Quantcast
Channel: ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings
Viewing all 116 articles
Browse latest View live

നീയെന്നെ അത്രമേല്‍ സ്നേഹിച്ചിരുന്നെന്നു...Neeyenne Athramel Snehichirun...

$
0
0
Congrats Joy for this wonderful first attempt!

Well Done! Lyrics wonderfully coined, and the music coordination too is well done Of course Devi Preeja rendered it well, The voice is almost similar to Jyothibai Pariyaram. Well done! Keep doing it Joy! Expecting more such wonderful albums from you. All good wishes. Season's Greetings to you and yours Keep sharing ~Philip Ariel I subscribed it, and going to share it in my social sites. Thanks ~Phil


രോഗങ്ങൾ ഇല്ലാത്ത ഒരു ജീവിതം "Life Without Diseases" A Speech By Dr.Jacob Vadakkanchery

$
0
0
രോഗങ്ങൾ ഇല്ലാത്ത ഒരു ജീവിതം 

Picture Credit: Google

എല്ലാ മലയാളികളും അവശ്യം കണ്ടിരിക്കേണ്ട 
ഒരു വീഡിയോ! 

ഇതിൽ വെളിപ്പെടുത്തുന്ന ചില സത്യങ്ങൾ നമ്മേ ഞട്ടിപ്പിക്കുന്നവ തന്നേ എന്നതിൽ രണ്ടു പക്ഷമില്ല! 

വീഡിയോ കാണുക. അതു മറ്റുള്ളവർക്ക്‌ പരിചയപ്പെടുത്തുക. 



ആരോഗ്യ പൂർണ്ണമായ ഒരു പുതുവത്സരം എല്ലാവർക്കും നേരുന്നു 

ഇവിടെ വീണ്ടും വന്നതിൽ നന്ദി നമസ്കാരം 


Dr. Jacob Vadakkumchery
ഇത്തരത്തിലുള്ള വിവരങ്ങൾ നൽകുന്ന  Dr. Jacob Vadakkumchery  തയ്യാറാക്കിയ കൂടുതൽ വീഡിയോകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക 

 NATURE LIFE INTERNATIONAL




ഫിലിപ്സ്കോമിന് വേണ്ടി
 നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വറുഗീസ്  'ഏരിയൽ '














 കടപ്പാട്:  Dr. ജേക്കബ്‌ വടക്കുംചേരി  (Facebook Page )


How to Find Long Tail Keywords Using Google Keyword Tool

Tell Me Now What Should I Do?

നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!

$
0
0

 നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!


കഴിഞ്ഞ ദിവസം സുഹൃത്തിൻറെ കത്തിലൂടെ ലഭിച്ച താക്കീതാണ് വീണ്ടും മലയാളം ബ്ലോഗിലേക്ക് എത്തിനോക്കാൻ ഇടയായത്!

സത്യത്തിൽ നമ്മുടെ മലയാളം ബ്ലോഗ്‌ എഴുത്ത് "പടിയടച്ചു പിണ്ഡംവെച്ചു"എന്നു പറഞ്ഞതുപോലെ അസ്തമിച്ചു പോയോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് പ്രിയ മിത്രത്തിന്റെ നീണ്ട കുറിപ്പും ഒപ്പം ഒരു താക്കീതും! 
"എന്താ മാഷേ, ഇയാൾ ഇങ്ങനെ നമ്മുടെ മാതൃഭാഷയെ മറന്നു അംഗലീയത്തെ മാത്രം  പുണരുന്ന പ്രക്രിയ നല്ലതല്ല കേട്ടോ!"

അതിനു ഞാൻ കൊടുത്ത മറുപടി.
"ഭായ് പത്തു പുത്തൻ തടയുന്നിടത്തല്ലേ ആരും നോക്കൂ!!! 
മലയാളത്തിൽ അതില്ലല്ലോ! അതാ മാഷേ ഞാൻ..."
അയാൾ വിട്ടില്ല,

"ആയിക്കോളൂ അതിനാണല്ലോ നാമെല്ലാ കഷ്ടപ്പെടുന്നതും ശ്രമിക്കുന്നതും, എന്നാലും മലയാളത്തെ മൊത്തമായി അങ്ങനെ മറക്കാൻ ഭായിക്ക് കഴിയുമോ?"

 "താങ്കളെപ്പോലെയുള്ളവർ മലയാള ഭാഷയെ മറന്നു പോവുക!
 ഓർക്കാൻ കൂടി കഴിയില്ല കേട്ടോ ഭായ്!"
"താങ്കളുടെ ഒരു തിരിച്ചു വരവിനായി ഞാൻ കാത്തിരിക്കുന്നു!"
അയാൾ പറഞ്ഞു നിർത്തി്!
ദിവസം മുഴുവനും സുഹൃത്തിൻറെ വാക്കുകൾ മറ്റൊലിക്കൊണ്ടേയിരുന്നു.
അവൻ പറഞ്ഞതിലും കാര്യമുണ്ടല്ലോ്! ഞാൻ ഓർത്തു,

എന്നെപ്പോലെയാണോ മറ്റു പലരും മലയാളം ബ്ലോഗ്‌ എഴുത്തിനു വിരാമം ഇട്ടതു?

ഞാൻ വീണ്ടും ഓർത്തു, 
അല്ല, എന്റേതു ഒരു ഒറ്റപ്പെട്ട സംഭവം മാത്രം! ഞാൻ സമാധാനിച്ചു! 
പലരും സോഷ്യൽ മീഡിയകളിൽ കുടുങ്ങിക്കിടക്കുന്നത് പോലെ തോന്നുന്നു!

അതെ, സോഷ്യൽ മീഡിയകളുടെ അതിപ്രസരം പല മികച്ച ബ്ലോഗ്‌ എഴുത്തുകാരെയും ഒരു മന്ദതയിലേക്ക് നയിച്ചു എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ബ്ലോഗ്‌ എഴുത്തുകൾ മൊത്തമായി സോഷ്യൽ മീഡിയകൾ കടമെടുത്തത് പോലെ!

നല്ല രീതിയിൽ രചനകൾ നടത്തിയവരിൽ ഒരു നല്ല പങ്കും ഇപ്പോൾ സോഷ്യൽ മീടിയകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. സുഹൃത്ത് പറഞ്ഞതുപോലെ ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. നമുക്ക് നിരവധി കൂട്ടായ്മകൾ ഉണ്ടെങ്കിലും ആരും ബ്ലോഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നില്ല, എന്താണിതിനു കാരണം?
ചില പ്രീയപ്പെട്ട മിത്രങ്ങൾ തങ്ങളുടെ ബ്ലോഗുകൾ സജീവമാക്കി കൊണ്ടു തന്നെ പോകുന്നു എന്ന സത്യം വിസ്മരിച്ചു കൊണ്ടല്ലാ ഇത് എഴുതിയത്! ഒരു മിന്നൽ പരിശോധനയിൽ ചില മിത്രങ്ങൾ സജീവമായി തന്നെ തുടരുന്നതും കാണാൻ കഴിഞ്ഞു. 
അങ്ങനെയുള്ളവർക്ക് അഭിനന്ദനങ്ങൾ.

എന്തായാലും നമുക്കൊന്ന് ഉണരാം ബ്ലോഗിൻറെ ജാലകം തുറക്കാം! 
ഈ ചെറിയ മന്ദതക്ക് വിരാമം ഇടാം!
അതിനൊരു തുടക്കം ഞാൻ ഇവിടെ തുടങ്ങട്ടെ!
സുഹൃത്തുമായുള്ള സംഭാഷണം, ശേഷം ഞാൻ വളരെ കരുതുകയും ഒരു പരിധി വരെ പങ്കെടുത്തു കൊണ്ടിരുന്നതുമായ മനസ്സ് എന്ന മലയാളത്തിൻറെ സൌഹൃദ കൂട്ടായ്മയിലേക്ക് തന്നെ പോയി.

അവിടെ കണ്ട പ്രിയ മിത്രത്തിന്റെ ഒരു കുറിപ്പ് എന്നെ വളരെ ചിന്തിപ്പിച്ചു, അതിനൊരു മറുപടിയും അവിടെ കുറിച്ചു 

അത്,  ഇപ്പോൾ കത്തി നിൽക്കുന്ന നാം കേരളീയർ കണ്ണു നീരോടെ സാക്ഷ്യം വഹിച്ച വിഷയം തന്നെ.  കൊല്ലത്തു നടന്ന ദാരുണ സംഭവം നമുക്കു നടുക്കത്തോട്‌ തന്നേ കാണുവാൻ കഴിയൂ.

ആ വലിയ തീ പിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് എഴുതട്ടെ!

ശ്രീ ടി കെ ഉണ്ണി  "പൊതു താല്പര്യം"  എന്ന വിഷയത്തിൽ "മനസ്സിൽ"കുറിച്ച വരികൾ ഇപ്രകാരം:

വെടിക്കെട്ട് പടക്കം.!

പടക്കം പൊട്ടാനുള്ളതാണ്‌.!
അത് പൊട്ടിച്ചേ മതിയാവൂ.!
പടക്കം പൊട്ടുന്നത് കാണാനും കേൾക്കാനുമുള്ളതാണ്‌.!
അത് കാണുകയും കേൾക്കുകയും ചെയ്തേ പറ്റൂ.!
പടക്കം താനേ ഉണ്ടാവുന്നതല്ല.!
അത് നമ്മൾ ഉണ്ടാക്കുന്നതാണ്‌.!
അതിനായി പണം മുടക്കുന്നത് നമ്മളാണ്‌.!
മുടക്കുന്ന പണത്തിനു ലാഭവും മുതലും
നമുക്ക് ലഭിച്ചേ മതിയാവൂ.!
അങ്ങനെ ലഭിക്കുന്ന ലാഭവും മുതലും
നമ്മുടെ ആനന്ദമാണ്‌, ആഹ്ലാദമാണ്‌.!
നമ്മുടെ ആനന്ദലബ്ധിക്കുവേണ്ടി
നാം പണം മുടക്കുന്നത് അരുതാത്തതാണോ?
അതെങ്ങനെയാണ്‌ കുറ്റമാവുന്നത്?
ഇങ്ങിനെയൊക്കെ ഒത്തിരി കാര്യങ്ങൾ
നമുക്ക് പറയാനും തർക്കിക്കാനുമുള്ള
അവസരങ്ങളുണ്ട്.
പക്ഷെ, നാമോരോരുത്തരും
നമ്മോടൊപ്പമുണ്ടോ.?
-- ടി കെ ഉണ്ണി

നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തി,
ആ കുറിപ്പിനുള്ള പ്രതികരണം പെട്ടന്ന് എന്റെ മനസ്സിൽ ഉയർന്നു വന്നത് ഞാനും അവിടെ ക്കുറിച്ചു!

അത് വീണ്ടും ഈ പോസ്റ്റിൽ കുറിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ ഇതോടുള്ള ബന്ധത്തിൽ കമണ്ട് പെട്ടിയിൽ ഇടുക.
 
ആരോഗ്യകരമായ കാര്യങ്ങൾ നമുക്ക് ഒരുമിച്ചു സംവദിക്കാം.

ഒരു വിശ്വാസത്തെയും വൃണപ്പെടുത്തുന്ന തരം കുറിപ്പുകൾ കുറിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ!

ആരെയും വൃണപ്പെടുത്താതുള്ള അഭിപ്രായങ്ങൾ പങ്കു വെക്കുക.

ആരോഗ്യകരമായ ഒരു സംവാദം നമുക്കു നടത്താം. 

മലയാളം ബ്ലോഗേഴുത്തിലേക്ക് വീണ്ടും ഒരു കാൽ വെപ്പ് നടത്താനുള്ള ഒരു ചെറിയ പരിശ്രമം.  കൂടെ കൂടുമല്ലോ 

നന്ദി നമസ്കാരം


ശ്രീ ഉണ്ണിയുടെ മേൽക്കുറിച്ച വരികൾക്കുള്ള  എൻറെ പ്രതികരണം!

പുരാതനമായി നടന്നു വരുന്ന ആചാരങ്ങൾ ചിലപ്പോൾ ഒഴിവാക്കാൻ പറ്റാത്തവ ആകാം, എന്നാൽ അത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയെങ്കിൽ അതിനൊരു മാറ്റം കണ്ടെത്തേണ്ടത്‌ നമ്മുടെയും വരും തലമുറയുടെയും നിലനിൽപ്പിനു തന്നെ ആവശ്യമത്രേ!

ഉച്ചത്തിലുള്ള വെടിക്കെട്ട്‌ വിളിച്ചു വരുത്തുന്ന ശബ്ദ ശല്യം വാക്കുകൾക്കു അതീതമത്രെ, ശബ്ദ മലിനീകരണം വലിയ ആപത്താണ് എന്നുള്ള കാര്യം നാം ഓർക്കേണ്ടതുണ്ട്, അതു വെടിക്കെട്ടയാലും ഉച്ചത്തിലുള്ള മറ്റു സംഗീത ഘോഷങ്ങൾ ആയാൽപ്പോലും അത് നമ്മുടെ ചെവികൾക്ക് താങ്ങാൻ പറ്റുകയില്ല.   ഏതാണ്ട് 90 ഡസിബൽ മുകളിലുള്ള ശബ്ദം ബധിരത ഉണ്ടാക്കും എന്നാണ് എൻറെ അറിവ്.  ഒപ്പം അത് ബധിരതയിലെക്കും വഴി തെളിക്കും എങ്കിൽ അതിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതല്ലേ നല്ലത്!
Prevention is better than cure, എന്നാണല്ലോ നാമെല്ലാം പഠിച്ചിരിക്കുന്നത്!

കൃഷ്ണൻ സാർ പറഞ്ഞു,  വെടിക്കെട്ടിലൂടെ ഉതിരുന്ന പുക അന്തരീക്ഷം ശുദ്ധീകരിക്കും എന്ന്, ഒരു പരിധി വരെ അത് ശരിയാകാം പക്ഷെ എനിക്കു തോന്നുന്നത് ശുദ്ധീകരണത്തേക്കാൾ അധികം അശുദ്ധീകരണത്തിനാണ് സാധ്യത കൂടുതൽ.  നമ്മുടെ പരിസരങ്ങൾ മുഴുവനും മാലിന്യത്താൽ നിറയുകയല്ലേ അതുമൂലം സംഭവിക്കുന്നത്‌.

എന്തായാലും ഇത്തരം പ്രവർത്തികൾ ആചാരത്തിൻറെ പേരിലായാലും നമ്മുടെ വരും തലമുറയെ ബുദ്ധിഹീനരും അംഗഹീനരും ആക്കുന്ന ഒരു പ്രവർത്തിക്കു നമുക്കു കൂട്ടു നിൽക്കാതിരിക്കാം! എല്ലാം മിതമായ രീതിയിൽ ആയാൽ അതല്ലേ എന്തുകൊണ്ടും യോജ്യം.  

ഉണ്ണി മാഷ്‌ ഈ മാലപ്പടക്കത്തിനു തിരികൊളുത്തിയത് എന്തായാലും നന്നായി. മാഷ്‌ പറഞ്ഞതുപോലെ പടക്കക്കെട്ടിനെ ന്യായികരിക്കാൻ നമുക്ക് നിരവധി കാര്യങ്ങൾ നിരത്താൻ കഴിഞ്ഞേക്കാം, പക്ഷെ അത് അപകടത്തിനും നഷ്ടത്തിനും വഴി വെക്കുമെങ്കിൽ അതിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതല്ലേ നല്ലത്!


അൽപ്പകാലത്തിനു ശേഷം വീണ്ടും എത്താൻ കഴിഞ്ഞതിലും ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും സന്തോഷം.

എല്ലാ മിത്രങ്ങൾക്കും എൻറെ വിനീത കൂപ്പു കൈ!

ഒപ്പം ഒരു നല്ല വാരാന്ത്യം എല്ലാവർക്കും നേരുന്നു

നന്ദി നമസ്കാരം


ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ് 

കൂടുതൽ പ്രതികരണങ്ങൾ വായിപ്പാൻ മനസ്സ് കൂട്ടായിമയിൽ അംഗമാകൂ 
അതിനായി  ഈ ലിങ്കിൽ അമര്ത്തുക  മനസ്സ് 
മനസ്സിൽ  ശ്രീ ഉണ്ണി കുറിച്ച വരികൾ ഞാൻ ഇവിടെ ആവർത്തിക്കുന്നു 
കരിയും കരിമരുന്നും വേണ്ടെന്നും വേണമെന്നും
പറഞ്ഞുബഹളം വെക്കുന്ന ഇത്തരുണത്തിൽ
നമ്മുടെ സുഹൃത്തുക്കൾക്ക് എന്താണ്‌
പറയാനുള്ളത് ....? പറയുമല്ലോ.!   --ഉണ്ണി 






ഒരു തുറന്ന ചർച്ചക്ക് പ്രീയ മിത്രങ്ങളെ ക്ഷണിക്കുന്നു!

സസ്നേഹം  നിങ്ങളുടെ മിത്രം 
ഫിലിപ്പ് ഏരിയൽ


ചിത്രം കടപ്പാട്: ഗൂഗിൾ 
!

ഒരു റൌണ്ട് അപ്പ്‌ പോസ്റ്റും ചില ചിന്തകളും ഒരു അറിയിപ്പും - A Roundup Post, Few Thoughts And An Intimation

$
0
0
Roundup Post Collage 1 
ഒരു റൌണ്ട് അപ്പ്‌ പോസ്റ്റും ചില ചിന്തകളും ഒരു അറിയിപ്പും 
Roundup Post Collage 2 


ബ്ലോഗ്‌ എഴുത്തിൽ (വിശേഷിച്ചും ഇംഗ്ലീഷിൽ)   അടുത്തിടെ കൂടുതൽ പ്രചാരം കണ്ടു തുടങ്ങിയ ഒരു സംരഭം അത്രേ റൌണ്ട് അപ്പ്‌ പോസ്റ്റുകൾ! 
Roundup Post Collage 3 
നിരവധി റൌണ്ട് അപ്പ്‌ പോസ്റ്റുകൾ ഇതിനകം പ്രത്യക്ഷമായിക്കഴിഞ്ഞു, പുതിയവ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 

മലയാളത്തിൽ ഇത്തരം പോസ്റ്റുകൾ വളരെ വിരളമായേ കാണാറുള്ളു.

അടുത്തിടെ ഇംഗ്ലീഷ് ഭാഷയിൽ ഞാൻ എഴുതിയ ഒരു റൌണ്ട് അപ്പ്‌ പോസ്റ്റു വളരെ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നു, താഴെയുള്ള ലിങ്കിൽ അത് വായിക്കുക. 

ലോകത്തിലെ വിവിധ മേഘലകളിൽ വിശേഷിച്ചും ബ്ലോഗ്‌ എഴുത്തിലും, ഓൺ ലൈൻ (Online) വ്യവസായത്തിലും  മുൻപന്തിയിൽ നില്ക്കുന്ന 130 ൽ അധികം ആളുകളോട് താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു.

1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു?

2. നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

അതിനുത്തരം അവർ നല്കിയത്  വളരെ വിജ്ഞാന പ്രദവും  ഉദ്വേഗ ജനകവും ആയവ ആയിരുന്നു, അത്  താഴെ കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ വായിക്കുക:

അതുപോലെ ഒരു കുറിപ്പ് മലയാളത്തിലും പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മലയാളത്തിൽ താഴെയുള്ള കമണ്ടു ബോക്സിൽ കുറിക്കുക. അങ്ങനെ ചെയ്താൽ അവ ക്രോഡീകരിച്ചു ഒരു ബ്ലോഗ്‌ പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാം.
ഒപ്പം നിങ്ങളുടെ ഒരു പ്രൊഫൈൽ ചിത്രവും നിങ്ങൾ ബ്ലോഗ്‌ എഴുതുന്ന ആളെങ്കിൽ ബ്ലോഗ്‌ ലിങ്കും, അല്ലെങ്കിൽ നിങ്ങളുടെ ഫേസ് ബുക്ക്‌ ലിങ്കോ ട്വിറ്റെർ ലിങ്കോ ഉത്തരത്തിനൊപ്പം അയക്കുക.

നിങ്ങളുടെ മറുപടി 100 ഓ 200 ഓ വാക്കുകളിൽ ഒതുക്കി എഴുതി അയക്കുക.

കുറിപ്പ് ജൂൺ 25 നു മുമ്പ് ലഭിക്കും വിധം അയക്കുക,

അഥവാ ഉത്തരം ഇവിടെ കുറിക്കാൻ കഴിയില്ലാ എങ്കിൽ എന്റെ ഈമെയിൽ വിലാസത്തിൽ അയക്കുക: 
Email id: philipscom55@gmail.com

നിങ്ങളുടെ വിലയേറിയ സഹകരണം ദയവായി പ്രതീക്ഷിക്കുന്നു.
ഇതേപ്പറ്റി ഒരു കുറിപ്പ് ഇന്ന് ഫേസ് ബുക്കിലും ചേർത്തിട്ടുണ്ട്.
മറുപടി വൈകാതെ അയച്ചാൽ ജൂൺ അവസാന വാരം പ്രസിദ്ധീകരിക്കാം എന്നു കരുതുന്നു.
നന്ദി നമസ്‌കാരം 
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ് 

റൌണ്ട് അപ്പ്‌ പോസ്റ്റുകൾ ബ്ലോഗ്‌ ഉലകത്തിലെ പുതിയ വഴിത്തിരിവ്

$
0
0
ബ്ലോഗ്‌ ഉലകത്തിൽ   വഴിത്തിരിവായി റൌണ്ട് അപ്പ്‌ പോസ്റ്റുകൾ 


Picture Source: Gulf Malayalam News 

അതി വിശാലമായ ഇന്റെർനെറ്റ് സമുദ്രത്തിലെ ഒരു കോണിൽ വിരാജിക്കുന്ന ഒരു ചെറിയ സംഭവമത്രെ ബ്ലോഗുകൾ. ദിനംപ്രതി ലക്ഷക്കണക്കിനു ബ്ലോഗുകൾ രൂപം കൊള്ളുന്നു എന്നാൽ അടുത്തിടെ ബ്ലോഗുകളുടെ ലോകത്ത്  സ്വീകാര്യത നേടുന്ന പുതിയ പ്രവണതയാണ് "റൌണ്ട് അപ്പ്‌ പോസ്റ്റുകൾ" 

റൌണ്ട് അപ്പ്‌ പോസ്റ്റുകൾ മുഖ്യമായും പ്രസിദ്ധ 
എഴുത്തുകാരുമായിനടത്തുന്ന ഒരു ചെറു അഭിമുഖങ്ങളാണ്.
സാധാരണ അഭിമുഖം രണ്ടു പേർ തമ്മിലുള്ളതാണെങ്കിൽ ഇവിടെ ആ പരിധിയില്ല. ഒന്നിലധികം പേരോട് വിവിധ സന്ദർഭങ്ങളിലായി ബ്ലോഗ്‌ ഉടമ നടത്തുന്ന ഓൺലൈൻ സംഭാഷണത്തിന്റെ ഒരു ചുരുക്കമാണ് റൗണ്ട് അപ്പ് .  
ഇതു  പലപ്പോഴും  ഒന്നോ രണ്ടോ ചോദ്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. പോസ്റ്റു തയ്യാറാക്കുന്ന വ്യക്തി അഥവാ ബ്ലോഗ്‌ ഉടമ പ്രസിദ്ധരായ എഴുത്തുകാരുമായി നല്ല ബന്ധം പുലർത്തുകയും അവരോട് അവർ ചെയ്യുന്ന പ്രവർത്തികളോട് ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും അവ ക്രോഡീകരിച്ചു തങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു,  

റൌണ്ട് അപ്പ്‌ പോസ്റ്റുകളിൽ സാധാരണയായി ബ്ലോഗ്ഗിംഗിൽ ഉന്നത തലത്തിൽ നിൽക്കുന്ന വിദഗ്ദ്ധരെ, അഥവാ പ്രസിദ്ധ ബ്ലോഗ്‌ എഴുത്തുകാരെ ഉൾപ്പെടുത്താൻ അത് തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുന്നു. കാരണം അവരുടെ പ്രവർത്തിപരിചയവും അവർ നൽകുന്ന വിവരങ്ങളും വായനക്കാർക്ക് കൂടുതൽ പ്രയോജനകരം ആയിരിക്കും എന്നതു തന്നെ. അത്തരം  പോസ്റ്റിനു കൂടുതൽ വായനക്കാരെ ആകർഷിക്കുവാനും കഴിയുന്നു,  മാത്രമല്ല പോസ്റ്റു പ്രസിദ്ധീകൃതമാകുമ്പോൾ വിവധ മാധ്യമങ്ങളിൽ  ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ളവർ  അത് തങ്ങളുടെ സോഷ്യൽ മീഡിയകളിൽ പങ്കു വയ്ക്കുന്നതിനും അവിടെ നിന്നും കൂടുതൽ സന്ദർശകർ  പേജിലേക്ക് വരുന്നതിനും ഇത് കാരണമാകുന്നു.  ഇത്തരം പോസ്റ്റുകളിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ഈ പോസ്റ്റിനെപ്പറ്റി ആദ്യം തങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഒരു നല്ല അടിക്കുറിപ്പോടെ പോസ്റ്റ്‌ ലിങ്ക് ഷെയർ ചെയ്യുന്നു. ഇതിൽ  നല്ലൊരു പങ്കു ആളുകൾ അതേപ്പറ്റി പിന്നീട് അവരുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുന്നതിനും തയ്യാറാവുന്നു. ചിലർ അതിനായി അല്ലെങ്കിൽ അത്തരം പരാമർശങ്ങൾക്കായി ഒരു കോളം തന്നേ മാറ്റിവെക്കുന്നു. 


ബ്ലോഗുടമകൾ  റൗണ്ടപ്പ്  പോസ്റ്റിൽ ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വിമർശിക്കുന്നവരുണ്ട്.  എന്നാൽ ഇതു പൂർണ്ണമായും ശരിയല്ല.   

പേരെടുത്ത എഴുത്തുകാരെ സമീപിക്കുക എന്നതു തന്നെ എളുപ്പമല്ല. അതിനാൽ റൗണ്ടപ്പ് പോസ്റ്റുകൾ തയാറാക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യം, പ്രമുഖരെ  എങ്ങനെ സ്വാധീനിക്കാം എന്നറിഞ്ഞിരിക്കണം, അതിനായി ആദ്യം ചെയ്യേണ്ടത്  തങ്ങളുടെ  പേജുകൾ കൂടുതൽ സന്ദർശകർ ഉള്ളവ ആക്കി മാറ്റുകയാണ്. 

തുടർന്നു വായിക്കുവാൻ ഈ ലിങ്കിൽ അമർത്തുക 



Roundup Posts A Big Turning Point In Blogging








പാതിരിയും രോഗശാന്തിയും Priest and The Healing

$
0
0


കഥാകൃത്ത്‌ : ബി എം തോമസ്‌ 
വിവ. ഏരിയല്‍ ഫിലിപ്പ് വറുഗീസ്‌ 

വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്റാന്‍ഡില്‍ കിടന്ന എക്സ്പ്രെസ്സ് ബസ്സിനുള്ളിലേക്ക്‌ കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.

വന്ദനം സ്വീകരിച്ചു കൊണ്ട് പാതിരി ചോദിച്ചു പൗലോസ്‌ നിങ്ങളുടെ ഭാര്യക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?
ദൈവ കൃപയാലും അച്ഛന്റെ രോഗശാന്തി വരത്തിന്റെ ശക്തിയാലും ആ മാരകമായ രോഗത്തിന്റെ പിടിയില്‍ നിന്നും അവള്‍ മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നു.  അവളുടെ ചുണ്ടിനു താഴെയുണ്ടായിരുന്ന വെള്ളപ്പാടുകള്‍ നിശ്ശേഷം ഇല്ലാതായി, കൈയ്യിലെ വലിയ പാടുകള്‍ക്ക് നിറം മാറ്റം വന്നു കൊണ്ടുമിരിക്കുന്നു.  

നന്ദി പിതാവേ നന്ദി! 



അവളുടെ സൌഖ്യ വാര്‍ത്ത കേട്ടതില്‍ അതിയായ സന്തോഷം. വിഷമിക്കേണ്ട ഒരാഴ്ചക്കുള്ളില്‍ അവള്‍ക്കു പൂര്‍ണ്ണ സൌഖ്യം ലഭിക്കും, അവളുടെ വേഗത്തിലുള്ള സൌഖ്യത്തിനായി ഞാന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കാം, പൗലോസ്‌ ധൈര്യ്യമായിരിക്കൂ!

ഇതിനകം ബസ്സ്‌ പുറപ്പെട്ടു കഴിഞ്ഞിരുന്നു, ബസ്സിന്റെ വേഗത ക്രമേണ കൂടിക്കൊണ്ടിരുന്നു തന്മൂലമുള്ള ശബ്ദം കാരണം സംഭാഷണം തുടരാന്‍ കഴിയാതെ പാതിരി  ബൈബിള്‍ തുറന്നു വായന ആരംഭിച്ചു.
പൗലോസ്‌ തന്റെ സീറ്റില്‍ ചെന്നിരുന്നു ഉറക്കവും ആരഭിച്ചു.

പൌലോസിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ അയാളും അതെ രോഗത്തിനടിമപ്പെട്ട ഒരാളായിരുന്നു."ലുക്കിഡര്‍മ"എന്ന രോഗത്താല്‍ അയാളുടെ ചുണ്ടും മുഖവും കൈകളും വികൃതമായിരുന്നു. അതയാളെ  വളരെ അസ്വസ്ഥനാക്കിയിരുന്നു.  ആ രോഗത്തിന് ചികിത്സ നടത്തുന്ന  ഒരു വിദഗ്നനെപ്പറ്റി   മുന്‍പ് കേട്ടിരുന്നെങ്കിലും അയാളെ കണ്ടെത്താന്‍   തനിക്കു കഴിഞ്ഞില്ല.  പിന്നീട് പ്രസിദ്ധീകരണങ്ങളില്‍ അയാളെപ്പറ്റി വന്ന വാര്‍ത്ത അയാള്‍ ഒരു തട്ടിപ്പ്കാരനായിരുന്നു എന്നത്രേ. 

ശിവറാം ഹേഗ്ഡേ ഉറങ്ങിക്കൊണ്ടിരുന്ന പൌലോസിന്റെ ചുമലില്‍ തട്ടി ക്കൊണ്ട് ചോദിച്ചു.
സര്‍, അദ്ദേഹം  ഒരു ആയുര്‍വേദ വൈദ്യനാണോ?
അല്ല. 

പൌലോസ് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു 

നിങ്ങള്‍  ഏതോ ഒരു രോഗിയുടെ ചികിത്സയെപ്പറ്റിയാണല്ലോ സാര്‍ 
സംസാരിച്ചുകൊണ്ടിരുന്നത്.

അത് അദ്ദേഹത്തിന്റെ ഭക്തരില്‍ ഒരാളാണ്  പൗലോസ്‌ പറഞ്ഞു

ആ രോഗി സുഖം പ്രാപിച്ചു വരുന്നു എന്നും നിങ്ങള്‍ പറയുകയുണ്ടായല്ലോ! 

അതെ,രോഗി സുഖം പ്രാപിച്ചു വരുന്നു എന്ന് പറഞ്ഞതും സത്യം തന്നെ, പക്ഷെ അതുകൊണ്ട് അദ്ദേഹം ഒരു ഡോക്ടറോ, വൈദ്യനോ ആകണമെന്നില്ലല്ലോ!

അദ്ദേഹം ഒരു ക്രിസ്ത്യന്‍ പാതരി അല്ലെങ്കില്‍ ഒരു ക്രിസ്ത്യന്‍ പണ്ഡിറ്റ്‌ ആണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയില്ലേ?  ഞങ്ങള്‍ സംസാരിച്ച കാര്യം തികച്ചും വ്യക്തിപരവും ഒപ്പം സ്വകാര്യവുമത്രേ.

ക്ഷമിക്കണം സര്‍, ഒരു ആകാംഷ കൊണ്ട് ചോദിച്ചു പോയതാ. ശിവറാം ഹേഗ്ഡേ പറഞ്ഞു

ആകാംഷ നല്ലത് തന്നെ, പക്ഷെ 
അതുകൊണ്ട് മറ്റൊരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്നത് ശരിയാണോ?

അങ്ങനെ ഇരുവര്‍ക്കും മദ്ധ്യേ അൽപ്പസമയം നിശബ്ദത തളം കെട്ടി നിന്നു.

ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിന്നപ്പോള്‍ പൗലോസ്‌ പുറത്തിറങ്ങി പാതിരിക്കു വേണ്ടി കുറെ ആപ്പിളും ഓറഞ്ചും വാങ്ങി ക്കൊടുത്തു, എന്നിട്ട് ബസ്സിന്റെ പിന്നിലേക്ക്‌ മാറി നിന്നു ഒരു സിഗരറ്റിനു തിരി കൊളുത്തി.
ഇതു കണ്ട  ശിവറാം ഹേഗ്ഡേയും പുറത്തിറങ്ങി പൌലോസിനെ സമീപിച്ചു തന്റെ പാടുള്ള കൈകളും കാലും കാണിച്ചിട്ട് പറഞ്ഞു. ക്ഷമിക്കണം, വീണ്ടും ബുദ്ധിമുട്ടിക്കുന്നതില്‍, ദയവായി എനിക്കുവേണ്ടി പാതിരിയോടോന്നപേക്ഷിക്കണം.
പൗലോസ്‌ അയാളുടെ വാക്കുകള്‍ അത്ര കാര്യമായി ഗൌനിച്ചില്ല, കാരണം ആദ്യമായി ബസ്സില്‍ കണ്ട ഒരു അപരിചിതന്‍, അതും ഒരു ഹിന്ദു.

ദുഖിതനായ ശിവറാം വീണ്ടും പൌലോസിനോടപേക്ഷിച്ചു,  സര്‍ കുറഞ്ഞ പക്ഷം പാതിരിയെപ്പറ്റിയും ചികിത്സയേപ്പറ്റിയെങ്കിലും ഒന്ന് പറയാമോ?  എനിക്കു നേരിട്ട് അദ്ദേഹത്തെ സമീപിക്കാമെല്ലോ.

ശരി പറയാം പൗലോസ്‌ പറഞ്ഞു.

റെവറന്‍ ഫാദര്‍ തോമസ്‌ ജൊസഫ്, വള്ളിക്കോടന്‍ സ്നേഹത്തിന്റ്യും സംയമനത്തിന്റെയും മൂര്‍ത്തീഭാവം, അതാണദ്ദേഹം. സ്നേഹത്തിന്റെ അപ്പോസ്തലന്‍ എന്ന പേരിലും അറിയപ്പെടും. നാളിതുവരെ അരുണാചല്‍ പ്രദേശിലെ ഗിരി വര്‍ഗ്ഗക്കാര്‍ക്കിടയില്‍ സ്നേഹധനനായ യേശുക്രിസ്തുവിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും, രോഗശാന്തി ശുശ്രൂഷകളിലും പങ്കെടുത്തു വരുന്നു. ഈ അടുത്ത കാലത്ത് ഇവിടെ വരികയും തുംഗഭദ്രാ നദിക്കരയില്‍ ഉള്ള ഒരു ഹരിജന്‍ കോളനിക്കടുത്തു ഒരു ചാപ്പല്‍ നിര്‍മ്മിച്ച്‌ ദൈവീക ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു വരുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലക്ക് എനിക്കു ഫാദറിനെ പരിചയപ്പെടാനും തന്റെ അഗാധമായ അറിവിന്റെയും സ്നേഹത്തിന്റെയും ജലധാരയില്‍ നിന്നും പാനം ചെയ്യുവാനും  ഭാഗ്യമുണ്ടായി, ഒരു ദിവസം എന്റെ ഭവനം സന്ദര്‍ശിച്ച അദ്ദേഹം എന്റെ ഭാര്യക്കുണ്ടായിരുന്ന ഈ അസുഖം കാണുകയും ദയ തോന്നിയ ഫാദര്‍ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു എന്നിട്ട് ഒരു ജഗ്ഗില്‍ കുറെ ജലമെടുത്തു വാഴ്ത്തിയനുഗ്രഹിച്ചു എന്റെ ഭാര്യക്ക് കൊടുത്തു, അവള്‍ അത് വിശ്വാസത്തോട് പാനം ചെയ്തു.  ചുരുങ്ങിയ നാള്‍ കൊണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ അവളില്‍ കണ്ടു തുടങ്ങി.  അതിനു ശേഷം ഇന്നാണ് ഞാന്‍ ഫാദറിനെ കാണുന്നത്. ഒരു ഹിന്ദുവായ നിങ്ങള്‍ക്ക് ഒരു പക്ഷെ യേശുക്രിസ്തുവിനോടുള്ള ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളില്‍  വിശ്വാസം വരികയില്ലായിരിക്കാം. ക്ഷമിക്കണം. ഇത്തരത്തിലുള്ള അസാധാരണമായ ഒരു ചുറ്റുപാടിലായതിനാല്‍ എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. അടുത്ത സ്റ്റോപ്പില്‍ ആണ് എനിക്കിറങ്ങേണ്ടത്, ഒരു കാര്യം നിര്‍ദേശിക്കാം ഫാദറിന്റെ കരുണക്കായി നിങ്ങള്‍ നേരിട്ട് അദ്ദേഹത്തെ സമീപിച്ചു നോക്കുക, എനിക്കു അത്ഭുത രോഗശാന്തിയില്‍ വിശ്വാസം ഉണ്ടെന്നു പറയുക, ഒരു പക്ഷെ അദ്ദേഹം അതിനു മുതിരുന്നില്ലായെങ്കില്‍ ഇപ്രകാരം പറയുക,ഫാദര്‍ ഞാന്‍ ഒരിക്കല്‍ പുതിയ നിയമം വായിച്ചിട്ടുണ്ട് യേശുക്രിസ്തുവിന്റെ രോഗശാന്തി ശുശ്രൂഷയെപ്പറ്റിയും മറ്റും ഞാന്‍ വായിച്ചിട്ടുണ്ട്, എനിക്കതില്‍ വിശ്വാസം ഉണ്ട് എന്നും മറ്റും പറയുക, ഇതു നല്ലൊരു പ്രയോഗമാണ് അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ പറ്റിയ മാര്‍ഗ്ഗം.

നിങ്ങളുടെ ബസ്സ്‌ അതാ സ്ടാര്‍ട്ട് ആയി വേഗം കയറിക്കോളൂ!

ശിവറാം ഹേഗ്ഡേയുടെ ശ്രമം ഒട്ടും വിഫലമായില്ല, പൗലോസ്‌ പറഞ്ഞത് പോലെ ഉള്ള ഒരാള്‍  ആയിരുന്നില്ല ഫാദര്‍ വള്ളിക്കോടന്‍ മറിച്ച് ദയയും സ്നേഹവും ഉള്ള ഒരാളായിരുന്നു അദ്ദേഹം, ചുരുക്കത്തില്‍ ആത്മാക്കളെ (ക്രിസ്ത്യാനികള്‍ ആല്ലാത്തവരെക്കൂടിയും) രോഗത്തില്‍ നിന്നും പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനു അതീവ ശ്രദ്ധാലുവായിരുന്നു എന്ന് അല്‍പ്പ സമയത്തെ സംസാരത്തില്‍ നിന്നും  ശിവറാം ഹേഗ്ഡേക്കു മനസ്സിലായി. 

തന്റെ അപേക്ഷ പ്രകാരം ഫാദര്‍ തന്റെ  ഭവനം സന്ദര്‍ശിക്കുന്നതിനുള്ള സമയം തന്നു. അങ്ങനെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ(രാത്രി 10.30 മണി) പൌലോസിനോടൊപ്പം പാതിരി ഒരു കാറില്‍ ശിവറാം ഹേഗ്ഡേയുടെ വീട്ടുപടിക്കല്‍ വന്നിറങ്ങി.

വളരെ സന്തോഷത്തോടെ  ശിവറാം ഹേഗ്ഡേയും കുടുംബവും അവരെ സ്വീകരിച്ചിരുത്തി.
അല്‍പ്പ സമയത്തിന്ശേഷം  ആത്മീയ ഗീതങ്ങളോടെ യോഗം ആരംഭിച്ചു.

ആ മധുര ഗാനം കേട്ടാല്‍ അത് ആ ഫാദറിന്റെ അധത്തില്‍ നിന്നു തന്നയോ എന്ന് സംശയം തോന്നും. കാരണം അത്ര ശ്രുതിമധുരമായിരുന്നു ആ ആലാപനം. 

