ടുന്ന അവസരമല്ലേ, ഇത് തക്കത്തിൽ ഉപയോഗിക്കുക തന്നെ, 

സുഹൃത്ത്  ഉള്ളിൽ നിനച്ച് അവർ  പരസ്യത്തിൽ 

പറഞ്ഞതുപോലെ ഒരു ബട്ടണ്‍ അമർത്തി അതാ ഒരു പേജു 

തുറക്കുന്നു.  ആവശ്യമായ ചില വിവരങ്ങളും  പേരും 

വിലാസവും  മറ്റും പൂരിപ്പിച്ചു, വീണ്ടും ബട്ടണ്‍ അമർത്തി 

അടുത്ത പേജിലെത്തി അവിടെയും ചില വിവരങ്ങൾ നൽകി 

തന്റെ ബാങ്ക് വിവരങ്ങളും മറ്റും.  


 അധികം വൈകിയില്ല അതാ വരുന്നു ഒരു എസ്  എം എസ് 

 സന്ദേശം: 


“Rs. 6761.34 debited to SB A/c….. [BeachBody extract [VID]


 with Secunderabad Branch on 12.11.14 Balance…..” 


പേടിച്ചരണ്ട സുഹൃത്ത് വേഗത്തിൽ ബാങ്കിൽ ഉണ്ടായിരുന്ന 

ബാക്കി തുക എ റ്റി എം വഴി പിൻവലിച്ചു ഒപ്പം ബാങ്ക് 

മാനേജർക്ക് പരാതിയും നൽകി. ഇതിൽ അവർക്ക് അയാളെ

 സഹായിക്കാൻ യാതൊരു വഴിയും ഇല്ല എന്ന് പറഞ്ഞു, ഇത്തരം

 ചതിക്കമ്പനി കളെപ്പറ്റി ഞങ്ങൾ പലപ്പോഴും മുന്നറിയിപ്പ് 

നൽകാറുള്ളതാണല്ലോ നിങ്ങൾക്കീ അമളി എങ്ങനെ സംഭവിച്ചു 

എന്ന്  മാനേജർ സുഹൃത്തിനോട്‌ ചോദിച്ചു.


തനിക്കു പറ്റിയ  അമളിയേപ്പറ്റി  സുഹൃത്ത്    എന്നോട് 

പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ചിരിച്ചു പോയി. ഒപ്പം 

സങ്കടവും തോന്നി.



എന്തായാലും സുഹൃത്ത് ഈ വിവരം എന്നോട് പറഞ്ഞപ്പോൾ 


ഉടൻ തന്നെ ഞാൻ ഈ വിവരം ഫേസ് ബുക്കിലും മറ്റു സോഷ്യൽ 

വെബ് സൈറ്റു കളിലും പോസ്റ്റു ചെയ്തു, എന്നാൽ അവിടെ നിന്നും


ഒരു തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.  അപ്പോഴാണ്‌ 

അതൊരു പോസ്ടാക്കിയാൽ സോഷ്യൽ സൈറ്റുകളിൽ 

ഇല്ലാത്തവർക്കും അത് പ്രയോജനം ചെയ്യുമല്ലോ എന്ന് കരുതി 

ഒരു  ഇംഗ്ലീഷ് കുറിപ്പ് തയ്യാറാക്കി പോസ്റ്റു ചെയ്തു.  അതിവിടെ 

വായിക്കുക:  Don’t Fall Into The Trap... 


അതിൻറെ  മറ്റൊരു പതിപ്പ്  മലയാളത്തിൽ  ഇവിടെ

ചേർക്കുന്നു. 

സിക്കന്തരാബാദിലുള്ള ഒരാൾക്ക്‌ ലഭിച്ച
തുകയെപ്പറ്റി ഇന്ന് കണ്ട പരസ്യം 
ഇക്കൂട്ടർ അതെ പരസ്യം വിവിധ രൂപത്തിൽ ഇപ്പോൾ 


പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കണ്ട അവരുടെ ഒരു 

പരസ്യം സിക്കന്തരാബാദിലുള്ള ഒരാൾക്ക്‌ ഇത്തരത്തിൽ ലഭിച്ച 

വൻ തുകയെപ്പറ്റി അയാളുടെ ചിത്രവും ലഭിച്ച ചെക്കിന്റെ സ്കാൻ 

കോപ്പിയും സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.  എന്നാൽ

 ആ കുറിപ്പിൽ അയാളെപ്പറ്റി അറിയാൻ കൊടുത്തിരിക്കുന്ന


ബട്ടണിൽ അമർത്തിയാൽ നിങ്ങൾ ചെന്നു  നിൽക്കുന്നത് 

പൂരിപ്പിച്ചു നൽകുവാനുള്ള സുഹൃത്ത് പൂരിപ്പിച്ച അതെ പേജിലാണ്.


ഇതേപ്പറ്റി ഞാൻ എഴുതിയ ഇംഗ്ലീഷ് കുറിപ്പ് കണ്ടു ചിലർ 

മെയിലിലൂടെ എന്നോട് അന്വേഷണങ്ങൾ നടത്തി.  ഇവരെ 

പിടികൂടുവാൻ നമ്മുടെ നാട്ടിൽ നിയമം ഇല്ലേ!! ആ പണം തിരിച്ചു 

കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്നും മറ്റും ചോദിച്ചു പലരും കുറിപ്പ് 

കണ്ടു ഇ മെയിലിലൂടെ ചോദിക്കുന്നു, പരസ്യമായി  അവർ ഇത് 

പറയാൻ മടിക്കുന്നു.  ഇക്കാര്യത്തിൽ ഞാൻ എൻറെ 

നിസ്സഹായത   അവരെ അറിയിച്ചിട്ടുണ്ട്. ഞാൻ എഴുതി, ഈ 

വിവരം നിങ്ങൾ കമന്റിൽ എഴുതിയാൽ ഒരു പക്ഷെ ആരെങ്കിലും

 അതിനൊരു പോം വഴി പറഞ്ഞു തരുമായിരിക്കും. പക്ഷെ അമളി 

പറ്റിയവർ അത് പുറത്തു പറയാതെ ജാള്യതയോടെ മാറി 

നിൽക്കുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. എന്തായാലും 

അവരുടെ പേര് പറയാതെ ഈ വിവരം ഇംഗ്ലീഷ് കുറിപ്പിന്റെ

കമന്റ് പേജിൽ ചേർത്തിട്ടുണ്ട് .  ഇത്തരക്കാരെ പിടികൂടുവാൻ ഉള്ള

മാർഗ്ഗം ഇത് വായിക്കുന്ന ആർക്കെങ്കിലും അറിയാമെങ്കിൽ അത് 

കമന്റു ബോക്സിൽ ചേർത്താൽ നന്നായിരുന്നു.  ഇത്തരക്കാരെ 

പിടികൂടുവാൻ ഈ ഇന്റർനെറ്റ്‌ യുഗത്തിൽ ഒരു മാർഗ്ഗവും ഇല്ലേ! 