സ്വര്‍ഗീയ ശബ്ദം ഉയരങ്ങളില്‍ നിന്നും ഒഴുകി വരുന്നത് പോലെ ശിവറാം ഹേഗ്ഡേക്കു തോന്നി.

പാട്ടിനു ശേഷം യേശുക്രിസ്തു ചെയ്ത അത്ഭുത രോഗശാന്തിയെപ്പറ്റി രേഖപ്പെടുത്തിയ വേദഭാഗങ്ങള്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.

തുടര്‍ന്ന്  ഒരു ജഗ്ഗു നിറയെ ജലം താന്‍ കൊണ്ടുവന്ന മരക്കുരിശിനു സമീപം വെച്ച ശേഷം ശിവറാം ഹേഗ്ഡേയും തന്റെ ഭാര്യയും ഏഴു കുട്ടികളും അടങ്ങിയ ആ ചെറിയ കൂട്ടതോട് തന്റെ പ്രഭാഷണം ആരംഭിച്ചു.

എങ്ങനെ ഒരു അവിശ്വാസിക്കു ക്രിസ്തുവില്‍ നിന്നും സൌഖ്യം പ്രാപിക്കാം  എന്ന വിഷയം ആസ്പദമാക്കി ഒരു നീണ്ട പ്രസംഗം നടത്തി. അതിനു ശേഷം കുടുംബത്തിലെ എല്ലാവര്‍ക്കും ഓരോ കവിള്‍ ജലം ഫാദര്‍ ജപിച്ചു നല്‍കി ഒപ്പം ഒരു പ്രാര്‍ഥനയും നടത്തി.
പുണ്യ തീര്‍ഥം ലഭിച്ച പ്രതീതിയോടെ അവരത് പാനം ചെയ്തു.
എന്തിനധികം ജലം പാനം ചെയ്തവര്‍ ഓരോരുത്തരായി  മയങ്ങി വീണു.

പിറ്റേ ദിവസം പ്രഭാതത്തില്‍ ഗാഡനിദ്രയില്‍ നിന്നുണര്‍ന്ന  ശിവറാം  ഹേഗ്ഡേ 
പാതിരിയേയും പൌലൊസിനെയും അവിടെങ്ങും കണ്ടില്ല.

ആഭരണ ഭ്രമക്കാരനായ  ശിവറാം ഹേഗ്ഡേയുടെ അലമാരയുടെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രഗ്നങ്ങളും, തന്റെ ഭാര്യയും മക്കളും  അണിഞ്ഞിരുന്ന ആഭരണങ്ങളും പാതിരിയോടൊപ്പം അപ്രത്യക്ഷമായി!

വ്യാജ പാതിരിയും ശിഷ്യനും ഇതിനകം മറ്റെവിടെയെങ്കിലും ഉള്ള ട്രെയിനിലോ ബസ്സിലോ തങ്ങളുടെ അടുത്ത ഇരക്കു വേണ്ടിയുള്ള വല വിരിച്ചു കൊണ്ടിരിക്കുകയായിരിക്കും.

ശുഭം

വാല്‍ക്കഷണം:

സൂക്ഷിക്കുക!!!! 

ഇത്തരം രോഗശാന്തി വരമുണ്ടെന്നു  
വീമ്പിളക്കി ഒരു കൂട്ടര്‍ 
ഈ കഥയിലെ പാതിരിയേപ്പോലെ 
രഹസ്യമായല്ല, പരസ്യമായിത്തന്നെ
 സ്റ്റേജിനു മുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു!
പാവം ജനങ്ങളെ  കബളിപ്പിച്ചുകൊണ്ടിരിക്കുന്നു!
ഇത്തരക്കാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട് ! 
യേശുക്രിസ്തു ഒരിക്കലും തന്റെ അനുകാരികള്‍ 
ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നു 
ആഗ്രഹിച്ചിട്ടില്ല. കല്പ്പിചിട്ടുമില്ല. 
വേദപുസ്തകത്തില്‍ ഒരിടത്തും 
അത് രേഖപ്പെടുത്തിയിട്ടും ഇല്ല.
ഇതെല്ലാം ഒരു തരം  തട്ടിപ്പാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു.
കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു 
 അതുകൊണ്ട് എന്റെ പ്രീയപ്പെട്ട വായനക്കാരെ
 നിങ്ങള്‍ കബളിപ്പിക്കപ്പെടരുത് !
നമുക്കു കുറേക്കൂടി 
ജാഗജൂഗരായിരിക്കാം 
തട്ടിപ്പു വീരന്മാര്‍ 
വരുന്നു.
ജാഗ്രതൈ !!!

picture credit: pinterest Google 


ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു? Sleep And Productivity

$
0
0

ഉറക്കം നമ്മുടെ ശരീരത്തിന്   അഥവാ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ പാടില്ലാത്ത  ഒന്നാണ് 


വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പേ ആമുഖമായി  ചില കാര്യങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു.  

ഒന്നു രണ്ടു ആഴ്ച മുമ്പ് മലയാളം ബ്ലോഗ് എഴുതുന്ന മിത്രങ്ങൾക്കു അവരുടെ ഈമെയിലിലേക്ക്  ഒരു കത്തു അയച്ചിരുന്നു പലരും അതിനു നല്ലൊരു പ്രതികരണം നൽകി, എന്നാൽ ഒരു നല്ല പങ്കും പ്രതികരിച്ചു കണ്ടില്ല എന്നു കുറിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.  ഒരു പക്ഷേ അതു ബ്ലോഗെഴുത്തിലേക്കു മടങ്ങുവാനുള്ള താത്പര്യക്കുറവായിരിക്കും  എന്നു കരുതുന്നു .  ആ കുറിപ്പിനു മുമ്പേ, മലയാളം ബ്ലോഗെഴുത്തിലെ മാന്ദ്യം ചൂണ്ടിക്കാട്ടി ഒരു പ്രിയ മിത്രം പരിഭവം രേഖപ്പെടുത്തിയതും, അതു മറ്റൊരു ബ്ലോഗ് പോസ്റ്റിലേക്കു വഴി തെളിച്ചതും ചുരുക്കം ചില വായനക്കാരെങ്കിലും ഓർക്കും എന്നു കരുതുന്നു.  ആ കുറിപ്പ്  കാണാത്തവർ  താഴെ കൊടുക്കുന്ന ലിങ്കിൽ വായിക്കുക.  

നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!

ആ കുറിപ്പിന്  അനുബന്ധമായി ഇങ്ങനെ ഒരു കുറിപ്പുമായി വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്! 

ഇന്ന് ഈ ബ്ലോഗ് (ഏരിയലിന്റ്  കുറിപ്പുകൾ -Ariel's  Jottings തുടങ്ങിയിട്ട് മൂന്നു വർഷം പൂർത്തിയാകുന്നു. 

സത്യത്തിൽ ഈ വിവരം ഓർമ്മപ്പെടുത്തിയത്  നമ്മുടെ സാക്ഷാൽ സുക്കർ സായിപ്പിന്റെ ഫേസ് ബുക്ക് എന്ന കമ്പനിയാണ്! 

ഈ നാളുകളിൽ ഫേസ് ബുക്ക് അംഗങ്ങളുടെ പഴയ പോസ്റ്റുകൾ (See  Your Memories > എന്ന തലക്കെട്ടിൽ അവ പ്രത്യക്ഷപ്പെടുന്നു )പൊടി തട്ടിയെടുത്ത്  അവർ നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നു, (അല്ലെങ്കിൽ അവ താണ്  താണ്  അങ്ങു ആഴങ്ങളിലേക്ക് പോകാൻ സാദ്ധ്യത കൂടുതൽ, പിന്നെ ഏതു വലിയ മുങ്ങൽ വിദഗ്ദ്ധർ  വന്നു തപ്പിയാലും കിട്ടില്ല)  അവ നമുക്ക് ഇഷ്ടമെങ്കിൽ നമ്മുടെ വാളിൽ ഷെയർ ചെയ്യാം , അങ്ങനെ കിട്ടിയ ഓർമ്മപ്പെടുത്തൽ തന്നെ ഇന്ന് ഇതേപ്പറ്റി ഇവിടെ എഴുതാൻ കാരണമായത്! 

താഴെയുള്ള  ആ പോസ്റ്റ്  (സായിപ്പു തന്ന ഓർമ്മക്കുറിപ്പ് ) കാണുക! 

സായിപ്പു തന്ന ഓർമ്മക്കുറിപ്പ് :-)

ഇനി വിഷയത്തിലേക്കു കടക്കാം ...

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാ ണല്ലോ  ഉറക്കം എന്ന പ്രക്രിയ!  

final collage 1ഈ വിഷയത്തിൽ ചില  ചോദ്യങ്ങൾ   ഞാൻ എൻ്റെ മാന്യ വായനക്കാരോട് ചോദിച്ചു, അതിനു ലഭിച്ച ഉത്തരങ്ങളാണ് ഈ ബ്ലോഗ് പോസ്റ്റിലെ ഉള്ളടക്കം. 

അടുത്തിടെ, ലോകത്തിലെ വിവിധ മേഘലകളിൽ വിശേഷിച്ചും ബ്ലോഗ്‌ എഴുത്തിലും, ഓൺ ലൈൻ വ്യവസായത്തിലും  മുൻപന്തിയിൽ നിൽക്കുന്ന നിരവധി പേരോട് താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു.  അതിനവർ നല്കിയ മറുപടികൾ തികച്ചും ചിന്തനീയവും, ചർച്ചാ വിഷയമാക്കേണ്ടവയും തന്നെ.   

ഇവിടെ പ്രധാനമായ ഒരു വസ്തുത മനസ്സിലാക്കുവാൻ കഴിഞ്ഞത് അവർ എത്ര തിരക്കുള്ളവർ ആയാലും ഉറക്കത്തിനായി തങ്ങളുടെ സമയത്തിൽ ഒരു നല്ല പങ്കു നീക്കി വെക്കുന്നു എന്നുള്ളതാണ്.

അവർനൽകിയമറുപടികൾ ക്രോഢീകരിച്ചു അവ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ ചേർക്കുകയുണ്ടായിഅതു ഈ ലിങ്കിൽ വായിക്കുക  130+ Online Experts Shares....


1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ, അല്ലെങ്കിൽ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?

2. . നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

എന്നതായിരുന്നു ചോദ്യങ്ങൾ.


ഇതേ ചോദ്യം മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരോടും തിരഞ്ഞെടുക്കപ്പെട്ട ചില ബ്ലോഗേർസിനോടും ചോദിച്ചപ്പോൾ ലഭിച്ച ഉത്തരങ്ങളും രസകരം തന്നേ, അവ താഴെ ചേർക്കുന്നു. വായിക്കുക പ്രതികരിക്കുക!

ഈ ലഭിച്ച ഉത്തരങ്ങളിൽ വായനക്കാർക്ക് പകർത്തുവാനും പ്രാവർത്തികമാക്കുവാനും പറ്റുന്ന നിരവധി വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്നു.

അതെ, ഉറക്കവും ഉൽപ്പാദനവും ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു. 

ഈ റൌണ്ട് അപ്പ്‌ പോസ്റ്റിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള നിരവധി പേർ തങ്ങളുടെ ഈ രഹസ്യം ഏരിയലിന്റെ കുറിപ്പുകൾ വായനക്കാരുമായി പങ്കു വെക്കുന്നു.

പലരും, ഉറക്കത്തിനായി നീക്കി വെച്ചിരിക്കുന്ന സമയം പലപ്പോഴും, അപരിയാപ്തമായിരിക്കുന്നു. 

ഒരു ദിവസത്തിൽ കേവലം 24 മണിക്കൂറുകൾ മാത്രം! 

അതൊരു പ്രാപഞ്ചിക നിയമവും യാഥാർഥിയവുമത്രെ!

അത് നിഷേധിക്കുവാൻ ആർക്കും കഴിയുകയും ഇല്ല.

 ചുരുക്കത്തിൽ, അതിനോട് ഒന്നു കൂട്ടുവാനോ അതിൽ നിന്നും ഒന്നു കുറക്കുവാനോ ആർക്കും കഴിയുകയും ഇല്ല.

തിരക്ക് പിടിച്ച എഴുത്തുകാർക്ക്  വിശേഷിച്ചും ബ്ലോഗ്‌ എഴുത്തുകാർക്ക് ഇതൊരു ദുഃഖ വാർത്ത തന്നേ എന്നു പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തിയില്ല. അതായത് ഒരു ദിവസത്തിൽ ലഭ്യമായുള്ള 24 മണിക്കൂറുകൾ തങ്ങളുടെ ആ ദിവസത്തെ മിക്ക ജോലികളും പൂർത്തീകരിക്കാൻ  പോരാതെയിരിക്കുന്നു.  പലർക്കും വിശേഷിച്ചും ബ്ലോഗ്‌ എഴുത്തുകാർക്കും, മറ്റു എഴുത്തുകാർക്കും, അതുപോലെ  തിരക്കു പിടിച്ച വിവിധ ജോലികളിൽ ഏർപ്പെ ട്ടിരിക്കുന്ന മറ്റ് അനേകർക്കും തീർച്ചയായും ഇതൊരു ദുഃഖ വാർത്ത തന്നേ!   

കാര്യം എന്തായാലും, ഈ 24 മണിക്കൂറിനോട്  ആർക്കും ഒരു മിനിറ്റു കൂട്ടുവാനോ,  അതിൽ നിന്നും കുറക്കുവാനോ കഴിയുകയില്ല !


പ്രിയ മിത്രങ്ങളുടെ പ്രതികരണങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഇതോടുള്ള ബന്ധത്തിൽ എൻ്റെ അനുഭവം കൂടി പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

ഉറക്കം നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു പ്രക്രിയ തന്നെ! ചുരുക്കത്തിൽ അത് നമ്മുടെ ജീവിത ചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. വിവിധ  പഠന നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്  ആരോഗ്യകരമായ ഒരു ജീവിതത്തിനു ഒരു വ്യക്തിക്ക്  കുറഞ്ഞത്‌ എട്ടു മണിക്കൂർ സമയത്തെ ഉറക്കം ആവശ്യമാണെന്നാണ്.

ഈ വിഷയത്തോടുള്ള ബന്ധത്തിൽ ചിന്തിച്ചപ്പോൾ ആദ്യം എൻറെ മനസ്സിൽ ഓടിയെത്തിയത്  ഞാൻ ജോലി ചെയ്തിരുന്ന ഒരു കമ്പനിയുടമയുടെ വാക്കുകളാണ്.  അദ്ദേഹം ഇപ്രകാരം പറഞ്ഞു.  "അതികാലത്തെ ഉണരുകയെന്നതു  ആരോഗ്യകരമായ ഒരു ജീവിതത്തിൻറെ ലക്ഷണം തന്നെയാണ്.  അത് അതിരാവിലെ നാലു മണിക്കു തന്നെ ആരംഭിക്കണം.  ഒരു ദിനം ആരംഭിക്കുന്നതിനു ഇത്ര അനുയോജ്യമായ,  ശാന്തമായ ഒരു സമയം ഇല്ല തന്നെ, അത് ഫലകരമായ ഒരു  ദിവസമായി മാറും."

അതൊരു നല്ല ആശയമായി എനിക്കു തോന്നുകയും അടുത്ത ദിവസം മുതൽ അത് പരീക്ഷിക്കുവാൻ ഞാൻ ആരംഭിച്ചു.  ഓർക്കുക അതിനു മുമ്പ് ഞാൻ ഒരു രാത്രി മൂങ്ങ ആയിരുന്നു. :-) 

അദ്ദേഹത്തിൻറെ ഈ നിർദ്ദേശം ഞാൻ വളരെ സൂക്ഷമതയോടെ പാലിച്ചു തുടങ്ങി, അതിലൂടെ ദിനം തോറും ലഭിച്ച ഫലങ്ങൾ തികച്ചും ആശ്ചര്യജനകമായവ തന്നെ. ചുരുക്കത്തിൽ പ്രഭാതത്തിൽ നമുക്ക് ലഭിക്കുന്ന ഊർജ്ജം തികച്ചും വ്യത്യസ്തമായത് തന്നെ. അത് തികച്ചും പ്രസന്നതയേറിയതും ആനന്ദദായകവുമയവതന്നെ.  പക്ഷെ ദുഃഖമെന്നു പറയട്ടെ, ദിനങ്ങൾ ഓടിയകന്നു, ബ്ലോഗ്ഗിംഗ് സപര്യയിലേക്കുള്ള എൻറെ പ്രയാണം ഈ നല്ല ചര്യക്ക്‌ സാരമായ വിഘ്നം വരുത്തി എന്നു തന്നേ പറയാം, അതെന്നെ വീണ്ടും ഒരു രാത്രി മൂങ്ങ ആക്കി മാറ്റിയെന്നു പറഞ്ഞാൽ മതി. 


ഇപ്പോൾ എന്റെ ഉത്പ്പാദന ക്ഷമതയുടെ നിമിഷങ്ങൾ രാത്രിയുടെ യാമങ്ങൾ തന്നെ. കാര്യമിങ്ങനെയെങ്കിലും ഇപ്പോഴും കുറഞ്ഞത്‌ 6 മുതൽ 7 വരെ മണിക്കൂറുകൾ ഞാൻ ഉറക്കത്തിനായി കണ്ടെത്തുന്നു. എന്നാൽ തിരക്കു പിടിച്ച ദിനങ്ങളിൽ അതു ലഭിക്കാതെ വന്നാൽ ഇടവിട്ട്‌ ഇടവിട്ടുള്ള പൂച്ചയുറക്കത്തിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ആവശ്യമായ ഉറക്കം ലഭിക്കാതെ വന്നാൽ അടുത്ത ദിവസം, തീർച്ചയായും അപകടം നിറഞ്ഞ ഒരു ദിനത്തിനു തുല്യമായി മാറുന്നു. അതെ തീർച്ചയായും നഷ്ടമാകുന്ന ഉറക്കം നമ്മുടെ ഉത്പ്പാദന ക്ഷമതയെ കാര്യമായി ബാധിക്കും എന്നതിൽ സംശയം ഇല്ല.  

ഉറക്കവും ഉത്പ്പാദന ക്ഷമതയും 
ഒന്നിനോട് ഒന്ന് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു


നേരത്തെ സൂചിപ്പിച്ചതുപോലെ എൻറെ എഴുത്തുകുത്തുകൾ പ്രധാനമായും നടക്കുന്നത് രാത്രിയുടെ ഏകാന്തമായ  നിമിഷങ്ങളിൽ ആണ്. എന്റെ ഭൂരിഭാഗം ഗാനങ്ങളും, കവിതകളും, ലേഖനങ്ങളും, കുറിപ്പുകളും  രാത്രിയിൽ പിറവി കൊണ്ടവ തന്നെ, അതേ ശീലം ഇപ്പോഴും തുടരുന്നു. 

പിന്നെ ചിന്തകൾ, എഴുതുന്നതിനുള്ള  പ്രചോദനം എപ്പോൾ ലഭിക്കുന്നു എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ! പ്രചോദനം ലഭിക്കുമ്പോൾ കിട്ടുന്ന ചിന്തകൾ ഒരു കടലാസ്സിലോ നോട്ട് ബുക്കിലോ കുറിച്ചിടുന്നു അവ പിന്നീട് രാത്രിയിൽ തന്നെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. കാലം മാറിയതോടെ ഇപ്പോൾ നോട്ട് ബുക്കും കടലാസും ഏതാണ്ട് അന്യം നിന്നു പോയി എന്നു പറയാവുന്ന ഈ നാളുകളിൽ അങ്ങനെ ലഭിക്കുന്ന ചിന്തകൾ സ്മാർട്ട് ഫോണുകളിൽ ഇന്നു ലഭ്യമായിട്ടുള്ള Evernote  പോലെയുള്ള ആപ്പ്കളിൽ കുറിച്ചിടുന്നു, പിന്നീടവ കമ്പ്യൂട്ടറിലേക്ക് മാറ്റി രൂപപ്പെടുത്തി എടുക്കുന്നു.


ഇവിടെ ഓരോരുത്തരും ഉറക്കത്തോടും പ്രവർത്തനത്തോടുള്ള ബന്ധത്തിലും ഓരോ ശൈലി സ്വീകരിക്കുന്നുയെങ്കിലും  എല്ലാവരും ഒരുപോലെ പറഞ്ഞ കാര്യം ഉറക്കക്കുറവ് തങ്ങളുടെ ഉത്പ്പാദന ക്ഷമതയെ കാര്യമായി ബാധിക്കുന്നു എന്നാണ്.

cutmypic(34)എന്റെ ചോദ്യത്തിനുള്ള പ്രിയ മിത്രങ്ങളുടെ  പ്രതികരണങ്ങൾ തുടർന്ന് വായിച്ചാലും. 

ഇത്  വായിക്കുന്ന നിങ്ങൾക്കും ഈ വിഷയത്തിൽ ചിലതെല്ലാം പറയുവാൻ കാണും എന്നതിൽ രണ്ടു പക്ഷമില്ല അവ കമണ്ടു പെട്ടിയിൽ എഴുതി ചേർത്താൽ അത് മറ്റുള്ളവർക്കും പ്രയോജനകരമാകും എന്നതിൽ സംശയം ഇല്ല.  എഴുതുക അറിയിക്കുക. നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി.

ഈ കുറിപ്പ് നിങ്ങൾക്ക് പ്രയോജനകരമായി എങ്കിൽ അത് നിങ്ങളുടെ മറ്റു മിത്രങ്ങൾക്കും ഷെയർ ചെയ്യാൻ മറക്കില്ലല്ലോ!

നന്ദി , നമസ്കാരം 

ഏരിയലിന്റെ  കുറിപ്പുകൾക്ക് വേണ്ടി 

നിങ്ങളുടെ സ്വന്തം 



ഫിലിപ്പ്  വി ഏരിയൽ

അടിക്കുറിപ്പ് 

കുറിപ്പുകൾ  ലഭിച്ച ക്രമപ്രകാരമാണ്  ഇവിടെ ചേർത്തിരിക്കുന്നത്. 
അതിൽ പ്രത്യേക പരിഗണന ഒന്നും ഇല്ല എന്ന വിവരവും ഇവിടെ കുറിക്കുന്നു,  

പ്രതികരിച്ച എല്ലാ  പ്രിയ മിത്രങ്ങൾക്കും എൻ്റെ നന്ദി നമസ്‌കാരം.

വീണ്ടും കാണാം 

സസ്നേഹം 


നിങ്ങളുടെ സ്വന്തം 











ഫിലിപ്  വി ഏരിയൽ 
സിക്കന്തരാബാദ് 

11. 07 2016

ഈ പോസ്റ്റിനെക്കുറിച്ചു ഫിലിപ്‌സ്‌കോം വെബ്‌സൈറ്റിൽ ചേർത്തിരിക്കുന്ന ഒരു കുറിപ്പ് വായിക്കുവാൻ ഇവിടെ അമർത്തുക 

YOU CAN ALSO READ A NOTE PUBLISHED ON OUR WEBSITE ABOUT THIS PAGE HERE


  
ഉറക്കത്തിന്റെ കാര്യം വരുമ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായ അനുഭവങ്ങളാണ് എനിക്കുള്ളത്.

 ‘എല്ലാം മറന്നുകൊണ്ട് സമാധാനത്തോടെ ഉറങ്ങിയത് ആശുപത്രി കിടക്കയിൽ വെച്ച് ആയിരിക്കും’ എന്നാണ് എനിക്ക് പറയാനുള്ളത്. 

ഉറങ്ങാൻ സമയം ഇല്ല എന്നാണ് എന്റെ പരാതി. എല്ലാ തിരക്കുകളും കഴിഞ്ഞ് ഉറങ്ങാൻ നേരമാവുന്നത് പലപ്പോഴും രാത്രി 12 മണി അടുക്കുമ്പോൾ ആയിരിക്കും. ജീവിതത്തിന്റെ പകുതി കാലം (36വയസ്) ഓലമേഞ്ഞ വീട്ടിൽ, രാത്രിയാവുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിച്ചു കൂട്ടിയതിനാൽ, വീട്ടിലെ മറ്റുള്ളവർ ഉറങ്ങിയാലാണ് ഏകാന്തതയിൽ ഇരുന്ന് വായിക്കാനും പഠിക്കാനും സമയം ലഭിക്കുന്നത്. ആ ശീലം ഇപ്പോഴും തുടരുന്നു; ഞാൻ മാത്രമല്ല, എന്റെ 4 സഹോദരങ്ങളും ആ ശീലത്തിന് അടിമയാണ്. 

പാവപ്പെട്ട കർഷകന്റെ മക്കളായ, സാമ്പത്തിക നിലയിൽ താഴ്ന്ന ഞങ്ങൾക്ക് ആകെയുള്ള ഭാഗ്യം വീട്ടിനടുത്ത് സ്വന്തമെന്നതുപോലെ ഉപയോഗികാവുന്ന വായനശാലയാണ്. രാത്രിയിലുള്ള പഠനം കൊണ്ടാണ് ഡിഗ്രിയും പിജിയും കഴിഞ്ഞ് ഞങ്ങൾ 5 പേരും സർക്കാർ ജോലിക്കാരായത്.

ഉറക്കം കുറഞ്ഞാൽ കൂടുതൽ ക്ഷീണം ഉണ്ടാവുമെങ്കിലും മറ്റുള്ളവരെല്ലാം ഉറങ്ങുന്ന രാത്രിയുടെ നിശബ്ദതയിൽ എഴുതാനും വായിക്കാനും കൂടുതൽ സമയം ലഭിക്കുന്നു, എന്നതാണ് എന്റെ നേട്ടം.

സൃഷ്ടികൾ ഉണ്ടാവുന്നതിന് പ്രത്യേക നേരമൊന്നും ഇല്ല. എഴുതാനുള്ള സംഗതികൾ മനസ്സിൽ വന്നാൽ ഉടൻ തന്നെ അത് ഒരു ഡയറിയിൽ കുറിച്ചുവെക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പിന്നിട് ഓർമ്മിച്ച് എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പിന്നീട് സമയം ലഭ്യമായാൽ കമ്പ്യൂട്ടർ തുറന്ന് അതിൽ വിശദമായിഎഴുതി എഡിറ്റ് ചെയ്യുന്നു. എന്റെ സാഹിത്യരചനകൾ പുരോഗമിച്ചത് കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയതോടെ ആണ്.
  
ഉറങ്ങാനായി എടുക്കുന്ന സമയം വളരെ കുറവാണ്; 5ഓ 6ഓ മണിക്കൂർ. ഉറങ്ങാൻ കിടന്നാൽ പലപ്പോഴും ഉറക്കം വരില്ല. ചിലപ്പോൾ രണ്ടു മണിവരെ ഉറങ്ങാതെ കിടക്കും. രാവിലെ എഴുന്നേൽക്കാൻ വളരെ മടിയാണ്; നല്ല ക്ഷീണം ഉണ്ടാവും. എട്ട് മണിവരെ ഉറങ്ങാൻ ശ്രമിക്കുമെങ്കിലും അത് നടക്കാറില്ല.  

~ K  S . Mini  ~ (കെ എസ്  മിനി)  ~  മിനി ലോകം 




ഉറക്കം അനിവാര്യമായ ഒരു പ്രക്രിയതന്നെയാണ്. അത് എപ്പോൾ എങ്ങനെ എത്ര  നേരം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനം ആയി ഞാൻ കരുതുന്നു .ഉറങ്ങണമെന്നു തോന്നുമ്പോൾ ഉറങ്ങുക ..അല്ലാത്തപ്പോൾ ഉണർന്നു പ്രവർത്തിക്കുക ഇതാണ് എന്റെ നയം 
എന്നാൽ  എന്റെ താല്പര്യത്തിന് എതിരായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതയാകേണ്ടി വന്നാൽ  അതെന്റെ പ്രവർത്തനങ്ങളെ വല്ലാതെ സ്വാധീനിക്കും.
രാത്രിയാണ് എന്റെ ഉത്സാഹഭരിതമായ നിമിഷങ്ങൾ ...എല്ലാരും ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് ജോലികൾ  ചെയ്യുന്നതിലാണ് എന്റെ കമ്പം. ആരുടേയും ശല്യം ഇല്ലാതെ ...തടസ്സങ്ങളില്ലാതെ ...ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ ചെയ്തു തീർത്തശേഷം ശാന്തമായി ഉറങ്ങുക.നാളെയ്ക്കായി ജോലി പാതിയിൽ നിർത്തി പോകനിഷ്ടമില്ലാത്തതിനാൽ എപ്പോഴാണ് ഉറങ്ങാൻ കിടക്കുക എന്ന് കൃത്യമായി പറയാൻ പറ്റില്ല.പക്ഷേ വെളുപ്പാൻ കാലത്തുള്ള ഉറക്കം എനിക്ക് നിർബന്ധമാണ്..അത് നഷ്ടപ്പെട്ടാൽ എന്റെ പകൽ മുഴുവൻ നഷ്ടപ്പെടുന്നതിനു സമമാണ് .ഒരു ദിവസം അഞ്ചുമുതൽ 7 മണിക്കൂർ ഉറക്കത്തിനായി ചെലവഴിക്കുന്നു.
~ Leela M ~ (ലീല എം)  ~ സി എൽ എസ് ബുക്സ്‌ 
ഉറക്കത്തിന്റെ ഗുണമേന്മകളെ കുറിച്ച് വിവരിക്കുകയാണെങ്കിൽ ഒരു കൊട്ടപ്പറ കാര്യങ്ങൾ പറഞ്ഞാലും തീരാത്ത അത്രയുണ്ട്. ശാസ്ത്രീയമായി പറയുകയാണേൽ ഉറക്കം എന്നത് വെള്ളവും , വായുവും , ഭക്ഷണവും പോലെ ശരീരത്തിനും ,
മനസ്സിനും  ഏറ്റവും വേണ്ടപ്പെട്ട സംഗതിയാണ്. ഇതെല്ലാം വേണ്ടപോലെ എന്നും ഒരു ക്ഷാമവുമില്ലാതെ  കിട്ടിക്കൊണ്ടിരുന്നാൽ ഉൽപ്പാദനക്ഷമതയയും താനെ വന്നു കൊള്ളും..!

പിന്നെ ഉറക്കത്തിലല്ല - ശരിക്കും ഉറങ്ങാതെ പല പ്രക്രിയകളും നടക്കുമ്പോഴാണ് ഉൽപ്പാദനത്തിന് ഉറവിടം കുറിക്കുക എന്ന പരമാർത്ഥം ഏവർക്കും അറിവുള്ള വിഷയമാണല്ലോ  അല്ലേ!


ഏത് സൃഷ്ടികളും നടക്കുന്നത് ഉറങ്ങാത്തപ്പോൾ തന്നെയാണെന്ന് നമുക്ക് നിസംശയം പറയാം. എന്നെ സംബന്ധിച്ചിടത്തോ‍ളം ഒരു സൃഷ്ടി കർമ്മത്തിനും ഒരു പ്രത്യേക സമയമോ മറ്റോ ഇല്ല . സന്ദർഭം കിട്ടിയാൽ ഏത് സമയവും ആയതിന് വിനിയോഗിക്കും.മനസ്സിനും , ശരീരത്തിനും ഉത്തേജകം നൽകുന്ന എന്തെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഇത്തരം  സൃഷ്ടികർമ്മങ്ങൾ നിർവ്വഹിക്കുന്നതെങ്കിൽ ആയതെല്ലാം വളരെ സുഖമമായി ഫലപ്രദമായി പരിസമാപ്തിയിൽ എത്തിക്കുന്നതിന് ഒരു എക്സ്ട്രാ ഊർജ്ജവും കിട്ടാറുണ്ട് കേട്ടൊ.  പിന്നെ ഏത് സൃഷ്ടികർമ്മങ്ങളും നിർവ്വഹിച്ച ശേഷം നല്ല ഉറക്കവും കിട്ടാറുണ്ട് ... !

~  Muralee Mukundan ~ ( മുരളീ മുകുന്ദൻ)~ ബിലാത്തിപട്ടണം.)                                                                                
 
1. ഉറക്കത്തിലൊട്ടും  കുറവില്ല ഭാഗ്യം!                                                                     
ഉണ്ടല്ലോയേറെയഴുത്തും വായനയും
സുഷുപ്തിതൃപ്തിയല്ലായെങ്കില്‍നിശ്ചയം
 സപ്തനാഡികള്‍ക്കെല്ലാം മാന്ദ്യം ഫലം..



                                2. വയസ്സിന്‍പ്രാരാബ്ദവും നോക്കിടാതെ
                                    സല്‍-മുഹൂര്‍ത്തങ്ങളൊന്നും നോക്കീടാതെ
                                    സ്വസ്ഥമായൊരിടം തേടീടണം നല്ല-
                                   ചിന്തകളങ്ങുക്കുത്തിക്കുറിച്ചീടുവാന്‍.

                                  ചാനലില്‍ പെയ്യുന്ന ചൂടുറ്റ  വാര്‍ത്തയും
                                  കേട്ടങ്ങനെ നിദ്രയുംവേഗാല്‍ എത്തുമല്ലോ!
                                  ഏഴരമണിക്കൂറുറക്കവുമായി
                                  ഏഴരവെളുപ്പിനുണരണമല്ലോ!
    
~ C V Thankappan ~  സി വി തങ്കപ്പൻ ~ ചില്ലുകൊട്ടാരം 


1. രാത്രിയിലാണു കൂടുതൽ എഴുതുക. ശീലമായതിനാൽ ഉറക്കക്കുറവു പ്രശനമാകുന്നില്ലാ.

2, ഞാൻ ഉറങ്ങുവാൻ 8 മണിക്കൂർ ഉപയോഗിക്കുന്നു


~ Chandu Nair  ആരഭി ചന്തുനായർ


ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന കാര്യത്തിൽ ആര്ക്കും സംശയമുണ്ടാകില്ല. സാധാരണയായി കേള്ക്കുന്ന പരാതികളിൽ ഒന്നാണ് ശരിക്കൊന്നുറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലാന്നുള്ളത്. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെറുപ്പത്തിലെ ശീലമാക്കിയത് ഇന്നും തുടരുന്നു. ഉറക്കക്കുറവ് തീര്ച്ചയയായും എന്‍റെ ആ ദിവസത്തെ പ്രവര്ത്തനങ്ങളെ ബാധിക്കാറുണ്ട്. ജോലിയില്‍, വായനയില്‍ എഴുത്തിൽ എല്ലാംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ അത് പ്രതിഫലിക്കും. അതിനാൽ ചൊട്ടയിൽ ശീലിപ്പിച്ചത് തന്നെ ഇപ്പോഴും തുടരാൻ പരമാവധി ശ്രമിക്കുന്നു. പലപ്പോഴും സാധിക്കാറില്ല. എത്ര വൈകി ഉറങ്ങാന്‍ കിടന്നാലും രാവിലെ കൃത്യം നാലു മണിക്കുണരും. രാവിലെയാണ് എഴുത്തും വായനയും നടക്കുന്നത്. രാത്രി വൈകിയിരുന്നു എന്തെങ്കിലും വായിച്ചാല്‍ തന്നെ അത് മാനസീകമായി എന്നെ തൃപ്തിപ്പെടുത്താറില്ല. പുലര്ച്ച യിലെ നിശബ്ദതയിൽ ലയിച്ച് സ്വസ്ഥമായി എഴുതുന്നതിനോ വായിക്കുന്നതിനോ ഞാനിഷ്ടപ്പെടുന്നു.

~ Fathima Mubeen (Mubi)  ~ (ഫാത്തിമാ മുബീൻ) ~ ദേശാന്തര കാഴ്ചകൾ 

ശരിയായ ഉറക്കം ശരീരത്തിനും മനസ്സിനും ആവശ്യമാണ്‌. പലപ്പോഴും അത് സാധിക്കുന്നില്ല - ജോലിസംബന്ധമായ കാര്യങ്ങൾ കൊണ്ടാകാം, വേണ്ടെന്നുവെച്ചാലും അനാവശ്യമായി കടന്നുവരുന്ന മനസ്സിന്റെ പിരിമുറുക്കങ്ങൾകൊണ്ടുമാകാം. എന്നിരിക്കിലും ഉറക്കം കുറഞ്ഞു എന്നുവെച്ച്, സാധാരനിലക്ക്, പതിവായി ചെയ്യുന്ന കാര്യങ്ങൾ മുടക്കാറില്ല. അത് ഉൽപ്പാദനക്ഷമതയെ ബാധിക്കാറുമില്ല. അതോടൊപ്പം, സാധിച്ചാൽ ഇടയ്ക്കു വിശ്രമിക്കാൻ ശ്രമിക്കാറുമുണ്ട്. ഉണര്ന്നു എഴുന്നേറ്റ ശേഷം, കണക്കുകൂട്ടി നോക്കാറുണ്ട് - ശരിയായ ഉറക്കം കിട്ടിയില്ലേ എന്ന്. ഇല്ല എങ്കിൽ മുകളിൽ പറഞ്ഞപോലെ, വേണ്ടിവന്നാൽ മാനസികമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണല്ലോ. മാത്രമല്ല, നാം ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും മനസ്സിലെങ്കിലും ഒരു ''കണക്കുകൂട്ടൽ''നടത്തുന്നത് ആവശ്യമാണ്‌ എന്ന പക്ഷക്കാരനാണ് ഞാൻ.


സൃഷ്ടികൾ നടത്തുന്നതിനു പതിവായി എന്നും ഒരു കൃത്യസമയം ഇല്ല. ഇടയ്ക്കു വീണുകിട്ടുന്ന സമയങ്ങളിൽ അങ്ങനെ ചെയ്യുന്നു. സാന്ദർഭികമായി, വീണുകിട്ടുന്ന ആശയങ്ങൾ, ഞാൻ പിറ്റ്മാൻസ് ഷോര്ട്ട് ഹാൻഡിൽ കുറിച്ചുവെക്കുകയോ, ലാപ്ടോപിലെ, ഇതിനായുള്ള ഫയലിൽ എഴുതിവെക്കുകയോ ചെയ്യാറുണ്ട്. ആറ് മുതൽ ഏഴു മണിക്കൂർവരെ ഞാൻ ഉറക്കത്തിനു ചിലവിടുന്നു. എന്തുകൊണ്ടാണ് ഉറക്കം കുറഞ്ഞത് എന്ന് സ്വയം ചോദിച്ച്, അടുത്ത സമയം അങ്ങനെ പറ്റാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ നോക്കാറുമുണ്ട്. അതെ, ഒരു സ്വയം വിമര്ശനം, വിശകലനം ആവശ്യമാണ്‌.

~  Dr. P. Malamkode ~ (ഡോ. പി മാലങ്കോട് ) ~അരുണ കിരണങ്ങൾ   

  

നമ്മുടെആവശ്യത്തിന്റെ തീവ്രതക്ക് ഉറക്കത്തെ മറികടക്കാന്‍ സാധിക്കും എന്നാണ് എന്റെ അനുഭവം. അലസമായിരുന്നാല്‍ ഉറക്കം താനേ വന്നുകൊള്ളും. അപ്പോള്‍ താല്‍പര്യമാണ് പ്രധാനം. എഴുതണമെന്നു തോന്നിയാല്‍ അത് എഴുതിത്തീരുന്നതുവരെ ഉറക്കം ആ വഴി തിരിഞ്ഞുനോക്കില്ല. വളരെ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കുന്നുവെന്ന അനുഗ്രഹം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. ഉറക്കം വരുന്നില്ല എന്ന ഒരു പരാതി എന്നെ സംബന്ധിച്ച് ഒരിക്കലുമില്ല. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കുക എന്നതാണ് ഉറക്കമില്ലായ്മക്ക് ഏറ്റവും നല്ല പരിഹാരം. എന്നുവെച്ച് ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലുള്ള ഉറക്കമിളിപ്പും പാടില്ല.

ഉറങ്ങിത്തീര്‍ക്കുന്നതിനു പകരം വായനക്കും എഴുത്തിനും സമയം ചെലവഴിക്കുന്നതാണ് ദൈവം നമുക്ക് നല്‍കിയ സമയത്തോട് ചെയ്യുന്ന നീതി. പുലര്‍കാലയാമങ്ങളിലെ വായനയുടെയും ഏഴുത്തിന്റെയും സുഖം ഒന്നുവേറെ തന്നെയാണ്. 