എന്തായാലും എന്റ് സുഹൃത്തിനു പറ്റിയ ഈ അബദ്ധം 

ഇനിയാർക്കും സംഭവിക്കരുതല്ലോ!!


ഈ  കുറിപ്പ് ഒരു പക്ഷെ അതിനു സഹായിച്ചേക്കും എന്ന 

വിശ്വാസത്തോടെ ഇവിടെ കുറിക്കുന്നു.


ഇത് വായിക്കാൻ ഇവിടെ വന്നതിൽ വളരെ സന്തോഷം.  ഒപ്പം 

ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും


എത്തിക്കുക. നിങ്ങളുടെ സോഷ്യൽ വെബ്‌ സൈറ്റിലൂടെ ഈ 

വിവരം മറ്റുള്ളവരെ അറിയിക്കുക, ഷെയർ ചെയ്യുക 


നന്ദി നമസ്കാരം 


സസ്നേഹം നിങ്ങളുടെ മിത്രം 


ഫിലിപ്പ്  വി ഏരിയൽ 



സിക്കന്തരാബാദ് 

നാലുവരിക്കവിതകൾ - ഡോ. പി. മാലങ്കോട് A Guest Post By Dr. Premakumaran Nair,

$
0
0
Dr. Premakumaran Nair
ഇന്നത്തെ നമ്മുടെ അതിഥി ഡോ. പ്രേമകുമാരൻ നായർ,
മലയാളം ബ്ലോഗ്‌ എഴുത്തിൽ ഇതിനകം നിരവധി രചനകൾ കാഴ്ചവെച്ച ഇദ്ദേഹം പാലക്കാട്  മാലങ്കോട്  സ്വദേശിയാണ്.  വർഷങ്ങളായി  മുംബെയിൽ സ്ഥിരതാമസം.   ഒരു പ്രകൃതി-ഹോമിയോ ചികിത്സകൻ.  കുറച്ചുകാലമായി സൗദിയിലെ ഒരു മെഡിക്കൽ എക്വിപ്മെന്റ് കമ്പനിയിൽ ഓഫീസ് മാനേജെർ ആയി ജോലി ചെയ്യുന്നു,  ഭാര്യ, രണ്ടു പെണ്‍മക്കൾ, മക്കളിരുവരും വിവാഹം കഴിഞ്ഞു കുടുംബിനികളായി മുംബെയിൽ താമസം.  എഴുത്തുകാരൻ ഇപ്പോൾ ഭാര്യാ സമേധം  സൗദിയിൽ താമസം,

ഇംഗ്ലീഷിലും മലയാളത്തിലുമായി വൈദ്യസംബന്ധമായതും അല്ലാത്തതുമായ നിരവധി ലേഖനങ്ങളും, ചെറുകുറിപ്പുകളും, കഥകളും. കവിതകളും  വിവിധ പത്ര, മാസികകളിൽ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോൾ അരുണകിരണങ്ങൾ എന്ന മലയാളം ബ്ലോഗിൽ സ്ഥിരമായി രചനകൾ നടത്തുന്നു. മലയാളം ബ്ലോഗുലകത്തിൽ ഇദ്ദേഹം സുപരിചിതൻ.

The Natural Mental Health by Words of Wisdom, Maxims Etc. എന്ന പേരിൽ ഒരു പുസ്തകമെഴുതി.   മുന്നൂറിലധികം ബ്ലോഗുകൾ ഇതുവരെ എഴുതി. മുഖപുസ്തകത്തിലുള്ളവർക്ക്  ഏറെ സുപരിചിതൻ. നർമ്മ രസമൂറുന്ന കുറിപ്പുകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും മലയാളത്തിനു ലഭിച്ചിരിക്കുന്നു. മലയാള സാഹിത്യശാഖയിലെ ഒരുവിധം എല്ലാ മേഖലകളിലും എഴുതുന്ന ഇദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്  അദ്ദേഹം 
എഴുതിയ ഈ നാലു വരിക്കവിത വായിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് പേജിൽ എഴുതുക. അദ്ദേഹത്തിന്റെ ബ്ലോഗ്‌ ലിങ്കുകൾ താഴെ ചേർക്കുന്നു. തിരക്കിനിടയിലും ഫിലിപ്സ് കോം/ഏരിയൽ ജോട്ടിങ്ങ്സ്  ക്ഷണം സ്വീകരിച്ചു ഈ രചന തയ്യാറാക്കി തന്നതിൽ നന്ദി അറിയിക്കുന്നു.


      സസ്നേഹം സ്വന്തം മിത്രം 

ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'












നാലുവരിക്കവിതകൾ 
                                - ഡോ.  പി. മാലങ്കോട്


(1)
മനസ്സ്

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നോർ  ചിലർക്ക്
ശിക്ഷയിൻ  കാഠിന്യം തോന്നുകില്ല  മനക്കട്ടിയാൽ;
പരിപൂർണ്ണ സ്വതന്ത്രരായ്   ജീവിക്കും  ചിലർക്കോ
''ജീവപര്യന്ത''മനുഭവിക്കുംപോലെ, മനക്കട്ടിയില്ലാതെ!     

(2)
അരിഭക്ഷണം

വെയിൽതട്ടിത്തിളങ്ങുന്നൂ നെൽക്കതിരുകൾ
കാറ്റിലവയെന്നെ തലയാട്ടി വിളിക്കുന്നൂ
സ്വർണമണികളേ നിങ്ങളില്ലാതെന്തു ജീവിതം
ഞങ്ങൾ മലയാളികൾക്കരിഭക്ഷണം വേണമെന്നും!

(3)
മുഖസൌന്ദര്യവും അമ്മുവും

മുഖം കഴുകാനായ്‌ കുളത്തിലെത്തിയ അമ്മുവിൻ
മുഖമതാ കാണുന്നു  കണ്ണാടിയിൽ കാണുംപോൽ!
മുഖസൗന്ദര്യത്തിലഹങ്കരിച്ചയാ മഹിളാമണി 
മുഖം കഴുകാൻ വന്ന കാര്യം മറന്നുപോയ്‌!