~ M  Ashraf ~ (എം.അഷ്‌റഫ്)   ~  MalbuAndMalbi 
കിടന്നാൽ അഞ്ച് മിനിറ്റിനകം ഉറങ്ങുന്ന ആളാണ് ഞാൻ. പൂരപ്പറമ്പിലായാലും സുഖമായി ഞാനുറങ്ങും. ശരിക്കുള്ള ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം മുഴുവൻ ഉറക്കച്ചടവ് പ്രശ്നമുണ്ടാക്കുകയും ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങി പ്രശ്നം പരിഹരിക്കേണ്ടതായും വരുന്നു. എല്ലായ്പ്പോഴും ഇത് സാധിക്കണമെന്നില്ല എന്നതുകൊണ്ട്, ഉറക്കം ശരിയായില്ലെങ്കിൽ തീർച്ചയായും അത് അടുത്ത ദിവസത്തെ ഉൽ‌പ്പാദനക്ഷമതയെ ബാധിക്കാറുണ്ട്. 

രാത്രി 9 മണി മുതൽ 12 മണിവരെയുള്ള സമയമാണ് വായിക്കാനും എഴുതാനുമായി ഞാൻ വിനിയോഗിക്കുന്നത്. ആ സമയത്ത് ഫോൺ കോളുകൾ ഇല്ലാതെ സ്വസ്ഥമായും ഏകാഗ്രമായും എഴുത്തിലോ വായനയിലോ മുഴുകാനാവും എന്നതാണ് പ്രധാനകാരണം. നല്ല മൂഡിലാണെങ്കിൽ 12 മണി എന്നത് വെളുപ്പിന് 2 മണിവരെയോ 3 മണി വരെയോ നീളും. അഞ്ച് മണിക്കൂർ സമയത്തെ ഉറക്കമാണ് എന്റെ ശരീരം ആവശ്യപ്പെടുന്നത്. അത്രയും ഉറങ്ങാനായാൽ ദിവസം
മുഴുവൻ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ എനിക്ക് കഴിയും. വെളുപ്പിന് 3 മണിക്ക് കിടന്നാൽ രാവിലെ 8 മണിക്ക് എഴുന്നേൽക്കാനാവും. രാത്രി 12 മണിക്ക് കിടന്നാൽ രാവിലെ 5 മണിക്ക് എഴുന്നേറ്റിരിക്കും. ആ സമയത്ത് എഴുന്നേറ്റാൽ മാത്രമേ രാവിലെയുള്ള ഓട്ടം സൈക്കിളിങ്ങ് എന്നീ കായികാഭ്യാസങ്ങൾ നടക്കൂ എന്നതുകൊണ്ട് കഴിയുന്നതും 12 മണിക്ക് തന്നെ കിടന്നുറങ്ങാൻ ശ്രമിക്കാറുണ്ട്.

~ Niraksharan ~ (നിരക്ഷരൻ)  ~    നിരക്ഷരൻ

ശരിയായ ഉറക്കം മനുഷ്യന്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ സാഹിത്യരചന നടത്തുന്നവരെ സംബന്ധിച്ചേടത്തോളം. 

മതിയായ  ഉറക്കം ലഭിച്ചില്ലെങ്കിൽ അത്‌ എന്റെ രചനയെ ബാധിക്കുന്നതായി പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.  ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ  ചില സാഹിത്യരചനകൾ പൂർത്തീകരിക്കാൻ നിർബന്ധിതനാകേണ്ടിവരുമ്പോൾ എന്റെ മനസ്സും കൈയും കണ്ണും പരസ്പരം സഹകരിക്കാത്ത അനുഭവവും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ അക്ഷരങ്ങൾക്കുപകരം രേഖയോ പൂച്ചമാന്തിയപോലുള്ള ലിപികളോ ഒക്കെ കടലാസ്സിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്‌.

എനിക്ക്‌ നാലു മണിക്കൂറെങ്കിലും ഉറക്കം കിട്ടിയാൽ ഊർജ്ജ്വസ്വലതയോടെ പ്രവൃത്തിക്കാൻ പ്രയാസമില്ല. എന്റെ പ്രായവും ഒരു ഘടകമാവാം.  പകൽ ഉറങ്ങുന്ന ശീലം എനിക്കില്ല. രാത്രി 10.30 നും 11 നുമിടയിൽ ഞാൻ ഉറങ്ങും. പാട്ടുകേട്ടുകൊണ്ടാണ്‌ എന്റെ ഉറക്കവും ഉണരലും. രാവിലെ 3.30 ന്നും 4 ന്നു മിടയിൽ ഞാൻ ഉണരും. എന്റെ ക്രിയാത്മകമായ പല ജോലികൾക്കും ഉചിതമായ സമയം അതാണ്‌. പക്ഷെ, മറ്റേതുസമയവും ഒരു പ്ലോട്ട്‌ അല്ലെങ്കിൽ ഒരാശയം ഒരു സ്പാർക്കായി മനസ്സിൽ പൊങ്ങിവന്നേക്കാം. അതിനെ മനസ്സിലിട്ടു അമ്മാനമാടി,   ഒരു സാഹിത്യരൂപമായി വരുന്നത്‌ പ്രഭാതത്തിലാണ്‌. നിരവധി ഭേദഗതികൾക്കോ കൂട്ടിച്ചേർക്കലുകൾക്കൊ ആ രചന വിധേയമാകാം. അത്‌ എനിക്ക്‌ എപ്പോൾ തോന്നുന്നുവോ അപ്പോൾ ചെയ്യാറാണ്‌ പതിവ്‌. രാത്രിസമയങ്ങളിൽ ഞാൻ എന്റെ രചനകൾ  വായനക്കാരന്റെ ഷൂസിൽ നിന്നുകൊണ്ട് വായിച്ചു സ്വയം വിലയിരുത്തും, പാകപ്പിഴകൾ തിരുത്തും.

~ P  V  Madhusoodhanan ~ (പി വി മധുസൂദനൻവസുധ  



ഉറക്കക്കുറവുണ്ടായാൽ എനിക്കാകെ ബുദ്ധിമുട്ടലാണ്. ഓരു പണിയും നടക്കില്ല. ആകെ
ഉന്മേഷക്കുറവുണ്ടാകും. ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കില്ല.

ദിവസവും 7 മണിക്കൂർ എനിക്കുറങ്ങണം. അതിൽ ഓരു മണിക്കൂർ കുറഞ്ഞാലും കുഴപ്പമില്ല. സൃഷ്ടികൾ നടത്താൻ ഇന്ന സമയം എന്നൊന്നില്ല. എപ്പോൾ വേണമെങ്കിലും എനിക്കെഴുതാൻ സാധിക്കും. പത്രം വായിക്കുമ്പോൾ കാണുന്ന ചില വാർത്തകളിൽനിന്നായിരിക്കും ചിലപ്പോൾ എഴുതാനുള്ള പ്രചോദനം ലഭിക്കുന്നത്. അതിലുള്ള വ്യാകരണപരമായ പിശകുകൾ എന്റെ സവിശേഷശ്രദ്ധയാകർഷിക്കാറുണ്ട്. പത്രത്തിലെ പ്രസക്തഭാഗം ചേർത്ത് അതിനെക്കുറിച്ചു ബ്ലോഗുകൾ എഴുതും.


പ്രധാനമായും ഞാൻ ഓരു സഞ്ചാരസാഹിത്യകാരനാണ്. നാട്ടിലും വിദേശത്തും നടത്തിയിട്ടുള്ള എല്ലാ യാത്രകളെക്കുറിച്ചും എഴുതിയിട്ടുണ്ട്. യാത്രയിൽ കാണുന്ന എല്ലാറ്റിനെക്കുറിച്ചും അന്വേഷിക്കാറുണ്ട്. അതിന്റെയൊക്കെ പിന്നിലുള്ള കഥകൾ അറിയാൻ ജിജ്ഞാസ പ്രകടിപ്പിക്കും. അതൊക്കെ ബ്ലോഗ് ആക്കി എഴുതിയിടും.



ദിവസത്തിനു 24 മണിക്കൂർ പോരാ എന്നു എനിക്കു തോന്നിയിട്ടുണ്ട്. കാലത്തു 6 മണി മുതൽ വൈകുന്നേരം 10 മണിവരെ മിക്കവാറും ഫേസ് ബുക്കിൽ ഉണ്ടാകും. ഇടയ്ക്കു ഭക്ഷണം കഴിക്കാനോ പുറത്തേക്കു പോകുമ്പോഴോ മാത്രമേ ഒഴിവുള്ളൂ. വ്യാകരണസംബന്ധമായ അനേകം ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുന്നതിനാൽ സമയം ഒട്ടുമില്ല.
~ Joseph Boby ~  (ജോസഫ് ബോബി) ~ Bobychayan


"കൂടിയതും കുറഞ്ഞതുമാകാം"എന്ന ചൊല്ല് , ഉറക്കത്തിന്‍റെ  കാര്യത്തിലും  ശരിയാണ്.   കൂടിയാലും കുറഞ്ഞാലും ഉത്പാദന ക്ഷമതയെയും മറ്റു  ദൈനംദിന പ്രവര്‍ത്തികളെയും ബാധിക്കാറുണ്ട്.  

എഴുതാന്‍  ക്ലിപ്തമായ  സമയ ക്രമമില്ല. 
ഉറങ്ങാന്‍  ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ ചിലവഴിക്കാറുണ്ട് .   ക്ഷീണം തീര്‍ക്കുക എന്നതാണല്ലോ  ഉറക്കിന്റെ പ്രധാന ലക്‌ഷ്യം.  ഉണര്‍ന്നെണീക്കുമ്പോള്‍ അപ്പോഴത്തെ ശാരീരിക അവസ്ഥ അനുസരിച്ചാണ്  ഉറക്കം ആവശ്യതിനുള്ളതാണോ  കുറവാണോ കൂടുതലാണോ എന്നൊക്കെ തീരുമാനിക്കാന്‍ കഴിയുന്നത്‌ .   

എഴുന്നേല്‍ക്കുമ്പോള്‍  ഊര്‍ജസ്വലത  കൈവരിക്കുന്നെങ്കില്‍  ഉറക്കം  ശരിയായി  എന്നര്‍ത്ഥം .

~   Ismail Kurumpadi  ~ (ഇസ്മായില്‍ കുറുമ്പടി ) ~ തണൽ 


എൻ്റെ അഭിപ്രായത്തിൽ, ഒരു കാരണവശാലും സാധാരണയുള്ള ഉറക്കത്തിനു തടസ്സമായുള്ള  ഒരു പ്രവൃത്തിയിലും ഇടപെടാൻ പാടില്ലാ എന്നാണ്.  അതു നമ്മുടെ സ്വാഭാവിക നിലനിൽപ്പിനെയും തുടർന്നു നമ്മുടെ ഉത്‌പാദനക്ഷമതയേയും ബാധിക്കുന്നു.   ഉറക്കം എന്നത് മാനസികവും ശാരീരിക ക്ഷമതക്കു അതുല്യവുമായ ഒരു മരുന്നാണ്. തീക്ഷ്ണതയേറിയ എഴുത്ത് ചില എഴുത്തുകാരെ ഉറക്ക ഹീനരാക്കുന്നു ഇതു ഒരുപക്ഷേ അവരിൽ നിന്നും ഉത്തമ സൃഷ്ടികൾ ലഭിക്കാനും വഴി വെക്കുന്നു. എന്നാൽ ഉറക്കം കളഞ്ഞുള്ള ഇത്തരം പ്രവർത്തികൾ ഒരിക്കലും പ്രോത്സാഹജനകം അല്ല.  
മുൻകാലങ്ങളിൽ എഴുത്തിനായി ഞാൻ ഒരു പ്രത്യേക സമയം മാറ്റിവെച്ചിരുന്നില്ല. ഏതെങ്കിലും ഒരു പ്രചോദനം ലഭിക്കുമ്പോൾ അതു കുറിക്കുന്നതിനായി സൗകര്യമായ ഒരു അവസ്ഥ ഞാൻ നോക്കാറില്ല,   വൈകിയാൽ ചിലപ്പോൾ അതു നഷ്ടമാകാനും മതി അതിനാൽ അത് അപ്പോൾ തന്നെ കുറിച്ചുവക്കുന്നു. 
  ~Joy Guruvayoor  ~ Koottukaar

ദിനരാത്രങ്ങളിലെ രാവും പകലും ജീവജാലങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ടതാണ്‌. മനുഷ്യകുലത്തിന്‍റെ ദൈനംദിന ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടായിത്തീരുന്ന ജൈവികതയുടെ അവസ്ഥാന്തരങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന അവസ്ഥകളാണ്‌ ഉണർവും ഉറക്കവും.!       അതായത് പകൽ ഉണർന്നിരിക്കുന്ന പ്രവർത്തന നിരതമാകുന്ന അവസ്ഥയും രാവിൽ വിശ്രമമെന്നതിന്‍റെ പൂർണ്ണഭാവമായ ഉറക്കമെന്ന അവസ്ഥയും.!

ഉല്പാദനക്ഷമതയെന്നത് നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവർത്തനങ്ങൾക്ക് അനുയോജ്യമായത് പകൽ സമയമാണല്ലോ. പകൽ സമയത്ത് ഊർജ്ജസ്വലവും അക്ഷീണവുമായ പ്രവർത്തനങ്ങൾക്ക് സാധ്യമാകാനുള്ള ഉണർവ് ലഭിക്കാൻ അതിനുമുന്നോടിയായി സുഖകരമായ ഒരു പൂർണ്ണ വിശ്രമം ദീർഘമായ അളവിൽ കൂടിയേ തീരൂ.! രാത്രികാലത്തെ സുഖകരമായ ഉറക്കം തുടർന്നുവരുന്ന പകൽ സമയത്തെ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്‌. അതിന്‍റെ അഭാവം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നു.!


രചനകളുടെ സൃഷ്ടിക്കായി കൂടുതലും രാത്രികാലങ്ങളാണ്‌ ഇഷ്ടപ്പെടുന്നത്. ശബ്ദശല്യം കുറവുള്ള സമയമാണ്‌ ചിന്തിക്കാനും ശ്രദ്ധയോടെ എഴുതാനും കഴിയുക എന്നു ഞാൻ കരുതുന്നു. 

മിക്കവാറും ദിവസങ്ങളിൽ അഞ്ചുമുതൽ ആറുമണിക്കൂർ വരെയാണ്‌ ഉറക്കം. ചിലപ്പോൾ അത് നാലുമണിക്കൂറായി ചുരുങ്ങാറുണ്ട്.!

(ഉറക്കത്തിന്‍റെ ദൈർഘ്യം കുറവാണെന്ന അഭിപ്രായം ഡോക്ടർമാരിൽ നിന്നും കിട്ടിയിട്ടുണ്ട്. അതനുസരിച്ച് ആറുമണിക്കൂറെങ്കിലും ഉറങ്ങണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുകയാണ്‌. ആരോഗ്യമാണ്‌ വിഷയം.)

~  T  K  Unni  ~  (ടി.കെ. ഉണ്ണി)  ~ ജാലകങ്ങൾ


എഴുത്തിനെ പലരും പല തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ പ്രധാനം എഴുത്തിനെ മുഖ്യമായി  എടുക്കുന്നവര്‍ എന്നതാണ്. അങ്ങിനെ ഉള്ളവര്‍ ബ്ലോഗ്‌ എഫ്ബി  എന്നിവയില്‍ കുറവാണ്  എന്നാണു  കാണേണ്ടത്. കാരണം ഒരു ജോലി എന്നത് പോലെ  എഴുത്തിനെ സ്വീകരിക്കാന്‍ പറ്റില്ല എന്നതാണ്. അതുകൊണ്ട്  തന്നെ ജോലി ഇല്ലാത്ത സമയം എഴുത്ത്. അങ്ങിനെ വരുമ്പോള്‍ ഉറക്കവും ഉറക്കക്ഷീണവും സ്വാഭാവികമായും എഴുത്തിനെ ചെറിയ തോതില്‍ ബാധിക്കും. കാര്യമാത്രപ്രസക്തമായ എഴുത്തുകാരില്‍ ഇത് ബാധകമല്ല  എന്നാണു  എനിക്ക് തോന്നുന്നത്. കാരണം  എഴുത്ത് ഇത്തരം എല്ലാ ശാരീരിക വിഷങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നു. 

ഞാൻ വലിയ ഒരു എഴുത്തുകാരന്‍ ഒന്നുമല്ല. കുറെ കഥകള്‍ എഴുതിയുന്നു എന്നത് മാത്രമാണ് എന്റെ എഴുത്ത്. അതിനു പ്രത്യേക സമയമോ സ്ഥലമോ ഒന്നും ആവശ്യം വന്നിട്ടില്ല. ഒരു കഥ മനസ്സില്‍ രൂപപ്പെട്ടാല്‍ അതിനെ വളരെ ദിവസങ്ങള്‍ എപ്പോഴും ചിന്തിച്ച് പരുവപ്പെടുത്തും. ജോലിയ്ക്കിടയിലും ഉറക്കത്തിന്റെ സമയങ്ങളിമെല്ലാം ഈ ചിന്ത മനസ്സില്‍ തിരച്ചില്‍ നടത്തുക ആയിരിക്കും. നന്നായി പരുവപ്പെട്ടാല്‍ അതെഴുതാന്‍ ഒറ്റക്ക് കിട്ടുന്ന ഏത് സമയവും തെരഞ്ഞെടുക്കും. എഴുത്ത് പെട്ടെന്ന് തന്നെ പൂര്ത്തിയാകുമെങ്കിലും അതിനെ നന്നാക്കാന്‍ അത് പിന്നെയും ധാരാളമായി വായിക്കും, തിരുത്തും. അതുകൊണ്ട് തന്നെ സമയക്ളിപ്തമായ ഒരഴുത്ത് എനിക്കില്ല.
~ Ramji Patteppadam ~ (റാംജി പട്ടേപ്പാടം) ~ കഥകൾ 

1. ഉറക്കക്കുറവ് പലതിനേയും ബാധിക്കാറുണ്ട്. പ്രത്യേകിച്ചും ആരോഗ്യത്തെ. പിന്നെ ഓർമ്മക്കുറവ് ഉണ്ടാക്കും എന്നും തോന്നുന്നുണ്ട്. മിക്കപ്പോഴും രാത്രിയാണ്‌ വായന. അപ്പോഴാണ്‌ സമയം കിട്ടുന്നത്. അപ്പോൾ സ്വാഭാവികമായും പിറ്റെ ദിവസം അതു ജോലിയെ ബാധിക്കും. ബാധിക്കാതിരിക്കാൻ ഇതൊക്കെ ചെയ്യാറുണ്ട്. ധാരാളം വെള്ളം കുടിക്കുക. ചോക്കലേറ്റ് കഴിക്കുക. ഒരു ദിവസം ഉറക്കം കുറഞ്ഞാൽ പിറ്റേ ദിവസം നേരത്തെ ഉറങ്ങാൻ പോകും.

2. എഴുത്തിനു സമയം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. അതിനു പ്രത്യേകിച്ച് സമയം എന്നൊന്നില്ല. സമയവും സൗകര്യം പോലെ ..കഴിവതും 8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കും. കുറഞ്ഞത് 7 മണിക്കൂർ ഉറക്കമാണ്‌ സാധാരണ ലക്ഷ്യമിടാറ്‌.

~ Sabu Hariharan ~ (സാബു ഹരിഹരൻ)  ~  നീഹാര ബിന്ദുക്കൾ





തികച്ചും ശ്‌ളാഘനീയമായ സദുദ്യമത്തെ ഹൃദയ പൂർവ്വം അഭിനന്ദിക്കുന്നു. ബ്ലോഗെഴുത്ത് നിറുത്തിയിട്ട് വർഷങ്ങൾ പലതായെങ്കിലും താങ്കളുടെ ഹൃദ്യമായ അഭ്യർത്ഥനയും,ഓർമ്മപ്പെടുത്തലുകളും ഉറക്കത്തിലാണ്ട ഉപബോധ മനസ്സിനെപ്പോലും  ഉണർത്താൻ ഉതകുന്നതായിരുന്നു . നന്ദി.

ശാന്തവും സ്വഛവുമായ ഉറക്കം മനസ്സിനും ശരീരത്തിനും ഉന്മേഷ ദായകമാണെങ്കിലും  .പ്രതിഭ പത്തി വിടർത്താൻ തുടങ്ങുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നു . ആ നഷ്ടത്തിൽ നിന്നും ഉയിർ കൊള്ളുന്ന സർഗ്ഗ വൈഭവത്തിലൂടെയാണ്  ശ്രേഷ്ഠമായ സൃഷ്ടി കർമ്മങ്ങൾ സമാരംഭിക്കുന്നതും , സൃഷ്ടികൾ രൂപം കൊള്ളുന്നതും . എൻറെ അഭിപ്രായത്തിൽ, അല്ലെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയത്തിന്റെ വിത്ത് മനസ്സിൽ പ്രവേശിച്ചു മുളപൊട്ടാൻ തുടങ്ങിയാൽ പിന്നെ അതു പൂർണ്ണ രൂപം പ്രാപിക്കുന്നതു വരെ സ്ഥലകാല ബോധമോ , സമയാസമയ ചിന്തകളോ അലോരസപ്പെടുത്താറില്ല എന്നതാണ് സത്യം . അർദ്ധ മയക്കത്തിലേക്ക് ഊളിയിടുമ്പോഴാകും കഴിഞ്ഞ ദിവസം കണ്ട കാനന ഭംഗി കാവ്യ രൂപത്തിലാക്കണം എന്ന ചിന്ത ഒരു മിന്നൽ പിണർ പോലെ മനസ്സിൽ പ്രസരിക്കുന്നതെങ്കിൽ ഉടൻ ചാടിയെഴുന്നേറ്റ് നാലു വരിയെങ്കിലും എഴുതണം . ഇവിടെ സർഗ്ഗ ശക്തി ഉറക്കത്തെ നിഷ്പ്രയാസം കീഴ്പ്പെടുത്തുന്നത് നേരനുഭവമാണ് . അതുകൊണ്ടുതന്നെയായിരിക്കാം പ്രതിഭാ സമ്പന്നരിൽ അധികവും കൃത്യ നിഷ്ഠാ  പാലനത്തിൽ പുറകോട്ടു പോകുവാൻ കാരണം എന്നു തോന്നുന്നു . 

ലക്ഷ്യം നിറവേറ്റുവാനുള്ള അർപ്പണ ബോധമുണർന്നാൽ പിന്നെ ഉറക്കവും, ഉറക്കമില്ലായ്മയും ഒരു പ്രതിബന്ധമാകുകയില്ലെന്നു തന്നെയാണ് ഈയുള്ളവന്റെ ഉറച്ച അഭിപ്രായം.

നിശയുടെ നിശ്ശബ്ദ  യാമങ്ങളിൽ  ഏകാന്തതയുടെ മടിത്തട്ടിലമർന്നിരിക്കുമ്പോൾ ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു . സൃഷ്ടികൾക്ക് രൂപ ഭാവങ്ങൾ  സംഭവിക്കുന്നു . സൃഷ്ടി കർമ്മത്തിന്റെ ലാസ്യതയിൽ അറിയാതെ എപ്പോഴോ ഉറക്കം കീഴ്പ്പെടുത്തുന്നു. പിന്നെ നാലഞ്ചു മണിക്കൂർ സുഖ നിദ്ര.
നന്ദി , നമസ്കാരം.

~ Abdul Khadar  Kodungalloor ~ (അബ്ദുൾഖാദർ കൊടുങ്ങല്ലൂർ)  ~  കൗ സ്തു ഭം  


ഉറക്കം എഴുത്തിനെ എന്നല്ല ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. ഉറക്കക്കുറവ് കുടുംബ-ഔദ്യോഗിക ജീവിതത്തെ ബാധിക്കാതിരിക്കാൻ എഴുത്തിൽ കോംപ്രമൈസ് ചെയ്തു. സൃഷ്ടിപ്രക്രിയ ഫെയ്സ് ബുക്കിൽ കമന്റിടുന്നതിൽ ഒതുക്കി!

സൃഷ്ടികൾ നടത്തിയിരുന്നത് കൂടുതലും രാത്രി ആയിരുന്നു. പക്ഷേ ഇപ്പോൾ ഉറക്കം 6 മണിക്കൂർ ആയി കുറഞ്ഞിരിക്കുന്നു. ജോലിത്തിരക്ക് അത്ര കൂടി. ഇൻഡ്യയിലെ പല നഗരങ്ങളിലേക്കുമുള്ള യാത്രകൾ, പേപ്പർ പ്രസന്റേഷനുകൾ, സെമിനാറുകൾ, ഔദ്യോഗിക യാത്രകൾ.... എല്ലാം എഴുത്തിനെ ബാധിച്ചു, എങ്കിലും 
ഉൽപ്പാദനക്ഷമതയ്ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിശ്വാസം. ക്വാളിറ്റി റ്റൈം ഇല്ല എന്നതാണ് വിഷയം.



ഉറക്കം ഇല്ലാതായാൽ എനിക്ക് തലകറക്കം, തലവേദന  ഒക്കെ വരും.  ഒരു ജോലിയും ചെയ്യാന്‍ കഴിയില്ല. 

ഞാന്‍  രാത്രി  11 കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാറുള്ളൂ  അത് ചിലപ്പോള്‍  12 , ഒരു മണി  ഒക്കെ  നീണ്ടുപോയെന്നും വരും. എത്ര നേരം വൈകി കിടന്നാലുംനാലേമുക്കാൽ,  അഞ്ച് മണിയൊക്കെ ആകുമ്പോള്‍  ഞാന്‍  ഉണരും. 
ഉറക്കം ശരിയായില്ലെങ്കിൽ ഞാന്‍  എഴുതുന്നത് എനിക്ക് തന്നെ വായിക്കാൻ കഴിയില്ല. 

മനസ്സില്‍ തറയ്ക്കുന്ന എന്തെങ്കിലും സംഭവം കണ്ടാല്‍,   എനിക്ക് എഴുതണമെന്ന് തോന്നും. ആ കാര്യം.മനസ്സിലിട്ട് തിരിച്ചും മറിച്ചും ചിന്തിച്ചു ചിലപ്പോള്‍  ആ വിഷയം വേണ്ടെന്നു വച്ചിട്ടുണ്ട് പലപ്പോഴും. വാര്‍ത്തകളിൽ നിന്നും ചിലപ്പോള്‍  എഴുതാന്‍ വിഷയം കിട്ടിയിട്ടുണ്ട്. ചെറുപ്പത്തിലേ ഓർമകൾ എനിക്ക്  എഴുതാന്‍ വിഷയമാകാറുണ്ട്. 

എഴുതിയേ പറ്റൂ എന്ന് തോന്നിയാൽ രാത്രിയോ പകലോ എപ്പോഴായാലും ഞാന്‍  എഴുതാറുണ്ട്. എഴുതുന്നതിനേക്കാൾ വായിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.

~ Nalina Kumari ~ നളിന കുമാരി ~ നളിന ദളങ്ങൾ 




ഉറക്കം ശരിയായില്ലെങ്കില്‍ അതു ആ ദിവസത്തെ പ്രവര്‍ത്തനത്തെ വല്ലാതെ സ്വാധീനിക്കും. അതിനാല്‍ നന്നായി ഉറങ്ങണം. പക്ഷെ അതു കൃത്യമായി പാലിക്കാന്‍ കഴിയാറില്ല.

അധികവും പുലര്‍ച്ചെ 5 മണിക്കു ശേഷമാ വല്ലതും എഴുതാറ്. ബ്ലോഗെഴിതിയിരുന്നപ്പോഴും ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ ഇടുമ്പോഴും അതാ പതിവ്. സാധാരണ 5-6 മണിക്കൂര്‍ ഉറങ്ങും. ചിലപ്പോള്‍ 5 ല്‍ കുറയാറുമുണ്ട്.

~ Mohamedkutty T.T ~ (മുഹമ്മദ് കുട്ടി റ്റി റ്റി) ~   ഓർമ്മച്ചെപ്പ് 



ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലായെങ്കിൽ അതു എൻ്റെ എഴുത്തിനെ സാരമായി ബാധിക്കും ഒപ്പം അടുത്ത ദിവസത്തെ മറ്റു പ്രവർത്തനങ്ങളേയും.

ഉറക്കം അനിർവ്വാര്യം  പ്രത്യേകിച്ചും ഉച്ചയുറക്കം

ഞാൻ രാത്രിയിലാണ് കൂടുതലും ബ്ലോഗെഴുതുന്നത്. ചിലപ്പോൾ  പകലും എഴുതാറുണ്ട് .  

~ E.A.SAJIM THATTATHUMALA  ~  (ഈ എ. സജിം തട്ടത്തുമല) ~ വിശ്വമാനവികം 



ഉറക്കം കൃത്യമായി കിട്ടിയാൽ ഭാഗ്യമോ നിർഭാഗ്യമോ.... എന്ന് വേർതിരിക്കാൻ കഴിയില്ല എനിക്ക്...  കാരണം ഞാൻ എഴുതുന്നത് കൂടുതലും അഗാധ നിദ്രയിൽ എന്നിലേക്ക് കടന്നു വരുന്ന  സ്വപ്നങ്ങളിൽനിന്നോ തോന്നലുകളിൽ നിന്നോ ആയിരിക്കും .. മിക്കവാറും വെളുപ്പിന് രണ്ടു മണിക്കും അഞ്ചുമണിക്കും ഇടയിൽ .. എന്‍റെ രചനകൾ , ഞാന്‍ പോലുമറിയാതെ എന്നിലേക്ക്‌  ഒരുനിമിത്തം പോലെയോ സ്വപ്നം പോലെയോ തോന്നല്‍ പോലെയോ വന്നുചേരുന്നു... കൂടുതലും വെളുപ്പിനാണ്  എഴുതുന്നത്‌.. 

കൂടുതൽ  കഥകളിലും,  ചെറുപ്പത്തിലെ കേട്ടു ശീലിച്ച മന്ത്രവാദ കഥകളുടെ സ്വാധീനം ഉണ്ടാവുന്നുണ്ട്.. ഒരു ചിത്രം വായനക്കാരന്‍റെ മനസ്സില്‍ തെളിയിക്കാന്‍ എന്നിലെ എഴുത്തുകാരിക്ക് കഴിയുന്നുവെങ്കില്‍ ഞാന്‍ സന്തോഷവതിയായി .. എഴുതിക്കഴിഞ്ഞാല്‍ പിന്നെ വായനക്കാരന്‍ ആണ് താരം .. അവന്‍റെ ഭ്രമകല്പനകള്‍ ഉണര്‍ത്തുമ്പോള്‍  ഓരോരുത്തരും അവര്‍ കണ്ടും കേട്ടും ശീലിച്ച ദൃശ്യങ്ങളിലേക്കും ഭാവനകളിലേക്കും  യാത്ര തുടങ്ങും ഒരുപക്ഷെ ... എഴുത്തുകാരനെക്കാള്‍ കൂടുതല്‍ തീവ്രത ഉണ്ടാവും അവരുടെ അനുഭവങ്ങള്‍ക്ക്... എഴുതാന്‍ കഴിയാതെ ഉഉളില്‍ ഉറങ്ങുന്ന ചിന്തകള്‍ക്ക് ദിശ കൈവരും.. ഓരോരുത്തരുടെയും ആസ്വാദനതലങ്ങള്‍ വ്യത്യസ്തവുമാകും..  ആ സമയം ചിലയിടങ്ങളിൽ അത്തരം വായനക്കാരൻ രചനയിൽ സൃഷ്ടികർത്താവ് കണ്ടതിനെക്കാൾ ദൂരത്തിൽ സഞ്ചരിക്കുകയും അർത്ഥതലങ്ങൾ വ്യത്യസ്തമായി കാണുകയും ചെയ്യും.. അവിടെ രചന വിജയിക്കുന്നു എന്ന് നിസ്സംശയം പറയാം . 

 ~ Raadha Meera (ചന്ദ്രബിന്ദു) ~  raadha chandra


ഉറക്കം സാധാരണ സമയം തന്നെ സംഭവിക്കും. ഉറക്ക ഭംഗം നേരിടുന്നത് അപൂർവ്വമായി മാത്രം. അത്തരം ക്ഷീണം ഉറങ്ങിത്തീർക്കാൻ ശ്രമിക്കാറില്ല. മാത്രമല്ല, അസമയത്ത് കിടന്നുറങ്ങുന്നത് ഇഷ്ടവുമല്ല.


ബ്ലോഗ് രചനക്ക് മിക്കവാറും രാത്രി ഭക്ഷണത്തിനു ശേഷമാണ് തിരഞ്ഞെടുക്കാറ്. നിശബ്ദത രചനയ്ക്ക് വളരെ അത്യാവശ്യമാണ് എനിക്ക്. പകൽ സമയങ്ങളിൽ കാണുന്നതും കേൾക്കുന്നതും മനസ്സിൽ കുറിച്ചിട്ടും . രാത്രിയിലെ എഴുത്തിൽ കഥയുടെ ഏറ്റക്കുറിച്ചിലിനിടക്ക് ഇത്തരം അറിവുകൾ ഇടക്ക് ചേർക്കാറുണ്ട്. അത് നല്ല സന്തോഷം തരാറുമുണ്ട്.

~ Veekay “വീകെ.” Asokan  ചിന്നുവിൻറെ നാട്

ഉറക്കമില്ലായ്മയും എഴുത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് എന്‍റെ അനുഭവം. ഒരു ഉറക്കം കഴിഞ്ഞശേഷം (പലപ്പോഴും അത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരിക്കും) ഉറക്കം വരാതെ കിടക്കുമ്പോഴാണ്- എഴുതാനുള്ള ആശയം മനസ്സിലെത്തുക. ചിലപ്പോള്‍ നോവലിന്‍റെ ഒരദ്ധ്യായം മുഴുവന്‍ ആ  കിടപ്പില്‍ മനസ്സില്‍ 
തെളിഞ്ഞുവരും.  പിന്നെ അത് ടൈപ്പ് ചെയ്യുകയേ വേണ്ടൂ. 

ഒരിക്കല്‍ അസുഖം ബാധിച്ച് ആസ്പത്രിയില്‍ അഡ്മിറ്റായി അര്‍ദ്ധബോധാവസ്ഥയില്‍ കിടന്ന അവസരത്തില്‍ എഴുതികൊണ്ടിരുന്ന നോവലിന്‍റെ ഒരു ഭാഗം മനക്കണ്ണില്‍ കാണുകയുണ്ടായി. മാത്രമല്ല വേറൊരു നോവലിലെ ഒരു പ്രധാന കഥാപാത്രം ആ സമയത്ത് മനസ്സിലെത്തുകയും ചെയ്തു. 

ഉറക്കക്കുറവും എഴുത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് എന്‍റെ അഭിപ്രായം

 ~ Kerala Dasanunni K.  ~ (കേരള ദാസനുണ്ണി)   പാലക്കാട്ടേട്ടൻ എന്നെ കാണുന്ന ഞാന്‍ 




ഒരു മനുഷ്യന്‍  നിത്യജീവിതത്തില്‍ എട്ട് മണിക്കൂര്‍ എങ്കിലും  ഉറങ്ങണം  എന്നാണു  വൈദ്യശാസ്ത്രം  പറയുന്നത്, കാരണം  ഉറക്കം  കുറഞ്ഞാല്‍ അതവന്‍റെ നിത്യജീവിതയാത്രയെ പലവിധത്തിലും  സ്വാധീനിക്കും   ശ്രദ്ധക്കുറവ് ഊര്ര്‍ജ്ജ്വസ്വലത എന്നിവയില്ലാതെയാക്കുന്നു


ഞാന്‍  എന്തെങ്കിലും  ഒന്ന്  എഴുതുന്നതിനായി  വാക്കുകളും  വരികളും കൂടുതല്‍  മനസ്സില്‍ ഇട്ട് ഇളക്കിമറിക്കുന്നത് യാത്രകളില്‍ അല്ലെങ്കില്‍  നടത്തത്തില്‍  ആണ് അതു പിന്നീട്‌ ഒഴിവുസമയങ്ങളില്‍ എഴുതുകയാണ്  ചെയ്യാറ്, ഉറങ്ങാനായി  എത്ര തിരക്കുപിടിച്ച ജോലികള്‍ക്കിടയിലും എട്ട്മണിക്കൂര്‍  എങ്കിലും  കണ്ടെത്താറുണ്ട്, രാത്രിയില്‍ ടി വി സോഷ്യല്‍ മീഡിയ എന്നിവ സമയക്രമത്തില്‍ അകറ്റി നിര്‍ത്തി ഉറക്കത്തിനായി വിനിയോഗിക്കുന്നു



എഴുത്ത്  ഉറക്കത്തെ  തടസ്സപ്പെടുത്തുന്നുണ്ടോ എന്ന്  ചോദിച്ചാല്‍ ഉറക്കം എനിക്കൊരിക്കലും ഒരു നിര്‍ബന്ധമായിരുന്നില്ല. ചെറുപ്പം മുതലേ എഴുത്തും വായനയും എൻ്റെ ഒപ്പമായിരുന്നു.. ജീവിതത്തിന്‍റെ ഏകാന്തമായ നീണ്ട യാത്രകളിലും അലച്ചിലുകളിലും വീണിടം വിഷ്ണുലോകം എന്ന പൊരുത്തപ്പെടലുകള്‍ക്കിടയില്‍ എല്ലാം ഒരു ചിഹ്നമായോ കുറിപ്പായോ മറ്റോ രേഖപ്പെടുത്തും 
അത് പിന്നീട് എന്‍റെ എഴുത്ത് എളുപ്പമാക്കി
എഴുത്ത് ഉറക്കത്തെ ബാധിച്ചിരുന്നില്ലമറിച്ച് ഉറങ്ങാനായി ഞാന്‍ എഴുത്തിനെ ആശ്രയിച്ചിരുന്നു.

എഴുതാന്‍ തെരഞ്ഞെടുക്കുന്ന സമയം എന്നതിനും പ്രത്യേകതകള്‍ എന്തെങ്കിലും പറയാന്‍ കഴിയില്ലഅനുഭവങ്ങളുടെ രക്തപ്പൊടിപ്പുകളില്‍ കടലാസും പേനയും മാത്രമായിരുന്നു അത്യാവശ്യക്കാര്‍.  അതിനു പ്രത്യേക സ്ഥലമോ സമയമോ 
വേണ്ടിയിരുന്നില്ലതീവണ്ടിയാത്രകള്‍ക്കിടയിലും  ആശുപത്രി കൂട്ടിരിപ്പിനിടയിലും കോടതിവരാന്തകളിലിരുന്നും ഞാന്‍ 
എഴുതിയിട്ടുണ്ട്അത്തരം എഴുത്തുകള്‍ അമ്മാതിരി സാഹചര്യങ്ങളിലെ വേദനകളെയും വിഷമങ്ങളെയും  വിഴുങ്ങാനും   തീവ്രമായയാതനകളെ  തല്ക്കാലത്തേക്കെങ്കിലും മറക്കാനും സഹായിച്ചിട്ടുണ്ട്

 ~ EchmuKutty   (എച്ച്മു കുട്ടി) എച്ചുമൂവോട്  ഉലകം 













ഉറക്കവും എഴുത്തും തമ്മിൽ കാര്യമായ ബന്ധം ഉണ്ടെന്നു തന്നെ വേണം പറയാൻ. നമുക്കുചുറ്റുമുള്ള പല സംഭവങ്ങളും (സന്തോഷമായാലും, സങ്കടമായാലും, അത്ഭുതമായാലും, അരോചകമായാലും) മനസ്സിനെ അഗാധമായി തട്ടുന്നവയായാൽ തീർച്ചയായും കവിതയായോ ലേഖനമായോ ഒക്കെ നാവിൻ തുമ്പിൽ തത്തിക്കളിക്കും. അവ ചിലപ്പോഴൊക്കെ  എന്റെ ഉറക്കം കെടുത്താറുണ്ട്. മറ്റു ചിലപ്പോൾ ഉറക്കം വരാതെ കിടക്കുന്ന സമയങ്ങളിൽ പല ആശയങ്ങളും മനസ്സിൽ ഉദിക്കാറുമുണ്ട്.  

കൂടുതലും വെളുപ്പാൻകാലത്താണ് ആശയങ്ങൾ മനസ്സിൽ ഉദിക്കുന്നത്. അപ്പോൾ തന്നെ അതു എഴുതുകയും വേണം..പിന്നീട് ചുമ്മാതിരിക്കുമ്പോൾ ആലോചിച്ചാൽ എഴുതാൻ സാധിക്കാറുമില്ല. ചുരുക്കത്തിൽ ഉറക്കമില്ലായ്മ എഴുതാൻ പ്രേരിപ്പിക്കുന്നതുപോലെ തന്നെ എഴുതാൻ ആശയങ്ങൾ മനസ്സിൽ വന്നാൽ  ഉറങ്ങാൻ സാധിക്കാതെ വരുകയും ചെയ്യുന്നതാണ് എന്റെ അനുഭവം...



ഉറക്കം കിട്ടാതെ കിടക്കുമ്പോള്‍ പല കാര്യങ്ങളും
മനസ്സിലേയ്ക്ക്‌ ഓടിവരുന്നതോടൊപ്പം ചിലപ്പോള്‍ ഒരു പുതുകവിതയോ അല്ലെങ്കില്‍ കവിതയിലെ ചില വരികളോ തെളിഞ്ഞു കിട്ടാറുണ്ട്. അതുപോലെതന്നെ ചില കഥാഭാഗങ്ങളും. അപ്പോള്‍ത്തന്നെ എഴുതാന്‍
പറ്റിയില്ലെങ്കില്‍ എല്ലാം മറന്നുപോകുന്നു 
എന്നതാണ് എൻ്റെ അനുഭവം.


സാധാരണ രാത്രി പതിനൊന്ന്, പതിനൊന്നരയോടെ ഉറങ്ങാന്‍ കിടക്കും. എന്നാല്‍ ഉടൻ തന്നെ ഉറക്കം വരാറില്ല.  നന്നായി ഉറങ്ങിയില്ലെങ്കിലും ആറോ, ഏഴോ മണിക്കൂര്‍ കണ്ണടച്ചു കിടക്കണം.  അതുപോലെ  വ ളരെ വൈകിയെണീറ്റാൽ  ജോലിയോ, എഴുത്തോ വിചാരിച്ചപോലെ നടക്കാറില്ല. പൊതുവേ ഒരു മാന്ദ്യം അനുഭവപ്പെടാറുണ്ട്. 



പകല്‍ പതിനൊന്നുമണിക്കു ശേഷമാണ് എഴുതാറുള്ളത്.  രാത്രിയിലും പതിനൊന്നുമണിവരെ എഴുതാറുണ്ട്.  അതുകഴിഞ്ഞാല്‍ സൌകര്യപ്പെടാറില്ല. 


~ Ananda Valli Chandran ~ (ആനന്ദവല്ലി ചന്ദ്രന്‍)  ~  Facebook Page 

 

ഉറക്കം  എനിക്കു  വളരെ  പ്രധാനപ്പെട്ടതാണ്.  ഉറക്കമിളച്ചു  ജോലി ചെയ്യാൻ  ആവശ്യപ്പെട്ടാൽ  എന്നെക്കൊണ്ടു അതിനു പറ്റില്ല. എന്നാൽ, ചില  സൃഷ്ട്ടി കർമ്മത്തിൽ  ഏർപ്പെടുമ്പോൾ  അതിൽ  മുഴുകി ചിലപ്പോൾ  അറിയാതെ  ഒരു രാത്രി മുഴുവൻ  ഉറങ്ങാതിരുന്നിട്ടുണ്ട്. പക്ഷെ, അതിന്  പരിഹാരമായി  അതിനും കൂടി  പിന്നീട്  ഉറങ്ങിയിട്ടുമുണ്ട് . വേണ്ടത്ര ഉറങ്ങിയില്ലെങ്കിൽ  എന്നെ ഒന്നിനും കൊള്ളില്ല. നിലാവത്ത്  അഴിച്ചുവിട്ട  ഒരു  കോഴിയുടെ അവസ്ഥയായിരിക്കും  എന്റേത് . നന്നായി ഉറങ്ങിയാൽ  ഞാൻ കൂടുതൽ  ഊർജ്ജസ്വലനായിരിക്കുമെന്നു  മാത്രമല്ല  കൂടുതൽ  ക്രിയാത്‌മകമായി  ചിന്തിക്കാനും  ശ്രദ്ധിക്കുവാനും  സാധിക്കുകയും  ചെയ്യുന്നു.

രാത്രിയുടെ  യാമങ്ങളിൽ  പേനയെടുത്തുവച്ചു  എഴുതുന്ന ശീലമെനിക്കില്ല. കലാപരമായ  പ്രവർത്തനങ്ങളും  രാത്രിയിൽ ഉറക്കമിളച്ചിരുന്ന് ചെയ്യാറില്ല. പുലർച്ചെ  എഴുന്നേറ്റ്  കട്ടൻ കാപ്പിയും മോന്തി  എഴുതുന്നതും  ശീലമല്ല. പ്രസവ വേദന  എപ്പോൾ വരുന്നോ, അപ്പോൾ  സൃഷ്ട്ടി കർമ്മത്തിന്  തയ്യാറാകുക  എന്നതാണ് ശീലം. അപ്പോൾ കിട്ടുന്ന പേപ്പറുകളിലൊക്കെ  കുറിച്ചു വെക്കും. പിന്നീട് ഏകാന്തതയിൽ  മനസ്സു  ചിറകു വിരിച്ചു  പറന്നുയരുമ്പോഴും   ഒരു കുളി കഴിഞ്ഞു  പൂർണ്ണ മായും  മനസ്സും ശരീരവും  തണുത്തു  ശാന്തമാക്കിയിരിക്കുമ്പോഴുമാണ്  സൃഷ്ട്ടി കർമ്മത്തിന്റെ  പൂർത്തീകരണം  നടക്കുന്നത്.

~  Jaison Mathew Journalist ~ (ജെയ്സൺ മാത്യു )  ~  Web Malayali



ഉറക്കത്തെ കുറിച്ചും പലരും പറയുന്നത് കേട്ടിട്ടുണ്ട് ജീവിതത്തിന്റെ പാതി സമയവും ഉറങ്ങി പാഴാക്കി കളയുന്നു എന്നൊക്കെ......എന്നാലും ഞാന്‍ ഉറക്കത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു .. നല്ല ഉറക്കം തന്നെയാണ് ശാരിരികവും മാനസികവുമായ ഊര്‍ജ്ജത്തിന്റെയും പ്രസരിപ്പിന്റെയും ഉറവിടം ...ശാന്തമായ അന്തരീക്ഷവും മനസ്സും  സുന്ദരമായ ഉറക്കത്തിലേക്ക് നമ്മെ നയിക്കുന്നു ... .

ഉറക്കത്തിനു കൂട്ടായി കടന്നു വരുന്ന ചിന്തകള്‍ രാത്രിയുടെ അവസാന യാമങ്ങളില്‍ കാണുന്ന കാഴ്ചകള്‍ക്കും അപ്പുറം മനസ്സിന്‍റെ പല തരത്തിലുള്ള അവസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതികള്‍ നാം തന്നെ സൃഷ്ടിച്ച സദാചാരമൂല്യങ്ങളുടെ വേലിക്കപ്പുറത്തു കടന്നു എന്റെ മനോമുകുരത്തില്‍ വിരിഞ്ഞ ആശയങ്ങളുടെയും ആശകളുടെയും  വികാരവിചാരങ്ങളുടെ തീയില്‍നിന്നും മഴയില്‍നിന്നും മോചനമില്ലാതെ അപരിചിതങ്ങളായ വഴികളിലൂടെ സഞ്ചരിച്ചു ഉരുത്തിരിയിന്നതിനിടയില്‍ എപ്പോഴോ നിദ്രയിലേക്ക് വഴുതി വീഴുന്നു .

ബാക്കി മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് പലപ്പോഴും അക്ഷരങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുള്ളത്
. എഴുതുന്നതിനായി ഒരു പ്രത്യേക സമയം എനിക്കില്ല, അപ്പപ്പോൾ മനസ്സിൽ ഉരുത്തിരിയുന്നത് എഴുതി സൂക്ഷിക്കും, പിന്നെ സമയം പോലെ അതിനെ പരുവപ്പെടുത്തി അല്ല രൂപപ്പെടുത്തിയെടുക്കുന്നു. :-)


~ Meenu   (മീനു ) ~  മൗനസരോവരം 




ഭാഗ്യവശാൽ ഞാൻ വീട്ടിൽ ഇരുന്നു ജോലി ചെയ്‌യുന്നു, എൻ്റെ സ്റുഡിയോക്കു അടുത്തു തന്നെ ഒരു കിടക്കയും ഒരുക്കിയിരിക്കുന്നു. പ്രഭാതത്തിൽ മൂന്നു മണിയോടെ എൻ്റെ ദിവസം ആരംഭിക്കുന്നു. അൽപ്പസമയം ധ്യാനത്തിനായി മാറ്റി വെച്ചശേഷം 4 മണിയോടെ എൻ്റെ എഴുത്തു ആരംഭിക്കുന്നു. അതി രാവിലെ സമയങ്ങളിൽ എന്റെ മനസ്സ് എപ്പോഴും പുതിയ പുതിയ ചിന്തകളാലും ആശയങ്ങളാലും നിറഞ്ഞിരിക്കുന്നു.  ഉച്ചയോടു കൂടി മിക്കവാറും ക്ഷീണിതനാകും അപ്പോൾ ഏതാണ്ട് 30-90 മിനിറ്റുകൾ ഞാൻ ഉറക്കത്തിനായി മാറ്റി വെക്കുന്നു.  ഉണർന്ന ശേഷം എനിക്കു പുതിയ ആശയങ്ങൾ ലഭിക്കുകയും അതു വൈകും നേരം വരെ തുടരുകയും ചെയ്യുന്നു.  

~ Jaime Buckley ~   wantedhero


ഉറക്കക്കുറവ് എൻ്റെ ഉത്‌പാദന ക്ഷമതയെ കാര്യമായി ബാധിക്കും എന്നെനിക്കറിയാം അതിനാൽ ഞാൻ എല്ലായ്‌പ്പോഴും കുറഞ്ഞത് 8 മണിക്കൂർ വിശ്രമത്തിനായി വിനിയോഗിക്കുന്നു. ഒരു പക്ഷെ ക്ഷീണം അനുഭവപ്പെട്ടാൽ ഉച്ചയുറക്കം എന്ന പ്രത്യേക ആയുധം എൻ്റെ പക്കൽ ഉണ്ട്. 20-30 മിനിറ്റിനുള്ളിലുള്ള ഉറക്കം, അതെനിക്ക് ആ ദിവസത്തേക്ക് ആവശ്യമായ് പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഊർജ്ജവും ഉന്മേഷവും പകർന്നു നൽകുന്നു.

എൻ്റെ എഴുത്തിൻറെ ഫലകരമായ നിമിഷങ്ങൾ എന്നത് പ്രഭാത സമയം തന്നെ. ദിവസവും വ്യായാമം ചെയ്യുന്നതിന് ഞാൻ സമയം കണ്ടെത്തുന്നു. അതു മിക്കപ്പോഴും വ്യായാമ ശാലയിൽ പോയോ അല്ലെങ്കിൽ നടത്തിലൂടെയോ, ഓട്ടത്തിലൂടെയോ ചെയ്യുന്നു, ചിലപ്പോൾ വാരാന്ത്യങ്ങളിൽ സ്കൈ ഡൈവിംഗ് ചെയ്യുന്നത് മൂലവും ഞാൻ എൻ്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.

~Erik Emmanuelli ~(എറിക് ഇമ്മാനുവെല്ലി ) ~  NoPassiveIncome




എഴുതുവാൻ ഞാൻ എപ്പോഴും ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു.

ഉറക്കത്തിനു ഏറ്റവും നല്ല സമയം രാത്രി തന്നെ, അതുപോലെ എഴുതുന്നതിനും അതുത്തമം, കാരണം നിങ്ങളുടെ എഴുത്തിനു തടസ്സമായി മറ്റൊന്നും അവിടെയുണ്ടാകില്ല എന്നത് തന്നെ.
ഫോൺ വിളികളോ അതുപോലെയുള്ള മറ്റു ശബ്‌ദശല്യങ്ങളോ കടന്നു വരാത്ത ശബ്ദ രഹിതമായ ഒരു അന്തരീക്ഷമായതിനാൽ ഇത്തരം സമയത്തെ ഞാൻ എഴുത്തിനായി തിരഞ്ഞെടുക്കുന്നു.

തീർച്ചയായും ഉറക്കമില്ലായ്മ്മ ചില സന്ദർഭങ്ങളിൽ എൻ്റെ ഉത്‌പാദനക്ഷമതയെ കാര്യമായിത്തന്നെ ബാധിക്കാറുമുണ്ട്.   ചുരുക്കത്തിൽ, ഉറക്കവും ഉത്‌പാദന ക്ഷമതയും ചർച്ചക്കു വിധേയമാക്കേണ്ട ഒരു വലിയ വിഷയം തന്നെ.  എൻ്റെ ആരോഗ്യവിഷയത്തിൽ ഞാൻ അതീവ ശ്രദ്ധാലുവാണ്. എപ്പോഴെങ്കിലും രാത്രിയിൽ ഉറങ്ങുവാൻ വൈകിയാൽ പിറ്റേ ദിവസം പ്രഭാതത്തിൽ വൈകി ഉണരുകയും അപ്പോൾ ചെയ്യേണ്ട വ്യായാമങ്ങൾ വൈകുന്നേരങ്ങളിൽ ചെയ്യുകയും ചെയ്യുന്നു.  ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്‌തിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.  പകലും രാത്രിയും ഒരുപോലെ ഇരുന്നു ജോലി ചെയ്ക എന്നത് ആരോഗ്യത്തിനു ഹാനികരം തന്നെ.

അതുകൊണ്ടു, ഓരോ കാര്യങ്ങൾ ചെയ്യുന്നതിനും ഞാൻ പ്രത്യേകം പ്രേത്യേകം സമയം വേർതിരിച്ചിരിക്കുന്നു. അതായത്, ബ്ലോഗ് കമന്റ് എഴുതുന്നതിനും, ബ്ലോഗ് പ്രൊമോട്ട് ചെയ്യുന്നതിനും ഞാൻ പകൽ സമയം ഉപയോഗിക്കുന്നു. എന്നാൽ ബ്ലോഗ് എഴുതുന്നതിനായി രാത്രിയുടെ നിശബ്‌ദ നിമിഷങ്ങൾ ഞാൻ ഉപയോഗപ്പെടുത്തുന്നു.

~ Robin Khokhar ~ (റോബിൻ ഖോഖർ) ~ TrickyEnough





എൻ്റെ അഭിപ്രായത്തിൽ ബ്ലോഗേർസിനു ഉറക്കത്തിൻറെ ആവശ്യം ഇല്ലായെന്നാണ്!

അവർക്കു 24 മണിക്കൂറും ബ്ലോഗ് എഴുതണം എന്നാണ് ആഗ്രഹം.  പക്ഷെ, അവരുടെ ശരീരത്തിന്  ഉറക്കം കൂടിയേ മതിയാകൂ! എൻ്റെ അഭിപ്രായത്തിൽ എന്നെ മുന്നോട്ടു നയിക്കുന്നത് തന്നെ ബ്ലോഗിങ് ആണ്!

ഒരു ബ്ലോഗ് പോസ്റ് പൂർത്തീകരിക്കുമ്പോൾ എനിക്കു പൂർണ്ണ തൃപ്‌തി ലഭിക്കുന്നു അതിനായി ഉറക്കത്തെ മാറ്റി നിർത്തുന്നതിനും എനിക്കു മടിയില്ല.

ചിലപ്പോൾ അത് എൻ്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ടെങ്കിലും, ഒരു വായനക്കാരനിൽ നിന്നും ഒരു നന്ദി പ്രകടന സന്ദേശം കിട്ടുമ്പോൾ ആ ക്ഷീണവും മറ്റും മാഞ്ഞു പോകുന്നു.

ടോയിലറ്റ് സീറ്റിൽ ഇരിക്കുമ്പോഴും ബ്ലോഗേർസ് ബ്ലോഗ് എഴുതുന്നതിനെപ്പറ്റി തന്നേ ചിന്തിക്കുന്നു.

എൻ്റെ മറ്റു പോസ്റ്റുകൾ പ്രമോട്ട് ചെയ്യുമ്പോൾ മുഷിപ്പനുഭവപ്പെടുമ്പോൾ ഞാൻ എഴുതുന്നു.  തിരക്കുള്ള സമയങ്ങളിലും എഴുതുവാനായി അൽപ്പസമയം ലഭിക്കുന്നതിനായി ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.  എഴുതുന്നതു രാത്രിയോ പകലോ എനിക്കൊരു പ്രശ്നമേ അല്ല.

ഒടുവിലായി ഞാൻ പറയുവാനാഗ്രഹിക്കുന്നു, ഉറക്കം പ്രാധാന്യമുള്ളതാണ്, എന്നാൽ ബ്ലോഗിങ് അതിലും പ്രാധാന്യമുള്ളതാണ് 
   ~ Abhishek Jain ~  RustyBlogger



ഈ വിഷയത്തിൽ ഞാൻ സമര്ഥനാണ്, വളരെ സമർത്ഥൻ എന്നു വേണമെങ്കിൽ പറയാം.  ഏറ്റവും ആവശ്യമായ സമയത്തിൽ എനിക്കു പലപ്പോഴും വേണ്ടവണ്ണം ഉറങ്ങുവാൻ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളായി ഞാൻ മറ്റൊരു  പട്ടണത്തിൽ എൻ്റെ ഒരു കക്ഷിയുടെ(client) ഓഫിസിൽ ജോലിയിലായതിനാൽ, എൻ്റെ  പതിവ് ഓഫിസ് ജോലികളും,  കുടുംബ കാര്യങ്ങളും അതോടൊപ്പം നോക്കേണ്ടതിനാൽ മിക്കപ്പോഴും വളരെ വൈകി മാത്രം ഉറങ്ങുന്നു.


കഴിഞ്ഞ ദിവസം ശരിക്കും തിരക്കേറിയ ഒരു ദിവസമായിരുന്നു, മകളുടെ സംഗീതാഭ്യസനവും ഒപ്പം ഭാര്യയുടെ തിരക്കേറിയ ഓഫിസ് ജോലിയും തുടർന്നു, ടാക്സ് സംബന്ധമായ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതിനാലും അടുത്ത ദിവസം ജോലിയോടുള്ള ബന്ധത്തിൽ ഭാര്യക്കു പട്ടണത്തിനു പുറത്തേക്കു പോകേണ്ടതിനാലും ആ ദിവസം
എന്നെ കൂടുതൽ കർമ്മ നിരതനാക്കി. അതു എന്നെ  കൂടുതൽ ക്ഷീണിതനാക്കി.

ഇതു എപ്രകാരം എൻ്റെ  ജോലിയെ ബാധിക്കും, ഒറ്റ വാക്കിൽ പറഞ്ഞാൽ: ഏകാഗ്രത. അതു എൻ്റെ ഒരു കക്ഷിയോടുള്ള ബന്ധത്തിൽ ഞാൻ ഒഴിവാക്കി കാരണം ആ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ എനിക്കു കഴിയില്ലായിരുന്നു.  ആ കക്ഷിക്ക്‌ ഏറ്റവും ഉത്തമമായ ഫലം കൊടുക്കുവാൻ ഞാൻ കടപ്പെട്ടിരിക്കുന്നു, 
നിർഭാഗ്യവശാൽ എഴുത്തുകാർ നേരിടുന്ന ആരോഗ്യ പ്രശ്‌നം എന്ന പോസ്റ്റിൽ ക്ഷീണം എന്ന ഈ വിഷയം ഉൾപ്പെടുത്താൻ കഴിയാതെ പോയി. കൂടുതൽ സമയം ഇരിക്കുക, കണ്ണിനു നേരിടുന്ന ആയാസം, തലവേദന, പുറം വേദന, നിരന്തരമായ പ്രവർത്തനം മൂലം കൈ വിരലുകളിൽ വരുന്ന ആന്തരിക മുറിവുകൾ, അമിതാഹാരം, നിരാശ തുടങ്ങിയ വിഷയങ്ങൾ ആ പോസ്റ്റിൽ പരാമർശിക്കപ്പെട്ടുവെങ്കിലും ഉറക്കകുറവ് അല്ലെങ്കിൽ ക്ഷീണം എന്ന വിഷയം വിട്ടു പോയി. 

ഇനി ചില നിമിഷങ്ങൾക്കുള്ളിൽ, ഞാൻ എൻ്റെ കിടക്കയിലേക്ക് പോകുന്നു, എന്നത്തേതിലും അൽപ്പം നേരത്തെ തന്നെ! :-) 

~David Leonhardt  ~ (ഡേവിഡ് ലിയോൺഹാർടട്ട്) THGMwriters

cutmypic(31)
ഉറക്കക്കുറവ് ചിലപ്പോൾ എന്നെ കൃത്യതയില്ലാത്ത ഒരു വ്യക്തിയായി മാറ്റുന്നു എന്ന്  പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് 
ആവശ്യമായ ഉറക്കം ലഭിക്കുമ്പോൾ അതന്നെ കൂടുതൽ സന്തോഷവാനും ഉന്മേഷവാനുമാക്കി മാറ്റുന്നു, തന്നെയുമല്ല അതു ഉന്നത നിലവാരമുള്ള ബ്ലോഗ് പോസ്റ്റുകൾ എഴുതാൻ എന്നെ സഹായിക്കുകയും ചെയ്യുന്നു. 
എഴുത്തിനായി ഞാൻ പ്രഭാത വേളകൾ തിരഞ്ഞെടുക്കുന്നു. എല്ലാം ശാന്തമായ ഒരു അന്തരീക്ഷം, പുതിയ ദിവസം ആരംഭിക്കുന്നതിനു ഞാൻ തയാറാകുന്നതോടൊപ്പം ശാന്തമായി ചിന്തിക്കുന്നതിനും നല്ലതീരുമാനം എടുക്കുന്നതിനും, നല്ല നിലയിൽ സൃഷ്ടികൾ നടത്തുന്നതിനും അതെന്നെ സഹായിക്കുന്നു. 
~ John Paul ~ JohnPaulaguir
Ajay Misra 

ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ പലപ്പോഴും അവഗണിക്കപ്പടുന്ന ഒരു അളവുകോലത്രേ ഉറക്കം.  കൂടുതൽ  ഉത്പാദനക്ഷമതക്കും, ലക്ഷ്യ പ്രാപ്തിക്കും വളരെ  ആവശ്യമായ ഒന്നാണ് ഉറക്കം എന്നു ഞാൻ കരുതുന്നു.  എന്നാൽ ഞാൻ ബ്ലോഗ് എഴുതുമ്പോൾ, അതോടൊപ്പം മറ്റൊരു വലിയ കമ്പനിയുടെ ദൗത്യത്തിൽ ഏർപ്പെടുമ്പോഴും ഉറക്കത്തോടുള്ള ബന്ധത്തിൽ എനിക്കൊരു വലിയ വിട്ടുവീഴ്ച തന്നെ നടത്തേണ്ടി വരുന്നു.

ഞാൻ ഒരു ദിവസത്തിൽ 3 ന്നോ 4 ലോ മണിക്കൂർ ഉറങ്ങുന്നു, എൻ്റെ എല്ലാ ബ്ലോഗ് പോസ്റ്റുകളും ഞാൻ രാത്രിയിൽ എഴുതുന്നു.  മിക്കവാറും എല്ലാ തുടക്കക്കാരും ഈ രീതി തന്നെ അവലംബിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു, കാരണം തുടക്കക്കാരിൽ പലരും രണ്ടു പ്രവർത്തികളിൽ (പൂർണ്ണ സമയ ജോലിയോ, പഠനമോ) ഏർപ്പെടുന്നതിനാൽ തന്നെ. എന്നാൽ നിങ്ങൾ ഒരു പ്രൊഫഷണൽ ബ്ലോഗർ ആകുമ്പോൾ കൂടുതൽ ഉത്പാദനക്ഷമതക്കായി ഈ രീതിക്കു തീർച്ചയായും മാറ്റം വരുത്തേണ്ടതുണ്ട്.

എൻറെ കോർപറേറ്റ് ജോലി വിട്ട ശേഷം ഞാൻ ഒരു പ്രോ ബ്ലോഗർ ആയപ്പോൾ എന്റെ സമയ രീതിക്കു മാറ്റം വന്നു, ഞാൻ എഴുത്തു പ്രഭാത സമയങ്ങളിൽ ഇപ്പോൾ നടത്തുന്നു.  ഇപ്പോൾ 7 മുതൽ 8 മണിക്കൂർ വരെ രാത്രിയിൽ ഉറങ്ങുന്നു, അതു എന്റെ ഉത്പാദനക്ഷമതയെ ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനും, വിജയ നിരക്ക് കൂട്ടുന്നതിനും വഴി വെക്കുന്നു.

ബ്ലോഗ്ഗിങ്‌ നിങ്ങളുടെ ഒഴിച്ചുകൂടാൻ പാടില്ലാത്ത വികാരവും നിങ്ങളുടെ പ്രൊഫഷനുമാകുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തികച്ചും ഒഴിച്ചുകൂടാൻ പാടില്ലാത്തവ ആകുന്നു.  ഇവിടെ ഉറക്കം എന്നത്  നിങ്ങളുടെ ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു ഉപകരണം (Tool) ആകുന്നു.

ഇതൊന്നു ശ്രമിച്ചു നോക്കുക അതിനു ലഭിക്കുന്ന ഫലം നിങ്ങളെ അത്ഭുത പരതന്ത്രരാക്കും.

~ Ajay Mishra  ~ (അജേ മിശ്രാ) ~ AwesomeAJ

cutmypic(20)നല്ല എഴുത്തുകാർ എപ്പോഴും, എവിടെയും, എങ്ങനെയും എഴുതുന്നു. അവർക്കു എഴുതാതിരിക്കുവാൻ കഴിയില്ല. 
എഴുത്തു എന്നത് അവർക്കു ശ്വസന പ്രക്രിയപോലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നു തന്നെ. ചിലപ്പോൾ അവർ എഴുത്തിനായി, അവരുടെ ലക്ഷ്യ പ്രാപ്തിക്കായി ഉറക്കത്തെ മാറ്റി വെക്കുന്നു.  
ധ്യാന പ്രക്രീയയും, ഇടവേളകളിലുള്ള ചെറിയ ഉറക്കവും, 6 ഓ 8 ഓ മണിക്കൂർ ലഭിക്കുന്ന ഉറക്കത്തെക്കാൾ കൂടുതൽ പ്രയോജനകരമായി തോന്നും. 
ഉത്‌പാദനക്ഷമതയോടുള്ള ബന്ധത്തിൽ എൻ്റെ വ്യകതിപരമായ ഇടപെടൽ പലപ്പോഴും ചില പ്രത്യേക കാര്യങ്ങളേ ആശ്രയിച്ചിരിക്കുന്നു: പ്രധാനമായും അവ, താൽപര്യത്തിൻറെ നില, സമയത്തിന്റെ നിയന്ത്രണം, ലക്ഷ്യത്തിൽ എത്തണം എന്നുള്ള എൻ്റെ ആഗ്രഹം തുടങ്ങിയവ.  ഞാൻ വളരെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു വ്യക്തിയത്രെ, എനിക്കു ക്ഷീണം തോന്നുമ്പോൾ ഞാൻ വിശ്രമിക്കുന്നു, അല്ലാത്തപ്പോൾ ഞാൻ ജോലി ചെയ്യുന്നു. ചിലപ്പോൾ ഉറക്കം ഇല്ലെങ്കിലും എൻ്റെ വ്യക്തിപരമായ പ്രോജക്റ്റുകൾ ചെയ്‌യുമ്പോൾ എനിക്കു അനായാസേന ജോലി ചെയ്‌വാൻ കഴിയുന്നു  
എന്നിരുന്നാലും മറ്റുള്ളവരുടെ ജോലി ചെയ്യുമ്പോൾ ഞാൻ എൻ്റെ ജീവിതത്തിൽ അതിനു മുൻഗണന നൽകുന്നു.  കാരണം നല്ല നിരക്കിൽ ഏറ്റവും ഉത്തമമായ സേവനം നൽകുന്നതിൽ ഞാൻ അല്പം അഹങ്കരിക്കുക തന്നെ ചെയ്യാറുണ്ട്.   Wording Well എന്ന എൻ്റെ സ്ഥാപനത്തിൻ്റെ ലക്ഷ്യവും അതു തന്നയാണ്. പ്രയാസമേറിയ ഒരു ജോലി ഞാൻ ഏറ്റെടുക്കുമ്പോൾ എനിക്കു ആവശ്യമായ ആരോഗ്യവും വിശ്രമവും ലഭിച്ചിട്ടുണ്ട് എന്നു ഉറപ്പു വരുത്തി ആ ജോലിയിൽ ഏർപ്പെടുന്നു. 
പ്രഭാത സമയങ്ങളിൽ ഞാൻ ജോലിയിൽ കൂടുതൽ ഉത്‌പാദനക്ഷമത കണ്ടെത്തുന്നു അതുപോലെ തന്നെ വൈകിയ രാത്രികളിൽ ശാന്തമായ അന്തരീക്ഷത്തിൽ നല്ല പ്രവർത്തി ചെയ്യുവാൻ സാധിക്കുന്നു. 
  ~ Lorraine Reguly ~  Wording Well

Reji Stephenson r
ഉറക്കതടസ്സമുണ്ടായാൽ അതു നമ്മുടെ ശരീരത്തു ത്തിന്റെ സാധാരണ പ്രവത്തനത്തെ സാരമായി ബാധിക്കുന്നു.  ഒരു ദിവസത്തേയ്ക്കാവശ്യമായ ഉറക്കം ലഭ്യമായില്ലെങ്കിൽ, അടുത്ത ദിവസത്തെ പ്രവർത്തനത്തിന് അതു തടസ്സം സൃഷ്ടിക്കുന്നു.  നമ്മുടെ ഉത്പാദനക്ഷമതക്കു തടസ്സം വരാതെയുള്ള ഒരു ഉറക്ക രീതി ക്രമീകരിക്കുകയും അതു മുടങ്ങാതെ പാലിക്കുകയും ചെയ്യുകയെന്നത് വളരെ നല്ല ഒരു കാര്യമായാണ് ഞാൻ കരുതുന്നത്, ഒപ്പം അതു നമ്മുടെ പ്രവർത്തന ക്ഷമതക്കു ക്ഷതം വരുത്തുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നീണ്ട നാളുകൾ ഉറക്കമില്ലാതെ പ്രവർത്തനത്തിൽ ഏർപ്പെടുന്നുയെങ്കിൽ അതു നമ്മുടെ ശരീരത്തിന് കൂടുതൽ ക്ഷതം വരുത്തുകയും ക്രമേണ അതു പല രോഗങ്ങളിലേക്കും വഴി തെളിക്കും എന്ന സത്യവും ഇവിടെ ഓർക്കുക.

എഴുതുന്നതിനായി ഒരു പ്രത്യേക സമയം ഞാൻ ഒരിക്കലും നീക്കിവെക്കാറില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഏതുസമയത്തും എഴുതുവാൻ 
എനിക്കു കഴിയുന്നു,  ശബ്ദ രഹിതമായ ഒരു അന്തരീക്ഷത്തിൽ മനസ്സ്  അലഞ്ഞു പോകാതെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയണം എന്നു മാത്രം. 

ഒരു ദിവസത്തിൽ പൂർത്തീകരിക്കേണ്ട ജോലിയുടെ അളവനുസരിച്ചു ഏതു സമയവും അതു ചെയ്യുന്നതിനായി ഞാൻ തിരഞ്ഞെടുക്കുന്നു, അതിൽ രാവിലെ എന്നോ, വൈകുന്നേരം എന്നോ രാത്രിയെന്നോ അർത്ഥരാത്രിയെന്നോയില്ല.  

  ~Reji Stephenson ~  (റെജി സ്റ്റീഫൻസൺ) ~ DigitalDimensions4You



Harsh agarwal
ആരംഭ കാലങ്ങളിൽ ഞാൻ വളരെ വൈകി മാത്രമാണ് ഉറങ്ങിയിരുന്നത്.  സത്യത്തിൽ നിരവധി കാര്യങ്ങൾ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായതിനാൽ, ചിലപ്പോൾ എൻ്റെ ഉറക്കം ബലികഴിച്ചു തന്നെ ഞാൻ അതിനു ശ്രമിക്കുമായിരുന്നു.  ഉറക്കക്കുറവു മൂലം ചില ഉച്ച സമയങ്ങളിൽ എൻ്റെ ഉച്ചാരണത്തിനുപോലും വ്യതിയാനം വന്നതായി, അല്ലെങ്കിൽ വാക്കുകൾ അറിയാതെ വിട്ടു പോയതായി ഞാനോർക്കുന്നു.

രാത്രിവേളകളിൽ ബ്ലോഗ് പ്രവത്തനങ്ങളിൽ ഏർപ്പാടുകയെന്നത് രസകരമായ ഒരു അനുഭവമാണ്, പുറമേ നിന്നുള്ള ഒരു ശല്യവുമില്ലാതെ ഏകാഗ്രതയോടെ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാൻ കഴിയും. ഇത്തരത്തിൽ നീണ്ട വർഷങ്ങൾ ജോലിയിൽ ഏർപ്പെട്ടതിനാൽ വിലപ്പെട്ട മറ്റു പലതും, സാമൂഹ്യ ഇടപെടലുകളിൽ പങ്കെടുക്കാൻ കഴിയാതെ വരിക, പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വരിക, ആരോഗ്യ നില വഷളാവുക  തുടങ്ങി പല നഷ്ട്ടങ്ങളും  എനിക്കു നേരിടേണ്ടി വന്നു.

രാത്രികാലങ്ങളിലെ ജോലി ഒറ്റനോട്ടത്തിൽ നല്ലതായി തോന്നാമെങ്കിലും ക്രമേണ,അതു എൻ്റെ ഉത്പാദനക്ഷമതയിൽ ഗണ്യമായ വീഴ്ച വരുത്തു ന്നതായി എനിക്കു മനസ്സിലാവുകയും, അതെന്നെ ഏതാണ്ട്  ഒന്നര വർഷത്തോളമായി ഒരു പ്രഭാത ജോലിക്കാരനാക്കി മാറ്റുകയും ചെയ്തു.

മിക്കവാറും പ്രഭാതത്തിൽ രാവിലെ 11 മണി വരെയും കൂടാതെ വൈകുന്നേരം 4 മുതൽ 7 വരെയും ഞാൻ എഴുതുന്നു.  ചിലപ്പോൾ ഒരു വർഷത്തിനു ശേഷം ഇതേ ചോദ്യം ആവർത്തിച്ചാൽ, തീർച്ചയായും എൻ്റെ ഇപ്പോഴത്തേ എഴുത്തു സമയത്തിൽ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും അപ്പോൾ ലഭിക്കുന്ന ഉത്തരം. :-)

~ഹർഷ് അഗർവാൾ  ~ (Harsh Agrawal) ~  ShoutMeLoud



Mi Muba rഉറക്കക്കുറവ് എന്നതിൽ നിന്ന്, എത്ര  ഹ്രസ്വമായ 
ഉറക്കം നിങ്ങൾക്കു ലഭിക്കുന്നു എന്നർത്ഥമല്ല. മറിച്ച് 
എത്ര അസുഖകരമായ ഉറക്കം അഥവാ സമ്മർദ്ദ പൂരിതമായ ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നു എന്നത്രേ അതിനർത്ഥം. സൗകര്യകരമായ ഗാഢനിദ്ര അതു നാലോ അഞ്ചോ മണിക്കൂർ നിങ്ങൾക്കു ലഭിക്കുകയെന്നത്, ഏഴോ എട്ടോ മണിക്കൂറുകൾ സുഖകരമല്ലാത്ത നിദ്ര ലഭിക്കുന്നതിൽ നിന്നും എത്രയോ ഭേദമാണ്.

അതുകൊണ്ടു നീണ്ട നിദ്ര ലഭിക്കുന്നതിനേക്കാൾ, ശരിയായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും, നടത്തിലൂടെയും, നല്ല ചിന്തയിലൂടെയും ലഭിക്കുന്ന സുഖകരമായ ഉറക്കം എന്നതാണിവിടെ കാര്യം.

തീർച്ചയായും ഉറക്കക്കുറവ് നമ്മുടെ ഉത്പാദനത്തെ കാര്യമായി ബാധിക്കും എന്നത് ശരി തന്നെ, പക്ഷെ അതോർത്തു വേവലാതിപ്പെടാതെ, ശരിയായ ഉറക്കം ലഭിക്കാത്തതിൻ്റെ അല്ലെങ്കിൽ സുഖകരമല്ലാത്ത ഉറക്കത്തിൻ്റെ  മൂലകാരണം കണ്ടെത്തി അതിനു പരിഹാരം കാണുക എന്നതാണ് ഇവിടെ പ്രധാനം.  

എൻ്റെ  പ്രധാന ജോലികൾ എല്ലാം തന്നെ പ്രഭാതത്തിൽ ചെയ്യുവാൻ ഞാൻ സമയം കണ്ടെത്തുന്നു, എന്നാൽ അത് പലപ്പോഴും എൻ്റെ  പ്രായത്തിൻ്റെ   ഘടകത്തേയും ആശ്രയിച്ചിരിക്കുന്നു.  വളരെ സുഖകരമായ ഒരു ഉറക്കത്തിനു ശേഷം മാത്രം ഞാൻ എന്റെ പ്രവർത്തികളിൽ ഏർപ്പടുന്നു. അതു ദിവസത്തിൻറെ ഏതു സമയവും രാവിലെയോ, വൈകുംനേരമോ രാത്രിയിലെ ഒടുവിലത്തെ മണിക്കൂറുകളോ ആകാം.  അതേ, ഏതൊരു പ്രധാന ജോലിയും ആരംഭിക്കുന്നതിനു മുമ്പേ ലഭിക്കേണ്ട കാര്യങ്ങൾ പ്രധാനമായും ഉറക്കം നന്നായി ലഭിച്ചുയെന്നു ഉറപ്പു വരുത്തുക എന്നതാണ്, എങ്കിൽ അതിൽ നിന്നും ലഭിക്കുന്ന അത്ഭുതകരമായ പ്രതിഫലനം നിങ്ങൾക്കു അനുഭവിക്കുവാൻ കഴിയും.

  ~ Mi Muba  ~ (മി മുബാ) ~  BeAMoneyblogger

cutmypic(90)
 ഉറക്കം എന്നത് സ്വാഭാവിക പ്രക്രിയയാണ്, അതു മുൻനിർവചിച്ച പ്രകാരം നടക്കേണ്ട ഒന്നത്രേ.  ആ പ്രക്രിയക്ക് ഭംഗം വരുന്നുയെങ്കിൽ മുൻകൂട്ടി പറയാൻ കഴിയാത്ത ചില കാര്യങ്ങൾ അതോടൊപ്പം കടന്നു വരും.

ഭക്തന്മാർ ഈ കലയെ പരിശീലനത്തിലൂടെ തങ്ങളുടെ ശരീരത്തിന് അനുയോജ്യമാം വിധം രൂപപ്പെടുത്തിയെടുത്തതിനാൽ അവർക്കു ഉറക്കമില്ലാതെ അനേക ദിവസങ്ങൾ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നു, എന്നാൽ ആ നിലയിലേക്കു നമുക്കുയരണമെങ്കിൽ കൂടുതൽ ശ്രമവും സമർപ്പണവും ആവശ്യമത്രെ. 
നാം അറിയുന്നതുപോലെ നാമിന്നു വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി യുഗത്തിലാണ് ജീവിക്കുന്നത്, മിന്നൽ വേഗത്തിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.  അതുപോലെ ഓരോന്നിനും അപ്പോൾ തന്നെ എത്രയും വേഗത്തിൽ തന്നെ ഫലം ലഭിക്കുന്നതിനായി നാം ആഗ്രഹിക്കുകയും ചെയ്യുന്നു.  

ഈ പ്രതിഭാസത്തിനു വ്യതിയാനം വരുമ്പോൾ നമ്മുടെ ശരീരത്തിനും ക്ഷീണം വർദ്ധിക്കുന്നതിനോടൊപ്പം ശരീരത്തിന് പ്രത്യക്ഷത്തിൽ ദൃശ്യമാകാത്ത ചില മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു, അതു ഭാവിയിൽ മാരകമായ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

എൻ്റെ എഴുത്തു സമയം എന്നത്  വൈകുന്നേരം 8  മണിമുതൽ രാത്രി 12 മണി വരെയാണ്.  ഈ സമയം മിക്കപ്പോഴും മറ്റു യാതൊരു വിധ ശല്യവുമില്ലാതെ സ്വസ്ഥമായി മനസ്സിനെ നിയന്ത്രിച്ചു ശ്രദ്ധ കേന്ദ്രീകരിച്ചു നല്ല രീതിയിൽ എഴുതുവാൻ സാധിക്കുന്നു.