(4)
ഭക്തി

ഭക്തിയുടെയർത്ഥമെന്തെന്നറിയുന്നില്ല
ഭക്തശിരോമണിയാം ചില മാനുഷർക്ക്
ഭക്തിയിലഹംഭാവമരുത്, വെറുപ്പരുത്
ഭക്തിയിലഹങ്കരിക്കരുതൊരാളുമൊരിക്കലും

(5)
വിധി

പുഴയരുകിലൊരു മരം കാണാം
ഇലകൾ വീഴുന്നത് വെള്ളത്തിൽ
ഈ ഇലകൾക്ക് മണ്ണിൽ വീഴാനല്ല
വെള്ളത്തിലൊഴുകിപ്പോകാനാണ് വിധി!

(6)
വേർപാട്

വീട്ടിലെയംഗങ്ങളെല്ലാവരും വിലപിക്കുന്നു
വീട്ടുവളപ്പിലെ വളർത്തുമൃഗങ്ങളും
വീട്ടിലെത്തിയ ബന്ധുമിത്രാദികളടക്കം
വീട്ടുകാരണവരുടെ വേർപാട് സഹിക്കവയ്യ


അദ്ദേഹവുമായി ബന്ധപ്പെടുവാൻ ഈ ലിങ്കുകൾ സന്ദർശിക്കുക:

വരികള്‍ക്കിടയില്‍ ... ഈ ലോകത്തെ മായാവികൾ ! ഒപ്പം ഏരിയൽ ജോട്ടിംഗ് സും

$
0
0


ഓൺലൈൻ എഴുത്തിന്റെ ലോകത്ത് ഏതു നിമിഷവും നാം ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.  എഴുത്തിന്റെ മാസ്മരികപ്രഭയിൽ തിളങ്ങിനിന്ന ഒരു സൂര്യതേജസ്സ് വെറും 'ഫെയ്ക്ക് ഐഡി'ആയിരുന്നു എന്ന് അറിഞ്ഞാൽപ്പോലും ഞെട്ടിത്തരിച്ചുപോവരുത്.

ഒപ്പം ഏരിയൽ ജോട്ടിംഗ് സും ഈ ലക്കം വരികൾക്കിടയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു, തുടർന്ന് വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക:
വരികള്‍ക്കിടയില്‍:ഈ ലോകത്തെ മായാവികൾ !

Source:
Varikalkidayil
Faisal Babu

നമുക്കു നമ്മുടെ ബ്ളോഗ് ഒന്ന് മോടി പിടിപ്പിക്കാം! ഒപ്പം നമുക്കൊരുമിച്ചു മലയാളം ബ്ലോഗിനെ സജീവമാക്കാം. (Let Us Decorate Our Blogs)

$
0
0
നമുക്കു നമ്മുടെ ബ്ളോഗ് ഒന്ന് മോടി പിടിപ്പിക്കാം!
ഒപ്പം ചില ബ്ലോഗ്‌ ചിന്തകളും 
(Let Us Decorate Our Blogs )


ഡിസംബർ മാസം പകുതി കഴിഞ്ഞു

പൊതുവെ ഈ മാസം ആഘോഷങ്ങളുടെ മാസം എന്നു വേണമെങ്കിൽ
പറയാം അല്ലെ!

വർഷാവസാനവും തുടർന്നെത്തുന്ന പുതുവത്സര ആഘോഷങ്ങളുടെ തുടക്കവും മൊത്തത്തിൽ ഒരു ആഘോഷത്തിമിർപ്പിന്റെ ദിനങ്ങൾ തന്നെ എന്നതിൽ സംശയം ഇല്ല.

ഈ സമയങ്ങളിൽ വീടും പരിസരങ്ങളും വൃത്തിയാക്കി മോടിപിടിപ്പിക്കുന്നതിൽ പലരും ശ്രദ്ധ കാട്ടാറുണ്ട്  പ്രത്യേകിച്ചും നാം മലയാളികൾ ജാതി മത ഭേദമെന്യ ഇക്കാര്യത്തിൽ ഒരു പരിശ്രമം നടത്തുന്നു.

ഇതൊരു നല്ല കാര്യം തന്നെ ഒരു വർഷത്തോളം മാറാല പിടിച്ചു കിടന്നിരുന്നവ പൊടി തട്ടി ശുചിയാക്കുന്ന പ്രക്രിയ പ്രോത്സാഹജനകം തന്നെ!

അപ്പോഴാണ്‌ തികച്ചും അവിചാരിതമായി ഇന്ന് മലയാളം ബ്ലോഗേഴ്സ് പേജിൽ കണ്ട ഒരു കുറിപ്പ് (താഴെ വായിക്കുക) ഇങ്ങനെയൊരു കുറിപ്പെഴുതാൻ പ്രേരണ നൽകി.

ഉറക്കത്തിലാണ്ട് പോയ ചില ബ്ളോഗുകളെ ഒന്ന് തട്ടിയുണർത്തി ഈ പുതു വത്സരത്തിൽ സജീവമാക്കാനുള്ള ഒരു സംരഭം. അതൊരു നല്ല കാര്യം!
ഇത്തരം ഒരു ശ്രമം നടത്തി പരാജയം ഏറ്റു വാങ്ങിയ ഒരു ഹത ഭാഗ്യവാൻ ഞാൻ. ഇത് പറയാനുള്ള കാരണം അല്ലെങ്കിൽ അതിനുള്ള ഉത്തരം നിങ്ങൾക്ക് ഈ കുറിപ്പിൽ ഇവിടെ കണ്ടെത്താം. ആ കുറിപ്പുനു ലഭിച്ച തണുപ്പൻ പ്രതികരണം തന്നെ!

എന്തായാലും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൻറെ ഈ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു. ഉറങ്ങിക്കിടന്നവരും ഉറക്കം നടിച്ചു കിടന്നവരും, തട്ടകം വിട്ടു പോയവരും മടങ്ങി വരട്ടെ, ഉണരട്ടെ മലയാളം ബ്ലോഗുലകം ഈ പുതു വർഷത്തിൽ എങ്കിലും സജീവമാകട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു, പ്രാർഥിക്കുന്നു.

അങ്ങനെ മാറാല തട്ടിക്കളഞ്ഞു എത്തുന്നവർക്ക് അവരുടെ ബ്ലോഗിനെ മോടിപിടിപ്പിക്കുന്ന ഒരു ചെറു വിവരണം  താഴെ ചേർക്കുന്നു. എൻറെ പേജിൽ ഞാനത് പരീക്ഷിച്ചു,നിങ്ങളും ഒന്ന് ശ്രമിക്കുക പേജിനെ ആകർഷകമാക്കുക ഒന്ന് മോടിപിടിപ്പിക്കുക!