 ~ Kulwant Nagi ~ BloggingCage.Com


cutmypic (21)
ബ്ലോഗിംഗിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം എന്നത്, നമ്മുടെ ഇഷ്ടപ്രകാരം ഏതു സമയത്തും, എപ്പോൾ വേണമെങ്കിലും നമുക്കതിൽ ഏർപ്പെടാം എന്നതാണ്. ദുഃഖമെന്നു പറയട്ടെ അതു തന്നെയത്രേ അതിലെ വെല്ലുവിളിയും.  നീണ്ട മണിക്കൂറുകൾ പ്രവർത്തിയിൽ ഏർപ്പെടുക എന്നത് എനിക്കു ഏറെ സംതൃപ്തി നൽകുന്നുയെങ്കിലും അത് എന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.  എപ്പോഴെങ്കിലും പുതിയ സംരഭം ആരംഭിക്കുമ്പോഴോ, പുതിയ ഉത്പാദനം പുറത്തിറക്കുമ്പോഴോ ഞാൻ രാവും പകലും വ്യത്യാസമില്ലാതെ ബ്ലോഗ്  എഴുത്തിൽ വ്യാപൃതനാകുന്നു, എന്നാൽ, തലേ ദിവസങ്ങളിലെ ഉറക്കമില്ലായ്മ,  അതിനടുത്ത ചില ദിവസങ്ങൾ  ഉന്മേഷ രഹിതവും, തികച്ചും ഫലരഹിതവുമായി മാറ്റപ്പെടുന്നു.  എന്നാൽ നല്ല ഒരു ഉറക്കത്തിനു ശേഷമുള്ള അടുത്ത ദിവസം തികച്ചും പ്രയോജനപ്രദമായും അനുഭവപ്പെടുന്നു. 

~Tony John  ~(ടോണി ജോൺ ) ~  IndiaTravelBlog
cutmypic(12)തലേ ദിവസം വേണ്ട ഉറക്കം ലഭിച്ചില്ലായെങ്കിൽ തീർച്ചയായും അടുത്ത ദിവസത്തെ പ്രവർത്തനങ്ങളെ അതു കാര്യമായി ബാധിക്കും, പ്രവൃത്തിയിൽ വേണ്ട ശ്രദ്ധ ചെലുത്താൻ കഴിയാതെ വരും.

പല സന്ദർഭങ്ങളിലായി ഇത്തരം അനുഭവങ്ങളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അടിയന്തിരമായി തീർക്കേണ്ട ചില ജോലികൾ സമയത്തു  തീർക്കുന്നതിനായി ശ്രമിക്കുമ്പോൾ ഉറക്ക ക്ഷീണത്താൽ കൺപോളകൾ തുറക്കുവാൻ കഴിയാതെ വരും, അപ്പോൾ ഒരു ചായ കുടിച്ചു ഉറക്കച്ചടവിൽ നിന്നും എണീറ്റു ആ ജോലി തീർക്കുവാൻ ശ്രമിക്കും, എന്നാൽ സത്യം പറയട്ടെ പലപ്പോഴും അതു തീർക്കാൻ കഴിയാതെ പകുതി വഴിയിൽ നിന്നു  പോകും.

എന്നാൽ ഈ നാളുകളിൽ എൻ്റെ ഈ രീതിക്കു ഒരു മാറ്റം വരുത്തി. ഉറക്കം വരുമ്പോൾ ഒരു ജോലിയും ചെയ്യില്ല, പകരം ഉറങ്ങുകയും ചെയ്യുന്നു, ഉറക്ക ശേഷം ജോലിയിൽ എനിക്കു കൂടുതൽ ശ്രദ്ധ ചെലുത്താനും ഭംഗിയായി അതു പൂർത്തീകരിക്കാനും സാധിക്കുന്നു.

ഉറക്കച്ചടവോടെ ഒരു ജോലി പൂർത്തീകരിക്കാൻ നോക്കിയാൽ അതു പലപ്പോഴും ഉദ്ദേശിച്ച അത്ര ഫലപ്രാപ്തിയിൽ എത്തുകയും ഇല്ല. അങ്ങനെ ജോലി പൂർത്തീകരിക്കുന്നതിൽ ഞാൻ സംതൃപ്തനല്ല, പകരം ശരിയായി ഉറക്കം ലഭിച്ചു എങ്കിൽ മാത്രമേ ഞാൻ പ്രവർത്തികളിൽ ഏർപ്പെടുകയുള്ളു.

വീട്ടിൽ ഇരുന്ന് ഞാൻ ജോലി ചെയ്യുന്നതിനാൽ എന്റെ ജോലി സമയം നിശ്ചയിക്കാൻ എനിക്കു പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. മിക്കവാറും അതു രാത്രി 10 മണി മുതൽ രാവിലെ 3 മണി വരെയുള്ള സമയങ്ങളിൽ ആയിരിക്കും. ആ സമയങ്ങളിൽ ഓൺലൈനിൽ ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്തു തീർക്കുന്നു.  പകൽ സമയം മിക്കപ്പോഴും ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 6 വരെയുള്ള സമയം ഞാൻ ജോലി ചെയ്യുന്നു. ഈ സമയം ഈമെയിൽ പരിശോധന, ബിസിനസ്സ് പങ്കാളികളുമായി സംസാരിക്കുക, വായന, റിസേർച് തുടങ്ങിയവക്കായി  നീക്കി വെക്കുന്നു, ഇത്തരം ജോലികൾക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നില്ല.

വായനക്കാരോട് എനിക്കുള്ള നിർദ്ദേശം എന്നത്, ഉറക്കത്തിനോടുള്ള ബന്ധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല എന്നതാണ്, കാരണം ശരിയായ ഉറക്കം ലഭിക്കാതെ ഏതു പ്രവർത്തിയിൽ ഏർപ്പെട്ടാലും അതു ശരിയായി ചെയ്യുവാൻ കഴിയാതെ വരും, അവിടെ വേണ്ടത്ര ഉത്‌പാദനം നടക്കുകയും ഇല്ല. ഇതു കൂടാതെ, എല്ലാറ്റിനും ഉപരി ഉറക്കമില്ലായ്മ എന്നത് കൂടുതൽ അരോഗ്യഹാനി വരുത്തിവെക്കും എന്നതിൽ സംശയം വേണ്ട. അതുകൊണ്ടു കുറഞ്ഞത് 7 - 8 മണിക്കൂർ ഉറക്കത്തിനായി മാറ്റിവെക്കുക, തന്മൂലം നിങ്ങൾക്കു ആരോഗ്യവാനായി ഇരിക്കുവാനും സാധിക്കുന്നു.

~ Atish Ranjan ~ (അതിഷ് രഞ്ജൻ) ~  TechTricksWorld


cutmypic (11)ഉറക്കം ആരോഗ്യകരമായ ഒരു ജീവിതത്തിനു ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണെന്നതിൽ ഒരു സംശയവും വേണ്ട.  എനിക്കു വേണ്ടത്ര ഉറക്കം ലഭിച്ചില്ലായെങ്കിൽ എൻ്റെ അടുത്ത ദിവസം തികച്ചും ക്ലേശകരമായ ഒന്നായിതീരുകയും ആ ദിവസം കാര്യമായി ഒന്നും ചെയ്യുവാൻ കഴിയാതെ വരുകയും ചെയ്യുന്നു.   ആ ദിവസം ചെയ്യുന്ന ഒരു പ്രവൃത്തിയിലും പൂർണ്ണമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയില്ല, അതു ജോലിയിൽ പല  വീഴ്ചക്കും കാരണമാകുന്നു.  അങ്ങനെ വരുന്നതിനാൽ അതു മനസ്സിലാക്കി ഞാൻ എൻ്റെ രാത്രി ഉറക്കത്തിനും മുടക്കം വരാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുന്നു. അഥവാ ഏതെങ്കിലും കാരണവശാൽ അതിനു മുടക്കം വന്നാൽ ഇടവേളകളിൽ ലഭിക്കുന്ന സമയം ഒരു പൂച്ചയുറക്കത്തിലൂടെ അതു പരിഹരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചെറിയ ഉറക്കം തികച്ചും ഉന്മേഷം വർദ്ധിക്കുന്നതിന് നല്ല ഒരു ഔഷധമാണ് എന്നു വേണമെങ്കിൽ പറയാം. 

ചുരുക്കത്തിൽ ഉറക്കക്കുറവ് തീർച്ചയായും എൻ്റെ ഉൽപ്പാദന ക്ഷമതയിലും കുറവ് വരുത്തുന്നു. ഇതു രണ്ടും ഒന്നിനോട് ഒന്നു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

എഴുതുവാൻ എനിക്കു വേർതിരിച്ച ഒരു സമയം ഇല്ല.  ചിന്തകൾ ആലോചനകൾ മൊട്ടിടുമ്പോൾ അപ്പോൾ തന്നെ ഒരു പേപ്പറിലോ നോട്ടു ബുക്കിലോ കുറിച്ചിടുന്നു, പിന്നീട് അതു സമയ ലഭ്യതയനുസരിച്ചു കമ്പ്യുട്ടറിലേക്കു മാറ്റുന്നു.  കാര്യമിങ്ങനെയെങ്കിലും പലപ്പോഴും അതു രൂപപ്പെടുത്തിയെടുക്കുന്നതു പ്രഭാതത്തിലെ ആദ്യ മണിക്കൂറുകളിൽ തന്നെയായിരിക്കും, അതായത് വെളുപ്പിനെ 4 നും 5 നും ഇടയിൽ, കൂടിയാൽ 6 മണിക്കും ഉള്ളിൽ.

  ~ Ann Phil Verghese  ~ (അൻ ഫിൽ വർഗീസ്)  AnnIsBlogging



രാത്രിയിൽ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഞാൻ ഉറങ്ങും. അതോടൊപ്പം പ്രവർത്തി സമയങ്ങളിൽ ആവശ്യമായി തോന്നുമ്പോൾ ഞാൻ ഇടക്കിടെ ഉറങ്ങുന്നു.  ആവശ്യമായ ഉറക്കം ലഭിക്കുന്നതുമൂലം കൂടുതൽ ഉന്മേഷം പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതിനും അതുമൂലം എൻ്റെ ഉത്പാദനക്ഷമത കണ്ടെത്തുന്നതിനും ഇടയാകുന്നു.

രാവിലെ 9 മുതൽ 11 വരെയുള്ള സമയം എഴുതുന്നതിനായി ഞാൻ മാറ്റി വെക്കുന്നു.  (രാവിലെ 7 മണിക്കാണ് എൻ്റെ ദിവസം ആരംഭിക്കുന്നത്)

~ Jerry Low ~(ജെറി  ലോ)  ~  Web Hosting Secret Revealed (WHSR)


cutmypic(19)

ഉറക്കമില്ലായ്മ! എനിക്കു വർഷങ്ങളോളം ഇതൊരു പ്രശ്‌നമായിരുന്നു. അതിനു കാരണം ഒരു പക്ഷെ എൻ്റെ ഉദാസീനമായ ജീവിതശൈലിയും അതിലൂടെയുണ്ടായ സമ്മർദ്ദവുമായിരിക്കും എന്നു ഞാൻ കരുതുന്നു. 

എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി  എൻ്റെ  ഉറക്കത്തിനു കാര്യമായ മാറ്റമുണ്ടായി. അതു ഒരു പക്ഷെ എന്നിൽ ഉടലെടുത്ത ആത്മവിശ്വാസം മൂലമായിരിക്കാം എന്നു കരുതുന്നു. പ്രശ്നങ്ങൾ വരുമ്പോൾ പരാതി പറയാതെ അതിനെ സധൈര്യം നേരിടുന്നതിനും. പരിഹരിക്കുന്നതിനും എനിക്കു കഴിഞ്ഞതു തന്നേ അതിനുള്ള പ്രധാന കാരണം.  

ഇപ്പോൾ ഞാൻ എല്ലാ രാത്രിയും ഏകദേശം 2 മണിക്കൂറോളം  എൻ്റെ കിടക്കയിൽ കിടന്നു ഉറങ്ങാൻ ശ്രമിക്കുന്നു.  ഞാൻ ഇപ്പോൾ 8 മണിക്കൂറോളം രാത്രിയിൽ ഉറങ്ങുന്നു.  12 മണി മുതൽ 8 മണിക്കൂർ ഞാൻ ഉറങ്ങുന്നു. 

ഞാൻ രാത്രിയിൽ ജോലി ചെയ്യില്ല കാരണം എനിക്കപ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധചെലുത്താനും അതിനനുസരിച്ചുള്ള ഉത്‌പാദനം നേടുവാനും കഴിയാത്തതു തന്നെ.

~ Minuca Elena ~  (മിനുസാ എലീന ) ~  MinucaElena


cutmypic (8)
ആവശ്യമായ ഉറക്കം ലഭിച്ചില്ലായെങ്കിൽ അതു എൻ്റെ ദിനചര്യയിൽ സാരമായ മാറ്റം വരുത്തുന്നു. അതു ആ ദിവസത്തിൻറെ അധിക പങ്കും പ്രയോജനരഹിതമാക്കി മാറ്റുന്നു. രാത്രിയിൽ ഒരു ജോലി പൂർത്തീകരിക്കുന്നതിനായി എടുക്കുന്ന ഒരു മണിക്കൂർ അധികസമയം അടുത്ത ദിവസത്തെ 24 മണിക്കൂറിനെ  കൂടുതൽ ശ്രമകരമാക്കി മാറ്റുന്നു.

എഴുതുന്നതിനായി ഒരു പ്രത്യേക സമയം അഥവാ നല്ല സമയം എന്നത് എനിക്കില്ല. ശാന്തമായ അന്തരീക്ഷം ലഭിച്ചാൽ എന്താണ് എഴുതേണ്ടതെന്നു അറിഞ്ഞു എനിക്കു എഴുതാൻ കഴിയുന്നു.

~ Zak Mustapha ~  (സാക് മുസ്തഫ ) ~ FoolishnessFile.Com


cutmypic(22)
ഉത്‌പാദന ക്ഷമതയോടുള്ള ബന്ധത്തിൽ ഉറക്കം ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണ്.


ഒരു ഭൂരി പക്ഷം ആളുകളും കിടക്കയിൽ നിന്നും എഴുന്നേറ്റ ആദ്യത്തെ രണ്ടു മണിക്കൂറുകൾ കൂടുതൽ ഉത്‌പാദന ക്ഷമതയുള്ളവരായി കാണുന്നു എന്നു പഠനങ്ങൾ വെളിവാക്കുന്നു. ഈ സമയത്തെ സുവർണ്ണ മണിക്കൂറുകൾ അഥവാ (Golden Hours) എന്നു വിളിക്കുന്നു. എന്നാൽ ചിലർ വൈകുന്നേരങ്ങളിൽ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരായി  കാണുന്നു, മറ്റു ചിലർ രാത്രി കാലങ്ങളിലും.

ഇവിടെ പ്രധാനമായും ചിന്തിക്കേണ്ടത് നിങ്ങളെ സംബന്ധിച്ചു ഏതു സമയം കൂടുതൽ ഉത്‌പാദന ക്ഷമതയുള്ളവരായി കാണുന്നു എന്നത് കണ്ടെത്തുകയും ആ സമയം അതിന്റെ പരമാവധി വരുമാന വർദ്ധനവിനായി (എഴുത്തു, വായന) പ്രയോജനപ്പെടുത്തുക എന്നതുമാണ്. ഞാൻ ഇതിനായി കണ്ടെത്തിയിരിക്കുന്ന സമയം രാവിലെ 8 മുതൽ 11. 30 വരെയുള്ള സമയമാണ്.

എൻ്റെ ഉൽപ്പാദന ക്ഷമതയെ ഇങ്ങനെ ക്രമപ്പെടുത്താൻ കഴിഞ്ഞതിനാൽ ഏതാണ്ട് 14 മാസങ്ങൾക്കുള്ളിൽ 158 ബ്ലോഗുകളിൽ എനിക്കു ഇടം കണ്ടെത്തുവാൻ കഴിഞ്ഞു.

~ Tor Refsland  ~ (ടോർ റെഫസ്ലൻഡ് ) TheTimeManagementChef


cutmypic(61)ഞാൻ ഉറങ്ങുവാൻ ഇഷ്ടപ്പെടുന്നു, അതുപോലെ ഉണരുവാനും.  24 മണിക്കൂറിനുള്ളിലെ വ്യത്യസ്തമായ രണ്ടു അനുഭവങ്ങൾ.  ഒന്നില്ലെങ്കിൽ മറ്റേതും ഇല്ല എന്ന അവസ്ഥയിൽ  ഒന്ന് ഒന്നിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു ദിവസത്തിൽ കേവലം 24 മണിക്കൂർ മാത്രമാണ് നമുക്കേവർക്കും ഉള്ളത് അതു നാം എപ്രകാരം വിനിയോഗിക്കുന്ന എന്നുള്ളത് എപ്പോഴും ഒരു ചർച്ചാ വിഷയം തന്നെ.

കുറഞ്ഞത് 6 മണിക്കൂറെങ്കിലും രാത്രിയിൽ ഉറങ്ങുവാൻ ഞാൻ ശ്രദ്ധിക്കുന്നു. 8 മണിക്കൂർ ഉറക്കത്തിനായി ഞാൻ ശ്രമിക്കാറുണ്ട് പക്ഷെ അത് 7 മണിക്കൂറെങ്കിലും ലഭിച്ചാൽ ഞാൻ സന്തുഷ്ടയായി. ആറു മണിക്കൂറോ അതിൽ കുറവോ ഉറക്കം ലഭിച്ചാൽ ഞാൻ അസ്വസ്ഥയാകാറുണ്ട്, എന്തായാലും എനിക്കു എല്ലാ പ്രഭാതത്തിലും ജിംമ്മിൽ പോകുവാനും രാവിലെയുള്ള നീന്തലിലും വെയ്റ്റ് ലിഫ്‌റ്റിംഗിലും ഏർപ്പെടുവാനും കഴിയുന്നു. അങ്ങനെ എൻ്റെ ഓരോ ദിവസവും 7 മണിയോടെ ആരംഭിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ് എന്റെ ഉൽപ്പാദനക്ഷമതയെ കാര്യമായി ബാധിക്കും, അതു എൻ്റെ ചിന്താ ശക്തിയേയും പ്രചോദനത്തെയും ഇല്ലാതാക്കുന്നു. അതിനാൽ 7 മണിക്കൂർ ഉറക്കം ലഭിച്ചാൽ ഏറ്റവും ഉത്തമമാകും. 

~ Lesly Federici ~ ( ലെസ്‌ലി ഫെഡെറിസി ) ~ LeslyFederici




cutmypic(34)

ഉറക്കം ഉത്പാദനത്തിന് ആവശ്യമായ ഒരു ഘടകം തന്നെ.  ഉറക്കക്കുറവ് നമ്മുടെ ക്രീയാത്മകതയെ ബാധിക്കുകയും, ശ്രദ്ധ കേന്ദ്രീകരണം നടക്കാതെ വരികയും അതു മൊത്തമായി നമ്മുടെ ഉത്പാദനത്തിനു തടസ്സം സൃഷ്ടിക്കുകയും  ചെയ്യുന്നു.

മറ്റു ശല്യങ്ങൾ ഒന്നുമില്ലാത്ത പ്രഭാത സമയങ്ങൾ ഞാൻ എഴുത്തിനായി  നല്ല സമയമായി തിരഞ്ഞെടുക്കുന്നു.  ഒരു കപ്പു കാപ്പിയുമായി എഴുതാനിരിക്കുന്ന ആ സമയമത്രെ ചുരുങ്ങിയ സമയം കൊണ്ടു ഏറ്റവും നല്ല രചന നടത്താൻ എനിക്കു കഴിയുന്ന  സമയവും.

~ Syed Balkhi ~   സൈദ്  ബൽഖി  ~   Optinmonster


Fabrizio

ഒരു ശരാശരി ഉറക്കം കിട്ടിയാൽ എനിക്കു എൻ്റെ പ്രവർത്തികൾ പൂർത്തീകരിക്കാൻ അനായാസം കഴിയുന്നു, എന്നാൽ എൻ്റെ ദിനചര്യ നോക്കിയാൽ 7 മണിക്കൂർ ഉറക്കം എനിക്കു രാത്രിയിൽ ലഭിക്കുന്നുണ്ട്. ഒരു ദിവസത്തിൻറെ അവസാനം എത്തുമ്പോഴേക്കും എൻ്റെ ഊർജ്ജം മിക്കവാറും തീർന്നിരിക്കും.  ഒരു ഓൺലൈൻ ബിസ്സ്നസ്സ് നടത്തുന്നതിനോടൊപ്പം കുടുംബ പരിപാലനം കൂടിയാകുമ്പോൾ അതു തികച്ചും എന്നെ ക്ഷീണിതനാക്കുന്നു.

പ്രഭാതത്തിൽ ഞാൻ എൻറെ വീട്ടിലെ ഓഫിസിൽ പ്രവേശിക്കുന്നതും ഒരു കാപ്പി കുടിയോടെ ആരംഭിക്കുന്ന നിമിഷങ്ങൾ ഏറ്റവും ഫലകരമായ ഒന്നായി മാറുന്നു. ഓഫിസ്സിലെ മറ്റേതൊരു ജോലിയിലും ഏർപ്പെടുന്നതിനു മുമ്പേ ഞാൻ ബ്ലോഗ് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  രാവിലെ 9 മണി മുതൽ 1 മണി വരെ മറ്റൊന്നിലും ഏർപ്പെടാതെ എൻ്റെ എഴുത്തു തുടരുന്നു.

ഞാൻ ഇതേ രീതി തുടരുന്നതിനാൽ അതെൻറെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നേ സൃഷ്ടിക്കുന്നു. ആ സമയം എൻ്റെ മനസ്സ് ഉണർവ്വോടും ഉന്മേഷത്തോടും ഇരിക്കുന്നതിനാൽ ഒന്നും നീട്ടിക്കൊണ്ടു പോകാതെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. ഗുണമേന്മയുള്ള ഒരു സൃഷ്ടികർമ്മത്തിലാണ് ഞാൻ ഏർപ്പെട്ടിരിക്കുന്നത് അല്ലാതെ ഗുണ നിലവാരം കുറഞ്ഞ ഒന്നിൽ അല്ല എന്ന് എനിക്കു അതു നല്ല ബോദ്ധ്യം നൽകുന്നു.

~ഫാബ്രിസീയോ വാൻ മാർസിയാനോ (Fabrizio Van Marciano) 
Magnet4Blogging

ഉറക്കം എൻ്റെ ഉത്‌പാദന ക്ഷമതയെ വലിയ തോതിൽ തന്നേ സ്വാധീനിക്കുന്നു.  ഒരു ദിവസം ഉറക്കം ആവിശ്യത്തിന് ലഭിച്ചില്ലായെങ്കിൽ അടുത്ത ദിവസം കാര്യമായി ഒന്നും തന്നേ ചെയ്യുവാൻ കഴിയില്ല.

cutmypic(28)
ഏറ്റവും പ്രയാസകരമായ കാര്യം എന്നത് ഉറക്കക്കുറവ് അനുഭവപ്പെടുന്നുയെങ്കിൽ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അതു കാര്യങ്ങൾ നീട്ടി വെക്കുന്നതിലേക്കു നയിക്കുന്നു.  ഒരു ബിസ്സ്നസ്സ് ഉടമയെന്ന നിലയിൽ ഓരോ ദിവസവും വിവിധ തീരുമാനങ്ങൾ വേഗത്തിൽ എടുക്കേണ്ടതായി വരുന്നു, അതെൻ്റെ  ഉറക്കത്തെ കെടുത്തുന്നു, അതു എന്നെ  കൂടുതൽ ക്ഷീണിതനാക്കുന്നു

എഴുതുന്നതിനോടുള്ള ബന്ധത്തിൽ  പ്രഭാത സമയങ്ങൾ എനിക്കു ഏറ്റം ഉത്തമായിരിക്കുന്നു. രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ ചില മണിക്കൂറുകൾ എനിക്കു നല്ല രീതിയിൽ എഴുതുവാൻ കഴിയുന്നു.
എന്നാൽ അതുപോലെ തന്നെ വൈകുന്നേരങ്ങളിൽ എഴുതുമ്പോഴും എനിക്കു നല്ല പ്രചോദനം ലഭിക്കാറുമുണ്ട്. 

   ~ Adam Connell  ~ BloggingWizard  



കഷ്ടിച്ചു  4-5 മണിക്കൂറുകൾ ഞാൻ ഉറക്കത്തിനായി നീക്കി വെക്കുന്നു അതും അസാധാരണ സമയങ്ങൾ. മിക്കപ്പോഴും രാത്രി കാലങ്ങളിൽ ഞാൻ ഉണർന്നിരുന്നു ബ്ലോഗ് സംബന്ധമായ കാര്യങ്ങളിൽ വ്യാപൃതനാകുന്നു.  
ഈ രീതി മൂലം പലപ്പോഴും അതു ആരോഗ്യത്തെ വിപരീത രീതിയിൽ തന്നെ ബാധിക്കുന്നു, അതു പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു. ഇതു പലപ്പോഴും എന്നെ ഉറക്ക സംഹാര ഗുളികകളെ ആശ്രയിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 
എഴുത്തിനായി ഞാൻ രാത്രികാലങ്ങൾ ഉപയോഗിക്കുന്നു. 
~ Vashishtha K Kapoor  ~ ZedZoom


ഉറക്ക സ്വഭാവം എന്നത് ഓരോ വ്യക്തികളോടുള്ള ബന്ധത്തിൽ വിവധ തരത്തിലായിരിക്കും.  വ്യക്തിപരമായി പറഞ്ഞാൽ എനിക്കു 7 -8 മണിക്കൂർ ഉറക്കം കിട്ടിയില്ലെങ്കിൽ ക്രമാതീതമായി എന്റെ ഉത്പ്പാദനക്ഷമത താഴ്ന്നതായി എനിക്കു മനസ്സിലാകുന്നു.  അങ്ങനെ വരുമ്പോൾ, പൂർത്തീകരിക്കേണ്ട ജോലിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ എനിക്കു കഴിയാതെ വരുന്നു.

എഴുത്തിനായി എൻ്റെ ഏറ്റവും നല്ല സമയമെന്നത് പ്രഭാതസമയം തന്നെ. ഈ സമയത്തത്രേ ഞാൻ ഏറ്റവും ഉന്മേഷമുള്ളവനായിരിക്കുന്നത്. ഏറ്റവും കഠിനതരമായ വിഷയങ്ങൾ (ഇതു മിക്കപ്പോഴും എഴുത്തിനോട് ബന്ധപ്പെട്ടവ തന്നെ) ഞാൻ ആദ്യം തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.   ദിനം തോറും ഇതെന്റെ മൊത്തത്തിലുള്ള വിശ്വാസത്തിനു ആക്കം കൂട്ടുന്നു.  എഴുതുന്നതിനു ഞാൻ കർശനമായ ഒരു നിയമം അല്ലെങ്കിൽ ഒരു സമയ പട്ടിക നോക്കാറില്ല, തന്നെയുമല്ല എഴുത്തു എന്നത് ക്രീയാത്മകമായി ഉണ്ടാകേണ്ട ഒന്നാണല്ലോ.

  ~Anh Nguyen ~  BloggingThing






ഒരു ദിവസത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഞാൻ ഉറങ്ങുവാൻ ശ്രമിക്കുന്നു.  രാത്രി 12 മണിക്ക് ഞാൻ ഉറങ്ങുകയും രാവിലെ  8 മണിക്ക് ഉണരുകയും ചെയ്യുന്നു.  ഒരു ചിന്തകനും പ്രഭാഷകനും എന്ന നിലക്ക് എന്റെ മാനസിക നിലവാരം നല്ല നിലയിലും ഉയർന്നതുമായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നത്രേ.  ഉറക്കമില്ലാത്ത ദിവസമാണ് ആയാൽ അതെൻറെ തലച്ചോറിനെ ബാധിക്കുകയും അതെന്റെ തുടർന്നുള്ള എല്ലാ പ്രവത്തനത്തേയും ബാധിക്കും എന്ന നല്ല ബോധം എന്നെ എനിക്കുണ്ട്.  അതു തികച്ചും നല്ലതല്ല എന്നെനിക്കറിയാം.  അതിനാൽ ഉറക്കം എനിക്കു വളരെ പ്രധാനപ്പെട്ട ഒന്നു തന്നെ. 

പ്രഭാതത്തിൽ ഞാനൊരു പ്രഭാഷകനും രാത്രിയിൽ ഞാനൊരു കംപ്യൂട്ടർ അനലിസ്റ്റുമാകുന്നു.  
 ~ Sean Patrick Si ~ PandoraLabs



എൻ്റെ ബ്ലോഗിംഗ് ആരംഭ കാലം തികച്ചും ദുർബലമായ ഒന്നായിരുന്നു. 
അസ്വാഭാവികമായ സമയങ്ങളിൽ ഞാൻ ബ്ലോഗ് എഴുത്ത് നടത്തിക്കൊണ്ടിരുന്നു.  വളരെ വൈകി ഉറങ്ങുകയും ഒപ്പം അതിരാവിലെ ഉണരുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്നു. അതു എന്നെ കൂടുതൽ ക്ഷീണിതയും, പരാജിതയുമാക്കി. എനിക്കു എവിടെയും എത്താൻ കഴിഞ്ഞില്ല.  
അങ്ങനെയിരിക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു:
നിനക്കു എത്രമാത്രം സമയവും ഉന്മേഷവും ഉണ്ട്? എപ്പോഴാണ് നിനക്കു കൂടുതൽ ഉത്‌പാദന ക്ഷമത ഉള്ളത്, അപ്പോൾ നീ ഏതു തരത്തിലുള്ള ജോലിയാണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്?
അതായിരുന്നു ഞാൻ ചെയ്യണ്ട വേല. എത്രയും വേഗത്തിൽ അതു മനസ്സിലാക്കുന്നതിനും അതിനോട് താതാത്മ്യം പ്രാപിക്കുവാൻ കഴിഞ്ഞുവോ അത്രയും നന്ന്. 


നിങ്ങളുടെ ഉന്മേഷത്തിൻറെ അളവ് നിങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ചു നിങ്ങളുടെ പ്രവർത്തികൾ ക്രമീകരിക്കുകയും ചെയ്താൽ എന്തു ചെയ്യണം എന്തു ചെയ്യേണ്ടാ എന്ന നിഗമനത്തിലെത്താൻ നിങ്ങൾക്കു കഴിയുന്നു.  എന്റെ ഒരു ദിവസത്തെ പ്രധാനമായും   മൂന്നായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ൨ മണിക്കൂറുകൾ (എൻ്റെ മകൾ സ്കൂളിൽ ആയിരിക്കുന്ന സമയം) രണ്ടാമത് 2 മണിക്കൂറുകൾ ഉച്ച കഴിഞ്ഞു അവൾ ഉറങ്ങുമ്പോൾ. മൂന്നാമതു രാത്രിയിൽ അവൾ ഉറങ്ങിയ ശേഷം ഒരു മണിക്കൂർ. 

പ്രഭാതങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നത് വളരെ ഉത്തമമായി എനിക്കു അനുഭവിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ അതിൻപ്രകാരം കാര്യങ്ങൾ ക്രമീകരിക്കുന്നു.

   ~Meera Kothandaraman ~MeeraKothand



വ്യത്യസ്‌ത സമയ മേഖലകളിൽ ആയിരിക്കുന്നവരുമായി ബന്ധം പുർലർത്തേണ്ട ആവശ്യം വരുന്നതിനാൽ പലപ്പോഴും രാത്രിയും പകലും ജോലി ചെയ്യേണ്ടി വരുന്നു. എന്റെ രാത്രികാലങ്ങളിൽ ആസ്ട്രേലിയൻ വെബ് സൈറ്റുകളുടെ ബന്ധപ്പെടേണ്ടി വരുന്നു.
എൻ്റെ കുട്ടികൾ വളർന്നതിനാലും വീടിനു പുറത്തു പോയി ജോലി ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാലും ഞാൻ സന്തുഷ്ടയായിരുന്നു. എനിക്കു ഉറങ്ങണം എന്നു തോന്നുമ്പോൾ ഉറങ്ങാം, ഉണരണം എന്നു തോന്നുമ്പോൾ ഉണരാം ആ ദിവസത്തെ ജോലികളിൽ ഏർപ്പെടാൻ തയ്യാർ. എന്നാൽ അലാറം വിളി കേട്ടുണരുന്നത് തികച്ചും വ്യത്യസ്തമായിരുന്നു. അതു മിക്കപ്പോഴും വീണ്ടും കിടക്കയിൽ ചുരുണ്ടു കൂടുന്നതിനു മാത്രമേ സഹായകമായുള്ളു. 
ഇടക്കിടക്കുള്ള ചെറിയ ഉറക്കം (ചിലപ്പോൾ അതു നീണ്ടതുമാകാം) വളരെ ഗുണം ചെയ്യുന്നതു തന്നെ. ഉറക്കക്കുറവ്റ് എൻ്റെ ക്ഷമതയും വളരെ ബാധിച്ചിരുന്നു. നിശ്ചയിക്കപ്പെട്ട ഒരു  ദിനചര്യ എനിക്കു പ്രയോജനം ചെയ്യില്ല.

  ~ Sue  Bride ~  SueBlimely





ചില സമയങ്ങളിൽ ഉറക്കക്കുറവ് മൂലം  ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പോവുകയും അതു എന്റെ ഉത്‌പാദന ക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ നഷ്ടമാകുന്ന ദിവസങ്ങളെ തിരികെ പിടിക്കുവാൻ ശ്രമിച്ചാലും അതു മതിയാകാതെ വരുന്നു.  ചിലപ്പോൾ അതിനെ അങ്ങനെ തന്നെ വിടേണ്ടി വരുന്നു. അങ്ങനെ അതിനെ ഒരു ഒഴിവു ദിവസമായി കരുതി ഉപയോഗിക്കുന്നു. അപ്പോൾ ഒരു നീണ്ട നടത്തിനോ, ബിസിനെസ്സ് സംബന്ധമല്ലാതെ മറ്റേതെങ്കിലും വിഷയത്തിലോ ശ്രദ്ധ ചെലുത്തുന്നു. 
ഇങ്ങനെ സംഭവിക്കാൻ ഞാൻ വഴിയൊരുക്കാറില്ല, എന്നാൽ അങ്ങനെ വന്നാൽ അതിൽ വരുന്ന വ്യത്യാസം എനിക്കു ശരിക്കു മനസ്സിലാക്കുവാൻ കഴിയുകയും അതിനോട് രമ്യപ്പെട്ടു പോകുന്നതിനും എനിക്കു കഴിയുന്നു.  ആ ദിവസം എനിക്കൊരു ബിസിനെസ്സ് ക്ലൈന്റ് ഉണ്ടെങ്കിൽ അതു ഞാൻ മറ്റൊരു ദിവസത്തേക്കു മാറ്റി വെക്കുന്നു. ഉറക്കക്കുറവ് എനിക്കു 100% അതിനോട് നീതി പുലർത്താൻ കഴിയാതെ വരുന്നു. അതിനാൽ ആ ദിവസം ഞാൻ അതിൽ നിന്നും അകന്നു നിൽക്കുന്നു. 

    ~Donna Merrill   ~ DonnaMerrillTribe

ഉറക്കത്തിനായി ഞാൻ കൂടുതൽ സമയം പാഴാക്കാറില്ല!
എന്നാൽ, ശരിയായ പ്രവത്തനത്തിനു, എന്നെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് 6 - 7 മണിക്കൂർ ഉറക്കം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെ. 

എഴുതുന്നതിനായി, രാത്രിയുടെ വൈകിയ വേളകൾ എനിക്കു ഏറ്റവും നല്ല സമയമായി ഞാൻ ഉപയോഗിക്കുന്നു. എന്നോടുള്ള ബന്ധത്തിൽ എന്തുകൊണ്ട് ഇതെനിക്ക് ഗുണം ചെയ്യുന്നു എന്നത് എനിക്കറിയില്ല!

~ Chery Schmidt ~  SuccessCoach.Chery-Schmidt



പല ബ്ലോഗേർസും നേരിടുന്നതുപോലെ ഉറക്കത്തോടുള്ള ബന്ധത്തിൽ എനിക്കു ഒരു പ്രശ്നവുമില്ല എന്നു കുറിക്കുന്നതിൽ ഞാൻ വളരെ സന്തോഷമുള്ളവളാണ്.  ഞാൻ എപ്പോഴും ഒരു മൂങ്ങ പോലെ ആയിരുന്നു. രാത്രിയുടെ യാമങ്ങളിൽ എൻ്റെ എഴുത്തു ഞാൻ നടത്തുന്നു, ഇതെൻറെ ഏറ്റവും നല്ല സമയമായി ഞാൻ കരുതുന്നു.
ഉണർവ്വോടും ഉന്മേഷത്തോടും ഇരിക്കുവാൻ ഞാൻ ഒരു പൊടിക്കൈ പറയാം! അതു പലർക്കും ഗുണം ചെയ്യും എന്നു ഞാൻ വിശ്വസിക്കുന്നു. ഈ പൊടിക്കൈ പല പ്രശസ്‌ത വ്യക്തികൾക്കും ഗുണം ചെയ്തിട്ടുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതിനും, ആശയങ്ങൾ കൈവരിക്കുന്നതിനും,  കൂടുതൽ ക്രീയാത്മകർ ആകുന്നതിനും അതു സഹായകമായിട്ടുണ്ട്. Cat Nap അഥവാ പൂച്ചയുറക്കം എന്ന നാമത്തിൽ അറിയുന്ന ഒരു പ്രക്രിയയത്രേ ഇതു. ഇടക്കിടെ ചുരുങ്ങിയ സമയങ്ങളിൽ നടത്തുന്ന ഉറക്കം, അതു നമ്മെ നമ്മുടെ പ്രവൃത്തിയിൽ കൂടുതൽ     ഉത്സുകരാക്കുന്നു, ഒപ്പം നമ്മുടെ ക്രീയാത്മകത വർദ്ധിക്കുന്നതിനും അതു കാരണമാകുന്നു. ഇതു ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്.  
ഒരു പ്രത്യേക രീതിയിലുള്ള ഒരു ചെറിയ ഉറക്കം. ഇതു ഒരു കസേരയിൽ ഇരുന്നോ, ഒരു കിടക്കയിൽ കിടന്നോ ചെയ്യാവുന്നതാണ്. ഇങ്ങനെ ഉറങ്ങുമ്പോൾ കയ്യിൽ ഒരു താക്കോൽ കൂട്ടാമോ ഒരു ചെറിയ കല്ലോ കരുതുക, നിങ്ങൾ ഗാഢ നിദ്രയിലേക്ക് വീഴുമ്പോൾ കയ്യിൽ ഇരിക്കുന്ന താക്കോൽക്കൂട്ടം താഴെ വീഴുന്നു, ഒപ്പം നിങ്ങൾ അതിൽ നിന്നും ഉണരുന്നു കൂടുതൽ ഊർജ്ജം സംഭരിക്കുന്നതിനും ഉന്മേഷത്തോടെ ജോലിയിൽ ഏർപ്പെടുന്നതിനും സഹായിക്കുന്നു. 
ഇതൊന്നു ശ്രമിച്ചു നോക്കുക, തീർച്ചയായും ഇതു നിങ്ങൾക്കു ഉപകരിക്കും എന്നതിൽ സംശയം വേണ്ട, എനിക്കു താക്കോൽ കൂട്ടാമോ, കല്ലോ ആവശ്യമില്ല, തുടർച്ചയായ പരിശീലനം അതില്ലാതെ നിങ്ങൾക്കു ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. താൽപര്യമുള്ളവർക്ക് ഇതേപ്പറ്റി കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം. 
~ Erika Mohssen Beyk  ~  Erikamohssen



cutmypic(25)
ഒരു ലൈഫ് കോച്ചും സംരംഭകയുമായ എൻ്റെ പകൽ സമയം ഞാൻ പ്രവർത്തിക്കുന്ന സംഘടനയോടുള്ള ബന്ധത്തിലുള്ള ജോലിത്തിരക്കിലായിരിക്കും.  ജോലിക്കു ശേഷം ലഭിക്കുന്ന ഒരു നല്ല സമയം കുടുംബാഗംങ്ങളോടൊപ്പം ചിലവഴിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. അതിനുശേഷം രാത്രിയുടെ അവസാന മണിക്കൂറുകളിൽ എൻ്റെ  ഫിലിം അവലോകന ബ്ലോഗിൽ സമയം ചിലവഴിക്കുന്നു. രാത്രിയുടെ നിശബ്ദ നിമിഷങ്ങൾ വ്യെക്തിപരമായി പറഞ്ഞാൽ എനിക്കു ഏറ്റവും പ്രീയപ്പെട്ട നിമിഷങ്ങൾ തന്നെ, അതു, ബ്ലോഗെഴുത്തിനു എനിക്കു നല്ല പ്രചോദനം നൽകുമെങ്കിലും പലപ്പോഴും അതെൻറെ ക്രീയാത്മകതക്ക് ക്ഷതം വരുത്തുന്നതും, മാനസിക ഉണർവ്വിനു സാരമായ കോട്ടം വരുത്തുന്നതുമായി എനിക്കു അനുഭവപ്പെടാറുണ്ട്.  തീർച്ചയായും രാത്രിയിലെ ഉറക്കിളപ്പ് ശാരീരികമായി ക്ഷീണം വർധിപ്പിക്കും എന്നതിൽ സംശയമില്ല. എന്നാൽ ബ്ലോഗെഴുത്തിലെ വൈകാരിക അവസ്ഥയും എഴുത്തും നമുക്ക് ഉന്മേഷം തരുകയും ചെയ്യുന്നു. 