സുഹൃത്തിൻറെ പേജിൽ കണ്ട ഈ അലങ്കാരം രസകരമായിത്തോന്നി ഒപ്പം ഗൂഗിളിൽ ഒന്ന് പരതുന്നതിനിടയായി, അപ്പോൾ കിട്ടിയ ചില വിവരങ്ങൾ കൊണ്ട് ഞാനും ഒരു ചെറിയ അഴിച്ചു പണി അല്ല അലങ്കാരപ്പണി നടത്തി.


താഴെ കൊടുക്കുന്ന ഈ html കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ളോഗിൽ ചേർക്കുക.

ബ്ലോഗ്ഗർ അക്കൌണ്ട് ഉപയോഗിക്കുന്നവരാണല്ലോ നമ്മിൽ ഭൂരിപക്ഷവും
അപ്പോൾ ഇത് അനായാസേന ചെയ്യുവാൻ കഴിയും:

നമ്മുടെ ബ്ലോഗ്ഗർ അക്കൌണ്ട് തുറന്നു ഡാഷ് ബോർഡിൽ പോയി layout ൽ കാണുന്ന Add a 

Gadget,  എന്ന ബട്ടണിൽ അമർത്തി താഴോട്ടു 

പോയാൽ HTML/JavaScript  എന്ന ബട്ടണ്‍ 

കാണും അതിൽ അമർത്തുമ്പോൾ പ്രത്യക്ഷമാകുന്ന

ബോക്സിൽ താഴെ കൊടുത്തിരിക്കുന്ന കോഡ് 

കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക save ബട്ടണ്‍ 

അമർത്തുക അത്രമാത്രം! 



നിങ്ങളുടെ പേജു മിന്നിത്തിളങ്ങുന്ന വിളക്കുകളാൽ അലങ്കരിക്കപ്പെടും ഒപ്പം അതിനുള്ളിലൂടെ താഴേക്കു ഒഴുകി വീഴുന്ന ചില നക്ഷത്രക്കുഞ്ഞുങ്ങളെയും ഒപ്പം കാണാം

എന്തായാലും ഈ പുതു വർഷത്തിൽ ബ്ലോഗിനെ സജീവമാക്കാൻ

തീരുമാനിച്ച നിങ്ങൾ ഇതും പരീക്ഷിക്കുക.  

ഒപ്പം ഈ വർഷം കൂടുതൽ സജീവം ആകാം. 

എഴുതുക അറിയിക്കുക.  :-)

ഇത് പരീക്ഷിക്കുന്നവർ വിവരം കമന്റിലൂടെ അറിയിക്കാനും 

മടിക്കില്ലല്ലോ!!

എല്ലാവർക്കും നല്ലൊരു ആഘോഷത്തിന്റെ ദിനങ്ങൾ നേരുന്നു.  

ഒപ്പം നമുക്കൊരുമിച്ചു മലയാളം ബ്ലോഗിനെ  സജീവമാക്കാം. 

താഴെകൊടുത്തിരിക്കുന്ന മലയാളം  ബ്ലോഗേര്‍സ് അറിയിപ്പും 

വായിക്കുക ആ  ലിങ്കിൽ അമർത്തി അവിടെയും നിങ്ങളുടെ 

സാന്നിദ്ധ്യം അറിയിക്കുക.

നന്ദി നമസ്‌കാരം.


ആശംസകൾ 




HTML CODE  (COPY THIS AND PASTE IN YOUR BLOG)



<SCRIPT language=javascript type=text/javascript>
//<![CDATA[
var Ovr2='';
if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t1_DOCtp="_top:expression(document.documentElement.scrollTop+document.documentElement.clientHeight-this.clientHeight);_left:expression(document.documentElement.scrollLeft  +  document.documentElement.clientWidth - offsetWidth);}";}
else
  {cot_t1_DOCtp="_top:expression(document.body.scrollTop+document.body.clientHeight-this.clientHeight);_left:expression(document.body.scrollLeft  +  document.body.clientWidth - offsetWidth);}";}

if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t1_DOCtp2="_top:expression(document.documentElement.scrollTop-20+document.documentElement.clientHeight-this.clientHeight);}";}
else
  {cot_t1_DOCtp2="_top:expression(document.body.scrollTop-20+document.body.clientHeight-this.clientHeight);}";}
var cot_tl_bodyCSS='* html {background: fixed;background-repeat: repeat;background-position: left top;}';
var cot_tl_fixedCSS='#cot_tl_fixed{position:fixed;';
var cot_tl_fixedCSS=cot_tl_fixedCSS+'_position:absolute;';
var cot_tl_fixedCSS=cot_tl_fixedCSS+'top:0px;';
var cot_tl_fixedCSS=cot_tl_fixedCSS+'left:0px;';
var cot_tl_fixedCSS=cot_tl_fixedCSS+'clip:rect(0 100 85 0);';
var cot_tl_fixedCSS=cot_tl_fixedCSS+cot_t1_DOCtp;
var cot_tl_popCSS='#cot_tl_pop {background-color: transparent;';
var cot_tl_popCSS=cot_tl_popCSS+'position:fixed;';
var cot_tl_popCSS=cot_tl_popCSS+'_position:absolute;';
var cot_tl_popCSS=cot_tl_popCSS+'height:98px;';
var cot_tl_popCSS=cot_tl_popCSS+'width: 1920px;';
var cot_tl_popCSS=cot_tl_popCSS+'right: 120px;';
var cot_tl_popCSS=cot_tl_popCSS+'top: 20px;';
var cot_tl_popCSS=cot_tl_popCSS+'overflow: hidden;';
var cot_tl_popCSS=cot_tl_popCSS+'visibility: hidden;';
var cot_tl_popCSS=cot_tl_popCSS+'z-index: 99999;';
var cot_tl_popCSS=cot_tl_popCSS+cot_t1_DOCtp2;
document.write('<style type="text/css">'+cot_tl_bodyCSS+cot_tl_fixedCSS+cot_tl_popCSS+'</style>');


function COT(cot_tl_theLogo,cot_tl_LogoType,LogoPosition,theAffiliate)
{document.write('<div id="cot_tl_fixed">');
document.write('<><img src='+cot_tl_theLogo+' alt="" border="0"></a>');
document.write('</div>');}