   ~ Bindu Cherungath ~  MovieReviewsByBinduC

cutmypic(13)എന്റെ ലോകത്തെ, വരികളിലൂടെ മറുലോകത്തെ അറിയിക്കുക എന്നത് സ്വാഭാവികമായി എന്നിൽ ഉരുത്തുരിയുന്ന ഒരു പ്രക്രിയയാണ്, ഇതിനായി എൻ്റെ വായനക്കാരിലേക്ക് എത്തുവാൻ എൻ്റെ ബ്ലോഗ് എഴുത്തിനെ ഞാൻ ഉപയോഗിക്കുന്നു. എൻ്റെ ബിസിനസ് മേഖലയിൽ പകൽ മുഴുവനും സമയം ചിലവഴിക്കുന്നു. അതോടൊപ്പം ഞാനൊരു സിനിമാ നിരീക്ഷകനും, സിനിമാ അവലോകനം നടത്തുക എന്നതും എൻ്റെ  ഒരു താൽപര്യ വിഷയമാണ്.  അതോടൊപ്പം  ഞാനൊരു കുടുംബസ്ഥനും ആയതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ഇഷ്ടപ്പെടുന്നു. ഇത്തരം വിവിധ കാര്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒരുമിച്ചു കൊണ്ടുപോവുക എന്നത്  ശ്രമകരമായ ഒരു കാര്യം തന്നെ.     
എൻ്റെ മറ്റു പല ബ്ലോഗ് മിത്രങ്ങളേപ്പോലെ ഞാൻ ഒരു രാത്രി എഴുത്തുകാരനല്ല. പ്രഭാതത്തിൽ എഴുന്നേറ്റു ദിനകൃത്യങ്ങൾ നിർവ്വഹിച്ചു എത്തേണ്ട സമയത്തിനും വളരെ മുന്നേ ഓഫിസിലേക്കു പോകുന്നു. അവിടുത്തെ സന്തോഷകരമായ ചുറ്റുപാടിൽ എഴുത്തു തുടങ്ങുന്നു. അതുപോലെ ഓഫിസ് സമയത്തിനു ശേഷവും, വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പേ അവിടെയിരുന്നു പൂർത്തീകരിക്കാനുള്ള എഴുത്തു തുടരുന്നു. ഞാൻ എൻ്റെ തന്നേ ബോസ്സ് ആകയാൽ എൻ്റെ  ഇഷ്ടാനുസരണം ജോലിയിൽ ഏർപ്പെടുവാൻ എനിക്കു സാധിക്കുന്നു, അതിനാൽ, ക്രൂരനായ ഒരു ബോസ്സിൻറെ ചോദ്യശരങ്ങൾക്കു ഉത്തരം നൽകേണ്ട കാര്യമില്ല.

 ~ Thomas Mathew  ~ LifeConnoisseur
cutmypic(38)
ഉറക്കം എനിക്കു ഏറ്റവും പ്രധാനപ്പെട്ട ഒന്നത്രേ. എൻ്റെ ആർമി സർവീസ് പൂർത്തീകരിച്ച കാലം മുതൽ ഞാൻ കൃത്യ സമയത്തു തന്നെ ഉണരുന്നു “ ശരീരത്തിന് പൂർണ്ണ വിശ്രമം ലഭിച്ചു എന്നറിയുമ്പോൾ താനേ ഉണരുന്നു. നമുക്കാവശ്യമായ ഉറക്കവും വിശ്രമവും ലഭിച്ചു കഴിയുമ്പോൾ അന്നത്തേയ്ക്കാവശ്യമായ ഉത്‌പാദനക്ഷമതയും ഒപ്പം ലഭിക്കുന്നു. ആ രീതി ഞാൻ മുടക്കം കൂടാതെ തുടരുന്നു.

എഴുതുന്നതിനായി എനിക്കൊരു പ്രത്യേക സമയം ഇല്ല, മിക്കപ്പോഴും അതു താനേ വന്നു ചേരുന്നു

~Nadav Dakner ~ InboundJunction



cutmypic(9)
ഒരു ബ്ലോഗ്ഗർ എന്ന നിലക്ക് ഉറക്കം ലഭിക്കുക എന്നത് വളരെ കഠിനതരമായ ഒന്നാണ്. വീട്ടിലിരുന്നു വളരെ വേഗത്തിൽ നിക്ഷ്പ്രയാസം ചെയ്യാവുന്ന ഒന്നാണ് ബ്ലോഗിങ് എന്നു തോന്നും.  എന്നാൽ ബ്ലോഗ്ഗിങ്ങിനോടൊപ്പം കുടുംബ പരിപാലനവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയെന്നത്  വളരെ ശ്രമകരമായ ഒന്നാണ്. ഇവിടെ ഉറക്കക്കുറവ് എന്റെ ഉത്പാദനക്ഷമതയെ തീർച്ചയായും ബാധിക്കുന്നു. എന്നാൽ ആരംഭം മുതലേ കർക്കശമായ ഒരു സമയ ബന്ധിത നിയമം ഞാൻ എൻ്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ക്രമീകരിച്ചു കൊണ്ടു പോകുന്നു.  സാധാരണ ഞാൻ രാത്രികാലങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യുന്നു, ആ സമയങ്ങളിൽ ശ്രദ്ധ വികേന്ദ്രീകരിക്കുന്ന ഒരു പ്രവൃത്തിയും ഇല്ലാത്തതിനാൽ തന്നെ. ഒരു ചെറിയ കുട്ടിയുടെ മാതാവായ എനിക്കു ഇതു ഒരു വലിയ കാര്യം തന്നെ. എന്നിരുന്നാലും ഒരു ദിവസം കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഞാൻ ഉറക്കത്തിനായി കണ്ടെത്തുന്നു.   ക്ഷീണിച്ച ഒരു മനസ്സോടെ എഴുതാൻ ഇരുന്നാൽ വായനക്കാർക്കു ഗുണം നൽകുന്ന ഒരു സൃഷ്ടി നടത്തുവാൻ കഴിയില്ല.  ഫലകരമായ സൃഷ്ടി നടത്താൻ കഴിയാത്ത സമയങ്ങൾ വായനക്കും, റിസേർച് ജോലികൾക്കുമായി മാറ്റി വെക്കുന്നു. ഒപ്പം രാത്രി കാലങ്ങൾ ബ്ലോഗ് എഴുത്തിനായി പൂർണ്ണമായി സമർപ്പിക്കുവാൻ എനിക്കു കഴിയുന്നു.

    ~Nisha Pandey ~  SeoTechyWorld



cutmypic(5)
എൻറെ ആരോഗ്യത്തെ ഹനിക്കുന്ന ഒരു പ്രവർത്തിയിലും ഞാൻ ഇപ്പോൾ ഏർപ്പെടാറില്ല, ആരംഭ കാലങ്ങളിൽ വിശ്രമമില്ലാതെ വിവിധ പ്രവർത്തികളിൽ ഏർപ്പെട്ടതിനാൽ അതു എൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയുണ്ടായി.  ഉത്പാദന ക്ഷമത കൂട്ടുന്നതിനായി ആ ദിനചര്യ ഞാൻ മാറ്റി. ഞാൻ സാധാരണ ഇപ്പോൾ 4 - 7 മണിക്കൂർ വരെ ഉറങ്ങുന്നു.

എൻ്റെ എഴുത്തു സമയം എന്നത് പ്രഭാതത്തിലാണ് രാവിലെ 3 മണിയോടെ ഉണരുന്നതിനും എഴുത്തു തുടങ്ങുന്നതിനും എനിക്കു കഴിയുന്നു.  ചിലപ്പോൾ അതു ആ ദിവസത്തിൻ്റെ അവസാന നിമിഷങ്ങൾ വരെ തുടരുന്നു, അതത്രെ ഞാൻ ചിലപ്പോൾ അതിനു മദ്ധ്യത്തിൽ ചെറിയ ഉറക്കം നടത്തുന്നു, അല്ലെങ്കിൽ ഞാൻ വളരെ ക്ഷീണിതനായി മാറും.

എന്നാൽ ചില സമയങ്ങളിൽ പൂർണ്ണമായ വിശ്രമം വേണം എന്ന് എൻ്റെ ശരീരം എനിക്കു സിഗ്നൽ തരുമ്പോൾ ഞാൻ ഉറങ്ങുന്നു, അതു പൂർത്തീകരിക്കുമ്പോൾ ഞാൻ സ്വയമായി ഉണരുകയും ചെയ്യുന്നു.

~ Ikechi Awazie ~  ഇകേച്ചി അവാസി ~  AwazieIkechi


cutmypic (4)
ചർച്ച ചെയ്യുവാൻ പറ്റിയ നല്ല ഒരു വിഷയം.  ചില ബ്ലോഗ് എഴുത്തുകാർ വിശ്രമമില്ലാതെ റീ ഫിൽ ചെയ്യേണ്ട നിമിഷങ്ങൾ എന്നു വിളിക്കാവുന്ന ഉറക്കത്തെ ഒഴിവാക്കി നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നു.

ഉറക്കം നമ്മുടെ ശരീരത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ ഹൃദയത്തെയും രക്ത ധമനികളെയും കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉറക്കം അത്യാവശ്യം എന്നു പറയപ്പെടുന്നു.   ആവശ്യമായ ഉറക്കം ലഭിക്കാതെയുള്ള ബ്ലോഗിങ് എന്നത് നമ്മുടെ ആരോഗ്യത്തിനു വളരെ ഹാനികരം തന്നെ.  നല്ല ഉറക്കം, നമ്മുടെ ദിനംതോറുമുള്ള പ്രശ്നപരിഹാരത്തിന് ആവശ്യമായ നൈപുണ്യവും ഓർമ്മ ശക്തിയും നേടിത്തരുന്ന.   അതിനാൽ തന്നെ പ്രഭാതത്തിലെ ആദ്യ മണിക്കൂറുകൾ തന്നെ ഞാൻ എഴുത്തിനായി നീക്കി വെക്കുന്നു, അതു എൻ്റെ ഏറ്റവും നല്ല സമയമായി ഞാൻ കരുതുന്നു.  നമ്മിൽ പലരും പ്രഭാത സമയം എഴുത്തിനായി നീക്കി വെക്കുന്നു എന്നു എനിക്കറിയാം. അതിനു കാരണം ഒരുനല്ല ഉറക്കത്തിനു ശേഷം ലഭിക്കുന്ന മണിക്കൂറുകളിൽ നമ്മുടെ തലച്ചോർ കൂടുതൽ ഉന്മേഷമുള്ളതായിരിക്കുന്നു.  ആവശ്യമായ ഉറക്കം ലഭിക്കാതെ നിങ്ങൾ എഴുത്തിൽ  ഏർപ്പെട്ടാൽ നിങ്ങളുടെ പ്രവർത്തിയുടെ കാര്യക്ഷമത വളരെ കുറഞ്ഞതായി ആ സൃഷ്ടിയിലൂടെ നിങ്ങൾക്കു ബോധ്യമാകും.  ശ്രദ്ധിക്കുക ഉറക്കവും ഉത്പാദനവും ഒരുമിച്ചു പോകുന്നു, നിങ്ങളുടെ നാശത്തിനായി അതിനെ തമ്മിൽ വേർതിരിക്കരുത്. :-)

~ Enstine Muki ~ EnstineMuki


cutmypic (9)
ഉറക്കമില്ലായ്‌മ എന്ന വില്ലനാണ് പലപ്പോഴും നമ്മുടെ ഉത്പ്പാദന ക്ഷമതക്കു വിഘ്‌നം വരുത്തുന്ന കുറ്റവാളി. അതിനാൽ ഞാൻ ഉറക്കത്തിനു വളരെ പ്രാധാന്യം നൽകുകയും വളരെ ഗൗരവമായി അതിനെ കാണുകയും ചെയ്യുന്ന. ഉത്പാദനം എന്നത് സമയത്തെയും, ശ്രദ്ധയേയും ഉന്മേഷത്തിന്റെയും പ്രവർത്തിയെ ആശ്രയിച്ചിരിക്കുന്നു.  ഉറക്കമില്ലായിമ ഉന്മേഷക്കുറവിനെയും അതോടൊപ്പം ഉൽപ്പാദനക്കുറവിനും.

ഉറക്കമില്ലായ്‌മ തങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ബോധം പലർക്കും ഇല്ലാതെ പോകുന്നു ഇവിടെയാണ് പ്രശ്‍നം.  ക്രമേണ ആളുകൾ ഉറങ്ങുന്നതിനായി സമയം വളരെ കുറച്ചു നീക്കിവെക്കുന്ന, അതായത് നേരത്തെ ഒരു ദിവസം ഉറങ്ങിയിരുന്ന  7-9 മണിക്കൂറിൽ നിന്നും താഴേക്കു പോകുന്നു.  അങ്ങനെ ചെയ്യുന്നതിൽ തുടക്കത്തിൽ അവർക്കും ഒട്ടും തന്നെ ക്ഷീണം അനുഭവപ്പെടുന്നതായി തോന്നുന്നില്ല. എന്നാൽ ആ പ്രക്രിയക്ക് ഒരു വിപരീത ഫലം നമ്മുടെ ഐ.ക്യുവിലും (IQ),  നമ്മുടെ മനോഭാവത്തിനും മാറ്റം വരുത്തുകയും അതു നമ്മുടെ ഉത്‌പാദന ക്ഷമത കുറക്കുന്നതിലേക്കു നയിക്കുകയും ചെയ്യുന്നു എന്നത്  നിങ്ങൾക്കു അറിയുകയോ അറിയാതിരിക്കുകയോ ചെയ്യാം.

ഇവിടെ അടിവരയായി പറയുവാനുള്ളത്, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കൂടുതൽ പ്രവർത്തനം എന്നതിനർത്ഥം കൂടുതൽ ഉത്‌പാദനം എന്നല്ല!

വ്യെക്തിപരമായി ഞാൻ മനസ്സിലാക്കുന്നത് പ്രഭാതമാണ് എഴുതുവാൻ നല്ല സമയം. അപ്പോഴാണ് എനിക്കു ബുദ്ധി കൂർമ്മത കൂടുതൽ ലഭിക്കുന്നതും, പുറമെ നിന്നുള്ള ശ്രദ്ധാശൈഥില്യങ്ങൾ ഒട്ടും ഇല്ലാത്തതുമായ സമയം. തന്നെയുമല്ല പ്രഭാതങ്ങളിലുള്ള  എഴുത്തു എനിക്കു കൂടുതൽ അംഗീകാരവും ആത്മവിശ്വാസവും നൽകുന്നു അതു തന്നെ എൻ്റെ ഉത്‌പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനു സംഗതിയാകുന്നു.

~ Peter Banerjea ~  SuccessIsWhat


നീണ്ട 20 വർഷങ്ങൾ ഓൺലൈൻ മാർക്കറ്റിങ്ങ് മേഖലയിൽ പ്രവൃത്തിക്കുന്നതിലാൽ പലപ്പോഴായി എൻ്റെ പ്രവർത്തന ചര്യക്ക് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.  ഈ പ്രവർത്തനം ആരംഭിച്ചപ്പോൾ ഞാൻ കേവലം ഒരു സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു, അതിനാൽ ക്ലാസ്സുകൾക്കു ശേഷം രാത്രിയിൽ ജോലി ചെയ്തു.  പിന്നീട് അതു പകലിലും തുടർന്നു രാത്രി മുഴുവനും ചെയ്തു. എന്നാൽ ഈ നാളുകളിൽ പകൽ മുഴുവനും ജോലി ചെയ്യുന്നു വളരെ വിരളമായി മാത്രം രാത്രിയിലും.

ഇവിടെ ഓരോരുത്തർക്കും ഏതു സമയം നല്ലതെന്നു തിരഞ്ഞെടുത്തുകൊണ്ടുള്ള അവരുടേതായ സമയ പട്ടികയുണ്ട് 

 എഴുത്തിനോടുള്ള ബന്ധത്തിൽ, എനിക്കു പറയുവാനുള്ളത് അതോ അവരുടെ അപ്പോഴുള്ള മേഖലകളെ ആശ്രയിച്ചിരിക്കുന്നു. ചില സമയങ്ങളിൽ ലേഖനം എഴുതുവാനും ചിലപ്പോൾ എഴുതാതിരിക്കുവാനും ആ സമയത്തു ആ മേഖലയിൽ ആയിരിക്കുമ്പോൾ നിങ്ങൾക്കു ചുരുങ്ങിയ സമയം കൊണ്ടു മേൽത്തരമായ രചന നടത്തുവാൻ കഴിയും. 

ലേഖന രചനയോ മറ്റേതെങ്കിലും ജോലിയിൽ  ഏർപ്പെടുമ്പോഴോ ഉറക്കക്കുറവോടെ ആ പ്രവർത്തി ചെയ്താൽ അതിനു ഉദ്ദേശിച്ച അത്രയും ഫലപ്രാപ്‌തി ലഭിക്കുകയില്ല. 

ഒരു പ്രത്യേക സമയം എനിക്കു ഫലപ്രാപ്തി നൽകുന്നു എന്നു പറയുവാൻ എനിക്കില്ല. എന്റെ പ്രഭാതം ചില പ്രത്യേക പ്രവൃത്തികളോടെ ആരംഭിക്കുന്നു അതു ചിലപ്പോൾ എൻ്റെ നായയോടൊപ്പമുള്ള എൻ്റെ നടത്തം ആയിരിക്കും ചിലപ്പോൾ അതു ബാസ്‌കറ്റ് കളിയോടെയായിരിക്കും ആരംഭിക്കുക. എന്തായാലും അതോടൊപ്പം എനിക്കു പ്രചോദനവും  ക്രിയാത്മകതയും കൈവരുന്നു.  നീണ്ട മണിക്കൂറുകൾ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുകയെന്നത് ചിലപ്പോൾ എൻ്റെ  ഉത്പ്പാദനക്ഷമതക്കു ക്ഷതം വരുത്തുന്നു.  

~ Zac Johnson ~ Zac Johnson


എല്ലാ രാത്രിയും ഞാൻ 8 മണിക്കൂർ ഉറങ്ങുന്നു. തന്മൂലം ഉറക്കക്കുറവെന്ന കാരണത്താൽ എനിക്കെ ഉത്പ്പാദനക്ഷമതയിൽ ഒരു കുറവും നേരിട്ടിട്ടില്ല 

ജീവിതത്തിലെ വിവിധ സമ്മർദ്ദങ്ങളുടെ (ആർക്കാണിതില്ലാത്തതു) മദ്ധ്യത്തിലും, തലയിണയിൽ മുഖംഅമർത്തുന്ന ക്ഷണം ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ഉറങ്ങുന്നു.  ഇക്കാര്യത്തിൽ ഞാൻ ഒരു അനുഗ്രഹീതനാണ്. ഈ പ്രവണത/രീതി ഞാൻ കഴിഞ്ഞ 65 വർഷമായി തുടർന്നു പോരുന്നു. 
ആഴ്ചയുടെ എല്ലാ 6 ദിവസവും ഞാൻ പ്രഭാതത്തിൽ 6.30 മുതൽ 11 മണി വരെ ഞാൻ ബ്ലോഗ് എഴുത്തിലും മറ്റു എഴുത്തിലും ഏർപ്പെടുന്നു  
~ Ivan Bayross  ~  IvanBayross.Com

cutmypic(11)
ചില പ്രത്യേക കാരണങ്ങളാൽ ഞാൻ ഒരിക്കലും കൂടുതൽ ഉറങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല.   താരതമ്യേനെ 6-8 മണിക്കൂറുകൾ ഞാൻ ഉറങ്ങുന്നു. അതിൽ കൂടുതൽ എപ്പോഴെങ്കിലും ഉറങ്ങിയാൽ അടുത്ത ദിവസം തികച്ചും ഇഴഞ്ഞു നീങ്ങുന്നതായി എനിക്കനുഭവപ്പെടുന്നു.  ഇക്കാരണത്താൽ തന്നെ ഞാൻ എൻ്റെ 8 മണിക്കൂറിനുള്ളിൽ ഒതുക്കുന്നു.
ആ നിലവാരം തുടരുന്നതിനാൽ മിക്കപ്പോഴും എനിക്കു നല്ല ഉത്പ്പാദനക്ഷമത ആ ദിവസങ്ങളിൽ ലഭിക്കുന്നു.

ഒരു പക്ഷെ 6 മണിക്കൂറിൽ കുറവ് നിദ്ര ലഭിച്ചാലും പ്രഭാതത്തിലെ എൻ്റെ ജോലിയെ അതു ഒരു വിധത്തിലും ബാധിക്കുന്നില്ല, എന്നാൽ ദിവസത്തിന്റെ അവസാനത്തിൽ അതിനു സാരമായ മാറ്റം വരുന്നുണ്ട്.

എഴുതുന്നതിനു ഏറ്റവും നല്ല സമയം എന്നൊന്നു എനിക്കില്ല. അതു ഒരു പക്ഷെ പ്രഭാതത്തിലെ ആദ്യ മണിക്കൂറുകളോ, രാത്രിയിലെ അവസാന മണിക്കൂറുകളോ ആകാം.  ഇവിടെ പ്രധാനമായുള്ളതു യാതൊരുവിധ തടസ്സങ്ങളുമില്ലാത്ത കുറഞ്ഞത് 2 മണിക്കൂർ സമയം ബ്ലോഗ്ടു പോസ്റ്റു രചനയിൽ  എനിക്കു ലഭിക്കുക എന്നത് മാത്രമാണ്.

 ~  Chris Makara ~  ക്രിസ്  മകരാ  ~ Bulk.Ly


Source:Philipscom

കെ.എസ് മിനിയുടെ ഹാസ്യകഥാസമാഹാരം “അനിയൻബാബു ചേട്ടൻബാബു” ഒരു അവലോകനം. K S Mini's Book Review

$
0
0

     കെ.എസ് മിനിയുടെ ഹാസ്യകഥാസമാഹാരം “അനിയൻബാബു ചേട്ടൻബാബു”ഒരു അവലോകനം 



“കഴിക്കുന്ന മരുന്നിന്റെ അളവ് കുറഞ്ഞാൽ ഹൃദയം പണിമുടക്കും; അളവ് കൂടിയാലോ? തലച്ചോറ് പണിമുടക്കും. ഹൃദയവും തലച്ചോറും യോജിപ്പിച്ചുകൊണ്ട് തന്മാത്രകളാൽ നിർമ്മിതമായ പാലത്തിലൂടെ യാത്രചെയ്യുമ്പോൾ പരിചയപ്പെട്ട കഥാപാത്രങ്ങളെ പഞ്ചസാര ചേർത്ത നർമ്മത്തിൽ മുക്കിയെടുത്ത് കൈപ്പും എരിവും പുളിയും ചേർത്തശേഷം ഉപ്പിട്ട് ഇളക്കി വറുത്ത് പാകമായപ്പോൾ കോരിയെടുത്ത്  എൻ്റെ  സ്വന്തംബ്ലോഗ് മിനിനർമ്മത്തിലിട്ട് ടെയ്സ്റ്റ് നോക്കിയശേഷം ഇവിടെ വിളമ്പുകയാണ്. ആവശ്യമനുസരിച്ച് ആർക്കും എടുത്തുകഴിക്കാം. അതിനുശേഷം പ്രഷറോ, ഷുഗറോ, കോളസ്ട്രോളോ, ദഹനക്കെടോ ഉണ്ടായാൽ പാകം‌ചെയ്ത ഞാൻ ഉത്തരവാദിയല്ലെന്ന് അറിയിക്കുന്നു”

ബ്ലോഗർ കെ.എസ് മിനിയുടെ ആദ്യത്തെ നർമ്മ കഥാസമാഹാരമായ ‘അനിയൻ‌ബാബു ചേട്ടൻ‌ബാബു’എന്ന പുസ്തകത്തിന്റെ പുറം‌ചട്ടയിൽ എഴുതിച്ചേർത്ത മുന്നറിയിപ്പാണ്  മുകളിൽ കുറിച്ച വരികൾ.

മേൽ വിവരിച്ച വരികൾ നൂറുശതമാനവും ശരിയാണെന്ന് , മലയാളം ബ്ലോഗ് വായനക്കാർക്കിടയിൽ"മിനി ടീച്ചർ"എന്ന പേരിൽ അറിയപ്പെടുന്ന ശ്രീമതി കെ എസ്  മിനിയുടെ  ബ്ലോഗ്  ‘മിനിലോകത്തിലെ അനുഭവക്കുറിപ്പുകൾ വായിക്കുന്നവർക്ക് അറിയാം. 

ഹൃദയവും തലച്ചോറും പണിമുടക്കാതെ ഉണർന്നു പ്രവർത്തിക്കാനായി നിത്യേന മരുന്നുകൾ കഴിക്കുന്നതിനിടയിലാണ് ടീച്ചറിൽ നിന്നും ഹാസ്യരചനകൾ വരുന്നത് എന്ന് ചിന്തിക്കുന്ന നേരത്ത് ഹാസ്യത്തെയും അത് അവതരിപ്പിക്കുന്നവരെയും കുറിച്ച് പൊതുവായ ഒരു തത്വം മനസ്സിലാക്കാം. 

അത് ‘ചിരിപ്പിക്കാൻ കഴിയുന്നവർക്ക് അധികവും വേദനിക്കുന്ന അനുഭവം ഉള്ളവരാണ്, വേദന വർദ്ധിക്കുന്ന നേരത്ത് അവർ കൂടുതൽ ചിരിപ്പിക്കും’. അതെ ചിരിപ്പിക്കുക, ചിരിക്കുക എന്നത് അവർക്കൊരു വേദനാസംഹാരിയാണ്. എന്ന് തോന്നുന്നു.

മിനിടീച്ചറുടെ ആദ്യപുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ കർഷകരും കൃഷിയെ ഇഷ്ടപ്പെടുന്നവരുമായ മലയാളികൾ സ്വീകരിച്ചതിനാൽ രണ്ടാം പതിപ്പ് ഇറക്കിയതും വില്പനയുടെ അവസാന ഘട്ടത്തിലാണ്.  ഈ പുസ്തകത്തെപ്പറ്റി ഏരിയലിൻറെ കുറിപ്പുകൾ എഴുതിയ ഒരു അവലോകനം ഈ ലിങ്കിൽ വായിക്കുക. 'ടെറസ്സിലെ കൃഷിപാഠങ്ങ’ കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം

ഇപ്പോൾ രണ്ടാമത്തെ പുസ്തകമായ ഹാസ്യകഥാ സമാഹാരവും സഹൃദയരായ മലയാളികൾ സ്വീകരിച്ചിരിക്കയാണ്. ഹാസ്യം കലർത്തി എഴുതുന്നതിൽ മിക്കവാറും എഴുത്തുകാർ മടിച്ചുനിൽക്കുമ്പോൾ മിനിടീച്ചറുടെ തൂലികയിൽനിന്നും പിറന്നുവീഴുന്ന ഹാസ്യരചനകൾ ചിരിയുടെ വെടിക്കെട്ട് ഉതിർക്കുകയാണ്. 

"പൊതുവെ നർമരചനകളിൽ നിന്ന് സ്ത്രീകൾ മാറിനിൽക്കുമ്പോൾ , തൻ്റെ  ഔദ്യോഗികവൃത്തിയിൽ നിന്നും വിരമിച്ച ശേഷം കെ.എസ് മിനി എന്ന അദ്ധ്യാപിക   ഇതിനായി തൻ്റെ സമയം വേർ തിരിക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തിരിക്കുന്നു."  എന്ന് കണ്ണൂർ നർമവേദിയുടെ പ്രസിഡണ്ട് ആർ പ്രഭാകരൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ വാക്കുകളിൽ,,, 

ഹാസ്യത്തി ന്റെ ഉറവിടം നർമബോധമാന്. അവനവനെ നോക്കി ചിരിക്കാനുള്ള തന്റേടവും സാമർത്ഥ്യവുമാണ് നർമബോധത്തിന്റെ അന്തസത്ത. മിനിനർമത്തിന്റെ മാധ്യുര്യവുമതാണ്
ചിന്തയുടെ മേൽ മനസ്സ് അബോധമായി പ്രവർത്തിക്കുമ്പോഴാണല്ലൊ ചിരിയുളവാകുന്നത്;. നർമരചനയുടെ മാനദണ്ഡങ്ങളായ മൌലികത, ഊന്നൽ, മിതത്വം ഇവ സമ്യക്കായി മിനിനർമത്തിൽ സംഗമിക്കുന്നു.. ഉക്തിഹാസ്യം (Wit), ആക്ഷേപഹാസ്യം (Satire), ഉത്തമഹാസ്യം (Humour) എന്നീ ഹാസ്യതലങ്ങളുടെ അനുഭവസ്പർശം മിനി ടീച്ചറുടെ നർമകഥകളിൽ പ്രകടമാണ്. ചിരിയും ചിന്തയും ഭാവനയും ഒത്തിണങ്ങിയ ഇത്തരം കഥകൾ മനസ്സിൽ പ്രസാദാത്മകത വളർത്തുന്നു. ലളിതവും മനോഹരവുമായ ഭാഷ, ആകർഷകമായ അവതാരണ ശൈലി ‌- അതാണി രചനയുടെ ആത്മസൌന്ദര്യം.


 16 നർമ്മകഥകൾ അല്ല ചിരിമുത്തുകൾ ഉൾക്കൊള്ളുന്ന കഥാസമാഹാമാണ് ‘അനിയൻബാബു ചേട്ടൻബാബു’. ചിരിയുടെ ഏടുകൾ മറിക്കുമ്പോൾ ആദ്യം കാണുന്നത് ‘മുരുട’നക്കിയ നാടകം’. സ്ക്കൂൾ അദ്ധ്യാപകർക്ക് പരിചയമുള്ള സ്റ്റേജിൽ നടക്കാനിടയുള്ള നർമ്മം, ഇവിടെ വായനക്കാരെയും നാടകത്തിലെ കാണികളാക്കി മാറ്റി ചിരിപ്പിക്കും. ഭാഷാപ്രയോഗം കേരളത്തിന്റെ തെക്കും വടക്കും തമ്മിലുള്ള അന്തരം മനസ്സിലാക്കി എല്ലാവരിലും ചിരിയുണർത്തുന്ന അവതരണം. അതുപോലെ സ്ക്കൂൾ അന്തരീക്ഷത്തിൽ നടക്കുന്ന മറ്റു കഥകളാണ്, ഏ.ഇ.ഒ. വരുന്നേ, അനിയൻബാബു ചേട്ടൻബാബു, ഏപ്രിൽ ഫൂൾ മാഡം, സാരിക്കാരൻ എന്നിവ.
                   
സ്ക്കൂൾ കഥകൾ എഴുതുന്നവർക്കിടയിൽ എപ്പോഴും കാണുന്ന പ്രധാന കഥാപാത്രമാണ്‘ഏ.ഇ.ഒ’. പ്രൈമറി അദ്ധ്യാപകരുടെ പേടിസ്വപ്നമായ പ്രസ്തുത കഥാപാത്രത്തെ പ്രശസ്തരായ എഴുത്തുകാരൊക്കെ കൈകാര്യം ചെയ്തതാണ്. സ്ക്കൂളിന്റെ ഉള്ളുകള്ളികൾ അണുവിടാതെ വിശദമാക്കുന്ന നർമ്മകഥയാണ് ‘ഏ.ഇ.ഒ. വരുന്നേ’. എന്ന കഥ.  

പുസ്തകത്തിന്റെ ടൈറ്റിൽ കഥയാണ് ‘അനിയൻബാബു ചേട്ടൻബാബു’. അതിലും  വിദ്യാലയ അന്തരീക്ഷം കടന്നുവരുന്നുണ്ട്. അവിവാഹിതയായ സഹപ്രവർത്തകക്ക് തന്നെക്കാൾ യോഗ്യത കുറഞ്ഞവനായിരിക്കണം ഭർത്താവായി വരുന്നത്, എന്ന് ചിന്തിക്കുന്ന അദ്ധ്യാപകനെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. 

സഹപ്രവർത്തകരുമായി സഹകരണം ഇല്ലാത്ത പ്രധാന അദ്ധ്യാപികയെ തമാശരൂപേണ അവതരിപ്പിക്കുന്നതാണ് ‘ഏപ്രീൽഫൂൾ മാഡം’. എന്ന കഥ. 

പരിചയമില്ലാത്ത പുരുഷൻ, അന്യസംസ്ഥാന വ്യാപാരിയെന്ന് തോന്നിക്കുന്ന ആൾ വലിയ ബാഗുമായി സ്ക്കൂൾ സ്റ്റാഫ്‌റൂമിൽ കടന്നാൽ അയാളൊരു സാരിവില്പനക്കാരൻതന്നെ ആയിരിക്കും എന്ന് തെറ്റിദ്ധരിക്കുന്ന ഒരു കാലത്ത് സംഭവിക്കുന്നതാണ് ‘സാരിക്കാരനിൽ’  എന്ന ഹാസ്യക്കുറിപ്പിൽ വായിച്ചറിയാൻ കഴിയുന്നത്.

സ്ക്കൂൾ നർമ്മത്തെപ്പോലെ രസകരമാണ് മിനിടീച്ചറുടെ യാത്രാനർമ്മങ്ങളും. യാത്രകളെന്നുവെച്ചാൽ ബസ് യാത്രകൾ തന്നെ. പഠിപ്പിക്കുന്ന സമയത്തെക്കാൾ അധികം ബസ് യാത്രക്കുവേണ്ടി ചെലവഴിക്കുമ്പോൾ യാത്രയിലുടനീളം ഹാസ്യം കണ്ടെത്തുന്നത് വിരസത ഒഴിവാക്കുന്നു. യാത്രാനർമ്മം വായിക്കുന്ന വ്യക്തി എഴുത്തുകാരിയോടൊപ്പം യാത്രചെയ്യുന്നതായി അനുഭവപ്പെടുന്നതരത്തിലാണ് രചനകൾ. വനിതാസംവരണ സീറ്റിലെ പുരുഷപോലീസ്, യാത്രക്കിടയിൽ കേട്ടതും കണ്ടതുംഎന്നിവയിൽ തനിഗ്രാമീണ മലയാള ഭാഷയിലെ പ്രയോഗങ്ങൾ കേൾക്കാൻ കഴിയും.

വായനാരസം പകരുന്ന കുടുംബാന്തരീക്ഷത്തിലെ കഥകളാണ് ‘അമ്മായിഅമ്മയും മരുമകളും പിന്നെ ഇഡ്ഡ്ലിയും’, ‘പളപളാ മിന്നുന്ന സാരി’, ‘തിരുവോണനാളിൽ പൊട്ടിയ പഠക്കങ്ങൾ’എന്നിവ. എഴുത്തുകാരിതന്നെ കഥാനായിക ആയി വരുന്ന ഇത്തരം കഥകൾ വായിക്കുന്നവർക്ക് അവയെല്ലാം സ്വന്തം വീട്ടിൽ സംഭവിച്ചതായി അനുഭവപ്പെടുന്നു. പെയിന്റിംഗ്, കുളിസീൻ വീഡിയോ, പുരുഷ പ്രജായ നമ:, മരുമകൻ ചന്തു എന്നിവ നർമ്മരസം പകരുന്നതോടൊപ്പം ചിന്തനീയവുമാണ്. 

‘മരുമകൻ ചന്തു’എന്ന ഒടുവിലത്തെ കഥയിൽ വടക്കൻ പാട്ടിലെ അന്തരീക്ഷം കടന്നുവരുന്നു. പതിവുപോലെ ഇവിടെയും മരുമകൻ ചന്തു ചതിക്കപ്പെടുന്നു.

മാസംതോറും ഒത്തുചേരുന്ന കണ്ണൂരിലെ ഹാസ്യകൂട്ടായ്മ ആയ ‘നർമ്മവേദി കണ്ണൂർ’ അംഗമായ ടീച്ചർ, ആ നർമ്മവേദിയെയും ചിരിയരങ്ങിനെയും വേദിയാക്കി ഒരുക്കിയ നർമ്മകഥയാണ് ‘ദാസേട്ടനും ലതാന്റിയും നർമ്മവേദിയിൽ’. ‘ചിരിക്കാം ചിരിക്കാം,,, എന്ന പാട്ടുകേട്ട് ഉണരുന്ന ശശിസാറിന്റെ പ്രഭാതത്തെ അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന, ശരിക്കും ഒരു രസച്ചരടിൽ കോർത്തിണക്കിയ ഈ നർമ്മകഥ വായിക്കുന്നവർക്ക് നർമ്മവേദിയെ കുറിച്ച് ശരിയായ ഒരു ചിത്രം ലഭിക്കും.

കെ.എസ് മിനിയുടെ ‘മിനിനർമം’ എന്ന ബ്ലോഗിൽ പോസ്റ്റ് ചെയ്തതും അല്ലാത്തതും ആയ 16 നർമ്മകഥകൾ അൽപ്പം ചില ഭേദഗതികളോടെ കൂട്ടിച്ചേർത്താണ്, ഈ ഹാസ്യ വിരുന്നു തൻറെ വായനക്കാർക്കായി മിനി ടീച്ചർ ഈ പുസ്തകത്തിൽ കോർത്തിണക്കിയിരിക്കുന്നത്.

ടീച്ചറുടെ രണ്ടാമത്തെ ഹാസ്യ സമാഹാരമാണ് 
‘മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ’.എന്ന പുസ്തകം.

തിരക്ക് പിടിച്ച ഈ ലോകത്തിലെ ഗൗരവമാർന്ന വിഷയങ്ങളിൽ ദിനം തോറും ഇടപെടുന്ന ഏതൊരാൾക്കും ഈ പുസ്തകം അതിനൊരു ഇടവേള നൽകും എന്നതിൽ രണ്ടു പക്ഷം ഇല്ല.  അത് നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും എന്നതിലും  ഒരു സംശയവും വേണ്ട.

100 പേജിൽ ഉൾക്കൊള്ളുന്ന ‘അനിയൻബാബു ചേട്ടൻബാബുഎന്ന ഈ ഹാസ്യകഥാസമാഹാരത്തിന്റെ വില 70 രൂപയാണ്. 
വാങ്ങുക വായിക്കുക, 
നിങ്ങളുടെ പണത്തിനു തക്കതായ പ്രതിഫലം ഈ പുസ്തകം നൽകും എന്ന് എനിക്കു ഉറപ്പു നൽകുവാൻ കഴിയും.

ഇങ്ങനെ ഒരു അവലോകനം എഴുതുവാൻ Ariel's Jottings നു കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. 

ഈ പുസ്തകം പ്രസിദ്ധീകരിച്ചത് , പായൽ ബുക്സ് കണ്ണൂർ. 
ഇത് ലഭിക്കുവാൻ ബന്ധപ്പെടേണ്ട വിലാസം.