//if(window.location.protocol == "http:")
COT("http://www.honeybearplayhomes.com/resources/flashing%20christmas%20lights.gif", "SC2", "none");
//]]>
</SCRIPT>

<SCRIPT language=javascript type=text/javascript>
//<![CDATA[
var Ovr2b='';
if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp="_top:expression(document.documentElement.scrollTop+document.documentElement.clientHeight-this.clientHeight);_left:expression(document.documentElement.scrollLeft  +  document.documentElement.clientWidth  -  offsetWidth);}";}
else
  {cot_t2_DOCtp="_top:expression(document.body.scrollTop+document.body.clientHeight-this.clientHeight);_left:expression(document.body.scrollLeft  +  document.body.clientWidth  -  offsetWidth);}";}

if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp2="_top:expression(document.documentElement.scrollTop-20+document.documentElement.clientHeight-this.clientHeight);}";}
else
  {cot_t2_DOCtp2="_top:expression(document.body.scrollTop-20+document.body.clientHeight-this.clientHeight);}";}
var cot_tl2_bodyCSS='* html {background: fixed;background-repeat: repeat;background-position: left bottom;}';
var cot_tl2_fixedCSS='#cot_tl2_fixed{position:fixed;';
var cot_tl2_fixedCSS=cot_tl2_fixedCSS+'_position:absolute;';
var cot_tl2_fixedCSS=cot_tl2_fixedCSS+'bottom:0px;';
var cot_tl2_fixedCSS=cot_tl2_fixedCSS+'left:0px;';
var cot_tl2_fixedCSS=cot_tl2_fixedCSS+'clip:rect(0 100 85 0);';
var cot_tl2_fixedCSS=cot_tl2_fixedCSS+cot_t2_DOCtp;
var cot_tl2_popCSS='#cot_tl2_pop {background-color: transparent;';
var cot_tl2_popCSS=cot_tl2_popCSS+'position:fixed;';
var cot_tl2_popCSS=cot_tl2_popCSS+'_position:absolute;';
var cot_tl2_popCSS=cot_tl2_popCSS+'height:98px;';
var cot_tl2_popCSS=cot_tl2_popCSS+'width: 1920px;';
var cot_tl2_popCSS=cot_tl2_popCSS+'right: 120px;';
var cot_tl2_popCSS=cot_tl2_popCSS+'bottom: 20px;';
var cot_tl2_popCSS=cot_tl2_popCSS+'overflow: hidden;';
var cot_tl2_popCSS=cot_tl2_popCSS+'visibility: hidden;';
var cot_tl2_popCSS=cot_tl2_popCSS+'z-index: 99999;';
var cot_tl2_popCSS=cot_tl2_popCSS+cot_t2_DOCtp2;
document.write('<style type="text/css">'+cot_tl2_bodyCSS+cot_tl2_fixedCSS+cot_tl2_popCSS+'</style>');


function COT(cot_tl2_theLogo,cot_tl2_LogoType,LogoPosition,theAffiliate)
{document.write('<div id="cot_tl2_fixed">');
document.write('<><img src='+cot_tl2_theLogo+' alt="" border="0"></a>');
document.write('</div>');}

//if(window.location.protocol == "http:")
COT("http://www.honeybearplayhomes.com/resources/flashing%20christmas%20lights%20bottom.gif", "SC2", "none");
//]]>
</SCRIPT>

<SCRIPT language=javascript type=text/javascript>
//<![CDATA[
var Ovr2b='';
if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp="_top:expression(document.documentElement.scrollTop+document.documentElement.clientHeight-this.clientHeight);_left:expression(document.documentElement.scrollLeft  +  document.documentElement.clientWidth  -  offsetWidth);}";}
else
  {cot_t2_DOCtp="_top:expression(document.body.scrollTop+document.body.clientHeight-this.clientHeight);_left:expression(document.body.scrollLeft  +  document.body.clientWidth  -  offsetWidth);}";}

if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp2="_top:expression(document.documentElement.scrollTop-20+document.documentElement.clientHeight-this.clientHeight);}";}
else
  {cot_t2_DOCtp2="_top:expression(document.body.scrollTop-20+document.body.clientHeight-this.clientHeight);}";}
var cot_tl4_bodyCSS='* html {background: fixed;background-repeat: repeat;background-position: right top;}';
var cot_tl4_fixedCSS='#cot_tl4_fixed{position:fixed;';
var cot_tl4_fixedCSS=cot_tl4_fixedCSS+'_position:absolute;';
var cot_tl4_fixedCSS=cot_tl4_fixedCSS+'top:0px;';
var cot_tl4_fixedCSS=cot_tl4_fixedCSS+'right:0px;';
var cot_tl4_fixedCSS=cot_tl4_fixedCSS+'clip:rect(0 100 85 0);';
var cot_tl4_fixedCSS=cot_tl4_fixedCSS+cot_t2_DOCtp;
var cot_tl4_popCSS='#cot_tl4_pop {background-color: transparent;';
var cot_tl4_popCSS=cot_tl4_popCSS+'position:fixed;';
var cot_tl4_popCSS=cot_tl4_popCSS+'_position:absolute;';
var cot_tl4_popCSS=cot_tl4_popCSS+'height:1920px;';
var cot_tl4_popCSS=cot_tl4_popCSS+'width: 98px;';
var cot_tl4_popCSS=cot_tl4_popCSS+'right: 120px;';
var cot_tl4_popCSS=cot_tl4_popCSS+'bottom: 20px;';
var cot_tl4_popCSS=cot_tl4_popCSS+'overflow: hidden;';
var cot_tl4_popCSS=cot_tl4_popCSS+'visibility: hidden;';
var cot_tl4_popCSS=cot_tl4_popCSS+'z-index: 99990;';
var cot_tl4_popCSS=cot_tl4_popCSS+cot_t2_DOCtp2;
document.write('<style type="text/css">'+cot_tl4_bodyCSS+cot_tl4_fixedCSS+cot_tl4_popCSS+'</style>');


function COT(cot_tl4_theLogo,cot_tl4_LogoType,LogoPosition,theAffiliate)
{document.write('<div id="cot_tl4_fixed">');
document.write('<><img src='+cot_tl4_theLogo+' alt="" border="0"></a>');
document.write('</div>');}

//if(window.location.protocol == "http:")
COT("http://tester2.synthasite.com/resources/flashing%20christmas%20lights%20right.gif", "SC2", "none");
//]]>
</SCRIPT>

<SCRIPT language=javascript type=text/javascript>
//<![CDATA[
var Ovr2b='';
if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp="_top:expression(document.documentElement.scrollTop+document.documentElement.clientHeight-this.clientHeight);_left:expression(document.documentElement.scrollLeft  +  document.documentElement.clientWidth  -  offsetWidth);}";}
else
  {cot_t2_DOCtp="_top:expression(document.body.scrollTop+document.body.clientHeight-this.clientHeight);_left:expression(document.body.scrollLeft  +  document.body.clientWidth  -  offsetWidth);}";}

if(typeof document.compatMode!='undefined'&&document.compatMode!='BackCompat')
  {cot_t2_DOCtp2="_top:expression(document.documentElement.scrollTop-20+document.documentElement.clientHeight-this.clientHeight);}";}
else
  {cot_t2_DOCtp2="_top:expression(document.body.scrollTop-20+document.body.clientHeight-this.clientHeight);}";}
var cot_tl3_bodyCSS='* html {background: fixed;background-repeat: repeat;background-position: left top;}';
var cot_tl3_fixedCSS='#cot_tl3_fixed{position:fixed;';
var cot_tl3_fixedCSS=cot_tl3_fixedCSS+'_position:absolute;';
var cot_tl3_fixedCSS=cot_tl3_fixedCSS+'top:0px;';
var cot_tl3_fixedCSS=cot_tl3_fixedCSS+'left:0px;';
var cot_tl3_fixedCSS=cot_tl3_fixedCSS+'clip:rect(0 100 85 0);';
var cot_tl3_fixedCSS=cot_tl3_fixedCSS+cot_t2_DOCtp;
var cot_tl3_popCSS='#cot_tl3_pop {background-color: transparent;';
var cot_tl3_popCSS=cot_tl3_popCSS+'position:fixed;';
var cot_tl3_popCSS=cot_tl3_popCSS+'_position:absolute;';
var cot_tl3_popCSS=cot_tl3_popCSS+'height:1920px;';
var cot_tl3_popCSS=cot_tl3_popCSS+'width: 131px;';
var cot_tl3_popCSS=cot_tl3_popCSS+'right: 98px;';
var cot_tl3_popCSS=cot_tl3_popCSS+'bottom: 20px;';
var cot_tl3_popCSS=cot_tl3_popCSS+'overflow: hidden;';
var cot_tl3_popCSS=cot_tl3_popCSS+'visibility: hidden;';
var cot_tl3_popCSS=cot_tl3_popCSS+'z-index: 99990;';
var cot_tl3_popCSS=cot_tl3_popCSS+cot_t2_DOCtp2;
document.write('<style type="text/css">'+cot_tl3_bodyCSS+cot_tl3_fixedCSS+cot_tl3_popCSS+'</style>');


function COT(cot_tl3_theLogo,cot_tl3_LogoType,LogoPosition,theAffiliate)
{document.write('<div id="cot_tl3_fixed">');
document.write('<><img src='+cot_tl3_theLogo+' alt="" border="0"></a>');
document.write('</div>');}

//if(window.location.protocol == "http:")
COT("http://tester2.synthasite.com/resources/flashing%20christmas%20lights%20left.gif", "SC2", "none");
//]]>
</SCRIPT>

ഈ വിഡ്ജെറ്റ്  രൂപപ്പെടുത്തിയത്  tester2synthasite എന്ന സൈറ്റ് ആണ്.
അവിടെ പോയാൽ ഇത്തരത്തിലുള്ള വിവിധ വിഡ്ജെറ്റുകൾ ലഭ്യമാണ്.


മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ കണ്ട കുറിപ്പ്:

Malayalam Bloggers‎

മലയാളം ബ്ലോഗേര്‍സ്



പ്രിയമുള്ളവരെ....


ഓർക്കാനും ഓമനിക്കാനും 


മറക്കാനും ഒരുപാട് 

അവശേഷിപ്പിച്ച് 2014 


അവസാനിക്കുകയാണ്. 

പുതിയ ചിന്തകളും


പ്രതീക്ഷകളുമായി ഒരു 

പുതുവത്സരത്തിലേക്ക് 


പ്രവേശിക്കാൻ ഇനി


ഏതാനും ദിവസം മാത്രം. ഈ അവസരത്തിൽ 
പുതിയൊരു 


ചർച്ചയിലേക്ക് മലയാളം ബ്ളോഗേഴ്സ് 

ഗ്രൂപ്പിലെ അംഗങ്ങളെ ക്ഷണിക്കുകയാണ്....




2014 ലെ ബ്ളോഗ് എഴുത്തിനെക്കുറിച്ച് തുറന്ന 


അഭിപ്രായങ്ങൾ പറയുക. മുൻകാലങ്ങളിൽ


സജീവമായി നിന്ന് രണ്ടായിരത്തി പതിനാലിൽ


 ഉറങ്ങിപ്പോയ ബ്ളോഗുകളുണ്ട്. ഈ 


രംഗത്തുനിന്ന് മറഞ്ഞു പോയവരുണ്ട്. സ്വന്തം


ബ്ളോഗെഴുത്തിനേക്കാൾ കമന്റുകളിലൂടെ മലയാളം 


ബ്ളോഗുകളെ പരമാവധി പ്രോത്സാഹിപ്പിച്ച് 


ഭാഷക്ക് സംഭാവനകളർപ്പിച്ചവരുണ്ട്. ബ്ളോഗെഴുത്തിനെ 


തകർക്കാമെന്ന വ്യാമോഹത്തോടെ വാളും ചുഴറ്റി വന്ന.,

പിന്തിരിപ്പാന്മാരെന്നോ , മറ്റെതെല്ലാമോ 
മേഖലകളുടെ 


പിണിയാളുകളെന്നോ വിശേഷിപ്പിക്കാവുന്നവരും ഉണ്ട്....

.

അകാലത്തിൽ നമ്മോട് വേർപിരിഞ്ഞ  തീരാനഷ്ടങ്ങളുണ്ട്

തുറന്നു പറയുക. നിങ്ങളുടെ അഭിപ്രായം,
 ഉദാഹരണങ്ങൾ. 


ലിങ്കുകൾ എല്ലാം കമന്റു കോളത്തിൽ രേഖപ്പെടുത്തുക.

ഈ ചർച്ചയിൽ സജീവമായി പങ്കെടുക്കണമെന്നും 


അഭിപ്രായം രേഖപ്പെടുത്തണമെന്നും
അഭ്യർത്ഥിക്കുന്നു.  


അതിനായി ഈ ലിങ്കിൽ അമർത്തുക.