Payal books,
K.P. Plaza, Parakkandy,
Kannur, Pin: 670001



അടിക്കുറിപ്പ് 


വി.പി.പി. ആയും പുസ്തകം ലഭ്യമാണ്.
Ks Mini യുടെ ‘അനിയൻബാബു ചേട്ടൻബാബു’ എന്ന 70 രൂപ വിലയുള്ള ഈ പുസ്തകം VPP (വി.പി.പി) ആയും ലഭിക്കുന്നതാണ്. 
(70‌+24 വി.പി.പി. ചാർജ്ജ്) (ആകെ 90 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ 

പിൻ‌കോഡ് സഹിതം  അഡ്രസ്സും ഫോൺ നമ്പറും’  ,,, Souminik@gmail.com ന്നഐഡിയിൽ മെയിൽ ചെയ്യുകയോ, 

Facebook ൽ Ks Mini https://www.facebook.com/ks.mini   യുടെപേജിൽ മെസേജ്അയക്കുകയോ, 9847842669 മൊബൈൽ നമ്പറിൽ എസ്.എം.എസ്
അയക്കുകയോ ചെയ്യുക. 

90 രൂപപുസ്തകംകൊണ്ടുവരുന്ന പോസ്റ്റ്മാൻ വശം കൊടുത്താൽ മതി
ഈ സൗകര്യം ഇന്ത്യയിൽ മാത്രം

മിനി ടീച്ചറുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: മിനി ലോകം

ഈ പഴങ്കഞ്ഞി വെറും കഞ്ഞിയല്ല കേട്ടോ! പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരം

$
0
0

ഈ പഴങ്കഞ്ഞി വെറും കഞ്ഞിയല്ല കേട്ടോ! പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരം



ഇന്ന് മൊബൈലിൽ ലഭിച്ച ഒരു വാട്ട്സപ്പ് സന്ദേശം. അതവിടെ കിടന്നാൽ നഷ്ടമാകാൻ ഇടയുണ്ടല്ലോ അതിനാൽ അതിവിടെ ബ്ലോഗിൽ പകർത്തുന്നു. വായിക്കുക ഇഷ്ട്ടമായാൽ മറ്റുള്ളവർക്കു കൂടി ഷെയർ ചെയ്ക. 

നന്ദി നമസ്കാരം 

ഏരിയൽ ജോട്ടിംസിനു വേണ്ടി 

നിങ്ങളുടെ സ്വന്തം 



ഫിലിപ്പ് വി ഏരിയൽ 

തുർടർന്നു വായിക്കുക ഈ കഞ്ഞി മാഹാത്മ്യം!


picture credit: Google 

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.


100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

അതേ ഈ പഴങ്കഞ്ഞി അത്ര മോശമല്ല കേട്ടോ.. ഗുണം കേട്ടാല്‍ ഞെട്ടും

പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?


ഒരു തെലുങ്കാന സ്റ്റൈൽ പഴങ്കഞ്ഞി
 (പച്ചരി കൊണ്ടുണ്ടാക്കിയത്)
 അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേറെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

5.രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു.

6. അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.

7. ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

8. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

9. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

10. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

11.ഇതിൻറെ ഉപയോഗം ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

12. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

13.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.


14 .മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി സഹായകമാകുന്നു.

15 .ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

16  .ഇതിന്റെ ഉപയോഗം ശരീരത്തിൻറെ ക്ഷീണമകറ്റാൻ  സഹായിക്കുന്നു.
ഉണക്ക കാന്താരിയും ഒപ്പം പച്ച മുളകും,
കപ്പ വേവിച്ചതും ചേർത്തുള്ള ഒരു പഴങ്കഞ്ഞി

17  .പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം 
തോന്നിക്കാനും സഹായിക്കുന്നു.

18 അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് സഹായിക്കുന്നു.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച്ചു  തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ ഹായ് എന്തു രസം....😋😋😋

പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം

പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടനമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം!


ഇന്ന് കിട്ടിയ ഒരു വാട്ട്സപ്പ് സന്ദേശം.  ഒരു പക്ഷെ ചില വായനക്കാർ   ഇത് നേരത്തെ വായിച്ചിരിക്കാം, എങ്കിലും ഒന്നു കൂടി ഓർക്കുന്നതും അത് പരീക്ഷിച്ചു നോക്കുന്നതും കൂടുതൽ പ്രയോജനം ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല! 😋 😋😋പ്രയോജനകരം എന്ന് തോന്നുന്നുയെങ്കിൽ മറ്റുള്ള സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാൻ മറക്കേണ്ട കേട്ടോ!!!


Source: John Vargis, Secunderabad 
Image Source: Google, P V Ariel




വിശ്വാസവിശ്വാസങ്ങള്‍

$
0
0

 

   വിശ്വാസവിശ്വാസങ്ങള്‍

ജോയ് ഗുരുവായൂർ






നിഗൂഢമാം വന്‍ഗര്‍ത്തങ്ങളില്‍നിന്നും
നുരഞ്ഞുപതഞ്ഞൊഴുകിടുമീയവിശ്വാസം.
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലധിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം.
ക്ഷോഭിച്ചുവശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം.
ചുററത്തില്‍പ്പടുത്ത കല്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ച്,
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം.
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം.
വിവേകത്തെ വിജ്ഞാനം കൊണ്ടുതളച്ച്,
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്തമുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും,
ചരിത്രം തീയിട്ടെരിച്ചുകളയുമീയവിശ്വാസം.
നാളുകള്‍തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം.
വിചിന്തനവിരോധിയാണീയവിശ്വാസം.
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം.
സങ്കല്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മ്മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം.
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക,
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
o0o

ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക

Guest Blogger ശ്രീ ജോയ് ഗുരുവായൂർ:

 

എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കവിത.  കവിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

Article 0

The Story Behind My Pen Name – Ariel

ഇനി ഫേസ് ബുക്കിൽ വിലസാൻ പണം നൽകേണ്ടി വരും

$
0
0


ജനുവരി മുതൽ ഇനി ഫേസ് ബുക്കിൽ വിലസാൻ പണം നൽകേണ്ടി വരും

സക്കർ ബർഗ്ഗും കൂട്ടരും കുറെക്കാലമായി പറഞ്ഞു നടന്ന കാര്യം ഇതാ നടപ്പിലാക്കുവാൻ പോകുന്നു.

ഇന്നലെക്കിട്ടിയ വാർത്തയുടെ അടിസ്ഥാനത്തിൽ അവർ ഈ തീരുമാനത്തിൽ ഒടുവിൽ എത്തി എന്നാണ് അറിയുവാൻ കഴിയുന്നത്‌.

മാറിയ പാശ്ചാത്തലത്തിൽ ഇങ്ങനെ മുന്നോട്ടു പോയാൽ ഫേസ് ബുക്ക് വൻ നഷ്ടത്തിൽ ചെന്നെത്തും എന്നാണവർ പറയുന്നത് ഇതിൽ നിന്നും മോചനം നേടാൻ ഇതല്ലാതെ മാർഗ്ഗം ഒന്നും ഇല്ലത്രെ!

ഇത്തരത്തിൽ ചാർജ് ചുമത്തുന്നതിൽ അവർ ഒരു കാരണം കൂടി ഒപ്പം നിരത്തുന്നു, യെബോള എന്ന മാരക രോഗത്തിനു അടിമപ്പെട്ടവരുടെ ചികിത്സക്കും അതോടനുബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങൾക്കുമായി ഈ വിധത്തിൽ ലഭിക്കുന്ന തുകയുടെ അമ്പതു ശതമാനം നീക്കി വെക്കുന്നതാണ്  എന്നവർ പറയുന്നു.

ഏതായാലും, അടുത്ത ജനുവരി മുതൽ ഈ വരിസംഖ്യ മാസം തോറും അടക്കാത്തവർക്ക് ഇനി മുതൽ ഫേസ്ബുക്ക്‌ ഉപയോഗിക്കാൻ കഴിയില്ല.  

ഇത്രയും കാലം സൗജന്യ സേവനം അനുഭവിച്ചവർക്കു പെട്ടന്ന് പണം നൽകി തുടരണം എന്ന് വന്നാൽ ഒരു നല്ല പങ്കും ഈ പ്ലാറ്റ് ഫോം വിട്ടു പോകാനാണ് സാദ്ധ്യത, എന്നാൽ പാശ്ചാത്യർക്കു ഇതൊരു വലിയ ഭാരം ആകാൻ വഴിയില്ലാ എന്നും കേൾക്കുന്നു.

എന്തായാലും നമ്മുടെ നാട്ടുകാർക്ക് ഇതൊരു ഭാരിച്ച തുക തന്നെ, പലരും വിട്ടു പോകാൻ തന്നെ തീരുമാനിക്കും എന്ന് തോന്നുന്നു 
എന്തായാലും അടുത്ത് നടക്കുവാൻ പോകുന്ന സംഭവ വികാസങ്ങൾ കാത്തിരുന്നു കാണേണ്ടവ തന്നെ.

ഇനി പണം നല്കി ഇതുപയോഗിക്കാൻ താൽപ്പര്യം ഇല്ലാത്തവർക്ക്‌ എത്രയും വേഗം അവരുടെ രചനകൾ 
ചിത്രങ്ങൾ തുടങ്ങിയവ സുരക്ഷിതമായ മറ്റൊരു പ്ലാറ്റ് ഫോര്മിലേക്ക് മാറ്റാവുന്നതാണ്, അതിനു നിരവധി സൗജന്യ സോഷ്യൽ സൈറ്റുകൾ ഇന്ന് ലഭ്യമാണല്ലോ 

ഗൂഗിൾ പ്ലസ്  (G+), ടി സ് യു (Tsu) തുടങ്ങിയവ നമുക്ക് മുൻപിൽ തുറന്നിരിക്കുകയാണല്ലോ, എത്രയും വേഗം നമ്മുടെ രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാവുന്നതാണ്.

ഇവിടെയിതാ ഒരു സോഷ്യൽ വെബ്സൈറ്റ്, അതിൽ  പങ്കാളികളാകുന്നവർക്ക് പണം നൽകാൻ തയ്യാറായി നിൽക്കുന്നു. നിങ്ങളുടെ പങ്കാളിത്തം അനുസരിച്ച് കൂടുതൽ തുകകൾ കുറേശ്ശെയായി നിങ്ങളുടെ അക്കൌണ്ടിലേക്ക് അവർ നിക്ഷേപിക്കുന്നു. 

ഇനി എന്തേ താമസം അവിടേക്ക് നിങ്ങളുടെ രചനകൾ മാറ്റൂ പണം നഷ്ടമാക്കാതെ, എഴുതിക്കൂട്ടിയ രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ   നഷ്ടമാക്കാതെ  പണം സമ്പാദിക്കൂ!

അവിടേക്കു പോകുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.

ഫേസ് ബുക്ക്‌ നിങ്ങൾക്ക് 30 ദിവസം ഇങ്ങനെ മാറ്റാനുള്ള സാവകാശം നൽകിയിട്ടുണ്ട് അത് കഴിഞ്ഞാൽ പിന്നീട് നിങ്ങളുടെ സൃഷ്ടികൾ എന്നേക്കുമായി നഷ്ടമാകും.

ഇന്ന് തന്നെ അവയെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റൂ ഒപ്പം പണവും സമ്പാദിക്കൂ! 

Tsu വിലേക്കുള്ള വഴി ഇതാ ഇവിടെ


ഇതിൽ അമർത്തുമ്പോൾ ലഭിക്കുന്ന ഫാറം പൂരിപ്പിക്കുക മാത്രം നിങ്ങൾ അതിൽ അംഗങ്ങളായിക്കഴിഞ്ഞു.  
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് എൻറെ റഫറൽ ലിങ്ക് ആണ്. 

എല്ലാ പ്രിയ മിത്രങ്ങൾക്കും 
ഏരിയൽ ജോട്ടിംഗ് സിൻറെ 
ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകൾ 


ഒരു അടിക്കുറിപ്പ് 
ഫേസ് ബുക്കിൻറെ പേരിൽ നടക്കുന്ന ഒരു തട്ടിപ്പിൻറെ കഥ ഇവിടെ വായിക്കുക.

ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക! Do Not Fall Into This Trap!



Source: 
Philipscom
Weeklyworldnews
CNN, NDTV,  Times

Article 0

$
0
0

പ്രസിദ്ധ കഥാകൃത്തും ബ്ലോഗറുമായ ശ്രീ ജോയ് ഗുരുവായൂരിൻറെ ഏറ്റവും പുതിയ കഥ ഒരു ഗസ്റ്റ് പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ അത്യധികം സന്തോഷിക്കുന്നു. എഴുത്തുകാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കഥക്കൊടുവിൽ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക.

തിരുശേഷിപ്പ്



"ന്‍റെ കുട്ടന്‍ കരയേണ്ടാട്ടോ... മുത്തച്ഛന്‍ മോന് ഓലപ്പീപ്പിയുണ്ടാക്കിത്തരാലോ? അതോ, പമ്പരം മതിയോ?.."
ക്ലാസ്പരീക്ഷയില്‍ ഒന്നാംറാങ്ക് നഷ്ടപ്പെട്ടതിന് അമ്മയുടെ കൈയില്‍നിന്നുകിട്ടിയ അടിയുടെ വേദനയില്‍ ഓടിവന്ന് മുത്തച്ഛന്‍റെ മടിയിലിരുന്നു എങ്ങലടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗോപിക്കുട്ടന്‍. ആ സാന്ത്വനവാക്കുകള്‍ അവനെ സുസ്മേരവദനനാക്കി. മുത്തച്ഛന്‍റെ വേഷ്ടിയുടെ കോന്തലയെടുത്ത് കണ്ണുകള്‍തുടച്ചു.
"മുത്തച്ഛാ.. നോവുന്നൂ.. "കാല്‍വണ്ണയിലെ ചൂരല്‍പ്പാടുകളില്‍ വിരലോടിച്ചുകൊണ്ട് ഗോപിക്കുട്ടന്‍ പറഞ്ഞു.
"സാരല്ല്യാ കുട്ട്യേ.. മുത്തച്ഛന്‍ മരുന്നുതേച്ചുതരാട്ടോ.. വേദനയൊക്കെ ഭും ന്നുപറഞ്ഞപോലെ പോവില്ല്യേ.."
വേലിയില്‍നിന്നിരുന്ന ഔഷധച്ചെടികളില്‍നിന്നും ഏതാനും പച്ചിലകള്‍ പറിച്ച് കയ്യിലിട്ടുതിരുമ്മി അതിന്‍റെ നീര്, മുറിവുകളില്‍ ഇറ്റിച്ചപ്പോള്‍ നീറ്റല്‍കൊണ്ട് "മുത്തച്ഛാ.."എന്നുറക്കേവിളിച്ച് ഗോപിക്കുട്ടന്‍ കണ്ണുകള്‍ ഇറുകേയടച്ചു.
"ഇല്ലെടാ കുട്ടാ.. വേദനയൊക്കെ ഇപ്പ പമ്പകടക്കുംട്ടോ.. അവളേനേയ്.. ഇന്നുരാത്രി നമുക്ക് വെളിച്ചത്ത് ചോറുകൊടുത്ത് ഇരുട്ടത്തുകെടത്താംട്ടോ.. ന്‍റെ കുട്ടീനെ തല്ല്യേക്ക്ണൂ.. അസത്ത്"എന്നുപറഞ്ഞുകൊണ്ടു അയാളവനെ മാറോടണച്ചു.
"അച്ഛാ.. ഗോപിക്കുട്ടന്‍ അവിടെ എന്തെടുക്കുവാ?.. പഠിക്കാതെ അവിടെയുമിവിടേയും കറങ്ങി നടക്കുവാ.. "മകനെ അന്വേഷിച്ചുകൊണ്ടു കൈയാലയിലേക്ക് നടന്നുവരുന്ന സുഷമ.
"ദേ.. പൊക്കോ ഇവിടേന്ന്.. ഹും.. കുട്ടിയെ തല്ലിച്ചതച്ചിട്ട് കാര്യംപറയാന്‍ വന്നേക്ക്ണോ.. അവനിപ്പോ പഠിക്ക്ണില്ല്യാ.. നാളെ സ്കൂളൊന്നും ഇല്ല്യല്ലോ.. ഹും.."ഈര്‍ഷ്യയോടെ രാമകൃഷ്ണന്‍ മകളോടുപറഞ്ഞു.
"ഈ അച്ഛന്‍ തന്ന്യാ അവനെ ഇത്രേം വഷളാക്കണേ.. കണ്ടില്ല്യേ.. ആ മമ്പാട്ടെ കുട്ടിക്കാ ഇപ്രാവ്ശ്യോം ക്ലാസില്‍ ഫസ്റ്റ്.. ഇവനെന്തിന്റെ കൊറവുണ്ടായിട്ടാ.. വന്നുവന്ന് കുഴിമടിയനായിരിക്കുന്നു ഇവന്‍.. മനുഷ്യരെ നാണം കെടുത്താനായിട്ട്‌..അവന്‍റെ അച്ഛന്റെ ഫോണ്‍വരുമ്പോളിനി അച്ഛന്‍ തന്നെയങ്ങ് സംസാരിച്ചോണേ.. ഇനിക്ക് വയ്യാ.. അങ്ങേരുടെ വായീന്നുവരണത് കേക്കാന്‍.."സുഷമയുടെ മുഖത്ത് പുച്ഛം.
"ന്‍റെ വായീന്നൊന്നും കേക്കണ്ടാച്ചാല്‍... നീയിപ്പോ ന്‍റെ മുന്നീന്ന് പൊക്കോ.. പിന്നേ.. കൊച്ചിലേ കുട്ട്യോള്‍ക്ക് ഒരു സ്വൈര്യോം കൊടുക്കില്ലാ.. അവനൊരുപ്രാവശ്യം രണ്ടാമനായീന്നുവച്ചിട്ട് എന്താപ്പോ.. ആകാശം ഇടിഞ്ഞുവിഴോ? കുട്ട്യോളായാല്‍ അങ്ങന്യൊക്കെണ്ടാവും.. അതിനു തല്ലിച്ചതയ്ക്കല്ലാ വേണ്ടേ.. ഇനീന്‍റെ കുട്ടീനെ തല്ല്യാലുണ്ടല്ലോ... ഹും.. ന്‍റെ സ്വഭാവങ്ങട് മാറും.. പറഞ്ഞേക്കാം.. പഠിക്കണകാലത്ത് ആ കിട്ടുണ്ണിമാഷ്‌ടെ കയ്യീന്നു ദെവസേന നല്ല പൂശുവാങ്ങ്യേര്‍ന്നോളല്ലേ നീയ്യ്യ്... ന്നട്ട് കുട്ടിക്ക് കുറ്റം.. വേണ്ടാ.. ന്നെക്കൊണ്ടൊന്നും പറേപ്പിക്കണ്ടാ.."രാമകൃഷ്ണന്‍ കലിതുള്ളിയതുകണ്ടപ്പോള്‍ ചുണ്ടുകൊണ്ട് കോക്രികാണിച്ച് സുഷമ അകത്തേക്കുപോയി
"അല്ലാ.. മുത്തച്ഛനും കൊച്ചുമകനുംകൂടി എന്തോ വലിയ സ്വകാര്യത്തിലാണെന്നു തോന്നുന്നൂ.."രാമകൃഷ്ണന്‍ ശബ്ദംകേട്ടിടത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ കൂട്ടുകാരനും സഹപാഠിയുമായ വേണുനായര്‍ പടിപ്പുരകടന്നുവരുന്നതുകണ്ടു..
"ഒന്നും പറയേണ്ടാ ന്‍റെ വേണ്വോ.. ഇപ്പഴത്തെ കുട്ട്യോള്‍ടെ ഓരോ കഷ്ടപ്പാടുകളേ.. മൊട്ടയില്‍നിന്നും വിരിഞ്ഞിട്ടില്ല്യാ.. അപ്പോഴേക്കും തൊടങ്ങും മത്സരം.. പാന്‍റും ടൈയും പാപ്പാസും പത്തുകിലോന്റെ പുസ്തകസഞ്ച്യൂം ഒക്കെയായി കൂനിക്കൂടിയൊരു പള്ളിക്കൂടംപോക്കും.. വീട്ടില്‍വന്നാല്‍ പുസ്തകത്തില്‍നിന്നു തലപൊക്കാന്‍പറ്റാത്തവിധ്വോള്ള എഴുത്തും പഠിപ്പും.. ദെവസേന പരീക്ഷയും..വല്ല്യേ കഷ്ടം തന്നേ.. ശിവ ശിവാ.."
"രാമു പറഞ്ഞത് നേരാ.. ഇപ്പളത്തെ പിള്ളേര്‍ക്ക് വെറും പഠിപ്പ് തന്നെയായതുകൊണ്ട് നമ്മളെപ്പോലുള്ളവരോടൊന്നും മിണ്ടാനുംമുറിക്കാനുമൊന്നും നേരമേയില്ലാ.. എന്നിട്ടുവേണ്ടേ ബഹുമാനിക്കാന്‍.. എന്തിലും ഒന്നാമാതാവാനുള്ള ഈ ഓട്ടം കുട്ട്യോളെ എവിടേക്കാണാവോ കൊണ്ടെത്തിക്ക്യാ.."
"അല്ലാ വേണ്വോ.. ഞാനോരൂട്ടം ചോദിക്കട്ടേ.. എന്‍റെ മോനും നിന്‍റെ മോനും പഠിച്ച് നല്ലമാര്‍ക്കോടെ പാസ്സായത്‌, ഞാനോ നീയോ തല്ലിപ്പഴുപ്പിച്ചിട്ട് ആയിരുന്നോ?.. ഇടക്കൊക്കെ ടീച്ചര്‍മാരുടെ കൈയില്‍നിന്നും ചൂരല്‍പ്പഴങ്ങള്‍ കിട്ടാറുണ്ട് എന്നൊഴിച്ചാല്‍ അവരൊക്കെ ഇപ്പളത്തെ പിള്ളേരടെ അത്രേം ദുരിതം അനുഭവിച്ചിട്ടുണ്ടോ? പുത്യ ഈ രീത്യോളൊക്കെ കുട്ട്യോളെ നശിപ്പിക്ക്യെ ഉള്ളൂ.. "
"ന്‍റെ രാമൂ.. അതൊക്കെപോട്ടേ.. നമ്മളുടെ കാര്യം തന്നെയെടുക്ക്വാ.. പള്ളിക്കൂടത്തിലേക്ക് പോകുന്നവഴി കണ്ടവരുടെ മാവേലെറിയേം, തോട്ടീന്നു മീന്‍പിടിക്കേം, കശുമാവുകളില്‍ വലിഞ്ഞുകേറേം ഒക്കെ ചെയ്തിരുന്നവരാ നമ്മള്‍.. എന്നിട്ടുംനമ്മള്‍ തരക്കേടില്ലാതെ പഠിച്ചു. ചെറിയൊരു മനക്കണക്കുകൂട്ടാന്‍വരേ ഇപ്പോഴത്തെ വല്ലപിള്ളേര്‍ക്കും അറിയുമോ? മുപ്പത്തഞ്ചും ഇരുപത്ത്യേഴും എത്ര്യാന്നു ചോദിച്ചാല്‍ അവര് മേപ്പോട്ടുനോക്കും അത്ര തന്നേ.. ഹ ഹ ഹ ഹ"
"തിരോന്തരത്തുള്ള സ്കൂളിലെ ഒരു കൊച്ചു കുട്ട്യേ, ക്ലാസ്സില് വര്‍ത്താനം പറഞ്ഞേന് ഒരു താടക, നാലുമണിക്കൂറ് പട്ടിക്കൂട്ടില്‍ അടച്ചിട്ടൂത്രേ!.. ഇവളുമാരെയൊക്കെ തുണിയുരിഞ്ഞിട്ട് മുക്കാലിയില്‍കെട്ടി അടിക്ക്യാണ് വേണ്ടേ.."രാമകൃഷ്ണന്‍ രോഷംകൊണ്ടു.
"അതല്ല ഏറെ കഷ്ടം.. പരീക്ഷേല് മാര്‍ക്ക് കൊറഞ്ഞേന് എത്രപിള്ളേരാ ആത്മഹത്യചെയ്യണേന്നു രാമൂന് അറിയ്വോ? .. അത്രക്ക് മാനസികപീഡനങ്ങള്‍ ഇന്നത്തെ കുട്ട്യോള് അനുഭവിക്ക്ണുണ്ട്ന്നല്ലേ അതിന്‍റെ അര്‍ത്ഥം?.. കുട്ട്യോളെ വെറും മാര്‍ക്കുവാങ്ങുന്ന യന്ത്രങ്ങളായാണ് മാതാപിതാക്കളും ടീച്ചര്‍മാരും കണക്കാക്കണേ.. തങ്ങളുടെ കുട്ട്യോള്‍ക്ക് മാര്‍ക്ക് കൊറഞ്ഞാല്‍ മറ്റുള്ളോരുടെ മുന്നില്‍ അവര്‍ക്കു വല്ല്യകൊറച്ചിലാത്രേ.. അതോണ്ട്, കുട്ട്യോളെ തല്ലി, രാവും പകലും ശ്വാസംവിടാന്‍പോലുംകൊടുക്കാതെ അവര്‍ പഠിപ്പിക്കുന്നു."
"വേണ്വോ.. നെനക്കറിയാലോ.. വലിയ എഞ്ചിനീയര്‍ ആയിട്ടല്ലാ നീയും ഞാനുമൊക്കെ ഇതേവരെ സുഖായിട്ട് ജീവിച്ചേ.. മണ്ണില്‍ നന്നായിപണിയെടുത്ത് കൃഷിചെയ്ത് കാശുണ്ടാക്കി, ആരുടേയും കാലുപിടിക്കാതെ നല്ല അന്തസ്സോടെത്തന്നെയല്ലേ കുട്ട്യോളെ വളര്‍ത്തിവലുതാക്കേം കുടുംബംനോക്കേം ഒക്കെ ചെയ്തേ?.. ഇപ്പോഴും ഈ എണ്‍പത്ത്രണ്ടാം വയസ്സിലും, രാവിലെ എണീറ്റവഴി കൈക്കോട്ടെടുത്ത് പറമ്പില് നാലുകെള കെളച്ചില്ലെങ്കില്‍ ഇനിക്കൊരു സുഖോം ഉണ്ടാവില്ല്യാ.. ഇന്നത്തെ വാല്യേക്കാര്‍ക്ക് കൈക്കോട്ട് എങ്ങന്യാ പിടിക്ക്യാന്നുപോലും അറിയ്വോ?.."
"ശരിയാ രാമൂ.. ജനിച്ചേമൊതലുള്ള ഈ നെട്ടോട്ടത്തിനെടേല് ഇക്കാലത്ത് മേലനങ്ങിപണിയെടുക്കാന്‍ ആളോള് മറന്നുപോകുന്നു.. സര്‍വ്വരും കമ്പ്യൂട്ടറിനും ഗവേഷണങ്ങള്‍ക്കുംപുറകേ പായുന്നതുകൊണ്ട് ആരോഗ്യംനശിച്ച് രോഗ്യോളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്നേവരെ ഒരു ഇംഗ്ലീഷ് മരുന്നുപോലും ഞാന്‍ കഴിച്ചിട്ടില്ല്യാ.. എന്തിന്.. ഈ വയസ്സു വരേം ഇനിക്കൊരു ദേനക്കേടുപോലും ഒണ്ടായതായി ഓര്‍മ്മേല്ല്യാ.. ഇപ്പ്ളത്തെകാലത്ത് എന്തിനും ഏതിനും കണ്ണീക്കണ്ട രാസപദാര്‍ത്ഥങ്ങള്‍ അണ്ണാക്കില്‍ തിരുകിയില്ല്യേല്‍ ആളോള്‍ക്ക് ഒരു സമാധാനോം കിട്ടില്ല്യാ.."
"അതന്നേ വേണ്വോ.. പണ്ടത്തെ കുത്തരിച്ചോറും, അമ്മിക്കല്ലിലരച്ച ചമ്മന്ത്യൂം, തൊടീല്ണ്ടായ പച്ചക്കറികളോണ്ടുള്ള കൂട്ടാനോളും കൂട്ടിയുള്ള ഊണിന്‍റെ ചൊടിയും സ്വാദും ഇന്നത്തെ ആഹാരങ്ങള്‍ക്കുണ്ടോ? വെളവുണ്ടാക്കുന്നതിലും മത്സരംതന്നേ.. രാസവളങ്ങള്‍ചേര്‍ത്തും കീടനാശിനികള്‍തെളിച്ചും മണ്ണിനെ തോല്പ്പിച്ചോണ്ട് ഇന്നുണ്ടാക്കണ വെളവുകള്‍ കഴിക്കുന്ന മനുഷ്യര്‍ത്തന്ന്യല്ലേ ശെരിക്കും ജീവിതത്തില് തോല്ക്കണേ.. കാന്‍സറും അള്‍സറും മാറാവ്യാധ്യോളുമായി മൂപ്പെത്തണേലും മുമ്പങ്ങുമേലോട്ടെടുക്കുന്നൂ .. അതൊക്കെ പോട്ടേ.. പണ്ടത്തെപ്പോലെ നന്നായൊന്നു മുങ്ങിക്കുളിക്കണച്ചാല്‍ പൊഴയൊക്കെ ഫാക്റ്ററ്യോളീന്നുവരണ കീലും എണ്ണയും മൂടിക്കെടക്കണൂ... കൃഷിക്ക് നനയ്ക്കാന്‍വരേ ആ വെള്ളം കൊള്ളില്ലാ.. കലികാലം.. അല്ലാതെന്താ.."
"ന്‍റെ മോന്‍ ഒന്നാംറാങ്ക് കിട്ട്യ വല്ല്യേ എഞ്ചിനീയര്‍ ആണെന്നുപറഞ്ഞിട്ട് എന്തുകാര്യം.. അവനു സ്വന്തം കുടുമ്മതോടൊപ്പം ജീവിക്ക്യാനുള്ള വിധീണ്ടോ രാമൂ..? ഓരോവര്‍ഷോം അവധിക്കായി കൊറച്ചുദെവസത്തേക്ക് ഓടിവരും.. പിന്നെയൊരു ജഗപൊക.. മനസ്സമാധാനത്തില് കൊറച്ചുനേരം ഉമ്മറത്ത് കാറ്റുംകൊണ്ടുകെടക്കാനുള്ള സമയംവരെ അവനുകിട്ടാറില്ല്യാ.. അങ്ങടുമിങ്ങടുമൊക്കെ ഓടിപ്പാഞ്ഞുവരുമ്പളയ്ക്കും തിരിച്ചുപോവാള്ള ദെവസാവും.. കുട്ട്യോള്‍ടൊപ്പം ജീവിക്കാന്‍കഴ്യാതെ കൊറേ കാശുണ്ടാക്കീട്ടു ആളോളുടെമുന്നില്‍ കേമനാവാന്‍വേണ്ടി ഇങ്ങനെ അന്യനാട്ടില്‍ പോയിക്കെടന്നു കഷ്ടപ്പെട്ടിട്ടു എന്തുകാര്യം? കുട്ട്യോള്‍ക്ക് അച്ഛനമ്മമാരോട് സ്നേഹമൊണ്ടാവണങ്കില്‍ അവരടെ ചൂട്പറ്റിത്തന്നെ വളരണം. അല്ലെങ്കില്‍ നാട്ടാരെ കാണണപോല്യേ തന്തേം തള്ളേന്യൂം അവര് കാണൂ.."
"താന്‍ പറഞ്ഞത് നേരാ... അയലങ്കത്ത് കാറുണ്ട്, എ. സി യൊണ്ട്ന്നൊക്കെപ്പറഞ്ഞ് ന്‍റെമോള് മരുമോനൊരു സ്വൈര്യോം കൊടുക്ക്ണില്ല്യാ.. പണ്ടേമുതല്‍ പേര്‍ഷ്യക്കാരായ അവരോടു മത്സരിച്ച ജയിച്ചിട്ടു എന്തുസമ്മാനാണാവോ ഇവര്‍ക്കൊക്കെ കിട്ടാന്‍പോണേ?!.. ഒരുതരം കുശുംബല്ലേ വേണ്വോ ഇതൊക്കെ?"
"അതേന്നേ.. എവിടേ നോക്ക്യാലും ഇന്നീ മത്സരോട്ടം തന്നേ.. ഇതിനിടയില്‍ തമ്മില് സ്നേഹിക്കാന്‍ ആളോള് മറന്നുപോണൂ.. എല്ലേടത്തും ഒന്നാമതെത്തണം എന്നവാശി മൊളയിലേ കുട്ട്യോളില്‍ കുത്തിവയ്ക്കുന്നു.. ആ തെക്കേലെ ദേവസ്സീടെ കഥ കേള്‍ക്കാ.. അയാള്‍ ഒള്ളപറമ്പും പാടവുമൊക്കെ വിറ്റുതൊലച്ച് ഒരേയൊരു സന്താനത്തെ എന്തൊക്ക്യോ പഠിപ്പിച്ചിട്ടു ഇപ്പൊ എന്തായി?.. കല്യാണം കഴിഞ്ഞവഴി അവനും പെണ്ണും അമേരിക്കയില് പോയിതാമസായി.. വയസ്സാന്‍കാലത്ത് ആ തന്തയ്ക്കും തള്ളയ്ക്കും കൂട്ടിനിപ്പോ ആരൂല്ല്യാ..നാല് ദെവസംമുമ്പ് എന്നെ വഴീല് വെച്ച് കണ്ടപ്പോ ഇതൊക്കെ പറഞ്ഞു കരയാര്‍ന്നു അയാള്‍.. കഷ്ടം.."
"വേണ്വോ.. ഈ നാടും നാട്ടാരും ഇങ്ങന്യൊക്കെ ആയിപ്പോയീ.. ഇനീപ്പോ പറഞ്ഞിട്ടൊന്നും ഒരു കാര്യോല്ല്യാ.. ഇതൊക്കെ കണ്ടും അനുഭവിച്ചും മരിക്ക്യോളം ജീവിക്ക്യന്നേ... വേറെന്താ വഴീ...."
"എന്നാ ശരി.. രാമൂ ഞാനെറങ്ങട്ടേ.. പെന്‍ഷനാപ്പീസ് അടയ്ക്കണേലുംമുന്നേ പോയി ഒള്ള പെന്‍ഷന്‍ വാങ്ങാന്‍നോക്കട്ടേ.. വൈന്നേരം അമ്പലത്തില് വെച്ച് കാണാംട്ടോ.."
വേണുനായര്‍ പടിയിറങ്ങിപ്പോകുന്നതുനോക്കി രാമകൃഷ്ണന്‍ ഇരുന്നു... മത്സരങ്ങളേതുമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ ജീവനുള്ള തിരുശേഷിപ്പ് പോലെ!...
- ജോയ് ഗുരുവായൂര്‍



എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കഥ.  കഥാകാരരന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. Mininarmakathakal A Book Review

$
0
0

മിനിനർമകഥകൾ - പുസ്തക അവലോകനം


മലയാളം ബ്ലോഗ് ഉലകത്തിൽ മിനി ടീച്ചർ എന്ന പേരിൽ ഏവർക്കും സുപരിചിതയായ  ശ്രീമതി കെ സൌമിനിയുടെ നാലാമത്തെ പുസ്തകമായ മിനി നർമ്മ കഥകൾ എന്ന പുസ്തകത്തിനൊരു അവലോകനം. 

പുസ്‌തകത്തിന്റെ കവർ പേജ് 
ഈ പുസ്തകത്തിനൊരു അവതാരിക എഴുതാൻ ടീച്ചർ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ ചെറുതായൊന്നമ്പരന്നു. കാരണം മറ്റൊന്നുമല്ല,  ഇതുവരെ അങ്ങനെ ഒരു സംരഭത്തിന് ശ്രമിക്കുകയോ അതിനു ആരും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതു തന്നെ.  ടീച്ചറുടെ ആവശ്യം, എനിക്ക് എന്നിൽ തന്നെ ഒരു ആത്മ ധൈര്യം ലഭിക്കുന്നതിനു കാരണമാവുകയും അതിനു സമ്മതം മൂളുകയും ചെയ്തു. പുസ്തകത്തിന്റെ പകർപ്പ് കയ്യിൽ കിട്ടി വായന തുടങ്ങിയപ്പോൾ തന്നെ എന്നിലെ കലാകാരൻ ഉറക്കമുണർന്നു. അറിയാവുന്ന ഭാഷയിൽ  ഒരുകുറി തയ്യാറാക്കി അയച്ചു കൊടുത്തു.  

ആമുഖം വായിച്ച ടീച്ചർ വളരെ സംതൃപ്തി പ്രകടിപ്പിച്ചു അന്നു തന്നെ എന്നെ ഫോണിൽ വിളിച്ചു ചാരിതാർഥ്യം അറിയിച്ചു.  
ഞാനും അത് കേട്ട് കൂടുതൽ സന്തോഷവാനായി.  ആ പുസ്തകത്തിനൊരു അവലോകനം കൂടി ഇവിടെ കുറിക്കുന്നതിലും ഞാൻ അതീവ സന്തുഷ്ടനാണ്.  ടീച്ചറെ അടുത്തറിയുന്ന സുഹൃത്തുക്കൾക്കു അവരുടെ നർമ്മ ബോധം എത്രയെന്നു 
വായിച്ചെടുക്കാനാകും, അതായത് ടീച്ചറുടെ മിനിലോകം ബ്ലോഗ് തന്നെ അതിനു ഉദാഹരണം.


സന്തോഷാതിരേകത്താൽ  ഉള്ളുതുറന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഉൾപ്പെടുത്തിയുള്ള  കവർ ചിത്രത്തിൽ പൊതിഞ്ഞ പുസ്തകം ഉള്ളടക്കം പോലെ തന്നെ ആകർഷകമായിരിക്കുന്നു  എന്നു കുറിച്ചാൽ അതിൽ അതിശയോക്തി ഒട്ടും ഇല്ല തന്നെ.  കവർ ചിത്രത്തിൽ കാണുന്നതുപോലെ എല്ലാ പ്രായക്കാരും കഥകളിലെ ഉള്ളടക്കത്തിലും ഉണ്ട്.  


ആമുഖത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ദൈനം ദിന ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളും അനുഭവങ്ങളും നർമ്മത്തിൽ ചാലിച്ചു രൂപപ്പെടുത്തിയ രസകരമായ ഈ കഥകൾ ജീവിതത്തിലെ തിരക്കിനിടയിൽ ചിരിക്കാൻ മറന്നവർക്ക് പൊട്ടിച്ചിരിക്കാൻ  വക നൽകുന്നവ തന്നെ.  അതെ ചിരിയുടെ മാലപ്പടക്കങ്ങൾ കോർത്തിണക്കിയ ഒരു പുസ്തകം അതാണ് ശ്രീമതി 
കെ.എസ്. മിനിയുടെ "മിനിനർമകഥകൾ"എന്ന പുസ്തകം.  


ചിരിയുടെ ലോകം മറന്നുകൊണ്ടിരിക്കുന്ന, ഹാസ്യരചനകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്  വായനക്കാരെ ചിരിയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്ന പുസ്തകമാണിത് എന്നു തറപ്പിച്ചു പറയാം.


മലയാള ഭാഷയിൽ ഹാസ്യ സാഹിത്യകാരന്മാർ കുറഞ്ഞുകൊണ്ടിരിക്കുന്ന, സ്ത്രീകൾ ഹാസ്യരചനകളിൽ നിന്ന് പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് എല്ലാവരെയും  ഒരുപോലെ ചിരിപ്പിക്കുന്ന മിനിനർമകഥകൾ 
പിറവിയെടുത്തത്.   ഇന്ന്  ഹാസ്യം എന്നത് വെറും ‘കോമഡി ഷോകൾ’ മാത്രമായി ചുരുങ്ങുമ്പോൾ ഇങ്ങനെയൊരു രചന മലയാളത്തിനൊരു മുതൽക്കൂട്ടു തന്നെ. 


ടീച്ചറുടെ ആദ്യരചനകളിൽ രണ്ടെണ്ണം ഹാസ്യകഥകളാണ്,, "അനിയൻബാബു ചേട്ടൻ‌ബാബു",  "മനസ്സിൽ ലഡ്ഡുപൊട്ടുമ്പോൾ"എന്നിവയാണ് അവ. അവയിലെ കഥകൾ ഹാസ്യം ചേർത്ത് രചിച്ച കഥകളാണെങ്കിൽ ഈ പുസ്തകത്തിൽ ഹാസ്യം മാത്രമേ ഉള്ളൂ,, ചുരുക്കത്തിൽ ആദ്യാവസാനം ചിരിമയം.