മലയാളം ബ്ലോഗേഴ്സ് 



നന്ദി നമസ്കാരം 




ഫിലിപ്പ് ഏരിയൽ 


സിക്കന്തരാബാദ് 





Source:
tester2synthasite

Malayalam Bloggers Group


ഇനി ഫേസ് ബുക്കിൽ വിലസാൻ പണം നൽകേണ്ടി വരും

$
0
0


ജനുവരി മുതൽ ഇനി ഫേസ് ബുക്കിൽ വിലസാൻ പണം നൽകേണ്ടി വരും

സക്കർ ബർഗ്ഗും കൂട്ടരും കുറെക്കാലമായി പറഞ്ഞു നടന്ന കാര്യം ഇതാ നടപ്പിലാക്കുവാൻ പോകുന്നു.

ഇന്നലെക്കിട്ടിയ വാർത്തയുടെ അടിസ്ഥാനത്തിൽ അവർ ഈ തീരുമാനത്തിൽ ഒടുവിൽ എത്തി എന്നാണ് അറിയുവാൻ കഴിയുന്നത്‌.

മാറിയ പാശ്ചാത്തലത്തിൽ ഇങ്ങനെ മുന്നോട്ടു പോയാൽ ഫേസ് ബുക്ക് വൻ നഷ്ടത്തിൽ ചെന്നെത്തും എന്നാണവർ പറയുന്നത് ഇതിൽ നിന്നും മോചനം നേടാൻ ഇതല്ലാതെ മാർഗ്ഗം ഒന്നും ഇല്ലത്രെ!

ഇത്തരത്തിൽ ചാർജ് ചുമത്തുന്നതിൽ അവർ ഒരു കാരണം കൂടി ഒപ്പം നിരത്തുന്നു, യെബോള എന്ന മാരക രോഗത്തിനു അടിമപ്പെട്ടവരുടെ ചികിത്സക്കും അതോടനുബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങൾക്കുമായി ഈ വിധത്തിൽ ലഭിക്കുന്ന തുകയുടെ അമ്പതു ശതമാനം നീക്കി വെക്കുന്നതാണ്  എന്നവർ പറയുന്നു.

ഏതായാലും, അടുത്ത ജനുവരി മുതൽ ഈ വരിസംഖ്യ മാസം തോറും അടക്കാത്തവർക്ക് ഇനി മുതൽ ഫേസ്ബുക്ക്‌ ഉപയോഗിക്കാൻ കഴിയില്ല.  

ഇത്രയും കാലം സൗജന്യ സേവനം അനുഭവിച്ചവർക്കു പെട്ടന്ന് പണം നൽകി തുടരണം എന്ന് വന്നാൽ ഒരു നല്ല പങ്കും ഈ പ്ലാറ്റ് ഫോം വിട്ടു പോകാനാണ് സാദ്ധ്യത, എന്നാൽ പാശ്ചാത്യർക്കു ഇതൊരു വലിയ ഭാരം ആകാൻ വഴിയില്ലാ എന്നും കേൾക്കുന്നു.

എന്തായാലും നമ്മുടെ നാട്ടുകാർക്ക് ഇതൊരു ഭാരിച്ച തുക തന്നെ, പലരും വിട്ടു പോകാൻ തന്നെ തീരുമാനിക്കും എന്ന് തോന്നുന്നു 
എന്തായാലും അടുത്ത് നടക്കുവാൻ പോകുന്ന സംഭവ വികാസങ്ങൾ കാത്തിരുന്നു കാണേണ്ടവ തന്നെ.

ഇനി പണം നല്കി ഇതുപയോഗിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക്‌ എത്രയും വേഗം അവരുടെ രചനകൾ 
ചിത്രങ്ങൾ തുടങ്ങിയവ സുരക്ഷിതമായ മറ്റൊരു പ്ലാറ്റ് ഫോര്മിലേക്ക് മാറ്റാവുന്നതാണ്, അതിനു നിരവധി സൗജന്യ സോഷ്യൽ സൈറ്റുകൾ ഇന്ന് ലഭ്യമാണല്ലോ 

ഗൂഗിൾ പ്ലസ്  (G+), ടി സ് യു (Tsu) തുടങ്ങിയവ നമുക്ക് മുൻപിൽ തുറന്നിരിക്കുകയാണല്ലോ, എത്രയും വേഗം നമ്മുടെ രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാവുന്നതാണ്.

ഇവിടെയിതാ ഒരു സോഷ്യൽ വെബ്സൈറ്റ്, അതിൽ  പങ്കാളികളാകുന്നവർക്ക് പണം നൽകാൻ തയ്യാറായി നിൽക്കുന്നു. നിങ്ങളുടെ പങ്കാളിത്തം അനുസരിച്ച് കൂടുതൽ തുകകൾ കുറേശ്ശെയായി നിങ്ങളുടെ അക്കൌണ്ടിലേക്ക് അവർ നിക്ഷേപിക്കുന്നു. 

ഇനി എന്തേ താമസം അവിടേക്ക് നിങ്ങളുടെ രചനകൾ മാറ്റൂ പണം നഷ്ടമാക്കാതെ, എഴുതിക്കൂട്ടിയ രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ   നഷ്ടമാക്കാതെ  പണം സമ്പാദിക്കൂ!

അവിടേക്കു പോകുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.

ഫേസ് ബുക്ക്‌ നിങ്ങൾക്ക് 30 ദിവസം ഇങ്ങനെ മാറ്റാനുള്ള സാവകാശം നൽകിയിട്ടുണ്ട് അത് കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ സൃഷ്ടികൾ എന്നേക്കുമായി നഷ്ടമാകും.

ഇന്ന് തന്നെ അവയെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റൂ ഒപ്പം പണവും സമ്പാദിക്കൂ! 

Tsu വിലേക്കുള്ള വഴി ഇതാ ഇവിടെ


ഇതിൽ അമർത്തുമ്പോൾ ലഭിക്കുന്ന ഫാറം പൂരിപ്പിക്കുക മാത്രം നിങ്ങൾ അതിൽ അംഗങ്ങളായിക്കഴിഞ്ഞു.  
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് എൻറെ റഫറൽ ലിങ്ക് ആണ്. 

എല്ലാ പ്രിയ മിത്രങ്ങൾക്കും 
ഏരിയൽ ജോട്ടിംഗ് സിൻറെ 
ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ 


ഒരു അടിക്കുറിപ്പ് 
ഫേസ് ബുക്കിൻറെ പേരിൽ നടക്കുന്ന ഒരു തട്ടിപ്പിൻറെ കഥ ഇവിടെ വായിക്കുക.

ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക! Do Not Fall Into This Trap!



Source: 
Philipscom
Weeklyworldnews
CNN, NDTV,  Times

ആന്ധറാപ്രദേശിലെ രാജമണ്ട്രിയിലെ വനത്തിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ (Some Scenes From The Forest Of Andhra Pradesh's Rajamundhry

$
0
0
ആന്ധറാപ്രദേശിലെ രാജമണ്ട്രിയിലെ വനത്തിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ 























The Photographer - Charles Verghese Philip

ചിത്രങ്ങൾ എടുത്തത് : Charles Verghese Philip

ഓര്‍മച്ചെപ്പ്.: ഇനിയും വിഷം കഴിക്കണോ..?

$
0
0
Pic. Credit: T T Mohamed kutty
സ്വന്തം ശരീരത്തെയും കുടുംബത്തിന്റെ ആരോഗ്യത്തെയും നിങ്ങള്‍ വില മതിക്കുന്നുണ്ടോ ,
എങ്കില്‍ തുടര്‍ന്നു വായിക്കുക. ഫേസ് ബുക്കിലെ “അടുക്കളത്തോട്ടം” എന്ന കൂട്ടായ്മയെപ്പറ്റി 4-1-2015 ലെ സണ്‍ ഡേ ദീപികയില്‍ വന്ന ലേഖന്ം ഇതാ.
കടപ്പാട്: ബിജു പഴയമ്പള്ളി ,സണ്‍ ഡേ ദീപിക.

ഓരോ വിത്തും ജീവന്റെ സ്വകാര്യ ലോകം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഈറനണിഞ്ഞു കുതിർന്ന തോടു പിളർന്നു മണ്ണിനെ ചുംബിച്ചു കൺതുറക്കുന്ന ഒരു വിത്തു തളിരിലകളുടെ കൂപ്പുകൈയുമായി മൺതടംവിട്ടുയരുന്നു. ഇലകളായി, പൂക്കളായി, കായ്കളായി അവ വളരുന്നു. ശലഭങ്ങളും വണ്ടുകളും കീടങ്ങളും ചെറുജാതി തിര്യക്കുകളിൽ പലതും ആ ചെടിയിൽ അഭയംതേടുന്നു. ഇലകളും കായ്കളും പൂക്കളും കറിച്ചട്ടിയിൽ പലതരം രുചികളാവുന്നു. ആ രുചിയിൽ നിരവധിയാളുകൾ സന്തുഷ്ടരാവുന്നു. ഹരിതാഭമായ ആശയത്തിന്റെ തുടക്കം...
 തുടർന്ന് വായിക്കാൻ താഴെയുള്ള ലിങ്കിൽ അമർത്തുക  
സ്വന്തം ശരീരത്തെയും കുടുംബത്തിന്റെ ആരോഗ്യത്തെയും നിങ്ങള്‍ വില മതിക്കുന്നുണ്ടോ ,എങ്കില്‍ തുടര്‍ന്നു വായിക്കുക. ഫേസ് ബുക്കിലെ “അടുക്കളത്തോട്ടം” എന്ന കൂട്ടായ്മയെപ്പറ്റി 4-1-2015 ലെ സണ്‍ ഡേ ദീപിക യില്‍ വന്ന ലേഖന്ം ഇതാ. കടപ്പാട്: ബിജു പഴയമ്പള്ളി ,സണ്‍ ഡേ ദീപിക. ഓരോ വിത്തും ജീവന്റെ സ്വകാര്യ ലോകം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഈറനണിഞ്ഞു കുതിർന്ന തോടു പിളർന്നു മണ്ണിനെ ചുംബിച്ചു കൺതുറക്കുന്ന ഒരു വിത്തു തളിരിലകളുടെ കൂപ്പുകൈയുമായി മൺതടംവിട്ടുയരുന്നു. ഇലകളായി, പൂക്കളായി, കായ്കളായി അവ വളരുന്നു. ശലഭങ്ങളും വണ്ടുകളും കീടങ്ങളും ചെറുജാതി തിര്യക്കുകളിൽ പലതും ആ ചെടിയിൽ അഭയംതേടുന്നു. ഇലകളും കായ്കളും പൂക്കളും കറിച്ചട്ടിയിൽ പലതരം രുചികളാവുന്നു. ആ രുചിയിൽ നിരവധിയാളുകൾ സന്തുഷ്ടരാവുന്നു. ഹരിതാഭമായ ആശയത്തിന്റെ തുടക്കം

Copy and WIN : http://bit.ly/copy_win

സ്വന്തം ശരീരത്തെയും കുടുംബത്തിന്റെ ആരോഗ്യത്തെയും നിങ്ങള്‍ വില മതിക്കുന്നുണ്ടോ ,എങ്കില്‍ തുടര്‍ന്നു വായിക്കുക. ഫേസ് ബുക്കിലെ “അടുക്കളത്തോട്ടം” എന്ന കൂട്ടായ്മയെപ്പറ്റി 4-1-2015 ലെ സണ്‍ ഡേ ദീപിക യില്‍ വന്ന ലേഖന്ം ഇതാ. കടപ്പാട്: ബിജു പഴയമ്പള്ളി ,സണ്‍ ഡേ ദീപിക. ഓരോ വിത്തും ജീവന്റെ സ്വകാര്യ ലോകം ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്. ഈറനണിഞ്ഞു കുതിർന്ന തോടു പിളർന്നു മണ്ണിനെ ചുംബിച്ചു കൺതുറക്കുന്ന ഒരു വിത്തു തളിരിലകളുടെ കൂപ്പുകൈയുമായി മൺതടംവിട്ടുയരുന്നു. ഇലകളായി, പൂക്കളായി, കായ്കളായി അവ വളരുന്നു. ശലഭങ്ങളും വണ്ടുകളും കീടങ്ങളും ചെറുജാതി തിര്യക്കുകളിൽ പലതും ആ ചെടിയിൽ അഭയംതേടുന്നു. ഇലകളും കായ്കളും പൂക്കളും കറിച്ചട്ടിയിൽ പലതരം രുചികളാവുന്നു. ആ രുചിയിൽ നിരവധിയാളുകൾ സന്തുഷ്ടരാവുന്നു. ഹരിതാഭമായ ആശയത്തിന്റെ തുടക്കം

Copy and WIN : http://bit.ly/copy_win
 

ഓര്‍മച്ചെപ്പ്.: ഇനിയും വിഷം കഴിക്കണോ..?


Viewing all 116 articles
Browse latest View live