‘മിനിനർമം’ എന്ന ബ്ലോഗെഴുത്തിൽ തുടങ്ങിയതാണ് ശ്രീമതി കെ.എസ് മിനിയുടെ ഹാസ്യ ആവിഷ്ക്കരണം. അവരുടെ രചനകളുടെ പ്രത്യേകത വായനക്കാരും കഥയോടൊപ്പം സഞ്ചരിക്കുന്നു, എന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന പലരേയും ഇതിൽ കാണുവാൻ  കഴിയും. നാടൻ പാലിനുവേണ്ടി വാശിപിടിക്കുന്ന വീട്ടമ്മമാർ, അതാണെന്ന് വിശ്വസിച്ച് മിൽമ പാലും വാങ്ങി സന്തോഷത്തോടെ പോകുമ്പോൾ വായനക്കാരനും കൂട്ടത്തിൽ ഒരാളായി മാറി ചിരിക്കുന്നു. 


പുസ്തകത്തിലെ പകുതിയോളം കഥകളിൽ കഥാപാത്രമായി എഴുത്തുകാരിയും ഒപ്പം ഉണ്ട്. ഞാൻ, എന്റെ തുടങ്ങിയ പ്രയോഗങ്ങൾ കഥയിൽ വരുമ്പോൾ വായനക്കാരുടെ മനസ്സിലേക്ക് കഥാപാത്രം ‘പരകായപ്രവേശനം’ നടത്തുകയാണ്. അപ്പോൾ കഥാഗതിയോടൊപ്പം വായനക്കാരും സഞ്ചരിച്ച് കഥാരംഗം മനസ്സിൽ ഉയരുമ്പോൾ ഉള്ളുതുറന്ന് ചിരിക്കുന്നു. വായിച്ചത് വീണ്ടും‌വീണ്ടും ഓർത്ത് ചിരിക്കുന്നതോടൊപ്പം പുസ്തകം തുറന്ന് ഒരിക്കൽ‌കൂടി വായിക്കാൻ അത് പ്രേരണ നൽകുന്നു.


അതുപോലെയുള്ള മറ്റൊരു കഥയാണ് ‘പ്രസവ വാർഡിൽ കേട്ടത്’.  ജനിക്കുന്നതിനു മുൻപെ കുട്ടിക്ക് അച്ഛന്റെ കാര്യങ്ങളൊക്കെ അറിയണം. അച്ഛൻ  വലിയൊരു കോടിശ്വരനാണെന്നറിഞ്ഞ ഗർഭസ്ഥശിശു സന്തോഷിക്കുന്നു. ഒടുവിൽ  കിടക്കുന്നത് കോടീശ്വരന്റെ വേലക്കാരിയുടെ വയറ്റിലാണെന്ന് അറിയുന്ന നിമിഷം കുഞ്ഞ് ആകെ ഞെട്ടിയിട്ട് ഞാനങ്ങോട്ടേക്കില്ല, എന്ന് ചിന്തിക്കാനുള്ള അവസ്ഥ ഉണ്ടാകുന്നു.

അതുപോലെ വേലക്കാരി വീട്ടുകാരനേയും കൂട്ടി ഇറങ്ങിപ്പോവുന്ന സാഹചര്യം വരുത്തുന്ന വീട്,,, അതൊരു മാതൃകാപരമായ സൂചന നൽകുന്ന കഥയാണ്, ‘വേലക്കാരി അഥവാ വീട്ടുകാരി’. ‘അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ചേട്ടനെയും കൊണ്ടുപോകും’ എന്നു പറയുന്ന തന്റേടത്തിലേക്ക് വേലക്കാരി എത്തുന്നു. ഇവിടെ ദുർബലയായ
ഒരു വീട്ടമ്മ,, അതിന്റെ കാരണക്കാർ ആരെന്ന് വീട്ടമ്മമാരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥയാണ്. 


രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ എന്നിവ വായനാസുഖമുള്ള നർമ്മകഥകളാണ്. നമ്മുടെ പണാധിപത്യം എവിടെ എത്തിനിൽക്കുന്നു, എന്ന് തിരിച്ചറിയേണ്ട കഥയാണ്, ‘കൊട്ടേഷൻ’. കൊട്ടേഷൻ സംഘം ജീവച്ഛവമാക്കി മാറ്റേണ്ടത് അതിന് നിർദ്ദേശിക്കുന്ന സ്ത്രീയുടെ ഭർത്താവിനെ ആണെന്ന് അറിയുമ്പോൾ കൊട്ടേഷൻ നേതാവ് പോലും ഞെട്ടിപ്പോകുന്നു. അതിന്റെ ദൂരവ്യാപ്തി എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുമോ? ഇത് നമ്മുടെ നാടിൻറെ മറ്റൊരു അവസ്ഥാ വിശേഷം അല്ലെ എന്ന് ഭയത്തോടെ ചിന്തിക്കുവാൻ വായനക്കാരെ പ്രേരിതരാക്കുന്നു.


ചിരിയുടെ വെടിക്കെട്ട് ഉതിർക്കാൻ ഇടവരുത്തുന്ന ഹാസ്യാനുഭവങ്ങളാണ് ഓരോ കഥയും വായനക്കാർക്ക് നൽകുന്നത്. കഥാപാത്രങ്ങൾ ചിരിക്കാതെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സൂത്രമാണ് മിനിനർമകഥകളിൽ ഒളിപ്പിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ആദ്യ കഥയായ ‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’. വെറും രണ്ടുപേരാണ് രംഗത്തു വരുന്നത്; ഒരാൾ ഭദ്രകാളി
യുടെ രൂപത്തിൽ പൊട്ടിയ കയറുമായി വളരെ ദേഷ്യത്തോടെ വരുമ്പോൾ മറ്റേയാൾ ഭയപ്പെടുന്നു. അത് വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ചിരിയുടെ മധുരം ഉയരുന്നു. 


കണ്ണൂരിനെ ഭീകരതയോട് നോക്കുന്ന പുറം ലോകം ഈ കഥകൾ വായിക്കുമ്പോൾ,  അതങ്ങനെയല്ല എന്ന് നിശബ്ദമായി പറയുന്നു ഈ വരികൾ.  മലയാള സാഹിത്യത്തിൽ നർമ്മത്തിന് വളക്കൂറുള്ളതാണ് വടക്കെ മലബാർ എന്ന് എല്ലാവരും  അറിയട്ടെ. സഞ്ജയന്റെ നാട്ടിൽനിന്നും ഹാസ്യം വേരറ്റുപോയിട്ടില്ലെന്ന് ഇനിയും ആശ്വസിക്കാൻ വക ധാരാളം.

ചുരുക്കത്തിൽ എഴുതാനുള്ള വഴിയും വഴക്കവും കൈവന്ന പ്രതിഭയുടെ തിളക്കം മിനിനർമകഥകളെ വിലപ്പെട്ടതാക്കുന്നു.


ഇനിയും നിരവധി ഈടുറ്റ സൃഷ്ടികൾ ഈ പ്രതിഭയിൽ നിന്ന് കൈരളിക്കു ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.

ഈ പുസ്‌തകത്തിന്റെ പ്രസാധനം ഏറ്റെടുത്ത്  അതിമനോഹരമായി പുറത്തിറക്കിയ സി.എൽ.എസ് ബുക്ക്സ്ൻറെ അധിപ ശ്രീമതി ലീലാ എം നായർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.  ഒപ്പം, കഥകൾക്കൊപ്പം രസം പകരുന്നു ചിത്രം രൂപപ്പെടുത്തിയ കാർട്ടൂണിസ്റ്റ് ദ്വിജിത്തും അഭിനന്ദനം അർഹിക്കുന്നു.

ഈ പുസ്തക പ്രകാശനത്തിൽ എളിയ നിലയിൽ  ഒരു പങ്കു വഹിക്കാൻ കഴിഞ്ഞു എന്നുള്ളതിൽ ഈയുള്ളവനും അതീവ സംതൃപ്തനാണ്.


പുതുവർഷ ദിനത്തിൽ ‘ചിലങ്ക സാംസ്ക്കാരിക കലാവേദി, കണ്ണൂർ’ മിനി ടീച്ചറുടെ സാഹിത്യപ്രവർത്തനത്തെ  അനുമോദിച്ചു ആദരിക്കുന്നു.


മിനിനർമകഥകൾ

എഴുത്തുകാരി. ശ്രീമതി കെ സൗമിനി 
അവതാരിക: ഫിലിപ്പ് വറുഗീസ്  'ഏരിയൽ'
കവർ: കാർട്ടൂണിസ്റ്റ് ദ്വിജിത്ത്,
പ്രസാധകർ: സി.എൽ.എസ് ബുക്ക്സ്, തളിപ്പറമ്പ്,
51 ഹാസ്യകഥകൾ, 108 പേജ്, 100 രൂപ

(ഈ ഹാസ്യപുസ്തകം വായിച്ചുരസിക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യയിലെവിടെയും വി.പി.പി. ആയി അയച്ചുകൊടുക്കുന്നുണ്ട്. ആവശ്യമുള്ളവർ പിൻ‌കോഡും ഫോൺ‌നമ്പറും, അഡ്രസും സഹിതം 9847842669 എന്ന മൊബൈൽ നമ്പറിൽ മെസേജ് ആയക്കുക. souminik@gmail.com  എന്ന ഐഡിയിലും അഡ്രസ് മെയിൽ ചെയ്യാം.)





കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും ( A Timely Poem And A Response)

$
0
0
കാലോചിതമായ ഒരു കവിതയും ഒരു പ്രതികരണവും 
ബ്ലോഗു മിത്രവും ഓൺലൈൻ സുഹൃത്തുമായ സാരോമ്മ അല്ലെങ്കിൽ സരോജ ടീച്ചർ എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധ കവയിത്രിയും എഴുത്തുകാരിയുമായ സരോജ പഞ്ചവള്ളിയുടെ ഫേസ് ബുക്ക് പേജിൽ ഇന്ന് വായിച്ച ഒരു കവിത താഴെ കുറിക്കുന്നു.

ഒരിക്കൽ മിത്രമായിരുന്നവർ,ബന്ധുവായിരുന്നവർ,  കാലങ്ങൾ കടന്നു പോകുന്നതോടെ ശത്രുക്കളായി മാറുന്ന കാഴ്ച്ച കണ്ടു മനം നൊന്ത് എഴുതിയ വരികൾ എത്രയോ വാസ്തവം എന്ന് തോന്നിപ്പോയി. കാരണം എന്റേയും ജീവിതത്തിൽ ഇത്തരം തിക്താനുഭവനങ്ങളിലൂടെ കടന്നു പോയ നിമിഷങ്ങൾ നിരവധി, അവ ഒന്നൊന്നായി ഓർമ്മയിൽ ഓടിയെത്തി. 

കവിയുടെ ചിന്തകളോട് സമാനമായ അനുഭവങ്ങൾ സ്വജീവിതത്തിലും നിരവധി. ഇവിടെ ആരെയും പഴിച്ചിട്ടു കാര്യമില്ലല്ലോ അല്ലെ!

ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ആണെങ്കിൽ  അത് കവിതയോ കഥയോ ലേഖനമായോ വരികളായി പുറത്തു വരും അതിൻറെ ഒരു ഉത്തമ ഉദാഹരണമത്രേ കവയിത്രിയുടെ ഈ വരികൾ.

ഈ കവിത വായിച്ചപ്പോൾ പെട്ടെന്ന് എൻറെ മനസ്സിലൂടെ കടന്നു പോയ ചില ചിന്തകളുമാണ് ഈ കവിതക്ക് ശേഷം കുറിച്ചിട്ട വരികൾ.

ഒരു പക്ഷെ എല്ലാ മിത്രങ്ങളേയും ബന്ധുക്കളേയും ഈ പട്ടികയിൽ നിരത്തുവാൻ കഴിയില്ലെങ്കിലും, ഒരു നല്ല പങ്കും പണവും പ്രതാപവും വന്നു ചേരുമ്പോൾ അറിയാതെയോ അറിഞ്ഞോ  ഈ പട്ടികയിലേക്ക് വഴുതി വീഴുന്നു  എന്നതും ഒരു നഗ്ന സത്യമായി അവശേഷിക്കുന്നു എന്ന് പറയാതിരിക്കാൻ തരമില്ല.

നന്ദി ടീച്ചർ ഈ വരികൾക്കും ആശയങ്ങൾക്കും.
എഴുതുക അറിയിക്കുക.
നന്ദി നമസ്കാരം 
സസ്നേഹം 
ഫിലിപ്പ് ഏരിയൽ 
സിക്കന്തരാബാദ് 

ചില മിത്രങ്ങള്‍......
കൂടെയായ് നിന്നിട്ടു പിന്നിലൂടേ
ക്രൂരമായമ്പും തറച്ചിടുന്ന
കാലനാം മിത്രത്തെ കണ്ടറിയൂ
ഇന്നിന്‍റെ ശാപമാം ജീവിതത്തില്‍
മിത്രമായ്‌ വന്നങ്ങൊരേ വയറ്റില്‍
മക്കളായ്‌ വന്നിട്ടു ജാതരായാല്‍
എന്നുമേയാത്മാര്‍ത്ഥമായിരിക്കും
എന്നതും തെറ്റിദ്ധരിക്ക വേണ്ടാ.
മിത്രമായുള്ളോരെ കൂടാതെന്നും
ശത്രുവായ് മറ്റാരുമില്ലാ പാരില്‍
മിത്രമാണെന്നുള്ള സ്വപ്നമെല്ലാം
വ്യര്‍ത്ഥമാണെന്നങ്ങറിഞ്ഞു ഞാനും
നമ്മളെക്കൊണ്ടിനി കാര്യമൊന്നും
നേടുവാനില്ലെന്ന ചിന്ത വന്നാല്‍
വിസ്മരിച്ചീടുന്നു ചെയ്തതെല്ലാം
തീര്‍ത്തിടാന്‍ പോലും മടിക്കയില്ലാ
സ്വത്തിനും സമ്പാദ്യമായവയ്ക്കും
പങ്കിനായ് വന്നീടുമെന്ന ശങ്ക
കൊന്നിടും കൂടപ്പിറപ്പിനേയും
വന്നിടും പാരിന്‍റെ ശാപമായി
ഗോപ്യമായുള്ളോരു കാര്യമൊന്നും
വിശ്വസിച്ചേല്പിച്ചു പോയിടാതേ
വന്നിടും സന്താപമൊന്നൊരുക്കി
നമ്മുടേ നേര്‍ക്കതു സായകം പോല്‍
മാനസം വിങ്ങുന്ന വിങ്ങലെല്ലാം,
നീരസം മുറ്റി നശിച്ചിടാതാ
ജീവിതം ജീവിച്ചു തീര്‍ത്തിടാനായ്
കാത്തിടാനീശന്‍റെ കാല്‍ വണങ്ങാം.!

കവയിത്രി ശ്രീമതി സരോജത്തിന്റെ ഇന്നത്തെ ഫേസ് ബുക്ക് കുറിപ്പു (കവിത) വായിച്ചപ്പോൾ പെട്ടന്നു എൻറെ മനസ്സിൽ വന്ന വരികൾ ഞാൻ കുറിച്ചിട്ടു. അത് ഇതാ ഇവിടെ! 


കവിതക്കൊരു പ്രതികരണം 

കടലിലേ തിരമാല തള്ളി മറയുന്നു 
മനുജനും തിരകളെപ്പോലെ മറയുന്നു
ഇവിടെയീയുലകമിന്നെത്ര വിചിത്രം
ഒരുമയായിന്നോളം തുണനിന്ന മിത്രം
നാളെയെൻ ശത്രുവായ് മാറിടുന്നു
കാലക്കുതിപ്പിലാബന്ധങ്ങള്‍ പോലും
അണമുറിഞ്ഞിങ്ങനെയൊഴുകുകില്‍ കഷ്ടം 
തുഴയേന്തിയിത്തിരയ്ക്കൊത്തുനീങ്ങാന്‍ 
അശ്രാന്ത പരിശ്രമംതന്നെ വേണം,

~ ഏരിയൽ ഫിലിപ്പ്, സിക്കന്തരാബാദ് 

എഴുത്തുകാരിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ:

സരോവര സ്മരണകൾ 




എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

$
0
0

പ്രസിദ്ധ കഥാ കൃത്തും കവിയും നല്ലൊരു സംഘാടകനും, കനൽമലയാളം സാമൂഹ്യ, സാംസ്കാരിക, സൌഹൃദ കൂട്ടായ്മയുടെ സാരഥികളിൽ ഒരാളുമായ  ശ്രീ ജോയ് ഗുരുവായൂരിന്റെ മറ്റൊരു കവിത ഗസ്റ്റ് പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നതിന് ഫിലിപ്‌സ്‌കോം സംഘാടകർക്ക്‌ അതിയായ സന്തോഷമുണ്ട്.

ഫിലിപ്‌സ്‌കോം വായനക്കാർക്കു ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല,  കാരണം ഇദ്ദേഹത്തിൻറെ കൃതികൾ (ഗസ്റ്റ് പോസ്റ്റുകൾ) ഇതിനു മുൻപും ഈ പംക്തികളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുമ്പികള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒന്നാം സമ്മാനാര്‍ഹമായ ഈ കവിത  മറ്റു ചില മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്.  വായിക്കുക നിങ്ങളുടെ അഭിപ്രായം പങ്കു വെക്കുക.

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം

നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.

മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.

നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.

കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.

മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.

തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.

സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.

കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.

തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..

~ ജോയ് ഗുരുവായൂര്‍ 

*പെരിങ്കുരികില്‍ = പരുന്ത്


എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കവിത. 

എഴുത്തുകാരൻറെ  ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: കൂട്ടുകാർ 

വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.


എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം. കനൽ വായനോത്സവം - വായനാനുഭവം

$
0
0

എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം
( കനൽ വായനോത്സവം - വായനാനുഭവം - 02 )

(കനൽ മലയാളം ഫേസ് ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച "വായനാനുഭവം പങ്കു വെക്കുക"എന്ന സംരംഭത്തിൽ ഞാൻ കുറിച്ച വരികൾ...)


ഒരു വായനവാരം കൂടി കടന്നുവന്നിരിക്കുന്നു. ഇത്തവണത്തെ വായനവാരത്തിൽ കനൽ ഒരുക്കുന്ന ഈ പുതിയ സംരംഭത്തിൽ ഭാഗഭാക്കാകുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്.
എൻറെ വായനാനുഭവം പങ്കുവെക്കുമ്പോൾ തീർച്ചയായും എൻറെ ചില ബാല്യകാലാനുഭവങ്ങളും ഒപ്പം പങ്കുവെക്കേണ്ടിയിരിക്കുന്നു. തീർച്ചയായും അത് വായനക്കു വിരസത തരില്ല എന്ന് എനിക്കുറപ്പുണ്ട്.
ഏഴിലോ എട്ടിലോ പഠിക്കുന്ന കാലത്തുതുടങ്ങിയതാണ് എൻറെ വായനാ കമ്പത്തിൻറെ ആരംഭം.
എൻറെ മാതാപിതാക്കൾ നല്ല വായനക്കാരായിരുന്നു, വിശേഷിച്ചും അവർ മതഗ്രന്ഥപാരായണത്തിൽ വളരെ തൽപ്പരരായിരുന്നു. ബൈബിൾകൂടാതെ മറ്റു നിരവധി മതസംബന്ധിയായ ഗ്രന്ഥങ്ങളുടെയും, മാസികകളുടെയും ഒരു നല്ല ശേഖരം വീട്ടിലുണ്ടായിരുന്നു. അതിൽ അധികപങ്കും എന്‍റെ വല്യമ്മച്ചിയുടെ (എന്‍റെ അമ്മയുടെ അമ്മ) മുതൽക്കൂട്ടായിരുന്നു. അവരും ഒരു നല്ല വായനക്കാരിയായിരുന്നു. ഭവനത്തിൽ വേദപുസ്തക പാരായണം നിർബന്ധമായ ഒരു കാര്യമായിരുന്നു, രാവിലേയും, വൈകുന്നേരവും അതൊരു പതിവുകാര്യമായിരുന്നു എല്ലാവരും ഒരുമിച്ചിരുന്ന്‍ വേദപുസ്തകം വായിക്കുമായിരുന്നു. അവിടെ തുടങ്ങിയ വായനാനുഭവം ഇന്നും തുടരുന്നു. പലപ്പോഴും വീട്ടിൽ അലമാരയിൽ അടുക്കിവെച്ചിരുന്ന മതഗ്രന്ഥങ്ങൾ എടുത്തുവായിക്കുന്നതിൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് പിന്നീട് ഗ്രന്ഥശാലയിലെ വായനക്ക് വഴിമാറി.

തിരുവല്ലക്കു സമീപമുള്ള വളഞ്ഞവട്ടം, ആലംതുരുത്തി പാലത്തിനടുത്തു കടപ്ര ഗവണ്മെന്റ് ഹൈ സ്‌കൂളിനോട് ചേർന്ന് നിന്നിരുന്ന, "മഹാത്മ സ്മാരക ഗ്രന്ഥശാല"എൻറെ വായനയിൽ വഹിച്ച പങ്ക് എടുത്തു പറയേണ്ട ഒരു വസ്‌തുതയത്രേ.

സ്ക്കൂൾ വിട്ടശേഷം പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവെച്ചശേഷം നേരെ ഗ്രന്ഥശാലയിലേക്കൊരു ഓട്ടം. (സ്‌കൂളും വീടിനടുത്തായതിനാൽ എല്ലാം വളരെ എളുപ്പമായിരുന്നു.) അക്കാലങ്ങളിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക വിഭാഗം ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. മഹാന്മാരുടെ ജീവചരിത്രകഥകൾ തുടങ്ങിയ കുട്ടികൾക്കായുള്ള പുസ്തകങ്ങൾ അവിടെയുണ്ടായിരുന്നു അതിൽ തുടങ്ങിയ വായന ക്രമേണ, ചെറുകഥകൾ, കവിതകൾ, നോവലുകൾ എന്നിവയിലേക്ക് മാറി. അങ്ങനെ മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരുടേയും പുസ്തകങ്ങൾ വായിച്ചുകൂട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ!

എന്തിനധികം എന്‍റെ വായനഭ്രാന്ത് എന്നെ പരീക്ഷാകാലങ്ങളിൽപോലും പുസ്തകത്തിനിടയിൽ കഥപുസ്തകങ്ങൾ മറച്ചുവെച്ചുകൊണ്ട് വായിക്കുന്നതിലേക്കുവരെ അത് നയിച്ചു. ഒരിക്കൽ ആ കള്ളക്കളി കണ്ടുപിടിച്ചതോടെ ഭ്രാന്തമായ ആ വായനക്ക് ഒരു ചെറിയ വിരാമംവന്നു എന്നുതന്നെ പറയാം. എന്നിരുന്നാലും ഞാൻ എന്‍റെ വായനക്ക് ഒരു പൂർണ്ണവിരാമം ഇട്ടില്ല. വായന തുടർന്നുകൊണ്ടേയിരുന്നു.

അക്കാലങ്ങളിൽ മുട്ടത്തു വർക്കി, കാനം, കേശവദേവ്, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ, എസ് ക്കെ പൊറ്റക്കാട് തുടങ്ങിയവരുടെ നിരവധി പുസ്തകങ്ങൾ വായിച്ചുതള്ളി എന്നുതന്നെ കുറിക്കട്ടേ. ആ വായന ക്രമേണ, എം ടി വാസുദേവൻ നായർ, സേതു, എം മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, ടി വി കൊച്ചുബാവു, സക്കറിയ തുടങ്ങി നിരവധി പേരുടെ കൃതികൾ എന്നിൽ വരുത്തിയ സ്വാധീനം വളരെ വലിയതായിരുന്നു.

മേല്പ്പറഞ്ഞവരുടെമാത്രം കൃതികളിൽ ഒതുങ്ങിയില്ല എന്‍റെ വായനജീവിതം. ആനുകാലിക പ്രസിദ്ധീകരങ്ങളിൽവരുന്ന കഥകളും കവിതകളും എനിക്കൊരു ഹരമായിരുന്നു. എൻറെ നാട്ടുകാരനും അടുത്തസുഹൃത്തുമായ സുരേഷിന്‍റെ പിതാവിന് തിരുവല്ലയിൽ ട്രാൻസ്‌പോർട്ട്ബസ്സ്റ്റാൻഡിനുസമീപം സതേൺ ബുക്ക്സ്റ്റാൾ എന്ന പേരിൽ ഒരു പുസ്തകശാല ഉണ്ടായിരുന്നു, അവിടെനിന്ന് ആനുകാലിക പ്രസിദ്ധീകരങ്ങൾപലതും സുഹൃത്തുമൂലം വായിക്കുവാൻലഭിച്ചിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലയുഗം, അമ്പിളി അമ്മാവൻ തുടങ്ങി പലതും ആ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.

ജനയുഗം പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ബാലയുഗം കുട്ടികളുടെ മാസികയുടെ തുടർവായന അതിൽ ചെറുകവിതകളും കുറിപ്പുകളും മറ്റും എഴുതി പ്രസിദ്ധീകരിക്കാൻ സംഗതിയായി.

എൻറെ മലയാളവായന പിന്നീട് ഹൈദരാബാദിൽ താമസിക്കുന്ന മൂത്തചേച്ചിയുടെ (ജേഷ്ഠ സഹോദരി) നിർബന്ധംമൂലം ഇംഗ്ലീഷ് വായനയിലേക്ക് പ്രവേശിക്കുവാൻ പ്രേരകമായി.

അവധിക്കാലം നാട്ടിലെത്തുന്ന ചേച്ചി എനിക്കായി പ്രേത്യേകം റീഡേഴ്‌സ് ഡൈജസ്‌റ്, ഇല്ലുസ്ട്രേറ്റഡ് വീക്കിലി തുടങ്ങിയവയുടെ കോപ്പികൾ കൊണ്ടുവരുമായിരുന്നു. (കാലങ്ങൾക്കുശേഷം ഈ മാസികകളിൽ എന്‍റെ എഴുത്തുകൾ, കത്തുകൾ എന്ന പംക്തിയിൽ പലവട്ടം പ്രസിദ്ധീകൃതമായിട്ടുണ്ട്) 

ആ പ്രസിദ്ധീകരങ്ങളുടെ കോപ്പികൾ തന്നശേഷം ഒരിക്കൽ ഒരു ഇംഗ്ലീഷ് ന്യൂ ടെസ്റ്റമെൻറ് കോപ്പിയും തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. "ദിവസവും ഓരോ അദ്ധ്യായം ഇതിൽനിന്നും അതേ അദ്ധ്യായം മലയാളം ബൈബിളിൽനിന്നും വായിക്കുക"ആ വാക്കുകൾ ഞാൻ പലവർഷങ്ങൾ കർശനമായി പാലിച്ചു എന്നുതന്നെ പറയാം. ആ വായന ഇംഗ്ലീഷ് പഠനത്തിൽ എന്നിൽവരുത്തിയ മാറ്റം അത്ഭുതാവഹമായിരുന്നു. അന്നാളുകളിൽ ഇംഗ്ലീഷിൽ എനിക്കായിരുന്നു ക്ലാസ്സിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നത്. അന്നുനടന്ന ഒരു ചെറിയ വായനാനുഭവം എന്‍റെ മലയാളം ബ്ലോഗിൽ ഞാൻ കുറിച്ചിട്ടുഅതിവിടെ വായിക്കുക.ഏരിയൽ എന്ന തൂലികാനാമം ലഭിക്കുവാനുണ്ടായ കാരണവും മറ്റും അതിൽ വിവരിച്ചിട്ടുണ്ട്.

അക്കാലങ്ങളിൽ ഇംഗ്ലീഷ് ദിനപ്പത്രം വളരെ വിരളമായേ ഞങ്ങളുടെ പ്രദേശത്തു ലഭിച്ചിരുന്നുള്ളൂ. പിതാവിന് സായിപ്പിൻറെ കമ്പനി എന്നറിയപ്പെടുന്ന പുളിക്കീഴ് പഞ്ചസാര ഫാക്ടറിയിൽ ആയിരുന്നു ജോലി, കുറെയൊക്കെ നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്ന പിതാവ് അന്നത്തെ ഫാക്ടറി മാനേജർ ഒരു സായിപ്പുമായി വളരെ അടുപ്പത്തിലായിരുന്നു. ജോലികഴിഞ്ഞു മടങ്ങിവരുമ്പോൾ എനിക്കുവേണ്ടി പിതാവ് സായിപ്പിന്റെ ബംഗ്ളാവിൽ കയറി, തലേദിവസത്തെ ഹിന്ദുദിനപ്പത്രം വാങ്ങിവരുമായിരുന്നു. ആ വായനയും എനിക്ക് ഇംഗ്ലീഷ് വായനയിലും എഴുത്തിലും കൂടുതൽ ആവേശംപകർന്നു. ചുരുക്കത്തിൽ,  ചെറുപ്പത്തിൽനേടിയ ഈ വായനാനുഭവം എന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ വളരെ വലിയതുതന്നേ. അത് കൂടുതൽ എഴുതുവാൻ എനിക്കു പ്രേരണനൽകി. ദിനപ്പത്രങ്ങളിലും (മലയാളത്തിലും ഇംഗ്ലീഷിലും) മറ്റു ക്രൈസ്തവ പ്രസിദ്ധീകരങ്ങളിലും എഴുതുവാൻ എന്‍റെ ബാല്യകാല വായനകൾ ഒരു മുതൽക്കൂട്ടായി മാറി.

എന്റെ ആദ്യകഥ ഒരു ക്രൈസ്തവമാസികയിലാണ് പ്രസിദ്ധീകരിച്ചുവന്നത് മധുരയിൽനിന്നു പ്രസിദ്ധീകരിക്കുന്ന "സുവിശേഷകൻ"എന്ന മാസികയുടെ പത്രാധിപർ സുപ്രസിദ്ധ സുവിശേഷപ്രവർത്തകനും, മഹാകവിയും, ഗാനരചയിതാവും, എഴുത്തുകാരനുമായ എം. ഇ. ചെറിയാൻസാർ എന്ന ആളായിരുന്നു. ഇത്രയും പ്രഗത്ഭനായ ഒരു പത്രാധിപരുടെ മാസികയിൽ എന്‍റെ ആദ്യകഥ അച്ചടിച്ചുവരുന്നു എന്ന, സാറിന്‍റെ കത്തുവായിച്ച് കോരിത്തരിച്ചുപോയി. തുടർന്ന് അദ്ദേഹവുമായി നടത്തിയ കത്തിടപാടുകൾ എനിക്ക് കൂടുതൽ കൂടുതൽ എഴുതുവാൻ പ്രേരണനൽകി. ഇതേപ്പറ്റി അദ്ദേഹത്തിന്‍റെ മരണശേഷം പുറത്തിറക്കിയ എം. ഇ. ചെറിയാൻ സ്മരണികയിൽ ഞാൻ ഒരു അനുഭവക്കുറിപ്പ് എഴുതിയിരുന്നു അത് ഇവിടെ വായിക്കുക. 
പ്രോത്സാഹനത്തിൻറെ തലോടൽ  അതെന്നെ കൂടുതൽ എഴുതുവാൻ പ്രേരിപ്പിച്ചു, പിന്നീടുള്ള ചരിത്രം, നിരവധി പ്രസിദ്ധീകരങ്ങളിൽ എഴുതുവാനും ചില ചെറിയ ചെറിയ പുരസ്‌ക്കാരങ്ങൾ ലഭിക്കുവാനും എന്‍റെ ആ ബാല്യകാല വായനാനുഭവം വഴിയൊരുക്കി.

ഇപ്പോഴും ആ വായന തുടരുന്നു, അത്രയും ആവേശം ഇല്ലെങ്കിലും (സമയദൗർലഭ്യം തന്നെ കാരണം) വായന തുടരുന്നു. ഒരു ചെറിയ വ്യതിയാനത്തോടെ, അച്ചടിലിപിയിൽ നിന്നുമാറി, ഡിജിറ്റൽലിപിയിൽ ആണെന്നു മാത്രം. അങ്ങനെ അടുത്ത കാലങ്ങളിലായി നടത്തിയ വായനയിൽ ഞാൻ നടത്തിയ ചില പ്രതികരണങ്ങളുടെ ഒരു ലിസ്റ്റ് ബ്ലോഗിൽ ചേർത്ത് ഇവിടെ വായിക്കുക:വി\ എൻറെ വായനയും ചില പ്രതികരണങ്ങളും (MY READINGS AND SOME RESPONSES)
നീളുന്ന വായന, നീളുന്ന കുറിപ്പുകളും ലേഖനങ്ങളും എഴുതാൻ ഇപ്പോഴും പ്രേരണ നൽകുന്നു. എം ഈ ചെറിയാൻ സാറിൻറെ "പാടത്തെ പ്രാവ്"എന്ന ഖണ്ഡ കാവ്യം, മഹാകവി കെ വി സൈമൺ സാറിൻറെ "വേദവിഹാരം"മഹാകാവ്യം തുടങ്ങിയവ എന്നെ വളരെയധികം സ്വാധീനിച്ച രണ്ടു ഗ്രന്ഥങ്ങളാണ്. 

അതുപോലെ, എംഡി, മുകുന്ദൻ,  പുനത്തിൽ കുഞ്ഞബ്‌ദുള്ള, സക്കറിയ തുടങ്ങിയവരുടെ പുസ്തകങ്ങളും എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഈ വായനാ വാരത്തിൽ യുവ തലമുറയോട് പറയുവാൻ ഒന്നു മാത്രം:
"വായിക്കുക, വായിക്കുക, പിന്നേയും വായിക്കുക, പിന്നീടത് നിങ്ങളെ എഴുത്തിൻറെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തും."

ജീവിതം തിരക്കേറിയതു തന്നെ,, നമുക്കേവർക്കും ദിവസത്തിൽ 24 മണിക്കൂർ മാത്രം ലഭ്യം, അതിനോട് കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. അപ്പോൾ അത് ഭാവിയിലേക്കും പ്രയോജനം ചെയ്യും വിധം നമുക്ക് ചിലവഴിക്കാം. തിരക്കിലും വായനക്കായി കുറച്ചു സമയം നീക്കിവെക്കുക, അതൊരിക്കലും പാഴ്‌വേല ആകില്ല. വരുംനാളുകളിൽ നിങ്ങൾ അതിൻറെ ഫലം കണ്ടെത്തും തീർച്ച!

ഈ വായനാ വാരത്തിൽ എൻറെ എല്ലാ വായനക്കാർക്കും, മിത്രങ്ങൾക്കും സ്നേഹം നിറഞ്ഞ നല്ല വായനാ നാളുകൾ ആശംസിക്കുന്നു.

"ഇതൊരു വെറും വായനാ വാരമാക്കി ചുരുക്കാതെ നമുക്ക് സമയം കണ്ടെത്തി വായന തുടരാം"

എല്ലാവർക്കും ആശംസകൾ

സസ്നേഹം

ഫിലിപ്പ് വറുഗീസ് "ഏരിയൽ"
സിക്കന്തരാബാദ്

വാൽക്കഷണം:
മുൻകുറിപ്പിൽ ചേർക്കാൻ വിട്ടു പോയ  ഈ കുറി മറ്റൊരു വായനാനുഭവത്തിൽ ഒരു കമന്റായി കുറിച്ചു.  അതിവിടെ കുറിക്കുന്നത് തുടർ വായനക്കു ഗുണം ചെയ്യും എന്ന് കരുതുന്നു.  പങ്കു 

Philip V Ariel  വായന ഇവിടെ മരിച്ചിട്ടില്ല, എന്ന് നിസ്സങ്കേതം പറയാം അതിനു നിരവധി ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം. ഹസ്ന കുറിച്ചതു പോലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ അവിടവിടെയുണ്ടായാലും വായന മരിച്ചിട്ടില്ല എന്ന് തന്നെ പറയാം. 

ഇവിടെയിതാ അതിനൊരു അപവാദമായി ഒരു നല്ല 
വായനക്കാരൻ.

ചില വർഷങ്ങളായി എനിക്ക് അടുത്തറിയാവുന്ന എൻറെ ഒരു ഓൺലൈൻ മിത്രം. 
മലയാളം ബ്ലോഗ് ഉലകത്തിനു ചിരപരിചിതനായ (ശ്രീ അൻവർ ഹുസൈൻ, കൊല്ലം.​ 
ഹസ്ന പറഞ്ഞതിന് ഒരു അപവാദം തന്നെ! 

കൊല്ലത്തു നിന്നും കൊച്ചിയിലേക്കുള്ള (സർക്കാർ ജോലി സ്ഥലം) തന്റെ ട്രെയിൻ യാത്രയിലും മറ്റുമായി വായിച്ചു തീർത്ത പുസ്തകങ്ങൾക്കു കണക്കില്ല. തിരക്കേറിയ തൻറെ ഔദ്യോഗിക ജോലിക്കിടയിൽ യാത്രയിലും മറ്റുമായി അദ്ദേഹം ഒരു വർഷത്തിൽ ​മാത്രം വായിച്ചു തീർത്ത പുസ്തകങ്ങളുടെ എണ്ണം 86. സജീവമായ ഒരു ബ്ലോഗ് ഉടമ കൂടിയാണ് ശ്രീ അൻവർ.

അദ്ദേഹത്തിൻറെ വായനാ ലോകം നമ്മേ ഏവരേയും വിസ്‌മ​യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്ന​തും ​ തന്നെ. ​ ​ അദ്ദേഹം വെറും ഒരു വായനക്കാരൻ മാത്രമല്ല, വായിക്കുന്ന പുസ്തകങ്ങളെ നല്ലവണ്ണം അപഗ്രഥിച്ച് കുറിപ്പുകളും അവലോകങ്ങളും എഴുതുകയും ചെയ്യുന്നു. 

ഈ നല്ല വായനക്കാരനെപ്പറ്റി ​കൂടുതൽ ​അറിവാൻ ​ഈ ലിങ്കിൽ 
അമർത്തുക:   ശ്രീ അൻവർ ഹുസൈൻ 

ഇലക്ട്രോണിക്ക് യുഗത്തിലേക്കു കുതിച്ചതിനാൽ, ഫേസ്ബുക്കും വാട്ട്സപ്പും ചാറ്റിങ്ങുമെല്ലാം കഴിഞ്ഞ് മടിച്ച് മടിച്ച് ഇനി വായന തുടങ്ങേണ്ട! അതിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു വഴി. 
അതെ, തിരക്കിലും വായനക്കു സമയം കിട്ടുന്നില്ല എന്നു പറയുന്നവർക്കായി ഇതാ വായനക്കായി ഒരു എളുപ്പ വഴി. 

നിങ്ങളുടെ വിരൽത്തുമ്പിലൂടെ വായനാ വിഹായസ്സിലേക്കു പറന്നുയരാൻ ഇതാ ഒരു ആപ്പ്. 
മലയാളം ബ്ലോഗുകളും ഒപ്പം ദിനപ്പത്രങ്ങളും വായിക്കാൻ ഈ ആപ്പ് സഹായിക്കും.

മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും, ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങിപ്പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു 
സംരംഭം, അതത്രെ ഈ ആപ്പ്. 

"വായനശാല"എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ആപിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ശ്രീ അഖിൽ അഹമ്മദ് ആണ്. അതേപ്പറ്റി കൂടുതൽ ഈ ലിങ്കിൽ വായിക്കുക. 
"വായനശാല"  

നിങ്ങളുടെ വായനാനുഭവം ചുരുക്കം വാക്കുകളിൽ കുറിച്ച് താഴെയുള്ള കമന്റു പെട്ടിയിൽ ഇടുക. അതൊരു റൗണ്ടപ്പ് പോസ്റ്റായി പിന്നീട് ഇവിടെ നിങ്ങളുടെ ചിത്രവും ബ്ലോഗ് ലിങ്കും ചേർത്തു പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി നമസ്കാരം 
വീണ്ടും വരിക.
വായിക്കുക നിങ്ങളുടെ അഭിപ്രായം അതെന്തായാലും കമന്റിൽ കുറിക്കാൻ മറക്കേണ്ട.

ഫിലിപ്‌സ്‌കോമിനു വേണ്ടി 

നിങ്ങളുടെ സ്വന്തം

ഫിലിപ്പ് ഏരിയൽ 


  കടപ്പാട് കനൽ ഗ്രൂപ്പ് 


Viewing all 116 articles
Browse latest View live